അര്‍ധരാത്രിയിലെ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഈ തെറ്റ് ചെയ്താല്‍ വഴിയിലാകും!

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗപ്പെടുത്തുന്ന ഗതാഗത മാര്‍ഗമാണ് ട്രെയിന്‍. കോടിക്കണക്കിനാളുകളാണ് ഓരോ ദിവസവും ഇന്ത്യന്‍ റെയില്‍വേയെ ആശ്രയിക്കുന്നത്. നിങ്ങള്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നവരാണെങ്കില്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് സംബന്ധിച്ച് ചില സംശയങ്ങള്‍ മനസ്സിലുണ്ടാകും. അത്തരത്തില്‍ ഒന്നാണ് അര്‍ധരാത്രി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തീയതി സംബന്ധിച്ചുണ്ടാകുന്ന സംശയം.

അതിനെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്. ഏറ്റവും കംഫര്‍ട്ടായി യാത്ര ചെയ്യാന്‍ പറ്റിയ ഒരു വാഹനമാണ് ട്രെയിന്‍. വാഹനം ഏതായാലും സമയത്തിനാണെല്ലോ വില. അതിനാല്‍ യാത്രാസമയം ലാഭിക്കാനായി പലരും ട്രെയിന്‍ യാത്ര രാത്രിയിലാക്കുന്നു. കിടന്ന് യാത്ര ചെയ്യാന്‍ സൗകര്യമുള്ളതിനാല്‍ ഉറക്കം പ്രശ്‌നമാവുകയുമില്ല. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ രാത്രി ഓടുന്ന ട്രെയിനുകളുടെ എണ്ണം കൂടുതലാണ്.

train arrives at night station

ഇത്തരം സാഹചര്യങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാര്‍ക്ക് നേരിടേണ്ടി വന്നേക്കാവുന്ന ഒരു ആശയക്കുഴപ്പമാണ് നമ്മള്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്നത്. ഒരു ട്രെയിന്‍ അര്‍ധരാത്രി 12 മണിക്ക് ശേഷം ഒരു സ്‌റ്റേഷനിലെത്തിലെത്തുന്ന വേളയില്‍, അതില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചില ആശയക്കുഴപ്പമുണ്ടായേക്കാം. ഒരു ഉദാഹരണം വെച്ച് പറയാം. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള ഒരു ട്രെയിന്‍ മെയ് 13-ന് അര്‍ധരാത്രി 12:05-ന് എറണാകുളം സ്‌റ്റേഷനില്‍ നിന്ന് പുറപ്പെടുന്നുവെന്ന് കരുതുക.

ആ ട്രെയിന്‍ മെയ് 12-ാം തീയതിയായിരിക്കും തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടിട്ടുണ്ടാവുക. ഈ ട്രെയിനില്‍ എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്കോ കണ്ണൂരിലേക്കോ അല്ലെങ്കില്‍ മലബാറിലെ മറ്റേതെങ്കിലും സ്ഥലത്തേക്കോ പോകാന്‍ ആഗ്രഹിക്കുന്നവര്‍ മെയ് 12-നാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. ട്രെയിന്‍ 11-ാം തീയതിയല്ലേ പുറപ്പെടുന്നതെന്ന് കരുതി ചിലര്‍ അന്നേ ദിവസം ടിക്കറ്റ് ബുക്ക് ചെയ്യുന്നു. ഈ ആശയക്കുഴപ്പം മൂലം യാത്രയില്‍ പലര്‍ക്കും ബുദ്ധിമുട്ടിയിട്ടുണ്ടാക്കിയേക്കാം.

train arrives at night station

അതായത് ട്രെയിന്‍ ബുക്കിംഗ് സിസ്റ്റം അനുസരിച്ച് ട്രെയിന്‍ എടുക്കുന്ന ദിവസമല്ല, മറിച്ച് നിങ്ങള്‍ തെരഞ്ഞെടുത്ത സ്‌റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെടുന്ന സമയം അനുസരിച്ചാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. മുകളിലെ ഉദാഹരണം വെച്ച് നോക്കിയാല്‍ ട്രെയിന്‍ 11:55-ന് എറണാകുളം സ്‌റ്റേഷനില്‍ എത്തിയാലും വണ്ടി 12:05-ന് പുറപ്പെടുന്നതിനാല്‍ മെയ് 13-ാം തീയതിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്.

പലരും ആശയക്കുഴപ്പം മൂലം മേയ് 12-ന് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുകയും 13-ാം തീയതി ട്രെയിനില്‍ കയറുകയും ചെയ്യും. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ അവര്‍ക്ക് യാത്ര ചെയ്യാന്‍ വേറെ മാര്‍ഗങ്ങള്‍ നോക്കേണ്ടതായി വരും. സിമ്പിളായി പറഞ്ഞാല്‍ ഒരു സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെടുന്ന സമയമാണ് കണക്കുകൂട്ടുക. അര്‍ധരാത്രസമയത്ത് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ട്രെയിന്‍ പുറപ്പെടുന്നത് തൊട്ടടുത്ത ദിവസമാണെങ്കില്‍ അന്നേ ദിവസം തെരഞ്ഞെടുക്കുക.

railway ticket

അതുപോലെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഷെഡ്യൂള്‍ സമയം നോക്കി ബുക്ക് ചെയ്യുക. വൈകുന്ന സമയം കണക്കാക്കില്ല. കോടിക്കണക്കിനാളുകള്‍ ഉപയോഗപ്പെടുത്തുന്ന സംവിധാനമായതിനാല്‍ ഇത്തരത്തില്‍ അര്‍ധരാത്രി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ആശയക്കുഴപ്പം സ്വാഭാവികമാണ്. ചിലപ്പോള്‍ നമ്മുടെ ധാരണകള്‍ തെറ്റായിരിക്കും. അതിനാല്‍ തന്നെ ആശയക്കുഴപ്പമുണ്ടായാല്‍ അത് ദൂരീകരിക്കാന്‍ ശ്രമിക്കുക.

അല്ലെങ്കില്‍ കുടുംബമായെല്ലാം ട്രെയിനില്‍ കയറി ഒടുവില്‍ ദിവസം മാറി ടിക്കറ്റ് ബുക്ക് ചെയ്തതിനെ തുടര്‍ന്ന് സ്‌റ്റേഷനില്‍ കിടക്കേണ്ട അവസ്ഥ വരും. ടിക്കറ്റ് ഇല്ലാത്തിനാല്‍ വമ്പന്‍ തുക പിഴയടച്ച് യാത്ര തുടരുകയോ അല്ലെങ്കില്‍ വേറെ മാര്‍ഗങ്ങള്‍ തേടുകയോ ചെയ്യേണ്ടി വരും. ഇത് ഒഴിവാക്കാന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കുക മാത്രമാണ് പോംവഴി.

More from DriveSpark

Article Published On: Saturday, May 13, 2023, 9:35 [IST]
English summary
Ticket booking for midnight train confusion regarding date explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X