മായം ചേര്‍ക്കല്‍, അളവില്‍ കൃത്രിമം, അമിത വില; പെട്രോള്‍ പമ്പിലെ തട്ടിപ്പില്‍ നിന്ന് രക്ഷനേടാനുള്ള ട്രിക്കുകള്
ഇന്ധന വില സെഞ്ച്വറിയടിച്ച ശേഷം പെട്രോള്‍, ഡീസല്‍ എന്നിവയുടെ ഉപയോഗത്തിന്റെ കാര്യത്തില്‍ നമ്മള്‍ എല്ലാവരും വളരെയേറെ കരുതാറുണ്ട്. എണ്ണക്ക് പൊന്നും വിലയായതിനാല്‍ തന്നെ നാം വഞ്ചിതരാകാനും സാധ്യതയേറെയാണ്. അതിനാല്‍ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറക്കുമ്പോള്‍ വഞ്ചിതരാകാതിരിക്കാനുള്ള ചില ടിപ്പുകള്‍.

നമ്മുടെ കാറിലോ ബൈക്കിലോ ഇന്ധനം നിറയ്ക്കാന്‍ പെട്രോള്‍ പമ്പുകള്‍ സന്ദര്‍ശിക്കുമ്പോള്‍ അവിടത്തെ ജീവനക്കാര്‍ എങ്ങനെയാണ് ഇന്ധനം നല്‍കുന്നതെന്ന് നമ്മള്‍ പലപ്പോഴും ശ്രദ്ധിക്കാറില്ല. വിലക്കയറ്റത്തിന് ശേഷം രാജ്യത്തെ ഏറ്റവും ചെലവേറിയ രണ്ട് വസ്തുക്കളായി പെട്രോളും ഡീസലും മാറിയിരുന്നു. അതിനാല്‍ തന്നെ മായം ചേര്‍ക്കലും അളവില്‍ കൃത്രിമം കാണിച്ചുള്ള വില്‍പനയും രാജ്യത്തുടനീളമുള്ള സാധാരണമായി മാറി.

ഇത്തരം തട്ടിപ്പുകളില്‍ നാം പെട്ടുപോയാല്‍ വഴിയില്‍ കുടുങ്ങാന്‍ വരെ സാധ്യതയുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയില്‍ പെട്രോള്‍ പമ്പ് തട്ടിപ്പിന്റെ കാര്യത്തില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹി മൂന്നാം സ്ഥാനത്താണ് എന്ന് കേന്ദ്ര ഓയില്‍-ഗ്യാസ് വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പ്രസ്താവിച്ചിരുന്നു.

രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തേയും പോലെ രാജ്യതലസ്ഥാനത്തെ പെട്രോള്‍ പമ്പുകളിലും അളവ് തൂക്കത്തിലുള്ള തട്ടിപ്പ് ഒരു സാധാരണ പ്രശ്‌നമായി മാറിയിരിക്കുകയാണ്. ഉപഭോക്താവ് ചോദിച്ചതിലും കുറച്ച് ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനുകളുണ്ട്. എന്നാല്‍ ഉപഭോക്താവ് പറഞ്ഞ തുക അവര്‍ വാങ്ങി പോക്കറ്റിലുടുന്നതിനാല്‍ സാധാരണക്കാര്‍ വഞ്ചിതരാകുന്നു.

പെട്രോള്‍ പമ്പുകള്‍ അളവില്‍ കൃത്രിമം കാണിക്കുന്നതായി നിരവധി കേസുകള്‍ വര്‍ഷം തോറും ഫയല്‍ ചെയ്യപ്പെടുന്നു. എന്നാല്‍ ഇത് മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ്. പുറത്ത് അറിയുന്നതിലും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്ന കേസുകളാണ്. എങ്കിലും, ഉപഭോക്തൃ അവബോധവും ജാഗ്രതയും ഇത്തരം പെട്രോള്‍ പമ്പ് തട്ടിപ്പില്‍ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കും. പെട്രോള്‍ പമ്പുകളില്‍ അരങ്ങേറുന്ന ഇത്തരം തട്ടിപ്പുകളില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നാണ് നമ്മള്‍ പറയാന്‍ പോകുന്നത്.

തട്ടിപ്പില്‍ നിന്ന് സ്വയം രക്ഷപ്പെടാന്‍ നിങ്ങള്‍ ഇന്ധനം വാങ്ങാന്‍ പോകുമ്പോള്‍ മുന്‍ ഉപഭോക്താവിന്റെ വാഹനത്തില്‍ ഇന്ധനം നിറച്ച ശേഷം ഡെലിവറി ചെയ്യുന്നയാള്‍ ഫില്ലിംഗ് മെഷീന്‍ പൂജ്യത്തില്‍ വെച്ചെന്ന് ഉറപ്പാക്കുക. കൂടാതെ, സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ട്രിക്ക് ശ്രദ്ധിക്കുക. യന്ത്രം പൂജ്യത്തില്‍ ഇട്ട് വാഹനത്തില്‍ ഇന്ധനം നിറച്ചതിന് ശേഷവും നിങ്ങള്‍ക്ക് തൃപ്തികരമല്ലെങ്കില്‍, നിങ്ങള്‍ക്ക് ഫൈവ് ലിറ്റര്‍ ക്വാണ്ടിറ്റി ടെസ്റ്റ് ആവശ്യപ്പെടാം.

എല്ലാ പെട്രോള്‍ പമ്പുകളിലും അളവ്-തൂക്ക വകുപ്പ് സാക്ഷ്യപ്പെടുത്തിയ ഫൈവ് ലിറ്റര്‍ മെഷര്‍ ഉണ്ട്. ഫില്ലിംഗ് മെഷീന്‍ വിതരണം ചെയ്യുന്ന അതേ അളവിലുള്ള ഇന്ധനം ഉപയോഗിച്ച് ഫൈവ് ലിറ്റര്‍ മെഷര്‍ പൂര്‍ണ്ണമായി നിറയുകയാണെങ്കില്‍ ഇന്ധന പമ്പില്‍ തട്ടിപ്പ് നടക്കുന്നില്ലെന്ന് നിങ്ങള്‍ക്ക് ഉറപ്പിക്കാം. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും തട്ടിപ്പ് ബന്ധപ്പെട്ട അധികാരിയെ അറിയിക്കുകയും ചെയ്യാം.

ഫ്യുവല്‍ സ്‌റ്റേഷനില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില്‍പ്പന വില വ്യക്തമായി പ്രദര്‍ശിപ്പിക്കണം. ഇത് ഇന്ധനത്തിന്റെ നിലവിലെ വിലയെക്കുറിച്ച് ഉപഭോക്താവിനെ ബോധവാന്മാരാക്കുന്നു. കൂടാതെ വില്‍ക്കുന്ന ഇന്ധനത്തിന് അമിത നിരക്ക് ഈടാക്കാന്‍ ഡീലര്‍ക്ക് അനുവാദമില്ല.

നിങ്ങള്‍ ഇന്ധനം നിറക്കുമ്പോള്‍ പ്രദര്‍ശിപ്പിച്ച വിലയും ഡീലര്‍ ഈടാക്കുന്ന വിലയും ഒത്തുനോക്കുക. കൂടാതെ, നിങ്ങള്‍ വാങ്ങുന്ന ഇന്ധനത്തിന്റെ ക്യാഷ് മെമ്മോ എടുക്കാന്‍ മറക്കരുത്.

അളവിലെ കൃത്രിമത്വത്തിനും അമിത വിലക്കുമൊപ്പം തന്നെ ഉപഭോക്താക്കള്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം മായം കലര്‍ന്ന ഇന്ധനം വില്‍ക്കുന്നതാണ്. അത്തരം നിലവാരം കുറഞ്ഞ ഇന്ധനം നിറച്ചാല്‍ നിങ്ങളുടെ വാഹനത്തിന്റെ എഞ്ചിന് ഗുരുതരമായ കേടുപാടുകള്‍ വരും. ഒരു ഫില്‍ട്ടര്‍ പേപ്പര്‍ ടെസ്റ്റ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഇന്ധനത്തില്‍ മായം കലര്‍ത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാം.

ഫില്‍ട്ടര്‍ പേപ്പറില്‍ ഏതാനും തുള്ളി പെട്രോള്‍ തുള്ളി ഒഴിച്ചുനോക്കിയാല്‍ അത് മായം കലര്‍ന്നതാണോ അല്ലയോ എന്ന് അറിയാന്‍ പറ്റും. പെട്രോള്‍ ശുദ്ധമാണെങ്കില്‍ കറകള്‍ അവശേഷിപ്പിക്കാതെ ആവിയായി പോകും. എന്നാല്‍ ഇന്ധനത്തില്‍ മായം കലര്‍ന്നിട്ടുണ്ടെങ്കില്‍ പേപ്പറില്‍ കുറച്ച് കറകള്‍ അവശേഷിക്കും.

പെട്രോള്‍ പമ്പുകളിലെ തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാനുള്ള സ്‌റ്റെപ്പുകള്‍.
സ്‌റ്റെപ്പ് 1 :
നിങ്ങളുടെ വാഹനത്തില്‍ ഇന്ധനം നിറയ്ക്കാന്‍ തുടങ്ങുന്നതിനുമുമ്പ് മെഷീന്‍ പൂജ്യത്തിലാണെന്ന് ഉറപ്പാക്കുക.
ഘട്ടം 2:
ഫൈവ് ലിറ്റര്‍ ക്വാണ്ടിറ്റി ടെസ്റ്റ് തിരഞ്ഞെടുക്കുക.
ഘട്ടം 3:
ഇന്‍വോയ്സിനൊപ്പം പ്രദര്‍ശിപ്പിച്ച വില പരിശോധിച്ച് കണക്കാക്കുക.
ഘട്ടം 4:
ഇന്ധനം ശുദ്ധമാണോ അതോ മായം കലര്‍ന്നതാണോ എന്ന് പരിശോധിക്കാന്‍ ഫില്‍ട്ടര്‍ പേപ്പര്‍ ടെസ്റ്റ് തിരഞ്ഞെടുക്കുക.


Click it and Unblock the Notifications








