സ്മാർട്ട് ബോയ്സ്! ഓട്ടോമാറ്റിക് കാറുകൾ ട്രാഫിക്കിൽ നിർത്തേണ്ടത് ദേ ഇങ്ങനെ

പണ്ടത്തെക്കാൾ ഇന്ന് ഓട്ടോമാറ്റിക് കാറുകൾക്ക് ജനപ്രീതി ഏറി വരികയാണ്. റോഡുകളിൽ വാഹനങ്ങളുടെ എണ്ണവും ഗതാഗതക്കുരുക്കും വർധിച്ചതോടെ ക്ലച്ച് താങ്ങി മുട്ടിന് പണിമേടിച്ച് കൂട്ടാൻ ആളുകൾക്ക് അത്ര താൽപര്യമില്ലാത്തതിനാൽ ഓട്ടോമാറ്റിക് മോഡലുകളുടെ ആവശ്യകത നന്നേ വർധിച്ചു.

എന്നാൽ ഇപ്പോളും ഈ രണ്ട് പെഡൽ ഡ്രൈവിംഗ് ശൈലി അത്ര ശീലമില്ലാത്ത നിരവധി കാർ ഉപഭോക്താക്കളുണ്ട് എന്നതാണ് വസ്തുത. ഇന്നും ശരിയായ രീതിയിൽ ഓട്ടോമാറ്റിക് കാറുകൾ ഓടിക്കാൻ അറിയാത്തവരെ നമുക്ക് കാണാൻ കഴിയും. ഓട്ടോമാറ്റിക് കാർ ഉപയോഗിക്കുന്ന ആളുകൾ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളെ കുറിച്ചും ഞങ്ങൾ മുമ്പ് പല ലേഖനങ്ങളും എഴുതിയിട്ടുണ്ട്.

ഓട്ടോമാറ്റിക് കാറുകൾ ട്രാഫിക്കിൽ നിർത്തേണ്ടത് ദേ ഇങ്ങനെ

അതുകൊണ്ട് വീണ്ടും അവ ചർച്ച ചെയ്ത് നിങ്ങളെ ബോറടിപ്പിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല, എന്നാൽ ഒരു ഓട്ടോമാറ്റിക് കാറിൽ നിങ്ങൾ ട്രാഫിക് സിഗ്നലിൽ കാത്തു കിടക്കുകയാണെങ്കിൽ ഗിയർ സെലക്ടറിൽ എത് മോഡാണ് തെരഞ്ഞെടുക്കേണ്ടത് എന്ന് അറിയാമോ? വ്യത്യസ്ത തരം ഓട്ടോമാറ്റിക് ഗിയർബോക്സുകളും ട്രാഫിക്കിൽ അവയ്ക്ക് അനുയോജ്യമായ മോഡലുകൾ ഏതെന്നും നമുക്ക് നോക്കാം.

ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ (AMT)

ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ / ഗിയർബോക്സിന്റെ ഏറ്റവും താങ്ങാവുന്നതും ലളിതവുമായ രൂപമായ AMT യിൽ നിന്ന് നമുക്ക് ആരംഭിക്കാം. ഇന്ത്യൻ വിപണിയിലുള്ള മിക്കവാറും എല്ലാ മാസ്-സെഗ്‌മെന്റ് കാറുകളും ഇതേ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായിട്ടാണ് വരുന്നത്. AMT എന്നത് യഥാർത്ഥത്തിൽ ഒരു ഓട്ടോമാറ്റിക് ക്ലച്ചും ഗിയർ ഷിഫ്റ്റും അടങ്ങുന്ന ഒരു മാനുവൽ ട്രാൻസ്മിഷൻ യൂണിറ്റാണ്. അതിനാൽ തന്നെ ഒരു ട്രാഫിക് സിഗ്നലിൽ നാം കാർ നിർത്തുമ്പോൾ, ഗിയർബോക്‌സ് സ്വയമേവ ഫസ്റ്റ് ഗിയറിലേക്ക് ഡൗൺഷിഫ്റ്റ് ചെയ്യുന്നു.

ഓട്ടോമാറ്റിക് കാറുകൾ ട്രാഫിക്കിൽ നിർത്തേണ്ടത് ദേ ഇങ്ങനെ

അതുവഴി മന്ദഗതിയിൽ നീങ്ങുന്ന ട്രാഫിക്കിൽ കാറിന് പ്രശ്നങ്ങൾ ഒന്നും കൂടാതെ ശരിയായി നീങ്ങാൻ കഴിയും. ട്രാഫിക് സിഗ്നലുകളിൽ നാം ബ്രേക്കുകൾ ഉപയോഗിച്ച് വാഹനം ദീർഘനേരം നിർത്തുകയാണെങ്കിൽ, അത് ട്രാൻസ്മിഷനിൽ കൂടുതൽ പ്രഷർ നൽകുകയും ബ്രേക്കുകൾ പതിവിലും വേഗത്തിൽ തേഞ്ഞു തീരാനും ഇടയാക്കും. ഇതിന് പ്രതിവിധിയായി നാം ഒരു മാനുവൽ ട്രാൻസ്മിഷൻ കാറിൽ ചെയ്യുന്നത് പോലെ തന്നെ ഗിയർ ന്യൂട്രൽ അല്ലെങ്കിൽ 'N' -ലേക്ക് ഷിഫ്റ്റ് ചെയ്യുകയും പാർക്കിംഗ് ബ്രേക്ക് എൻഗേജ് ചെയ്യുന്നതുമാണ് ഉത്തമം.

ടോർക്ക് കൺവെർട്ടർ

ഇത്തരത്തിലുള്ള ട്രാൻസ്മിഷൻ അല്പം കൂടെ ഫ്ലെക്സിബിൾ & ഫൊർഗിവിംഗ് ആണെന്ന് പറയാം. നാം കുറച്ച് സമയത്തേക്ക് ട്രാഫിക് സിഗ്നലിൽ കുടുങ്ങുകയാണെങ്കിലും, അത് ഗിയർബോക്സിന് വലിയ ദോഷം വരുത്താത്തതിനാൽ പാർക്കിംഗ് (P) അല്ലെങ്കിൽ ന്യൂട്രൽ (N) -ലേക്ക് മാറ്റേണ്ട കാര്യമില്ല. മാത്രമല്ല ഇത് ബ്രേക്കുകളിൽ വലിയ സമ്മർദ്ദം ചെലുത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്. എന്നിരുന്നാലും ട്രാഫിക് സിഗ്നലിലെ കാത്തിരിപ്പ് സമയം 30 സെക്കൻഡ് അല്ലെങ്കിൽ ഒരു മിനിറ്റിന് മുകളിലാണെങ്കിൽ, ഗിയർ ലിവർ ഡ്രൈവ് (D) -ൽ നിന്ന് പാർക്ക് (P) -ലേക്കോ ന്യൂട്രൽ (N) -ലേക്കോ മാറ്റി പാർക്കിംഗ് ബ്രേക്കിൽ ഇടുന്നത് മികച്ചതായിരിക്കും.

ഓട്ടോമാറ്റിക് കാറുകൾ ട്രാഫിക്കിൽ നിർത്തേണ്ടത് ദേ ഇങ്ങനെ

കണ്ടിന്വസ്‌ലി വേരിയബിൾ ട്രാൻസ്മിഷൻ (CVT)

CVT ഗിയർബോക്‌സുമായി വരുന്ന എല്ലാ കാറുകൾക്കും നാം ബ്രേക്ക് റിലീസ് ചെയ്യുമ്പോൾ തന്നെ മുന്നോട്ട് കുതിക്കാനുള്ള ഈ പ്രവണതയുണ്ട്. ഇവയിൽ വരുന്ന ക്രീപ്പ് ഫംഗ്ഷനാണ് ഇതിന്റെ പ്രധാന കാരണം. ഇതും മുകളിൽ പറഞ്ഞ പോലെ വീണ്ടും കാറിന്റെ ബ്രേക്കിൽ അനാവശ്യ സമ്മർദ്ദം (പ്രെഷർ) ചെലുത്തുന്നു. മിക്ക കേസുകളിലും, നാം പാർക്കിംഗ് (P) മോഡിലേക്ക് മാറുകയാണെങ്കിൽ, ഡ്രൈവർ കാറിൽ നിന്ന് പുറത്തിറങ്ങാൻ തയ്യാറെടുക്കുകയാണെന്ന് കാർ കരുതുന്നതിനാൽ ഡോറുകൾ അൺലോക്ക് ചെയ്യപ്പെടാം. ഇത്തരം ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാൻ, (P) -ൽ അല്ലാതെ ന്യൂട്രൽ (N) -ലേക്ക് ഷിഫ്റ്റ് ചെയ്യുന്നതും പാർക്കിംഗ് ബ്രേക്ക് എൻഗേജ് ചെയ്യുന്നതും എല്ലായ്പ്പോഴും നല്ല ഓപ്ഷനാണ്.

ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ (DCT)

DCT അല്ലെങ്കിൽ ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ ഏറ്റവും നൂതനമായ ഓട്ടോമാറ്റിക് ഗിയർബോക്സുകളിൽ ഒന്നാണ്. ഇത്തരത്തിലുള്ള ട്രാൻസ്മിഷനിലെ ഒരു പ്രധാന പ്രശ്നം എന്നത്, പതുക്കെ നീങ്ങുന്ന ട്രാഫിക്കിലോ നീണ്ട ഗതാഗതക്കുരുക്കിലോ അവ അമിതമായി ചൂടാകുന്നു എന്നതാണ്. DCT ഗിയർബോക്‌സുള്ള നിരവധി കാർ ഉടമകൾ ഈ പ്രശ്‌നം അഭിമുഖീകരിച്ചിട്ടുണ്ട്, ഞങ്ങളും പല തവണ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒന്നോ രണ്ടോ മിനിറ്റ് നേരത്തേക്ക് ഒരു ട്രാഫിക് സിഗ്നലിൽ കാത്തിരിക്കുകയാണെങ്കിൽ ട്രാൻസ്മിഷൻ ചൂടാകില്ല, പക്ഷേ, കാർ ന്യൂട്രൽ (N) -ലേക്ക് മാറ്റാനും ട്രാൻസ്മിഷനിൽ നിന്നുള്ള പ്രഷർ കുറയ്ക്കാനും ഞങ്ങൾ എല്ലായ്പ്പോഴും ശുപാർശ ചെയ്യുന്നു.

More from DriveSpark

Article Published On: Saturday, February 18, 2023, 15:15 [IST]
English summary
Tips for efficiently waiting at traffic signal in an automatic car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X