ഇനി കാണാൻ പോകുന്നത് ഇരുചക്ര വാഹന വിപണിയിലെ കനത്ത മത്സരം

ഇന്ത്യയിലെ വാഹന വിപണിയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ തിരക്കുളള ശ്രേണിയാണ് ഇരുചക്ര വാഹന വിപണി എന്നത്. ഒരുപാട് ലോഞ്ചുകൾ നടക്കുന്നുണ്ട് അത് പോലെ തന്നെ വരും ഭാവിയിൽ ഒരുപാട് ലോഞ്ചുകൾ നടക്കാനും സാധ്യതയുണ്ട് എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

ഗുജറാത്ത് ആസ്ഥാനമായുള്ള കമ്പനിയാണ് മാറ്റർ. തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് ബൈക്കായ എയറാ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. മോട്ടോറിന്റെയും ബാറ്ററിയുടെയും കാര്യത്തിലേക്ക് ആദ്യം കടന്നാൽ 10.5kW ശേഷിയുള്ള ലിക്വിഡ് കൂൾഡ് മിഡ്‌മൗണ്ടഡ് ബാറ്ററിയുമായാണ് പുതിയ മാറ്റർ ഏറ വിപണിയിൽ എത്തുന്നത്. 520 Nm ആണ് മാറ്റർ മോഡൽ വീലിൽ നൽകുന്ന ടോർക്ക് കണക്ക്.ഏറയിലെ നാല് സ്പീഡ് ഗിയർബോക്‌സ് ഓപ്ഷൻ ഓടിക്കാൻ കൂടുതൽ രസകരമായ ബൈക്ക് ആക്കുന്നുണ്ട്. ഒരു പരമ്പരാഗത മോട്ടോർസൈക്കിൾ ഓടിക്കുന്ന അനുഭവം നൽകാൻ ഇവിക്ക് സാധിക്കുന്നുണ്ടെങ്കിൽ അതൊരു വലിയ വിജയം തന്നെയാണെന്നു വേണം കരുതാൻ.

ഇനി കാണാൻ പോകുന്നത് ഇരുചക്ര വാഹന വിപണിയിലെ കനത്ത മത്സരം

അൽപം പ്രീമിയം ലുക്കിനൊപ്പം വിപണി പിടിക്കാനാണ് കമ്പനിയുടെ പദ്ധതിയെന്ന് അനുമാനിക്കാം. ഹീറോ സ്‌പ്ലെൻഡറിനെ അപേക്ഷിച്ച് കൂടുതൽ ആകർഷകമാകാൻ വരാനിരിക്കുന്ന ഹോണ്ട 100 സിസി മോഡലിന് പൂർണ ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്ററും ചില ആകർഷകമായ സവിശേഷതകളും കമ്പനി സമ്മാനിച്ചേക്കും. ഇവ എൻട്രി ലെവൽ കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ സെഗ്‌മെന്റിൽ വളരെ സാധാരണമല്ലാത്തതിനാൽ ഹോണ്ടക്ക് തനത് ശൈലി പിന്തുടരാനാവും.

സ്‌പ്ലെൻഡർ ശ്രേണിക്കൊപ്പം ഗ്രാമീണ ഉപഭോക്താക്കൾക്കിടയിൽ ഹീറോയ്ക്ക് സമാനതകളില്ലാത്ത ജനപ്രീതിയുണ്ട്. ഇവിടെയാണ് നിലവിൽ ഹോണ്ട പിന്നാക്കം നിൽക്കുന്നത്. എന്നാൽ ഈ പോരായ്‌മ ഉടൻ തന്നെ കമ്പനി നികത്താൻ ഒരുങ്ങുകയാണ്. സ്‌പ്ലെന്‍ഡറിനെ പൂട്ടാൻ ഹോണ്ട പുതിയ 100 സിസി മോട്ടോർസൈക്കിളിന്റെ പണിപ്പുരയിലാണെന്ന വാർത്ത കേൾക്കാൻ തുടങ്ങിയിട്ട് നാളിമ്മിണിയായല്ലോ എന്ന് വേണം പറയാൻ. ഇത് എന്ന് യാഥാർഥ്യമാവുമെന്ന ചോദ്യങ്ങളും ഉപഭോക്താക്കൾക്കിടയിൽ നിന്നും ഉയർന്നു കേൾക്കാനും തുടങ്ങിയിട്ടുണ്ട്.

ഇനി കാണാൻ പോകുന്നത് ഇരുചക്ര വാഹന വിപണിയിലെ കനത്ത മത്സരം

ബജാജ് പൾസർ 220F ഇപ്പോൾ ഡീലർഷിപ്പുകളിൽ എത്തിയിരിക്കുന്നതായി വാർത്തകൾ കിട്ടിയിട്ടുണ്ട്. ദ ഫാസ്റ്റസ്റ്റ് ഇന്ത്യന്‍ എന്ന ടാഗ്‌ലൈനോടെ ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ തരംഗം സൃഷ്ടിച്ച മോട്ടോര്‍സൈക്കിളാണ് ബജാജ് പള്‍സര്‍. രാജ്യത്തെ യുവാക്കള്‍ നെഞ്ചിലേറ്റിയ മോഡലിന്റെ വിവിധ വകഭേദങ്ങള്‍ പല കാലങ്ങളിലായി ഇന്ത്യന്‍ നിരത്തുകളില്‍ പ്രകമ്പനം സൃഷ്ടിച്ചു. പള്‍സര്‍ ശ്രേണിയിലെ മിന്നും താരമായിരുന്ന പള്‍സര്‍ 220F ഏതാനും മാസങ്ങള്‍ക്ക് മുമ്പായിരുന്നു ബജാജ് വിപണിയില്‍ നിന്ന് പിന്‍വലിച്ചത്.

സെമി ഫെയേര്‍ഡ് മോട്ടോര്‍സൈക്കിള്‍ 2007-ലാണ് അവതരിപ്പിക്കപ്പെട്ടത്. 16 വര്‍ഷത്തോളം വലിയ മാറ്റങ്ങളില്ലാതെ മോഡല്‍ വിപണിയില്‍ അരങ്ങ്തകര്‍ത്തു. ഏതാനും മാറങ്ങള്‍ക്ക് മുമ്പ് പള്‍സര്‍ F250 പുറത്തിറക്കിയതോടെ പള്‍സര്‍ 220F-ന്റെ വില്‍പ്പന ബജാജ് ഓട്ടോ നിശബ്ദമായി അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ ബജാജിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് പള്‍സര്‍ F250-ക്ക് പ്രതീക്ഷിച്ച വില്‍പ്പന നേടിക്കൊടുക്കാന്‍ സാധിച്ചില്ല.

ഇനി കാണാൻ പോകുന്നത് ഇരുചക്ര വാഹന വിപണിയിലെ കനത്ത മത്സരം

ട്വിന്‍ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, സ്പ്ലിറ്റ് ഗ്രാബ് റെയില്‍, ബ്ലാക്ക് അലോയ് വീലുകള്‍, ഹാലൊജെന്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, പൈലറ്റ് ലാമ്പുകള്‍, പ്രൊജക്ടര്‍ ഹെഡ്ലാമ്പ്, ഉയരമുള്ള ക്ലിപ്പ്-ഓണ്‍ ഹാന്‍ഡില്‍ബാര്‍ തുടങ്ങിയവ ഫീച്ചറുകളും പുതിയ ബജാജ് പള്‍സര്‍ 220F-ല്‍ തുടര്‍ന്നും ലഭ്യമാകും. പുതിയ ബജാജ് പള്‍സര്‍ 220F-ന്റെ എഞ്ചിനും പെര്‍ഫോമന്‍സും നോക്കിയാല്‍ നമുക്കെല്ലാം സുപരിചിതമായ 220 സിസി സിംഗിള്‍-സിലിണ്ടര്‍ ഓയില്‍-കൂള്‍ഡ് ഫ്യൂവല്‍-ഇഞ്ചക്റ്റഡ് എഞ്ചിന്‍ ആണ് ഇതിന് തുടിപ്പേകുക.

ഈ എഞ്ചില്‍ 8,500 rpm-ല്‍ 20 bhp പരമാവധി പവര്‍ ഔട്ട്പുട്ടും 7,000 rpm-ല്‍ 18.55 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. എഞ്ചിന്‍ 5 സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് ഇണചേര്‍ത്തിരിക്കുന്നത്. പരിഷ്‌കാരങ്ങളുമായി വിപണിയിലെത്തിയ പള്‍സര്‍ 220F രാജ്യത്തുടനീളമുള്ള ബജാജ് ഷോറൂമുകളില്‍ ഇതിനോടകം എത്തിച്ചേര്‍ന്നിട്ടുണ്ട്. മുന്‍വശത്ത് ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ട്വിന്‍ സൈഡഡ് ഷോക്ക് അബ്സോര്‍ബറുകളുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്.

ഇരുചക്ര വാഹന വിപണി എന്നത് എപ്പോഴും വാഹന നിർമാതാക്കൾക്ക് വളരെ താൽപ്പര്യമുളള ശ്രേണിയാണ്. അത് മാത്രമല്ല ഇപ്പോൾ വളരെ മൽസരം നേരിടുന്ന ഒരു ശ്രേണി കൂടിയാണ്. അത് കൊണ്ട് തന്നെ ഈ ആഴ്ച്ച വരാനിരിക്കുന്നത് നിരവധി മോഡലുകളാണ്. ഇരുചക്ര വാഹന വിപണി വളരെ കൊണ്ടു പിടിച്ച് മത്സരം നടക്കുകയാണ്.

More from DriveSpark

Article Published On: Saturday, March 4, 2023, 22:04 [IST]
English summary
This week launching scooters in indian market
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X