കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
വാഹനമോടിക്കുന്ന എല്ലാവർക്കും ഇഷ്ടമില്ലാത്ത ഒരു കാര്യമാണല്ലോ ട്രാഫിക് ബ്ലോക്ക്. ബാംഗ്ലൂർ മലയാളികളോട് പിന്നെ പ്രത്യേകം പറയേണ്ട കാര്യമില്ല. ക്ഷമ എന്താണെന്ന് അറിയില്ലാത്തവരെ ബാംഗ്ലൂരിവിലേക്ക് ഒരു ഡ്രൈവിനായി ക്ഷണിച്ചാൽ മതി, പിന്നെ അവർ ജീവിതത്തിൽ ട്രാഫിക് ബ്ലോക്കിൽ അക്ഷമ കാണിക്കില്ല എന്ന കാര്യത്തിൽ നൂറ് ശതമാനം ഉറപ്പാണ്. ട്രാഫിക്ക് ബ്ലോക്കിൽ എങ്ങനെ മര്യാദയ്ക്ക് വാഹനമോടിക്കാം എന്നാണ് നിങ്ങളുടെ പങ്ക് വയ്ക്കാൻ പോകുന്നത്.
ആദ്യമായി ശ്രദ്ധിക്കേണ്ട കാര്യം നിങ്ങളുടെ സെൽ ഫോൺ ഓഫാക്കുക, അല്ലെങ്കിൽ സൈലൻ്റ് മോഡിൽ ഇടുക. നിങ്ങളുടെ വാഹനത്തിലെ സംഗീതം സ്വിച്ച് ഓഫ് ചെയ്യുകയോ വോളിയം കുറയ്ക്കുകയോ ചെയ്യുക. കാരണം പിന്നിൽ നിന്ന് ഹോൺ അടിക്കുകയോ അഥവാ ഒരു ആംബുലൻസ് സൈറൺ അടിച്ചാൽ പോലും നിങ്ങൾ കേട്ടില്ല എന്ന് വരും.

ചിലപ്പോൾ അക്ഷമനായി വാഹനം വളരെ വേഗത്തിലും അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നവർ ഉണ്ടാകാം. അവരെ ശ്രദ്ധിക്കണം, അതിനായി നിങ്ങളുടെ ശ്രദ്ധ എപ്പോഴും റോഡിൽ തന്നെ ആകാൻ ശ്രമിക്കുക. നിർത്തിയിടുമ്പോഴാണെങ്കിലും വാഹനമോടുമ്പോഴും എപ്പോഴും ജാഗ്രതയോടെ ഇരിക്കുക, നിങ്ങളുടെ ലെയ്ൻ പാലിച്ച് ഓടിക്കാൻ ശ്രമിക്കുക. തിരിയാൻ നേരം ഇൻഡിക്കേറ്റർ ഇടാൻ മറക്കരുത്.
നിങ്ങളുടെ യാത്ര പരമാവധി തിരക്ക് കുറഞ്ഞ സമയത്തേക്ക് മാറ്റാൻ ശ്രമിക്കുക. അതിലൂടെ നിങ്ങൾക്ക് ശരിയായ നേരത്ത് തന്നെ ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കും. കേരളത്തിലെ സമയം നോക്കിയാൽ രാവിലെ 9 മണി മുതൽ 10.30 വരെ നല്ല തിരക്കുളള സമയമാണ്. അതിന് മുൻപേ വീട്ടിൽ നിന്ന് ഇറങ്ങാനാണ് പലരും ശ്രമിക്കുന്നത്.

ട്രാഫിക് ബ്ലോക്കിൽ മുന്നിലുളള വാഹനവുമായി ഒരു സുരക്ഷിത അകലം പാലിക്കാൻ എപ്പോഴും ശ്രദ്ധിക്കണം. എതൊരു വാഹനത്തിൻ്റേയും പിന്നിൽ തൊട്ട് തൊട്ട് നിൽക്കുന്നത് വളരെ അപകടകരമായ കാര്യമാണ്. ട്രാഫിക് ബ്ലോക്കിൽ നിങ്ങൾക്ക് വാഹനം അമിത വേഗതയിൽ പോകാൻ സാധിക്കില്ല എന്നതാണ് മറ്റൊരു കാര്യം. അത് കൊണ്ട് തന്നെ പതിയെ പോകുക. നിങ്ങളുടെ മനസിൻ്റെ ബലം പോലെയാണ് വാഹനം എങ്ങനെ നിയന്ത്രിക്കണമെന്നുളളത്. മറ്റുളള വാഹനങ്ങളുമായി മത്സരിക്കാനാണ് നിങ്ങളുടെ പുറപ്പാടെങ്കിൽ അപകടം മുന്നിൽ കാണണം.
ഇടത്തോട്ടോ വലത്തോട്ടോ തിരിയുന്നതിന് മുമ്പ് സ്റ്റിയറിംഗ് വീൽ മുന്‍കൂട്ടി തിരിക്കുന്നത് തികച്ചും അപകടകരമാണ്. സ്റ്റിയറിംഗ് വീൽ പ്രാരംഭ സ്ഥാനത്ത് ആയിരിക്കണം. പിന്നില്‍ നിന്ന് ഒരു കാര്‍ നിങ്ങളുടെ വാഹനത്തില്‍ ഇടിച്ചാല്‍, നിങ്ങളുടെ കാര്‍ എതിര്‍ദിശയിലേക്ക് എറിയപ്പെടും. അത് മാരകമായേക്കാം എന്നതാണ് ഇതിന് പിന്നിലെ കാരണം.

നിങ്ങള്‍ വണ്ടിയോടിക്കുമ്പോള്‍ ഹൈ ബീമുകളും ലോ ബീമുകളും ശരിയായി ഉപയോഗിക്കുക. ഹൈ ബീം ഉപയോഗിക്കുന്നത് എതിര്‍വശത്ത് നിന്ന് വരുന്ന ഡ്രൈവര്‍ക്ക് പ്രശ്നമുണ്ടാക്കിയേക്കാം. കാരണം അത് അവരുടെ കാഴ്ച നിമിഷനേരം കൊണ്ട് മറച്ചേക്കാം. അത് മാരകമായ അപകടത്തിന് കാരണമാകുമെന്നതിനാല്‍ അക്കാര്യം ഒഴിവാക്കുക.
വാഹനം ഓടിക്കുമ്പോള്‍ നമ്മള്‍ക്ക് മുന്നില്‍ ഓടുന്ന വാഹനങ്ങള്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച് അവ ഉയരം കൂടിയവയാണെങ്കില്‍. ഉയരമുള്ള വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് റോഡിന്റെ മികച്ച കാഴ്ച ലഭിക്കും. അവര്‍ ലെയ്ന്‍ മാറ്റുകയോ നിര്‍ത്തുകയോ ചെയ്യുകയാണെങ്കില്‍, അവരുടെ പ്രവര്‍ത്തികള്‍ പിന്തുടരുക. കാരണം റോഡിലുള്ള തടസ്സങ്ങളും മറ്റും മനസ്സിലാക്കി മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ ഇത് നിങ്ങള്‍ക്ക് സഹായകമാകും. നിങ്ങൾക്ക് ട്രാഫിക് ബ്ലോക്കിൽ എന്തെങ്കിലും ദുരനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ ഞങ്ങളുമായി പങ്കു വയ്ക്കാൻ മറക്കരുതേ.


Click it and Unblock the Notifications








