നന്നായി പാർക്ക് ചെയ്യാൻ അറിയാമോ? എങ്കിൽ നിങ്ങളൊരു മികച്ച ഡ്രൈവർ തന്നെ
വാഹനം എങ്ങനെയെങ്കിലും ഓടിക്കാം, പക്ഷേ വണ്ടി എവിടെയെങ്കിലും ഒന്ന് പാർക്ക് ചെയ്യാനാണ് പലർക്കും ബുദ്ധിമുട്ട് നേരിടുന്നത്. പ്രത്യേകിച്ച് തിരക്കുളള റോഡിലൂടെ പോകുമ്പോൾ പെട്ടെന്ന് വണ്ടി ഒന്ന് പാർക്ക് ചെയ്യേണ്ടി വന്നാൽ പലരുടേയും കൈയിൽ നിന്ന് പോകും. പക്ഷേ പേടിക്കേണ്ട അങ്ങനെയുളള സാഹചര്യങ്ങളിൽ എന്ത് ചെയ്യണമെന്ന് ട്വിറ്ററിൽ പോസ്റ്റ ചെയ്തിരിക്കുന്ന ഒരു വീഡിയോയിൽ പറയുന്നുണ്ട്.
ചെറിയ നുറുങ്ങ് വിദ്യകൾ കൊണ്ട് ഇത്തരം സന്ദർഭങ്ങൾ നമ്മൾക്ക് കടന്നു പോകാൻ സാധിക്കും. ഒരു 360 ഡിഗ്രി ക്യാമറ പോലു ഇല്ലാതെ നിങ്ങൾക്ക് അടിപൊളിയായി കാർ പാർക്ക് ചെയ്യാൻ സാധിക്കും. വീഡിയോയിൽ പറയുന്നത് എന്താണെന്ന് വച്ചാൽ നിങ്ങളുടെ സ്റ്റിയറിങ്ങ് വീലിൻ്റെ വലതു വശത്തെ അറ്റത്ത് നിന്ന് ഒരു നേരെ വര വരച്ചാൽ അത് വലത് മുൻചക്രമായി കരുതാം. വലതുവശത്തുളള വിൻഡ്ഷീൽഡ് വൈപ്പറിൻ്റെ അറ്റത്ത്, അതായത് ഡാഷ്ബോർഡിൻ്റെ നടുക്കായിട്ട് വരും.

ഒരു ഇടുങ്ങിയ സ്ഥലത്തേക്ക് വണ്ടി പോകേണ്ടി വന്നാൽ വാഹനം അതിലേക്ക് കയറുമോ ഇല്ലയോ എന്ന് പോലും നമ്മൾക്ക് ഈ തരത്തിൽ മനസിലാകും. വാഹനം വെറുതേ ഓടിക്കുന്നതിലല്ല കാര്യം വളരെ ബുദ്ധിപ്പൂർവവും, കഴിവോടും കൂടി ഓടിക്കുന്നതിലാണ് കാര്യം. ഡ്രൈവിങ്ങ് എന്നാൽ ഒരു കണക്കു കൂട്ടലാണ്, എൻ്റെ വാഹനത്തിൻ്റെ മുൻവശം മുന്നിലുളള മൈൽകുറ്റിയിൽ ഇടിക്കുമോ എന്ന് ഒരു വിദഗ്ധ ഡ്രൈവർക്ക് ക്യാമറ പോലും ഇല്ലാതെ പറയാൻ സാധിക്കും.
നിങ്ങൾക്കും അത് സാധിക്കും. എല്ലാവർക്കും സാധിക്കുന്ന ഒന്ന് തന്നെയാണ് ഡ്രൈവിങ്ങ്. പക്ഷേ അതിനോട്ട് ഒരു താൽപ്പര്യം ഉണ്ടാകണം എന്നതാണ് പ്രധാന കാര്യം. അല്ലാതെ ചുമ്മാ വണ്ടി എങ്ങനെയെങ്കിലും ഓടിക്കുക എന്നതിലല്ല, വണ്ടി വളരെ സ്മാർട്ടായി ഓടിക്കുക എന്നതിലാണ് കാര്യം. അത് കൊണ്ട് വളരെ ചെറിയ ചെറിയ ടിപ്സ് കാണുമ്പോൾ പരീക്ഷിച്ചു നോക്കുക. നിങ്ങളുടെ വാഹനത്തെക്കുറിച്ച് നല്ല ബോധ്യമുണ്ടാകുക. നിങ്ങള്‍ പതിവായി റോഡില്‍ വാഹനമോടിക്കാന്‍ തുടങ്ങുമ്പോള്‍ വാഹനത്തിലെ വിവിധ ബട്ടണുകള്‍, ഫീച്ചറുകള്‍, പ്രവര്‍ത്തനക്ഷമത എന്നിവയെക്കുറിച്ച് നിങ്ങള്‍ പരിചിതരാണെന്ന് ഉറപ്പാക്കുക.
ബ്രേക്ക്, ആക്സിലറേറ്റര്‍, ക്ലച്ച് എന്നിവയെക്കുറിച്ചും അവ എവിടെയാണ് സ്ഥാപിച്ചിരിക്കുന്നതെന്നതിനെക്കുറിച്ചും എല്ലായ്‌പ്പോഴും ശരിയായ ധാരണ ഉണ്ടായിരിക്കുക. കാലിന്റെ നിയന്ത്രണങ്ങള്‍ ഇടതുവശത്ത് നിന്ന് എബിസി (ആക്‌സിലറേറ്റര്‍, ബ്രേക്ക്, ക്ലച്ച്) ആണെന്നും ഓര്‍ക്കണം. വൈവിധ്യമാര്‍ന്ന ഗിയര്‍ പൊസിഷനുകളും നോബും നിങ്ങള്‍ക്ക് പരിചിതമായിരിക്കണം.
ഓരോ വാഹനവും ഇരിപ്പിട ക്രമീകരണത്തിന് അതിന്‍േറതായ സംവിധാനത്തോടെയാണ് വരുന്നതെന്ന് പുതിയ ഡ്രൈവര്‍മാര്‍ അറിഞ്ഞിരിക്കണം. ഇത് സീറ്റ് ആംഗിള്‍ ക്രമീകരിക്കാന്‍ സഹായിക്കുന്നു.എല്ലാ ഫംഗ്ഷനുകളും, ഗിയര്‍ ലിവര്‍, സ്റ്റിയറിംഗ്, മറ്റ് ആവശ്യങ്ങള്‍ എന്നിവ നിര്‍വഹിക്കാന്‍ കഴിയുന്ന സ്ഥാനം വേഗത്തില്‍ കണ്ടെത്തുന്നുവെന്ന് ഉറപ്പാക്കുക. തുടയോ പിന്‍ഭാഗമോ അമിതമായി ആയാസപ്പെടാത്ത വിധത്തില്‍ ഇരിപ്പിടം ശരിയായി ക്രമീകരിക്കാന്‍ ശ്രദ്ധിക്കണം.
ഗിയര്‍ ലിവര്‍, സ്റ്റിയറിംഗ്, പെഡലുകള്‍ എന്നിവ നിങ്ങള്‍ നല്‍കുന്ന ഇന്‍പുട്ടുകളെ ആശ്രയിച്ചിരിക്കും പ്രവര്‍ത്തിക്കുക. ഓരോ ഭാഗത്തിനും ആവശ്യമായ ശരിയായ ഇന്‍പുട്ട് കണ്ടെത്തുക. എല്ലായ്‌പ്പോഴും ചെറിയ രീതിയില്‍ ആരംഭിക്കുന്നതാണ് നല്ലത്. പെട്ടെന്നുള്ള ഇന്‍പുട്ടുകള്‍ അപകടകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിച്ചേക്കാം. കൃത്യമായ പരിശീലനം നിങ്ങളെ ഏതു സാഹചര്യത്തെയും നേരിടാന്‍ പ്രാപ്തരാക്കും.
നിങ്ങളുടെ ആദ്യ ഡ്രൈവിംഗ് ദിവസങ്ങളില്‍ കുറഞ്ഞ വേഗതയില്‍ മിതമായ രീതിയില്‍ ആയിരിക്കണം പരിശീലനം. കുറഞ്ഞ വേഗതയില്‍ വാഹനം ഓടിക്കാനുള്ള കഴിവാണ് ആദ്യം വികസിപ്പിച്ചെടുക്കേണ്ടത്. അല്ലാതെ ഓടിക്കാൻ തുടങ്ങി കഴിമ്പോഴേ നിങ്ങൾ മൈക്കിൾ ഷൂമാക്കർ ആയി എന്നുളള ധാരണ മാറ്റി വച്ചു കൊണ്ട് സാവധാനം ഓടിച്ച് പഠിക്കുക


Click it and Unblock the Notifications








