നാനോയില്‍ ഇന്ത്യ ചുറ്റിയ ചാക്കോച്ചന്

എങ്കില്‍ കേട്ടോളൂ. പുള്ളിക്കാരന്‍ സഞ്ചരിച്ചത് ഒരു ടാറ്റ നാനോ കാറിലാണ്. ഒറ്റയ്ക്ക് 78 ദിവസം കൊണ്ട് രാജ്യത്തെ സകല സംസ്ഥാനങ്ങളുടെയും തലസ്ഥാനങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. കേന്ദ്രഭരണപ്രദേശങ്ങളെയും വിട്ടില്ല. ഇങ്ങു തെക്ക് കന്യാകുമാരിയിലും വടക്ക് ലഡാക്കിലും കാര്‍ഗിലിലും പടിഞ്ഞാറ് ദ്വാരകയിലും വടക്കുകിഴക്കന്‍ പ്രദേശങ്ങളിലുമെല്ലാം ചാക്കോച്ചന്‍ എത്തിച്ചേര്‍ന്നു. ഇതെല്ലാം ചെയ്യുമ്പോള്‍ തോമസ് ചാക്കേ എന്ന ചാക്കോച്ചന് അറുപത്തിമൂന്നിന്‍റെ യൗവനമാണെന്നും അറിയുക.
18380 അടി മുകളിലൂടെയുള്ള, വണ്ടിയോട്ടാവുന്ന ലോകത്തിലെ ഏറ്റവും ഉയരത്തിലൂടെ പായുന്ന പാതയായ ഖര്‍ദുങ് ലായിലൂടെയും ചാക്കോ തന്‍റെ നാനോയുമായി പാഞ്ഞുചെന്നു. ലോകത്തിലെ രണ്ടാമത്തെ ഉയരമേറിയ പാതയായ തംങ്‍ലാങ് ലായെയും ചാക്കോച്ചന്‍ വെറുതെ വിട്ടില്ല.
ഇന്ത്യയെക്കൂടാതെ മറ്റൊരു രാഷ്ട്രത്തിലേക്കു കൂടി തോമസ് ചാക്കോ തന്‍റെ യാത്ര നീട്ടുകയുണ്ടായി. ഭൂട്ടാന്‍! ഭൂമിശാസ്ത്രപരമായി ഇന്ത്യയുടെ നടുക്ക് കിടക്കുന്ന നാഗ്പൂരിലൂടെയും തോമസ് ചാക്കോ സഞ്ചരിച്ചു.
ലോക മോട്ടോറിംഗ് മാപ്പില്‍ ഇന്ത്യയുടെ പേര് വരച്ചുചേര്‍ത്ത വാഹനമെന്ന നിലയിലാണ് ടാറ്റ നാനോയെ താന്‍ യാത്രയ്ക്കായി തെരഞ്ഞെടുത്തതെന്ന് തോമസ് ചാക്കോ വ്യക്തമാക്കി. വളരെ ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സുള്ള വാഹനമായത്തിനാല്‍ ഇത്തരമൊരു യാത്രയ്ക്ക് വളരെ അനുയോജ്യമാണ്. ഏത് മൂലയിലേക്കും കടന്നുചെല്ലാന്‍ പ്രാപ്തിയുള്ള കോംപാക്ട്‍നെസ് വാഹനത്തിനുള്ളതും പരിഗണിച്ചു.
മുംബൈയില്‍ നിന്ന് മെയ് മൂന്നിനാണ് തോമസ് ചാക്കോ യാത്ര തിരിച്ചത്. ജൂലൈ 21ന് യാത്ര അവസാനിച്ചു. മൊത്തം 26,500 കിലോമീറ്ററാണ് തോമസ് ചാക്കോ സഞ്ചരിച്ചത്.


Click it and Unblock the Notifications








