ലോങ്ങ് ഡ്രൈവ് പോകുമ്പോൾ ഉറക്കം വരാറുണ്ടോ; കണ്ണടഞ്ഞ് പോകാതിരിക്കാനുളള കുറുക്കു വഴികൾ ഇതാണ്
എല്ലാവാർക്കും ലോങ്ങ്ഡ്രൈവ് പോകാൻ ഇഷ്ടമുളളവരാണ്. എന്നാൽ എല്ലാവരും നേരിടുന്ന ഒരു വെല്ലുവിളിയാണ് ഡ്രൈവ് ചെയ്യുകയോ ബൈക്ക് റൈഡ് ചെയ്യുമ്പോഴോ ഉറക്കമെന്ന വില്ലൻ്റെ എൻട്രി. വാഹനമോടിക്കുമ്പോൾ ഉറക്കം വരുന്നതിൻ്റെ പ്രധാന കാരണം ക്ഷീണിതനാണ് എന്നതിൻ്റെ തെളിവാണ്. അല്ലെങ്കിൽ ഡ്രൈവർ വേണ്ടത്ര ഉറങ്ങിയിട്ടില്ല എന്നതും കാരണമാണ്. മദ്യപിച്ച് വാഹനമോടിക്കുന്നതിന് തുല്യമാണ് ശരിയായി ഉറക്കം ലഭിക്കാത്ത വ്യക്തി വാഹനമോടിക്കുമ്പോൾ. ദൂരയാത്ര പോകാൻ പ്ലാൻ ഉണ്ടെങ്കിൽ മതിയായ ഉറക്കം ലഭിച്ചുവെങ്കിൽ മാത്രമേ വാഹനമോടിക്കാവു.അഥവാ ഉറക്കം വന്നാൽ കുറച്ച് നേരം ഒരു പവർ നാപ്പ് എടുക്കുന്നത് എന്തുകൊണ്ടു നല്ല കാര്യമാണ്. കാരണം നിങ്ങളുടെ വാഹനത്തിലുളളവരുടേയും മറ്റ് വാഹനങ്ങളുടേയും സുരക്ഷ നിങ്ങളുടെ കൈയിലാണ് എന്നത് മറക്കാതിരിക്കുക.
രാത്രി യാത്രയിൽ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. ഡ്രൈവ് ചെയ്യാൻ ഗ്ലാസുകൾ ആവശ്യമുള്ള നിരവധി ആളുകളിൽ ഒരാളാണ് നിങ്ങളെങ്കിൽ, നിങ്ങളുടെ വിസിബിളിറ്റി മെച്ചപ്പെടുത്തുന്നതിന് ശരിയായ ഗ്ലാസുകൾ തിരഞ്ഞെടുക്കുക. ആൻ്റി റിഫ്ലക്ടീവ് കോട്ടിംഗ് ഉള്ള ലെൻസുകൾ വാങ്ങുന്നത് അൽപ്പം ചിലവുളളതാണ് എങ്കിലും രാത്രി ഡ്രൈവ് ചെയ്യുമ്പോൾ നിങ്ങൾക്ക് അത് വളെര ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയം വേണ്ട.

രാത്രിയിൽ വാഹനമോടിക്കുമ്പോൾ എതിരെ വരുന്ന വാഹനത്തിൻ്റെ ലൈറ്റിലേക്ക് പലരും നോക്കി പോകാറുണ്ട്. അത് വളരെ അപകടകരമായ ഒരു പ്രവണതയാണ് എന്ന് തിരിച്ചറിയുക. അത് പോലെ തന്നെ നിങ്ങളുടെ വാഹനത്തിൻ്റെ അകത്തുളള ബാക്ക് മിറർ വൃത്തിയായി സൂക്ഷിക്കാൻ പലരും മറന്നു പോകാറുണ്ട്. പിന്നിൽ നിന്ന് വരുന്ന വെളിച്ചവും നിങ്ങളെ അപകടത്തിലേക്ക് നയിച്ചേക്കാം. പകൽ വാഹനമോടിക്കുന്നതിൻ്റെ മൂന്നിരട്ടി അപകടമാണ് രാത്രിയിൽ വാഹനമോടിക്കുന്നത് എന്ന് പഠനങ്ങൾ തെളിയിക്കപ്പെട്ടതാണ്.
കനത്ത മഴ, കനത്ത മൂടൽമഞ്ഞ് അല്ലെങ്കിൽ മഞ്ഞ് പോലുള്ള മോശം കാലാവസ്ഥയിൽ ഡ്രൈവ് ചെയ്യുമ്പോൾ ഡിം അടിക്കുന്നതാണ് ഏറ്റവും പ്രയോജനകരം. ഡ്രൈവിങ്ങിൻ്റെ സുരക്ഷയിൽ കാർ ഡിം ലൈറ്റ് ചെയ്യുന്നതിന് വളരെ പ്രധാന പങ്കുണ്ട്. അവയുടെ പ്രവർത്തനവും ഉപയോഗവും മനസ്സിലാക്കുന്നത് നിങ്ങളെയും മറ്റ് ഡ്രൈവർമാരെയും റോഡിൽ സുരക്ഷിതമായി നിലനിർത്തുന്നതിന് സഹായിക്കുമെന്ന് മനസിലാക്കുക. അതോടൊപ്പം തന്നെ നിങ്ങൾ ട്രാഫിക് നിയമങ്ങൾ പാലിച്ച് വാഹനമോടിക്കാനും ശ്രദ്ധിക്കുക.

വളരെയധികം ശ്രദ്ധ വേണ്ട ജോലിയാണ് ഡ്രൈവർമാരുടേത്. അതുകൊണ്ടുതന്നെ കൂടുതൽ വിശ്രമവും ആവശ്യമാണ്. ഡ്രൈവ് ചെയ്യുമ്പോൾ ഉറക്കം വരുന്നത് ഡ്രൈവർമാരെ ബുദ്ധിമുട്ടിലാക്കുന്ന കാര്യമാണ്. ഡ്രൈവിംഗിൽ ഉറക്കം കണ്ണിലെത്തുന്ന ഒരു നിമിഷാർദ്ധം മതി എല്ലാം അവസാനിക്കാൻ. ഉറക്കത്തിനായി ശരീരം ആവശ്യപ്പെടുമ്പോൾ അതിനെ മറികടക്കാൻ ശ്രമിക്കുന്നതാണ് പുലർകാലത്തെ അപകടങ്ങൾക്ക് പ്രധാന കാരണം.
പലപ്പോഴും അറിയാതെയാണ് ഡ്രൈവർ ഉറക്കത്തിലേയ്ക്ക് വീണുപോകുന്നത്. ഉറക്കം വരുന്നുവെന്ന് തോന്നിയാൽ തീര്‍ച്ചയായും ഡ്രൈവിംഗ് നിർത്തിവെയ്ക്കണം. ഏകദേശം 15 ശതമാനം അപകടങ്ങളേ രാത്രി നടക്കുന്നുള്ളൂ എങ്കിലും മരിക്കുന്നതിന്റെ അറുപതുശതമാനവും രാത്രി അപകടങ്ങളിലാണ്. രാത്രിനടക്കുന്ന അപകടങ്ങളുടെ തീവ്രത കൂടുതലാണ് എന്നതാണ് കാരണം. ഇത്തരം അപകടങ്ങളിൽ വാഹനം നിർത്താനുള്ള ശ്രമം പോലും ഉണ്ടാവില്ല. ഫുൾ സ്പീഡിലായിരിക്കും ഇടിക്കുന്നത്.

വാഹനം ഓടിക്കുമ്പോള്‍ മുന്നോട്ട് ആഞ്ഞിരിക്കുന്നത് നിങ്ങളുടെ പുറത്തും തോളിലും വേദനയുണ്ടാക്കുമെന്ന് മാത്രമല്ല അത് ശ്വാസഗതിയെയും ബാധിക്കും. അതിനാല്‍ നിങ്ങള്‍ ഏറ്റവും കംഫര്‍ട്ടായ സ്ഥാനത്ത് സീറ്റുറപ്പിച്ച് നടുനിവര്‍ത്തിയിരുന്ന് ഡ്രൈവ് ചെയ്യാം. കുറച്ച് മിനിറ്റ് വിശ്രമിച്ച് ശാന്തമായിരിക്കാം. പറ്റിയാല്‍ കാറില്‍ നിന്നിറങ്ങി വ്യായാമങ്ങളോ സ്‌ട്രെച്ചിംഗോ ചെയ്താല്‍ മനസ് ശാന്തമാകുകയും ക്ഷീണം മാറുകയും ചെയ്യും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








