ഇപ്പോഴത്തെ പിളേളര് കൊളളാം; എന്താ ഒരു ഡ്രൈവിങ്ങ്; വീഡിയോ വൈറൽ
നമ്മളൊക്കെ മൂന്നാം വയസ്സിൽ എന്ത് ചെയ്യുകയായിരുന്നു. മുറ്റത്ത് കൂടെ ഓടിക്കളിക്കുകയും, കളിപ്പാട്ടത്തിന് വേണ്ടി വഴക്കുണ്ടാക്കി കരയുകയും ചെയ്യുകയായിരുന്നല്ലോ പതിവ്. പക്ഷേ ഇപ്പോഴത്തെ ജനറേഷൻ ഇച്ചിരി മുറ്റാ. അവർക്ക് കളിപ്പാട്ടമായിട്ട് ഓടിച്ച് നടക്കാൻ ഏഴ് കോടി രൂപയുടെ നല്ല അടിപൊളി ഫെരാരി സ്പോർട്സ് കാറൊക്കെയാണ് ഉളളത്. അതിശയിക്കണ്ട.. കാര്യം പറഞ്ഞതാണ്.
ഡ്രൈവിങ്ങ് എന്നത് ശരിക്കും സത്യം പറഞ്ഞാൽ ഒരു കലയാണ്.ഒരു വാഹനം ഭംഗിയായി ഓടിക്കുവാനും കൈകാര്യം ചെയ്യാനും സാധിക്കുന്നത് ഒരു കഴിവ് തന്നെയാണ്. അത്യാവശം കുഴപ്പമില്ലാതെ ഓടിക്കാൻ അറിയാവുന്നവരുണ്ട്, അതി ഗംഭീരമായി ഡ്രൈവ് ചെയ്യുന്നവരുണ്ട്.എന്ത് കാര്യങ്ങളും കുഞ്ഞിലേ മുതൽ പഠിക്കുമ്പോൾ വളരുന്തോറും അത് ഭംഗിയാകുമല്ലോ. പതിനെട്ട് വയസാണല്ലോ നമ്മുടെ നാട്ടിൽ ലൈസൻസ് എടുക്കാനുളള പ്രായപരിധി. ചിലർ 18 വയസ് ആകാൻ ആറ്റുനോറ്റ് ഇരിക്കും. എന്നാലും അതിന് മുൻപ് തന്നെ വണ്ടിയോടിക്കാൻ പഠിച്ചവരാണ് നമ്മളിൽ പലരും

പറഞ്ഞു വരുന്നത് മോട്ടോർ സൈക്കിൾ സൂപ്പർ സ്‌പോർട് ലോക ചാമ്പ്യൻഷിപ്പിൽ അഞ്ച് തവണ ജേതാവായ കെനാൻ സോഫുഗ്ലുവിന്റെ മകൻ്റെ കാര്യമാണ്. മൂന്ന് വയസ്സുള്ള ഒരു ആൺകുട്ടിയുടെ കുസ്യതി ആയി കണ്ടാൽ മതി. പക്ഷേ കാണാൻ വളരെ രസകരമായിട്ടുണ്ട്. 769 bhp പവറുളള സ്പോർട്സ് കാറാണ് കൊച്ചു മിടുക്കൻ നല്ല ഭംഗിയായി പാർക്ക് ചെയ്യുന്നത്. പ്രത്യേകിച്ചും, ഒരു ഫെരാരി SF90 Stradale-ന്റെ ഡ്രൈവർ സീറ്റിൽ ഇരിക്കുക എന്ന് പറഞ്ഞാൽ തന്നെ അതിശയമാണ്, ഇന്ത്യയിൽ 7.50 കോടിയുടെ രൂപയാണ് കാറിൻ്റെ വില
ഇത്തരത്തിലുളള പവർ-പാക്ക്ഡ് സ്‌പോർട്‌സ് കാർ ഓടിക്കുന്നതിനോടൊപ്പം തന്നെ, ഗിയർലെസ് ടൂ-വീലറുകൾ, എടിവികൾ, സ്റ്റീമറുകൾ എന്നിവയും സെയ്‌നിന് ഓടിക്കാൻ കഴിയും. അവൻ്റെ പിതാവും അത്ര മോശക്കാരനല്ല എന്ന് മനസിലായില്ലേ. അത് കൊണ്ട് വണ്ടിയോടുളള അഭിനിവേശം അവൻ്റെ രക്തത്തിൽ അലിഞ്ഞ് ചേർന്നിരിക്കുകയാണ്.

ഫെരാരി സ്‌പോർട്‌സ് കാർ ഓടിക്കുന്ന വീഡിയോ കെനാൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് പങ്കുവെച്ചിട്ടുണ്ട്. ആക്സിലറേറ്ററിൽ അമർത്താൻ കാലുകൾ കയറ്റുവാനും കാറിന്റെ ബ്രേക്ക് പാഡിൽ ചവിട്ടുവാനും അവൻ്റെ കാൽ എത്തില്ല എന്നത് വീഡിയോയിൽ കാണാൻ സാധിക്കും. അത് മാത്രമല്ല മൂന്ന് വയസ്സുള്ള കുട്ടിക്ക് കാറിന്റെ ഡാഷ്‌ബോർഡിന് മുകളിൽ ഒന്നും കാണാൻ കഴിയില്ല എന്നത് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ, മൂന്ന് വർഷം പഴക്കമുളളതാണ് കെനാനിൻ്റെ സ്പോർട്സ് കാർ.
കാറ്റിന്റെ വേഗതയാണ് ഈ വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത്. വെറും 2.5 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ കാറിനു സാധിക്കും. 6.7 സെക്കന്റില്‍ 200 കിലോമീറ്റര്‍ വേഗതയിലെത്തും. മണിക്കൂറില്‍ 340 കിലോമീറ്ററാണ് പരമാവധി വേഗത. എട്ട് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷനാണ് ഇതിലെ ഗിയര്‍ബോക്‌സ്. പരമ്പരാഗത ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷനെക്കാള്‍ 30 ശതമാനം അധിക വേഗത ഈ ഗിയര്‍ബോക്‌സ് നല്‍കുന്നുണ്ടെന്നാണ് കമ്പനി പറയുന്നത്.
ഫെരാരിയിലെ ഏറ്റവും പവര്‍ഫുള്‍ മോഡലാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെരാരിയില്‍ നിന്നുള്ള ആദ്യ ഹൈബ്രിഡ് വാഹനമെന്ന പ്രത്യേകതയും എസ് എഫ്90 സ്‌ട്രേഡേലിനുണ്ട്. ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് 4.0 ലിറ്റര്‍ വി8 എന്‍ജിനൊപ്പം മൂന്ന് ഇലക്ട്രിക്ക് മോട്ടോറുമാണ് ഈ വാഹനത്തിന്‍റെ ഹൃദയം. പെട്രോള്‍ എന്‍ജിന്‍ 780 പി.എസ്. പവറും ഇലക്ട്രിക് മോട്ടോറുകള്‍ 220 പി.എസ്. പവറും ഉത്പാദിപ്പിക്കുന്നുണ്ട്. ഇലക്ട്രിക് മോട്ടോറും എന്‍ജിനും ചേര്‍ന്ന് 1000 പി.എസ്. പവറാണ് ഉത്പാദിപ്പിക്കുന്നത്.
എന്തായാലും ഈ വീഡിയോ കണ്ടിട്ട് നമ്മുടെ നാട്ടിൽ കുഞ്ഞുകുട്ടികളുടെ കൈയിൽ വാഹനം ഓടിക്കാൻ നൽകി വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ ഒന്നും പോസ്റ്റ ചെയരുതേ. നമ്മുടെ എംവിഡി മാമൻമാർ കണ്ടാൽ പണി കിട്ടും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അത് കൊണ്ട് കുഞ്ഞുങ്ങളുമായി ധാരാളം യാത്രകൾ പോകുക, അവരെ ഒരുപാട് സ്ഥലങ്ങൾ കാണിക്കുക. കാറിൽ യാത്ര ചെയ്യുമ്പോൾ കുട്ടികൾക്ക് വാഹനത്തെ കുറിച്ച് കൂടുതലായി അവർക്ക് കാണുവാനും അറിയുവാനും സാധിക്കും.


Click it and Unblock the Notifications








