കാട്ടുപാതയില്‍ ബൈക്ക് യാത്രക്കാരെ പിന്തുടര്‍ന്ന് കടുവ, വീഡിയോ വൈറല്‍
വയനാട്ടില്‍ വനപാതയിലൂടെ സഞ്ചരിക്കുന്ന ബൈക്ക് യാത്രക്കാരെ പിന്തുടരുന്ന കടുവയുടെ അംബരപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ആയുസിന്റെ ബലംകൊണ്ട് മാത്രമാണ് ബൈക്ക് യാത്രക്കാര്‍ കടുവയുടെ കൈയ്യില്‍ നിന്നും രക്ഷപെട്ടത് എന്നു വീഡിയോയില്‍ നിന്ന് വ്യക്തം. ബത്തേരി-പുല്‍പള്ളി റൂട്ടിലെ പാമ്പ്ര വനപാതയിലാണ് സംഭവം.

പാമ്പ്ര എസ്റ്റേറ്റിന് അടുത്തുള്ള ചെതലയം, കുറിച്യാട് റേഞ്ചുകളുടെ അതിര്‍ത്തി ഭാഗത്താണ് കടുവ വനത്തില്‍ നിന്ന് റോഡിലേക്ക് ബൈക്കിന് പിന്നാലെ പാഞ്ഞടുത്തത്. ബൈക്കിന് പിന്നിലിരുന്ന ആള്‍ പകര്‍ത്തിയ വീഡിയോയില്‍ കടുവ വാഹനത്തിന് പിന്നാലെ അല്പ ദൂരം ഓടുന്നതും പിന്നീട് റോഡ് മുറിച്ച് വനത്തിനുള്ളിലേക്ക് തിരികെ കേറുന്നതും കാണാം.

നിമിഷങ്ങള്‍ക്കകമാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് പലരും ഇതുവഴിയുള്ള ബൈക്ക് യാത്ര ഉപേക്ഷിച്ചു. വനപാലകരുടെ കര്‍ശന നിരീക്ഷണത്തിലാണ് പ്രദേശം. ബന്ധിപ്പൂര്‍ കടുവ സങ്കേതവുമായി അടുത്ത് കിടക്കുന്ന വയനാട് വന്യജീവി സങ്കേത്തില്‍ കടുവകള്‍ കൂടുതലായുണ്ട്. ഈ പ്രദേശത്ത് മൂന്ന് കടുവകളെ പലപ്പോഴായി കണ്ടിട്ടുണ്ടെന്ന് വനം വകുപ്പ് അധികൃതര്‍ തന്നെ വ്യക്തമാക്കുന്നു.

വയനാട് ബന്ധിപ്പൂര്‍ വനത്തിലൂടെയുള്ള രാത്രി യാത്ര കര്‍ണാടക സര്‍ക്കാര്‍ വിലക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് പിന്‍വലിക്കണമെന്നും ജനജീവിതത്തെ ഇത് ദുസഹമാക്കുന്നു എന്നും പരാതികള്‍ പെരുകി വന്ന സാഹചര്യത്തിലാണ് ഈ വീഡിയോ പുറത്ത് വന്നിരിക്കുന്നത്. കേന്ദ്രം വരെ ഇടപെട്ട ബന്ധിപ്പൂര്‍ രാത്രി യാത്രാ നിരോധനത്തില്‍ ഒരു മാറ്റത്തിനും തയ്യാറല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ പ്രതികരിച്ചു.
Source: NKTlife/YouTube


Click it and Unblock the Notifications