അടി തട്ടാതെ വാഹനമോടിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം; ഗ്രൗണ്ട് ക്ലിയറൻസ് കുറവാണെന്ന പേടി ഇനി വേണ്ട
വാഹനമോടിക്കുമ്പോൾ കുഴിയോ അല്ലെങ്കിൽ ബംപ് വരുമ്പോൾ പെട്ടെന്ന് ഒരു സംശയം ഉണ്ടാകും വാഹനത്തിൻ്റെ അടിഭാഗം തട്ടുമോ അല്ലെങ്കിൽ ഉരയുമോ എന്ന്. വാഹനത്തിന് ഗ്രൗണ്ട് ക്ലിയറൻസ് കുറവാണെങ്കിൽ തീർച്ചയായും ഡ്രൈവർ വളരെ പതുക്കെ ആയിരിക്കും ഓടിക്കുക. അത്തരത്തിൽ വാഹനങ്ങളുടെ അടിഭാഗം ഉരയുകയും തട്ടുകയും ചെയ്യുന്നത് സാധാരണമാണ്. എന്നാൽ ഇങ്ങനെ സംഭവിക്കാതിരിക്കാൻ കുറച്ച് കുറുക്കുവഴികളുണ്ട്. ചിലർക്കൊക്കെ അറിയാവുന്ന കാര്യമായിരിക്കും എന്നാൽ തുടക്കക്കാർക്ക് അറിഞ്ഞിരിക്കാനുള്ള ഐഡിയകളാണ് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. അത് എന്തൊക്കെയാണെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
യൂട്യൂബിൽ L2SFBC - Robert Pepper - auto journo എന്ന പേജിലാണ് ഗ്രൗണ്ട് ക്ലിയറൻസ് കുറവുള്ള വാഹനം ഓടിക്കേണ്ടത് എങ്ങനെയെന്ന് വിശദീകരിക്കുന്നത്. ഡ്രൈവിങ്ങിൽ സഹായിക്കുന്ന വിരവധി കുറുക്കുവഴികൾ പങ്കുവയ്ക്കുന്ന ഒരു പേജാണ് ഇത്. വീഡിയോയിൽ ഗ്രൗണ്ട് ക്ലിയറൻസ് കുറവുള്ള ഒരു വാഹനം വരുന്നത് കാണാം. അത് നേരെ തന്നെ ബംപിലേക്ക് കയറുകയും വാഹനത്തിൻ്റെ നടുഭാഗം ഉരയുന്നത് കാണാം.

ഒരു ബംപിൽ നിങ്ങളുടെ വാഹനത്തിൻ്റെ മുൻടയറുകൾ കയറി ഇറങ്ങുമ്പോൾ പിൻഭാഗം ബംപിലേക്ക് കയറിയില്ല എങ്കിൽ വാഹനത്തിൻ്റെ നടുഭാഗം തീർച്ചയായും ഉരയുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. അത് കൊണ്ട് വളരെ വേഗത്തിൽ ബംപിലേക്ക് കയറാതെ വാഹനം സാവധാനം കയറ്റുന്നതാണ് ഒരു രീതി. എന്നാൽ അത് സാധ്യമാകുന്നില്ല എങ്കിൽ വാഹനം ചരിച്ച് ബംപിലേക്ക് കയറാൻ ശ്രമിക്കുന്നതായിരിക്കും ഉചിതം.
അത് പോലെ തന്നെ ഗ്രൗണ്ട് ക്ലിയറൻസ് കുറവുള്ള വാഹനം ഓടിക്കുമ്പോൾ നിങ്ങൾ പോകുന്ന വഴിയിൽ നല്ല ശ്രദ്ധ വേണം. കാരണം ശ്രദ്ധ തെറ്റി ഒരു കുഴിയിൽ വീണാൽ മതി നിങ്ങളുടെ വാഹനത്തിന് കേടുപാടുകൾ സംഭവിക്കാൻ. അത് കൊണ്ട് യാത്ര ചെയ്യുന്ന വഴിയിൽ ജാഗ്രത പാലിക്കാൻ ശ്രദ്ധിക്കുക. മറ്റൊരു കാര്യം നിങ്ങളുടെ വാഹത്തിൻ്റെ ടയറുകളിലെ പ്രഷർ പരിശോധിക്കുക എന്നതാണ്. ശരിയായ മർദ്ദം ടയറിലുണ്ടെങ്കിൽ ചെറിയ കുഴികളും ബംപുകളും ഒക്കെ നിങ്ങൾക്ക് കടക്കാൻ സഹായകരമായിരിക്കും.
മുൻപ് സൂചിപ്പിച്ചത് പോലെ ഒരുപാട് കുഴികളും ബംപുകളും ഉളള വഴികളിലൂടെയുള്ള യാത്രകൾ ഒഴിവാക്കുക. പകരം നല്ല റോഡുകളിലൂടെ യാത്ര ചെയ്യാൻ ശ്രമിക്കുക. ബംപ് കണ്ടാലോ കുഴി കണ്ടാലോ വാഹനം നേരെ കയറ്റാൻ ശ്രമിക്കരുത്. കാരണം ഉയരം കുറവായത് കൊണ്ട് നിങ്ങളുടെ വാഹനത്തിൻ്റെ ബംപറിൻ്റെ ലിപ് ഉരയാൻ സാധ്യത കൂടുതലാണ്. അതിന് വേണ്ടിയാണ് ആദ്യം പറഞ്ഞത് പോലെ വാഹനം ചരിച്ച് കയറ്റണമെന്ന് പറഞ്ഞത്.
ഒരു വാഹനം നന്നായി ഓടിച്ചുകൊണ്ട് പോകുക എന്നത് ചെറിയ കാര്യമല്ല. വണ്ടി ശരിയായി നിയന്ത്രിക്കാന്‍ ഡ്രൈവര്‍ തന്റെ വാഹനത്തെ കുറിച്ച് നന്നായി അറിഞ്ഞിരിക്കണം. താന്‍ ആണ് വാഹനം നിയന്ത്രിക്കുന്നതെന്ന ഉത്തമ ബോധ്യം ഡ്രൈവര്‍ക്ക് ഉണ്ടായിരിക്കണം. ട്രാഫിക് നിയമങ്ങള്‍ അനുസരിക്കുന്നത് ഇതിന്റെ പ്രധാന ഭാഗമാണ്. തുറന്ന സ്ട്രെച്ച് ഉള്ള ഹൈവേയില്‍ ആണെങ്കിലും, എപ്പോഴും വേഗപരിധിക്കുള്ളില്‍ വാഹനം ഓടിക്കാന്‍ ശ്രമിക്കുക. അപകടകരമായ സാഹചര്യം വല്ലതും നേരിടുമ്പോള്‍ അല്ലാതെ അമിതവേഗത ഒഴിവാക്കുക.

വാഹനങ്ങളില്‍ ഇന്‍ഡിക്കേറ്ററുകള്‍ വെച്ചതിന് കൃത്യമായ ഉദ്ദേശ്യം ഉണ്ട്. ഇടത്തോട്ടോ വലത്തോട്ടോ തിരിയുന്നതിന് മുമ്പ് അവ ശരിയായി ഉപയോഗിക്കുക. ഇന്‍ഡിക്കേറ്റര്‍ ഉപയോഗിച്ച്, നിങ്ങളുടെ അടുത്ത നീക്കത്തെക്കുറിച്ച് പിന്നില്‍ നിന്നോ എതിര്‍വശത്ത് നിന്നോ വരുന്ന മറ്റ് ഡ്രൈവര്‍മാരെ മനസ്സിലാക്കാന്‍ അനുവദിക്കുക. അങ്ങനെ ചെയ്താല്‍ അവര്‍ക്ക് ജാഗ്രത പുലര്‍ത്താന്‍ കഴിയും. അതിനനുസരിച്ച് പ്രതികരിക്കാന്‍ അവര്‍ക്ക് മതിയായ സമയമുണ്ടാകും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








