മൊതലാളീ...ജംഗ ജഗ ജഗ! Tiago EV മുതൽ Hyundai EV വരെ ഇന്ത്യയ്ക്കായി ഒരുങ്ങുന്ന എൻട്രി ലെവൽ ഇലക്ട്രിക് കാറുകൾ

ഒരു പറ്റം പുതിയ മോഡലുകൾ പൈപ്പ്‌ലൈനിൽ കാത്തിരിക്കുന്നതിനാൽ എൻട്രി ലെവൽ ഇലക്ട്രിക് വാഹന സെഗ്മെന്റിലെ മത്സരം കൂടുതൽ രസകരമാകാൻ പോവുകയാണ്.

മൊതലാളീ...ജംഗ ജഗ ജഗ! Tiago EV മുതൽ Hyundai EV വരെ ഇന്ത്യയ്ക്കായി ഒരുങ്ങുന്ന എൻട്രി ലെവൽ ഇലക്ട്രിക് കാറുകൾ

ഇന്ത്യയിൽ സീറോ എമിഷൻ വാഹനങ്ങൾ വാങ്ങാൻ കൂടുതൽ ഉപഭോക്താക്കൾ താൽപ്പര്യപ്പെടുന്നതിനാൽ, സ്വാഭാവികമായും, കാർ നിർമ്മാതാക്കൾ പുതിയ സെഗ്‌മെന്റുകൾ പര്യവേക്ഷണം ചെയ്യുന്നു. ഇലക്ട്രിഫിക്കേഷനിലേക്കുള്ള സമ്പൂർണ പരിവർത്തനത്തിന് ഇനിയും ഒരുപാട് കാലം ബാക്കിയുണ്ടെങ്കിലും, അത് സൃഷ്ടിച്ച കൗതുകം പ്രയോജനപ്പെടും.

മൊതലാളീ...ജംഗ ജഗ ജഗ! Tiago EV മുതൽ Hyundai EV വരെ ഇന്ത്യയ്ക്കായി ഒരുങ്ങുന്ന എൻട്രി ലെവൽ ഇലക്ട്രിക് കാറുകൾ

ടാറ്റ മോട്ടോർസ്, സിട്രൺ, എംജി, ഹ്യുണ്ടായി തുടങ്ങിയ കമ്പനികളും തങ്ങളുടെ എൻട്രി ലെവൽ ഇലക്ട്രിക് കാറുകൾ വിപണിയിൽ എത്തിക്കാൻ തിരശ്ശീലയ്ക്ക് പിന്നിൽ പ്രവർത്തിക്കുകയാണ്. ഇതുവരെ ഇവയെക്കുറിച്ച് ഞങ്ങൾക്ക് ഇതുവരെ അറിയാവുന്ന കാര്യങ്ങളാണ് ഈ ലേഖനത്തിൽ നിങ്ങളോടൊപ്പം പങ്കുവെയ്ക്കുന്നത്:

മൊതലാളീ...ജംഗ ജഗ ജഗ! Tiago EV മുതൽ Hyundai EV വരെ ഇന്ത്യയ്ക്കായി ഒരുങ്ങുന്ന എൻട്രി ലെവൽ ഇലക്ട്രിക് കാറുകൾ

1. ടാറ്റ ടിയാഗോ ഇവി:

ടാറ്റ ടിയാഗോ ഇവി 2022 സെപ്റ്റംബർ 28 -ന് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും, ഇത് ബ്രാൻഡിന്റെ മോഡൽ നിരയിൽ ടിഗോർ ഇവിയുടെ താഴെയായി സ്ഥാനം പിടിക്കും.

മൊതലാളീ...ജംഗ ജഗ ജഗ! Tiago EV മുതൽ Hyundai EV വരെ ഇന്ത്യയ്ക്കായി ഒരുങ്ങുന്ന എൻട്രി ലെവൽ ഇലക്ട്രിക് കാറുകൾ

XPres-T-യിൽ ഉപയോഗിച്ച അതേ പവർട്രെയിൻ അല്ലെങ്കിൽ 300 കിലോമീറ്ററിലധികം ഡ്രൈവിംഗ് റേഞ്ചുള്ള സിപ്ട്രോൺ അടിസ്ഥാനമാക്കിയുള്ള ടിഗോർ ഇവിയിൽ കാണപ്പെടുന്ന വലിയ ബാറ്ററി പായ്ക്ക് ടിയാഗോ ഇവിയിലും സജ്ജീകരിക്കാം. ക്രൂയിസ് കൺട്രോൾ, ഒന്നിലധികം റീജൻ മോഡുകൾ, ഒരു ഡെഡിക്കേറ്റഡ് സ്പോർട്സ് മോഡ് എന്നിവ ഇതിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും.

മൊതലാളീ...ജംഗ ജഗ ജഗ! Tiago EV മുതൽ Hyundai EV വരെ ഇന്ത്യയ്ക്കായി ഒരുങ്ങുന്ന എൻട്രി ലെവൽ ഇലക്ട്രിക് കാറുകൾ

2. സിട്രൺ ഇവി:

സിട്രൺ ഇന്ത്യ കുറച്ച് മാസങ്ങൾക്ക് മുമ്പ് C3 കോംപാക്ട് ഹാച്ച്ബാക്ക് വിപണിയിൽ അവതരിപ്പിച്ചു, പിന്നീട് C5 എയർക്രോസിന്റെ ഫെയ്‌സ്‌ലിഫ്റ്റും പുറത്തിറക്കി. ഹ്യുണ്ടായി ക്രെറ്റയ്ക്ക് എതിരാളിയായ മിഡ് സൈസ് എസ്‌യുവിയും C3 അടിസ്ഥാനമാക്കിയുള്ള ഏഴ് സീറ്റർ മോഡലും ബ്രാൻഡ് പരീക്ഷിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

മൊതലാളീ...ജംഗ ജഗ ജഗ! Tiago EV മുതൽ Hyundai EV വരെ ഇന്ത്യയ്ക്കായി ഒരുങ്ങുന്ന എൻട്രി ലെവൽ ഇലക്ട്രിക് കാറുകൾ

അതോടൊപ്പം, ഫ്രഞ്ച് ബ്രാൻഡും അടുത്ത വർഷം ഇന്ത്യയ്‌ക്കായുള്ള ആദ്യത്തെ ഇവി അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്, കൂടാതെ ഇതിന് C3 -യുമായി നിരവധി സാമ്യതകൾ ഉണ്ടായിരിക്കാം.

മൊതലാളീ...ജംഗ ജഗ ജഗ! Tiago EV മുതൽ Hyundai EV വരെ ഇന്ത്യയ്ക്കായി ഒരുങ്ങുന്ന എൻട്രി ലെവൽ ഇലക്ട്രിക് കാറുകൾ

3. എംജി ഇവി:

എംജി മോട്ടോർ ഇതിനകം തന്നെ ZS ഇവി ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിക്കുന്നുണ്ട്, കൂടാതെ ഈ വർഷം ആദ്യം വാഹനത്തിന് ഒരു അപ്‌ഡേറ്റ് നിർമ്മാതാക്കൾ നൽകുകയും ചെയ്തു. എന്നാൽ ബ്രാൻഡ് ഇപ്പോൾ വൂളിംഗ് എയർ ഇവി അടിസ്ഥാനമാക്കിയുള്ള ഒരു ഇലക്ട്രിക് കാർ പരീക്ഷിക്കുകയാണ്.

മൊതലാളീ...ജംഗ ജഗ ജഗ! Tiago EV മുതൽ Hyundai EV വരെ ഇന്ത്യയ്ക്കായി ഒരുങ്ങുന്ന എൻട്രി ലെവൽ ഇലക്ട്രിക് കാറുകൾ

ഏകദേശം 10 ലക്ഷം രൂപയായിരിക്കും ഇതിന്റെ എക്സ്-ഷോറൂം വില. വാസ്തവത്തിൽ, ഈ ലിസ്റ്റിൽ ഫീച്ചർ ചെയ്‌തിരിക്കുന്ന ഇവികൾ ടാർഗെറ്റ് ചെയ്യുന്നത് 15 ലക്ഷം രൂപയ്ക്ക് താഴെയുള്ള ഒരു സെഗ്മെന്റാണ്. എം‌ജി ഇവിക്ക് ടാറ്റ ഓട്ടോകോമ്പിൽ നിന്ന് പ്രാദേശികമായി ലഭിക്കുന്ന ബാറ്ററി പായ്ക്ക് ഉണ്ടായിരിക്കും കൂടാതെ നെക്‌സോൺ ഇവി ഉപയോഗിക്കുന്ന LFP സെല്ലുകൾ ഉപയോഗിക്കും. വാഹനത്തിന്റെ ആഭ്യന്തര അരങ്ങേറ്റം 2023 ഓട്ടോ എക്‌സ്‌പോയിൽ നടന്നേക്കും.

മൊതലാളീ...ജംഗ ജഗ ജഗ! Tiago EV മുതൽ Hyundai EV വരെ ഇന്ത്യയ്ക്കായി ഒരുങ്ങുന്ന എൻട്രി ലെവൽ ഇലക്ട്രിക് കാറുകൾ

4. ഹ്യുണ്ടായി ഇവി:

ഹ്യുണ്ടായിയിൽ നിന്നുള്ള ഇലക്ട്രിക് വാഹനം നെക്സോൺ ഇവിയെ മുഖാമുഖം നേരിടുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് 2024 -ന്റെ തുടക്കത്തിൽ അവതരിപ്പിക്കപ്പെടും. ഇത് വെന്യുവിന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും, പക്ഷേ ഇതുവരെ വാഹനത്തെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

മൊതലാളീ...ജംഗ ജഗ ജഗ! Tiago EV മുതൽ Hyundai EV വരെ ഇന്ത്യയ്ക്കായി ഒരുങ്ങുന്ന എൻട്രി ലെവൽ ഇലക്ട്രിക് കാറുകൾ

ഒരു കോം‌പാക്ട് ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കുന്നതിൽ നിന്ന് ഹ്യുണ്ടായി പിന്തിരിഞ്ഞ് പ്രാദേശികമായി നിർമ്മിച്ച കൂടുതൽ താങ്ങാനാവുന്ന ഇവിക്കായി അല്പം കൂടെ കാര്യമായി പ്ലാൻ ചെയ്താൽ സംഗതി രസകരമായിരിക്കും.

മൊതലാളീ...ജംഗ ജഗ ജഗ! Tiago EV മുതൽ Hyundai EV വരെ ഇന്ത്യയ്ക്കായി ഒരുങ്ങുന്ന എൻട്രി ലെവൽ ഇലക്ട്രിക് കാറുകൾ

വരാനിരിക്കുന്ന ഇവികളെക്കുറിച്ച് ഡ്രൈവ്സ്പാർക്കിന്റെ അഭിപ്രായം:

നിലവിൽ വാഹന ലോകം ഇലക്ട്രിക് മൊബിലിറ്റിയിലേയ്ക്കാണ് നീങ്ങുന്നത്. എന്നാൽ ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് കാറുകൾ ഇപ്പോഴും ഭൂരിഭാഗം ജനങ്ങൾക്കും കോസ്റ്റ്ലിയാണ്. അതിനാൽ കൂടുതൽ താങ്ങാനാവുന്ന ബജറ്റ് ഇലക്ട്രിക് കാറുകൾ വിൽപ്പനയ്ക്ക് എത്തിയാൽ കാര്യങ്ങൾ കൂടുതൽ മെച്ചപ്പെടും.

മൊതലാളീ...ജംഗ ജഗ ജഗ! Tiago EV മുതൽ Hyundai EV വരെ ഇന്ത്യയ്ക്കായി ഒരുങ്ങുന്ന എൻട്രി ലെവൽ ഇലക്ട്രിക് കാറുകൾ

10 ലക്ഷം ബജറ്റിൽ ഒരു ഇവി ഇന്ത്യൻ വിപണിയിൽ എത്തിയാൽ അത് വിൽപ്പനയുടെ കാര്യത്തിൽ വൻ കോളിളക്കം സൃഷ്ടിക്കും എന്ന് നിസംശയം പറയാം. ആയതിനാൽ വരാനിരിക്കുന്ന ഈ ഇവികളുടെ വിജയ സാധ്യതയിൽ പ്രധാന പങ്ക് വഹിക്കുന്ന ഘടകം അവയുടെ വില നിർണ്ണയം ആയിരിക്കും.

Most Read Articles

Malayalam
English summary
Tiago ev to hyunda ev major upcoming entry level electric cars in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X