തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വന്ദേ ഭാരതിൻ്റെ ടിക്കറ്റ് ചെക്കർ; വീഡിയോ വൈറൽ
ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഒരിക്കലും ട്രെയിൻ നീങ്ങിക്കൊണ്ട് ഇരിക്കുമ്പോൾ കയറുകയോ ഇറങ്ങുകയോ ചെയ്യരുത് എന്ന കാര്യം. വളരെ അപകടം പിടിച്ച ഒരു കാര്യമാണ് അത്. ചിലപ്പോൾ ജീവൻ പോലും നഷ്ടപ്പെട്ടേക്കാം. അത് കൊണ്ട് ആരും അത്തരം പ്രവർത്തിക്ക് മുതിരാതിരിക്കുക. വന്ദേ ഭാരത് ട്രെയിനിൻ്റെ ചെക്കർ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടി കയറാൻ ശ്രമിച്ച് വീഴുന്നതിൻ്റെ വീഡിയോ പുറത്ത് വന്നിരുന്നു.
ഭാഗ്യം കൊണ്ട് മാത്രമാണ് അദ്ദേഹം രക്ഷപ്പട്ടതെന്ന് വീഡിയോയിലൂടെ കാണുമ്പോൾ മനസിലാകും. അൽപ്പം കൂടി അദ്ദേഹം താഴേക്ക് നീങ്ങിയിരുന്നുവെങ്കിൽ താഴേക്ക് വീണേനെ. നീങ്ങിക്കൊണ്ട് ഇരിക്കുന്ന ട്രെയിനിൻ്റെ പിന്നാലെ ഓടുകയും ലോക്കോ പൈലറ്റിൻ്റെ ഡോറിൽ തട്ടി അത് തുറക്കാൻ ആവശ്യപ്പെട്ടു, ഡോർ തുറന്നപ്പോൾ തന്നെ പെട്ടെന്ന് ചാടി കയറുകയായിരുന്നു. എന്നാൽ നില തെറ്റി താഴെ വീണു.

പെട്ടെന്ന് തന്നെ നിലത്ത് വീഴുന്നത് കണ്ട് ആളുകൾ ഓടിവരുകയും ചെക്കറിനെ താങ്ങി എഴുന്നേൽപ്പിക്കുന്നതും കാണാൻ സാധിക്കും. ഇത്തരത്തിൽ നീങ്ങിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ചാടികയറാനും ഇറങ്ങാനും ശ്രമിച്ചാൽ ചിലപ്പോൾ ജീവൻ നഷ്ടപ്പെടുന്നത് മാത്രമല്ല ചിലപ്പോൾ കാലുകളും കൈയ്കളും നഷ്ടപ്പെടാനും സാധ്യതയുണ്ട്. അത് കൊണ്ട് വീണ്ടും ഓർമിപ്പിക്കുകയാണ് ഒരിക്കലും സാഹസത്തിന് മുതിരരുത്.
കേന്ദ്ര സർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി 18 മാസത്തിനുള്ളിൽ രൂപകൽപ്പനയും നിർമാണവും ചെയ്തു പുറത്തിറക്കിയ ആധുനിക സൗകര്യങ്ങളുള്ള തീവണ്ടി ആണ് ട്രെയിൻ 18 എന്നുകൂടി അറിയപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസുകൾ. വടക്കേ ഇന്ത്യയിലും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും വെന്നിക്കൊടി പാറിച്ച ശേഷമാണ് കേരളത്തിലെ ട്രാക്കുകളിലേക്ക് എത്തിയത്.
നാല് വർഷങ്ങൾക്ക് മുമ്പ് 2019 ഫെബ്രുവരിയിലാണ് വന്ദേ ഭാരത് പുറത്തിറക്കുന്നത്. എന്തായാലും മാറ്റത്തിന്റെ പാതയിലേക്ക് കേരളത്തിലെ ട്രെയിൻ ഗതാഗതവും എത്തുന്നുവെന്നത് ഏറെ സ്വാഗതാർഹമായ കാര്യമാണ്. കെ-റെയിലിന് പകരമാവില്ലെങ്കിലും മറ്റ് ഗതാഗത സൗകര്യങ്ങളേക്കാൾ വേഗത്തിൽ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിക്കാൻ ഈ സെമി ഹൈ-സ്പീഡ് തീവണ്ടി യാത്രക്കാരെ അനുവദിക്കും.
നാല് വർഷങ്ങൾക്ക് മുമ്പ് 2019 ഫെബ്രുവരിയിലാണ് വന്ദേ ഭാരത് പുറത്തിറക്കുന്നത്. എന്തായാലും മാറ്റത്തിന്റെ പാതയിലേക്ക് കേരളത്തിലെ ട്രെയിൻ ഗതാഗതവും എത്തുന്നുവെന്നത് ഏറെ സ്വാഗതാർഹമായ കാര്യമാണ്. കെ-റെയിലിന് പകരമാവില്ലെങ്കിലും മറ്റ് ഗതാഗത സൗകര്യങ്ങളേക്കാൾ വേഗത്തിൽ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിക്കാൻ ഈ സെമി ഹൈ-സ്പീഡ് തീവണ്ടി യാത്രക്കാരെ അനുവദിക്കും.
പക്ഷേ ഇവയെല്ലാം ട്രാക്കുകളുടെ നിലവാരവും മറ്റ് ഘടകങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്. മണിക്കൂറിൽ 160-180 കിലോമീറ്ററാണ് ട്രെയിനിന്റെ പ്രവർത്തന വേഗത. ബോഗികളിൽ ട്രാക്ഷൻ മോട്ടോറുകളും അത്യാധുനിക സസ്പെൻഷൻ സംവിധാനവും ചേർത്തിട്ടുണ്ട് എന്നതിനാൽ ഇത് ഓട്ടം സുഗമവും സുരക്ഷിതവുമാക്കുന്നു. 30 ശതമാനം വൈദ്യുതി ലാഭിക്കാൻ സഹായിക്കുന്ന നൂതന റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം ഇതിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഇന്റലിജന്റ് ബ്രേക്കിംഗ് സിസ്റ്റം ട്രെയിനിന്റെ മികച്ച ആക്‌സിലറേഷനും വേഗത കുറയ്ക്കുന്നതിനും വേണ്ടിയാണ് പ്രവർത്തിക്കുന്നത്.
ട്രെയിനിന്റെ ഓരോ അറ്റത്തും ഒരു ഡ്രൈവർ ക്യാബിൻ ഉണ്ടെന്നത് ഇതിനോടകം പലരും ശ്രദ്ധിച്ചിട്ടുള്ള കാര്യമാണ്. ഇത് ട്രെയിൻ അവസാനിപ്പിക്കുന്ന സ്റ്റേഷനുകളിൽ തിരിക്കേണ്ടി വരുന്ന സമയം വരെ ലാഭിക്കാൻ സഹായിക്കും. ഇനി അകത്തേക്ക് കയറിയാൽ സാധാരണ ട്രെയിനുകളിൽ നിന്നും ഏറെ വ്യത്യസ്‌തവും ആധുനികവുമാണ് ഇവ. ഭൂരിഭാഗം പാർട്‌സുകളും ഇന്ത്യയിൽ നിർമിച്ചിരിക്കുന്ന വന്ദേ ഭാരതിന് ലോകോത്തര സൗകര്യങ്ങളാണുള്ളത്. യാത്രക്കാർക്ക് വിമാനത്തിലേതു പോലെയുള്ള യാത്രാനുഭവം പ്രദാനം ചെയ്യുന്നുവെന്നും വേണമെങ്കിൽ പറയാം.


Click it and Unblock the Notifications








