ഒരാഴ്ച്ചയ്ക്കിടെ രാജ്യത്ത് അപകടത്തിൽപ്പെട്ടത് മൂന്ന് പോർഷ കാറുകൾ, സൂപ്പർകാറുകൾ ഓടിക്കേണ്ടത് ഇങ്ങനെ

രാജ്യത്ത് സൂപ്പർകാറുകൾക്ക് വലിയ ഡിമാൻഡാണ് ഉളളത്. എന്നാൽ വാഹനം വാങ്ങുന്നവരേക്കാൾ കൂടുതൽ അത് അപകടത്തിൽപ്പെടുന്നവരാണ്. കഴിഞ്ഞ ദിവസം പൂനെയിൽ 17 വയസുകാരൻ മദ്യപിച്ച് വാഹനമോടിച്ച് രണ്ട് പേരുടെ ജീവൻ പൊലിഞ്ഞിരുന്നു. അയാൾ ഓടിച്ച വാഹനവും പോർഷ ആയിരുന്നു. ഒരു സൂപ്പർകാർ ഓടിക്കുന്നതിന് ചില രീതികളുണ്ട്. രാജ്യത്ത് ഒരാഴ്ച്ചയ്ക്കിടെ മൂന്ന് പോർഷ കാറുകളാണ് അപകടത്തിൽപ്പെട്ടത്.

മഹാരാഷ്ട്രയിലെ കോന്ദാലിയിലാണ് പോർഷ അപകടത്തിൽപ്പെട്ട ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത്. നാഗ്പൂരിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. റിപ്പോർട്ടുകൾ പ്രകാരം, ഈ പ്രത്യേക പോർഷയുടെ ഡ്രൈവർക്ക് അതിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയും, തുടർന്ന് അത് റോഡിൻ്റെ വശത്ത് നിന്ന് മരത്തിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു.

കാറിൻ്റെ മുന്നിലെ ഇടതുഭാഗം പൂർണമായും തകർന്നതായി ചിത്രങ്ങളിൽ നിന്ന് മനസ്സിലാക്കാം. ഫെൻഡറും വീലും ബ്രേക്ക് അസംബ്ലിയും മറ്റ് ഭാഗങ്ങളും മുഴുവൻ തകർന്നു പോയിട്ടുണ്ട്. അത്രമാത്രം ശക്തിയോടെയാണ് മരത്തിലേക്ക് ഇടിച്ചു കയറിയത്. ഈ കാറിൻ്റെ മുഴുവൻ സബ്-ഫ്രെയിമും തകർന്നു പോയിട്ടുണ്ട്. കാറിൻ്റെ ബോണറ്റ് ഉൾപ്പെടെ മുഴുവൻ പിൻഭാഗവും മുൻവശത്തെ വലതുഭാഗവും കേടുകൂടാതെയിരിക്കുന്നുണ്ട്.

ഹെഡ്‌ലൈറ്റുകൾ, ഇൻഡിക്കേറ്ററുകൾ, പിന്നിൽ ബന്ധിപ്പിച്ച എൽഇഡി ടെയിൽലൈറ്റുകൾ എന്നിവയുൾപ്പെടെയുള്ള ലൈറ്റുകളെല്ലാം പ്രവർത്തനക്ഷമമാണ്. എക്സ്റ്റീരിയറിന് പിന്നാലെ കാറിൻ്റെ ഇൻ്റീരിയറിലേക്ക് നോക്കിയാൽ എല്ലാ എയർബാഗുകളും കൃത്യസമയത്ത് വിന്യസിച്ചിട്ടുണ്ട്. മിക്കവാറും, ഡ്രൈവറും യാത്രക്കാരനും രക്ഷപ്പെട്ടിരിക്കാനാണ് സാധ്യത. മുൻവശത്തെ എയർബാഗുകൾ, കർട്ടൻ എയർബാഗുകൾ, കാൽമുട്ട് എയർബാഗുകൾ എന്നിവയെല്ലാം തുറന്നിട്ടുണ്ട് എന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്.

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നുള്ള എസ്വി വൈൻസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഉടമസ്ഥതയിലുള്ളതാണ് പോർഷ 911 കരേര ടി. നിലവിൽ ഈ സൂപ്പർകാറിന് 2.24 കോടി രൂപയാണ് എക്സ്ഷോറും വില. 3.0 ലിറ്റർ ഫ്ലാറ്റ്-സിക്സ് എഞ്ചിനാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇത് പരമാവധി 380 bhp കരുത്തും 450 Nm torque ഉം ഉത്പാദിപ്പിക്കുന്നുണ്ട്.

അടുത്തിടെ നടന്ന ഈ അപകടങ്ങളിൽ ഏറ്റവും ഞെട്ടിക്കുന്നത് പൂനെയിൽ പോർഷ ടെയ്‌കാൻ ഇലക്ട്രിക് സെഡാൻ ഇടിച്ചതാണ്. 17 വയസ്സുള്ള ഒരു ആൺകുട്ടി രണ്ട് യുവ ഐടി പ്രൊഫഷണലുകളുടെ ജീവൻ പൊലിഞ്ഞതോടെ ഈ പൂനെ പോർഷ അപകടം രാജ്യവ്യാപകമായി ഒരു വിഷയമായി മാറിയിരിക്കുന്നു.

ബ്രഹ്മ റിയാലിറ്റിയുടെ ഉടമയും പ്രമുഖ ബിൽഡറുമായ വിശാൽ അഗർവാളിൻ്റെ മകനാണ് വേദാന്ത് അഗർവാൾ എന്ന 17 വയസ്സുള്ള വ്യക്തി. പ്ലസ് ടൂ ഫലം വന്നതോടെ അത് ആഘോഷിക്കാനാണ് കൂട്ടുകാരുമൊത്ത് ആഘോഷിക്കാനാണ് കാറുമായി പുറത്തിറങ്ങിയത്. പ്രധാന കാര്യം എന്താണെന്ന് വച്ചാൽ മദ്യപിച്ചാണ് വേദാന്ത് വാഹനമോടിച്ചിരുന്നത്.

റിപ്പോർട്ടുകൾ പ്രകാരം, വാഹനത്തിൻ്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററിൽ കൂടുതലായിരുന്നു എന്നാണ്. രണ്ട് യുവ ഐടി പ്രൊഫഷണലുകൾ യാത്ര ചെയ്തിരുന്ന ബൈക്കിലേക്ക് ഇടിച്ചുകയറുകയും ചെയ്തതായി സിസിടിവി ദൃശ്യങ്ങൾ കാണിക്കുന്നുണ്ട്. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു.

ഈ രണ്ട് സംഭവങ്ങൾക്ക് പുറമെ കേരളത്തിൽ നിന്ന് മറ്റൊരു കേസും ഈയിടെ വന്നിട്ടുണ്ട്. ഈ പ്രത്യേക അപകടത്തിൽ, ഒരു ചുവന്ന പോർഷ 911 ഒരു ബൈക്ക് യാത്രികനും പിലിയനും ഒരു വളവിൽ ഇടിച്ചുകയറുകയായിരുന്നു. ഒരു വളവിൽ 911 കണ്ടതിനെ തുടർന്ന് ബൈക്ക് യാത്രികനും പിലിയനും ബൈക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ നിയന്ത്രണം വിടുകയായിരുന്നു.

തുടർന്ന് ബൈക്ക് തെന്നി പോർഷയിൽ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാഷികൾ പറയുന്നത്. നിർഭാഗ്യവശാൽ, ഒരു വ്യക്തിയുടെ മരണത്തിനും കാരണമായി. ബൈക്ക് റൈഡർ തെറ്റായ സൈഡിലൂടെയാണ് വാഹനമോടിച്ചതെന്നും ഈ കേസിൽ പോർഷ ഡ്രൈവർ തെറ്റ് ചെയ്തിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, ഔദ്യോഗിക പ്രസ്താവനകൾ പുറത്തുവന്നിട്ടില്ല. എപ്പോഴും വാഹനങ്ങൾ ഓടിക്കുമ്പോൾ സൂക്ഷിക്കുക. റോഡ് നിയമങ്ങൾ പാലിക്കുക.

More from DriveSpark

Article Published On: Friday, May 24, 2024, 15:39 [IST]
English summary
Three porsche cars involved in accidents in one week heres why
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X