320 അടി ഉയരത്തിലുള്ള മലകയറി ജീപ്പിന്റെ അതിസാഹസികത
65 ഡിഗ്രി ചെരുവുള്ളതും കടൽനിരപ്പിൽ നിന്ന് 320 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്നതുമായ പാറയിലൂടെ ഒരു വാഹനം കയറ്റുക എന്നത് ചില്ലറ കാര്യമല്ല. അതിസാഹികർ മാത്രമെ ഇത്തരത്തിലുള്ള സാഹസിക പ്രകടനങ്ങൾക്ക് മുതിരുകയുള്ളൂ.
റേസിംഗിലെ പെൺകരുത്ത് ശ്രേയ
എന്നാലിവിടെ അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പാണ് എല്ലാ വെല്ലുവിളികളേയും മറികടന്നുള്ള ഈ സാഹസത്തിന് ഒരുമ്പിട്ടത്.

ഓഫ്റോഡ് സാഹസികർക്ക് പ്രവേശനം നിരോധിച്ച ഈ കുന്നിൻമുകളിലേക്ക് പ്രേത്യേകാനുവദത്തോടെയാണ് ജീപ്പ് എത്തിയത്.

ജീപ്പ് ബ്രാൻഡിന്റെ എഴുപത്തിയഞ്ചാം വർഷികവും ഈസ്റ്റർ ജീപ്പ് അമ്പതാമത് ആനുവൽ സഫാരിയും പ്രമാണിച്ചാണ് ഈ സാഹസിക പ്രകടനങ്ങൾ നടത്തിയിരിക്കുന്നത്.

റാംഗ്ലറിന്റെ രണ്ട് ഡോറുള്ള വേരിയന്റും നാല് ഡോറുള്ള വേരിയന്റും കൂടാതെ ഗ്രാന്റ് ഷെരോക്കിയുമാണ് കമ്പനി ഉപയോഗിച്ച വാഹനം.

65 ഡിഗ്രി ചെരുവും 320 അടി ഉയരവുമുള്ള ലയൺസ് ബാക്ക് എന്ന കുന്നാണ് സാഹസത്തിനായി തിരഞ്ഞെടുത്തത്.

അരിസോനയിലെ കൂറ്റൻ മണൽകുന്നാണ് ലയൺസ് ബാക്ക് എന്നപേരിലറിയപ്പെടുന്നത്.
വീഡിയോ കാണാം

ബൈക്കുകളെ പ്രയണിച്ചു ഒടുവിൽ ബൈക്ക് തന്നെ അന്തകനായി


Click it and Unblock the Notifications