ആന്‍റി പ്രഗ്നന്‍സി ‍ഡ്രൈവിംഗ് ഒഴിവാക്കുന്നതെങ്ങനെ?

Posted By:

മുന്‍പരിചയമില്ലാത്തവര്‍ പ്രസവിക്കുമ്പോള്‍ വലിയ പ്രശ്നമാണ്. സംഭവിച്ചുകൊണ്ടിരിക്കുന്ന ശാരീരിക മാറ്റത്തെക്കുറിച്ച് അവര്‍ വലിയ അവബോധമുള്ളവരായിരിക്കില്ല. അവര്‍ പഴയ പോലെ മരം കയറുവാനും മതില്‍ കവച്ച് ചാടുവാനുമെല്ലാം ശ്രമിച്ചെന്നിരിക്കും. ഇതെല്ലാം കണ്ട് കുട്ടി പഠിക്കുകയല്ലേ...!? പരിചയസമ്പന്നരുടെ നിതാന്തജാഗ്രത ഈ ഘട്ടങ്ങളില്‍ ഗര്‍ഭിണികള്‍ക്ക് ആവശ്യമാണ്. അവര്‍ ഇടയ്ക്കിടെ സാരോപദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കണം.

ഗര്‍ഭപരമായ ഈ പ്രതിസന്ധി ഡ്രൈവ്‍സ്പാര്‍ക് ഇപ്പോള്‍ ഏറ്റെടുക്കുന്നതിന് പിന്നില്‍ കൃത്യമായ കാരണമുണ്ട്. സസ്പെന്‍ഷന്‍ കുറഞ്ഞ എസ്‍യുവികളിലും കേരളത്തിലെ പ്രൈവറ്റ് ബസ്സുകളിലുമെല്ലാം വെച്ച് നിരവധി പൂര്‍ണഗര്‍ഭിണികളെ ഡ്രൈവ്സ്പാര്‍ക് കണ്ടുമുട്ടുകയുണ്ടായി. ഇത്തരം വണ്ടികള്‍ക്കുള്ളില്‍ ഗര്‍ഭിണികള്‍ സഞ്ചരിക്കുന്നത് ഒരു കാരണവശാലും ശുപാര്‍ശ ചെയ്യത്തക്കതല്ല. ഇനി അഥവാ സഞ്ചരിക്കുകയാണെങ്കില്‍ തന്നെ അതിന് ശരിയായ മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. ബ്രിട്ടനിലെ ഇന്‍ററാക്ടിവ് ഡ്രൈവിംഗ് സിസ്റ്റംസ് ഗവേഷണം ചെയ്ത് കണ്ടുപിടിച്ച ചില നിര്‍ദ്ദേശങ്ങള്‍ താഴെ വായിക്കാം.

സീറ്റ് ബെല്‍റ്റ് ധരിക്കേണ്ട വിധം

സീറ്റ് ബെല്‍റ്റ് ധരിക്കേണ്ട വിധം

സ്തനങ്ങള്‍ക്കിടയിലൂടെയും വയറിന് താഴെയായുമാണ് ഗര്‍ഭിണികള്‍ സീറ്റ് ബെല്‍റ്റ് ധരിക്കേണ്ടത്.

ഡ്രൈവ് ചെയ്യാതിരിക്കുക

ഡ്രൈവ് ചെയ്യാതിരിക്കുക

പരമാവധി ഡ്രൈവിംഗ് ഒഴിവാക്കാന്‍ ശ്രമിക്കുക. ഗര്‍ഭാവസ്ഥ പുരോഗമിക്കുന്തോറും സ്റ്റീയറിംഗ് വീലിനോട് വയര്‍ അടുത്തുവരികയും പെട്ടെന്ന് ബ്രേക്കിടേണ്ട സാഹചര്യങ്ങളില്‍ വലിയ പ്രശ്നമായിത്തീരുകയും ചെയ്യുന്നു.

കൂട്ടിയിടി ഒഴിവാക്കാനുള്ള മുന്‍കരുതല്‍

കൂട്ടിയിടി ഒഴിവാക്കാനുള്ള മുന്‍കരുതല്‍

ശ്രദ്ധയോടെയുള്ള ഡ്രൈവിംഗ് ഇത്തരം ഘട്ടങ്ങളില്‍ അത്യാവശ്യമാണ്. തൊട്ടുമുമ്പിലുള്ള വാഹനത്തോട് തൊട്ടുരുമ്മി യാത്ര ചെയ്യുന്നത് ഒഴിവാക്കുക. ട്രാഫിക്കുകളില്‍ പരമാവധി സംയമനം പാലിക്കുക. വേഗത പരമാവധി കുറയ്ക്കുക. പൊതുഗതാഗതം ഉപയോഗിക്കുന്നതാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ നല്ലത്. ഇതിന് കെഎസ്ആര്‍ടിസി ബസ്സുകളെ ആശ്രയിക്കാന്‍ ശ്രമിക്കുക. നല്ല വായുസഞ്ചാരവും അവധാനതയുള്ള ഡ്രൈവിംഗും പ്രശ്നങ്ങളെ പരമാവധി കുറയ്ക്കുക. പ്രൈവറ്റ് ബസ്സുകളില്‍ ഗതികെട്ടാല്‍ മാത്രം കയറുക.

സീറ്റ് പൊസിഷന്‍

സീറ്റ് പൊസിഷന്‍

സീറ്റുകള്‍ പിന്നിലേക്ക് ടില്‍റ്റ് ചെയ്ത് സ്റ്റീയറിംഗ് വീലില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കുക.

ആക്സിഡന്‍റ്

ആക്സിഡന്‍റ്

ഏതെങ്കിലും തരത്തിലുള്ള ആക്സിഡന്‍റുകളില്‍ പെട്ട് പരുക്കൊന്നുമേല്‍ക്കാതെ രക്ഷപെട്ടാലും ഉടന്‍ ഡോക്ടറെ കാണുകയും കുട്ടിയുടെ തല്‍ക്കാല പരിതസ്ഥിതി പരിശോധിച്ചറിയുകയും ചെയ്യേണ്ടതാണ്.

ബ്രേക്കെടുക്കുക

ബ്രേക്കെടുക്കുക

വാഹനം ഇടയ്ക്കിടെ നിറുത്തി ഓരോകട്ടന്‍ ചായയൊക്കെ കുടിച്ച് പതുക്കെയൊക്കെ പോയാല്‍ മതി. ഇടയ്ക്കിലെ കാലിനും കയ്യിനുമെല്ലാം അല്‍പം ആശ്വാസം കൊടുക്കം.

രാത്രികളില്‍

രാത്രികളില്‍

രാത്രികാല ഡ്രൈവിംഗ് ഒഴിവാക്കുക. ഈ സമയത്താണ് ബാറുകളില്‍ നിന്ന് കൂട്ടത്തോട്ടെ ആളുകള്‍ വണ്ടിയോടിക്കാനായി നിരത്തിലിറങ്ങുക

English summary
A research conducted by Interactive Driving Systems in Britain has recommended some good practice for safe driving when pregnant.
Story first published: Friday, April 26, 2013, 12:35 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark