പിന്നിടാന്‍ ഇനിയും ദൂരമുണ്ട് ഏറെ, ഒരുലക്ഷം കിലോമീറ്ററിലും മൂളിപ്പറക്കുന്ന കൈനറ്റിക് ഹോണ്ട

By Dijo Jackson

കൈനറ്റിക് ഹോണ്ട, പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വിപണിയിലെത്തിയ ആദ്യത്തെ ഗിയര്‍രഹിത സ്‌കൂട്ടര്‍. സ്വദേശി കൈനറ്റിക്കും ജാപ്പനീസ് ഹോണ്ടയും തമ്മില്‍ കൈകോര്‍ത്തപ്പോള്‍ പിറന്ന ഐതിഹാസിക അവതാരം. ജനനം 1984 -ല്‍. കിക്കറില്ലാത്ത കൈനറ്റിക്കിനെ കണ്ട ഇന്ത്യന്‍ ജനത കാലങ്ങളോളം അത്ഭുതം കൂറി നിന്നു.

പിന്നിടാന്‍ ഇനിയും ദൂരമുണ്ട് ഏറെ, ഒരുലക്ഷം കിലോമീറ്ററിലും മൂളിപ്പറക്കുന്ന കൈനറ്റിക് ഹോണ്ട

ഹോണ്ട ആക്ടിവയുടെ ആത്മീയ മുന്‍ഗാമിയെന്നു വേണമെങ്കില്‍ കൈനറ്റിക് ഹോണ്ടയെ വിശേഷിപ്പിക്കാം. ഇന്നു ആക്ടിവയ്ക്കാണ് പ്രചാരമെങ്കില്‍ അന്നു കൈനറ്റിക് ഹോണ്ടയായിരുന്നു മിന്നും താരം. 34 വര്‍ഷങ്ങള്‍ക്കിപ്പുറം റോഡിലൂടെ കൈനറ്റിക് ഹോണ്ടകള്‍ മൂളിപ്പറന്നു പോകുമ്പോള്‍ വാഹന പ്രേമികളില്‍ ഈ ഓര്‍മ്മകൾ പൊടിതട്ടി ഉണരുന്നു.

പിന്നിടാന്‍ ഇനിയും ദൂരമുണ്ട് ഏറെ, ഒരുലക്ഷം കിലോമീറ്ററിലും മൂളിപ്പറക്കുന്ന കൈനറ്റിക് ഹോണ്ട

കഴിഞ്ഞ ദിവസം ബിബു മാണിയെന്ന യുവാവ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കൈനറ്റിക് ഹോണ്ടയുടെ ചിത്രങ്ങള്‍ വാഹന പ്രേമികള്‍ക്കിടയില്‍ ശ്രദ്ധനേടുകയാണ്. ഒരുലക്ഷം കിലോമീറ്ററാണ് ഇദ്ദേഹത്തിന്റെ കൈനറ്റിക് ഹോണ്ട ഓടിയത്.

പിന്നിടാന്‍ ഇനിയും ദൂരമുണ്ട് ഏറെ, ഒരുലക്ഷം കിലോമീറ്ററിലും മൂളിപ്പറക്കുന്ന കൈനറ്റിക് ഹോണ്ട

ഇന്നത്തെ ആധുനിക ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും ഒരു ലക്ഷം കിലോമീറ്റര്‍ പിന്നിടാന്‍ കാര്യശേഷിയുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ കൈനറ്റിക് ഹോണ്ട ഇത്രയും ദൂരം പിന്നിട്ടത് ആരെയും അത്ഭുതപ്പെടുത്തും. 2001 മോഡല്‍ കൈനറ്റിക് ഹോണ്ടയാണ് ഇദ്ദേഹത്തിന്റേത്.

പിന്നിടാന്‍ ഇനിയും ദൂരമുണ്ട് ഏറെ, ഒരുലക്ഷം കിലോമീറ്ററിലും മൂളിപ്പറക്കുന്ന കൈനറ്റിക് ഹോണ്ട

സ്‌കൂട്ടറിന്റെ അനലോഗ് ഓഡോ മീറ്ററില്‍ ഒരുലക്ഷം പിന്നിടുന്ന അപൂര്‍വ നിമിഷങ്ങള്‍ ബിബു ക്യാമറയില്‍ പകര്‍ത്താന്‍ മറന്നില്ല. ഒരുലക്ഷം പിന്നിട്ടതിന് പിന്നാലെ ഓഡോ മീറ്റര്‍ തിരികെ പൂജ്യത്തില്‍ നിന്നും തുടങ്ങുന്നതും ഇദ്ദേഹം പങ്കുവെച്ച ചിത്രങ്ങളില്‍ കാണാം.

പിന്നിടാന്‍ ഇനിയും ദൂരമുണ്ട് ഏറെ, ഒരുലക്ഷം കിലോമീറ്ററിലും മൂളിപ്പറക്കുന്ന കൈനറ്റിക് ഹോണ്ട

അതായത് 99,999 കിലോമീറ്ററില്‍ നിന്നും 00,001 കിലോമീറ്ററിലേക്കുള്ള പ്രയാണം. എന്തായാലും ഈ കൈനറ്റിക് ഹോണ്ടയെ വില്‍ക്കാന്‍ തനിക്ക് ഉദ്ദേശമില്ലെന്നു ചിത്രങ്ങള്‍ക്ക് ചുവടെ ബിബു വ്യക്തമാക്കിയിട്ടുണ്ട്.

പിന്നിടാന്‍ ഇനിയും ദൂരമുണ്ട് ഏറെ, ഒരുലക്ഷം കിലോമീറ്ററിലും മൂളിപ്പറക്കുന്ന കൈനറ്റിക് ഹോണ്ട

98 സിസി രണ്ടു സ്‌ട്രോക്ക് എഞ്ചിനാണ് കൈനറ്റിക് ഹോണ്ടയുടെ ഹൃദയം. എഞ്ചിന്‍ 7.7 bhp കരുത്തും 9.8 Nm torque ഉം പരമാവധി സൃഷ്ടിക്കും. തുടക്കത്തില്‍ ഉപഭോക്താക്കള്‍ കൈനറ്റിക്കിനോടു അത്രയേറെ അടുപ്പം കാണിച്ചില്ലെങ്കിലും പിന്നീട് വന്‍പ്രചാരമാണ് സ്‌കൂട്ടര്‍ കൈയ്യടക്കിയത്.

പിന്നിടാന്‍ ഇനിയും ദൂരമുണ്ട് ഏറെ, ഒരുലക്ഷം കിലോമീറ്ററിലും മൂളിപ്പറക്കുന്ന കൈനറ്റിക് ഹോണ്ട

ഭാരം തീരെ കുറവായ കൈനറ്റിക് ഹോണ്ട ഒരുകാലത്ത് കോളേജ് കുമാരികളുടെ പ്രിയവാഹനമായിരുന്നു. 2005 -ലാണ് മോഡലിന്റെ ഉത്പാദനം കമ്പനി നിര്‍ത്തിയത്. ഇതിനിടയില്‍ 1995 -ല്‍ ഇന്ത്യയിലെ മികച്ച സ്‌കൂട്ടറെന്ന പട്ടം കൈനറ്റിക് ഹോണ്ടയെ തേടിയെത്തി.

പിന്നിടാന്‍ ഇനിയും ദൂരമുണ്ട് ഏറെ, ഒരുലക്ഷം കിലോമീറ്ററിലും മൂളിപ്പറക്കുന്ന കൈനറ്റിക് ഹോണ്ട

ആറു മോഡലുകളാണ് കൈനറ്റിക് ഹോണ്ടയില്‍ നിന്നും വിപണിയില്‍ പിറന്നത്. എന്തായാലും കൈനറ്റിക്കില്‍ നിന്നും പിരിഞ്ഞ ഹോണ്ടയാണ് ശേഷം ഗിയര്‍ലെസ് സ്‌കൂട്ടര്‍ ശ്രേണിയില്‍ വെന്നിക്കൊടി പാറിച്ചത്.

Source: Facebook

More from DriveSpark

Article Published On: Saturday, June 23, 2018, 17:25 [IST]
English summary
Kinetic Honda With 1 Lakh Km On The Odo. Read in Malayalam.
കൂടുതല്‍... #off beat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X