ഈ വീഡിയോ കണ്ടാല്‍ പിന്നെ ബൈക്കില്‍ മൂന്നുപേരെ വെച്ച് പോകില്ല!

നിയമം പാലിക്കാനുള്ളതല്ല തെറ്റിക്കാനുള്ളതാണെന്ന അഭിപ്രായമാണ് ബൈക്കുകളും കൊണ്ട് നിരത്തിലിറങ്ങുന്ന ചില യുവാക്കള്‍ക്ക്. അധികാരികള്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് മൂക്ക് കയറിടാന്‍ പല രീതിയിലുള്ള പരിപാടികള്‍ കൊണ്ടുവന്നാലും നടുറോഡിലെ സ്റ്റണ്ടിംഗിന് മാറ്റമൊന്നുമില്ല. ഇരുചക്ര വാഹനങ്ങള്‍ രണ്ട് പേര്‍ക്ക് യാത്ര ചെയ്യാനുള്ളതാണെന്നും അതില്‍ മൂന്നുപേരെ വെച്ച് പോകരുത് എന്ന് പറയാനുള്ള കാരണവും വ്യക്തമാക്കുന്ന ഒരു സംഭവത്തെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.

ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെ റോഡുകളിലും ഹൈവേകളിലും ബൈക്ക് ഓടിക്കുന്നവര്‍ ഏറിയതിനാല്‍ അപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനുമായി അധികൃതര്‍ ഇപ്പോള്‍ റോഡുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. നവ മാധ്യമങ്ങളില്‍ താരങ്ങളാകാന്‍ വേണ്ടി ചിലര്‍ ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തി അവ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. അവ തെളിവായി സ്വീകരിച്ച് പൊലീസും മോട്ടോര്‍ വാഹന വകുപ്പും നടപടി സ്വീകരിച്ച സംഭവങ്ങളും നിരവധിയാണ്.

triple riding friends

ഇത്തരത്തില്‍ അധികൃതര്‍ പല രീതിയില്‍ നിയമങ്ങള്‍ കര്‍ശനമാക്കുമ്പോഴും അവ മുഖവിലക്കെടുക്കാത്തത് വലിയ അപകടങ്ങള്‍ക്ക് കാരമാകുന്നു. അത്തരത്തില്‍ ഒരു സംഭവമാണ് പ്രതീക് സിംഗ് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിരിക്കുന്നത്. യമഹ MT-15-ല്‍ സഞ്ചരിച്ചിരുന്ന മൂന്ന് സുഹൃത്തുക്കള്‍ മഹീന്ദ്ര ബൊലേറോ പിക്ക്-അപ്പില്‍ ഇടിക്കുന്ന വീഡിയോ ആണിത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള പ്രതീക് സിംഗിന്റെ സബ്‌സ്‌ക്രൈബര്‍മാരില്‍ ഒരാളാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

ഇദ്ദേഹത്തിന്റെ ഹെല്‍മെറ്റ് ക്യാമറയില്‍ ആയിരുന്നു വൈറല്‍ ദൃശ്യങ്ങള്‍ പതിഞ്ഞത്. ഒരു ഹൈവേയിയിലൂടെ മിതമായ വേഗതയില്‍ ബൈക്ക് ഓടിക്കുന്നയാളെ നമുക്ക് കാണാന്‍ കഴിയും. തൊട്ടുപിന്നാലെ ഈ റൈഡറുടെ ഒരു വശത്തിലൂടെ യമഹ MT-15 ബൈക്ക് വന്ന് കയറും. മൂന്ന് പേരാണ് ബൈക്കില്‍ സഞ്ചരിക്കുന്നത്. ഇവരൊന്നും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ഹൈവേയിലൂടെ ഓടിക്കുന്നതിനിടെ ഈ യുവാക്കള്‍ ഇടത് വശത്ത് കൂടി അപകടകരമായ രീതിയില്‍ ഓവര്‍ടേക്ക് ചെയ്യുന്നുണ്ടായിരുന്നു.

triple riding friends

മാത്രമല്ല ഒരുവേള പൊലീസ് ചെക്കിംഗില്‍ നിന്നും അവര്‍ സാഹസികമായി രക്ഷപ്പെട്ടു. ഈ ദൃശ്യങ്ങള്‍ എല്ലാം പിറകില്‍ ഉണ്ടായിരുന്ന റൈഡറുടെ ഹെല്‍മെറ്റ് ക്യാമറയില്‍ പതിഞ്ഞിരുന്നു. നിരവധി സന്ദര്‍ഭങ്ങളില്‍ ഭാഗ്യത്തിന്റെ കടാക്ഷം കൊണ്ട് രക്ഷപ്പെട്ടെങ്കിലും ഒടുവില്‍ അവര്‍ക്ക് പിഴച്ചു. ഹൈവേ ആയതിനാല്‍ ട്രാഫിക് സ്ലോ ആയി നീങ്ങുന്ന ഒരു സ്ഥലത്തെത്തിയപ്പോള്‍ MT-15 റൈഡര്‍ വ്‌ലോഗറിനെ മറികടന്ന് സാഹസം കാണിക്കാന്‍ മുതിര്‍ന്നു.

എന്നാല്‍ തന്റെ മുന്നില്‍ ഉണ്ടായിരുന്ന മഹീന്ദ്ര ബൊലേറോ പിക്കപ്പ് വേഗത കുറച്ചത് യുവാവ് ശ്രദ്ധിച്ചില്ല. അത് മനസ്സിലാക്കിയപ്പേഴേക്കും സമയം ഒത്തിരി വൈകിയിരുന്നു. ബ്രേക്കിട്ടെങ്കിലും ബൈക്കിലെ ഓവര്‍ലോഡ് കാരണം അവ കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ല. യമഹ ബൈക്കില്‍ എബിഎസ് ഉള്ളതിനാല്‍ ഫ്രണ്ട് വീല്‍ തെന്നിമാറിയില്ല. എന്നിരുന്നാലും റൈഡറുടെ മുഖം പിക്ക്-അപ്പിന്റെ പിന്‍വശത്തുള്ള മെറ്റല്‍ ഡോറില്‍ ചെന്നിടിച്ചു. പിറകില്‍ സഞ്ചരിച്ച റൈഡറുടെ കൂട്ടുകാരും ഇടിയുടെ ആഘാതത്തില്‍ മുന്നോട്ടാഞ്ഞു.

റൈഡര്‍ മെറ്റല്‍ ഡോറില്‍ ഇടിച്ചുവെന്ന് വ്യക്തമാണെങ്കിലും പരിക്ക് എത്രത്തോളം ഉണ്ടെന്ന കാര്യം വ്യക്തമല്ല. ഇവിടെ അപകടം നടക്കുമ്പോള്‍ ഇവര്‍ക്ക് പിന്നില്‍ മറ്റ് വാഹനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നതിനാല്‍ അപകടത്തിന്റെ തീവ്രത കുറഞ്ഞുവെന്ന് വേണം മനസ്സിലാക്കാന്‍. പിറകില്‍ ഒരു വാഹനം ഉണ്ടായിരുന്നുവെങ്കില്‍ പരിക്കുകള്‍ കുറച്ചുകൂടി തീവ്രമാകുമായിരുന്നു.

റോഡില്‍ എങ്ങനെ വാഹനം ഓടിക്കരുത്് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് വീഡിയോ. ഇന്ന് ചില യുവാക്കള്‍ക്ക ക്യാമറ കണ്ടാല്‍ ഭ്രാന്താണ്. പ്രശസ്തരാകാന്‍ വേണ്ടി ഓരോ കാര്യങ്ങളും ചെയ്യുമ്പോള്‍ സ്വന്തം ജീവന്റെ വില അവര്‍ മനസ്സിലാക്കുന്നില്ല. ഇവിടെ നിയമലംഘനം നടത്തിയ ബൈക്കിലെ യുവാക്കള്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന കാരയം വ്യക്തമല്ല.

ടൂവീലറുകളില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് യാത്ര ചെയ്യാന്‍ അനുവാദം ഉള്ളൂ. അതിനൊപ്പം മതിയായ സുരക്ഷ കവചങ്ങള്‍ അണിഞ്ഞ് വേണം വണ്ടി ഓടിക്കാന്‍. ഹൈവേകളില്‍ പ്രത്യേകിച്ച് വണ്ടി ഓടിക്കുമ്പോള്‍ മുമ്പിലുള്ള വാഹനങ്ങളുമായി ആരോഗ്യകരമായ അകലം സൂക്ഷിക്കുന്നത് നല്ലതാണ്. ഈ ഗുണപാഠങ്ങളാണ് ഈ വീഡിയോ നമുക്ക് പകര്‍ന്ന് നല്‍കുന്നത്. നമ്മളുടെ ഗുണത്തിനും മറ്റ് റോഡ് ഉപഭോക്താക്കള്‍ക്ക് ദോഷം വരാത്ത രീതിയിലും മാന്യമായ ഡ്രൈവിംഗ് സംസ്‌കാരം പിന്തുടരാന്‍ നമുക്ക് ശ്രമിക്കാം.

More from DriveSpark

Article Published On: Tuesday, August 1, 2023, 14:14 [IST]
English summary
Three friends riding on yamaha mt 15 crash into mahindra bolero pick up viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X