ഈ ചൂടത്ത് നിങ്ങളുടെ വണ്ടിക്കും വേണ്ടേ ഒരു സംരക്ഷണം, എംവിഡി മാമൻമാർ പറയുന്നത് ഇങ്ങനെ

പുറത്തിറങ്ങിയാൽ പൊളളിപോകുന്ന ചൂടാണ് ഇപ്പോൾ കേരളത്തിൽ. വീട്ടിലും എസി, കാറിലും, ഓഫീസിലും എസി ആയിട്ടും ഒരു രക്ഷയുമില്ല എന്നാണ് ജോലിക്കാർ പറയുന്നത്. എന്നാൽ കാറിൻ്റെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കിക്കേ, ചുട്ടുപൊള്ളുന്ന വെയിലിൽ നിങ്ങൾ എസി ഇട്ട് അകത്ത് ഇരിക്കുമ്പോൾ ഉരുകികൊണ്ടിരിക്കുകയാണ്. ഈ ചൂട് കാലത്ത് വാഹനങ്ങൾ പരിപാലിക്കേണ്ട രീതി എംവിഡി പുറപ്പെടുവിച്ചിട്ടുണ്ട്. കുറച്ച് കാര്യങ്ങൾ അറിഞ്ഞു വച്ചാലോ

എസി: ക്രമാതീതമായി ചൂട് ഉയരുമ്പോൾ നിങ്ങൾക്ക് കാറിൽ ഏസി പ്രവർത്തിപ്പിക്കാതിരിക്കാൻ സാധിക്കില്ല. ശൈത്യകാലത്ത് അല്ലെങ്കിൽ വസന്തകാലത്ത് നിങ്ങൾ എസി ഉപയോഗിച്ചിട്ടുണ്ടാകില്ല, അതിനാൽ വേനൽക്കാലത്തിന് മുമ്പായി ഇത് പ്രവർത്തിക്കുന്നുണ്ട് എന്ന് പരിശോധിക്കണം. നിങ്ങളുടെ എയർ കണ്ടീഷനിംഗ് ഓണാക്കുമ്പോൾ നിങ്ങൾക്ക് ചൂടുള്ള വായുവാണ് ലഭിക്കുന്നുതെങ്കിൽ, നിങ്ങളുടെ കാറിൽ റഫ്രിജറൻ്റ് ചേർക്കുന്നത് നിങ്ങളുടെ എസി സിസ്റ്റത്തിന് ഉത്തേജനം നൽകും. എന്നിട്ടും ശരിയാകുന്നില്ല എങ്കിൽ ഒരു മെക്കാനിക്കിനെ കാണിക്കുക.

Tips To Maintain vehicles In Hot Weather Conditions Remedies Issued By Kerala Mvd

ടയർ പ്രഷർ: ചൂട് കാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് ടയറുകളും ടയറിലെ പ്രഷറുമാണ്. കാരണം വാഹനത്തിൻ്റെ ചൂടും റോഡിലെ ചൂടും ഏൽക്കുമ്പോൾ ടയറുകൾക്ക് കേടുപാടുകൾ വരാനുളള സാധ്യത കൂടുതലാണ്. ചിലപ്പോൾ ടയറുകൾ വീർത്ത് പൊട്ടുന്ന സാഹചര്യങ്ങൾ വരാറുണ്ട്. മിക്ക പാസഞ്ചർ കാറുകളിലും ശുപാർശ ചെയ്യുന്ന ടയർ മർദ്ദം 30 നും 35 നും ഇടയിൽ PSI ആണ്. സംശയമുണ്ടെങ്കിൽ, നിങ്ങളുടെ ടയർ പ്രഷർ റേഞ്ച് എന്തായിരിക്കണം എന്നതിനെക്കുറിച്ച് നിങ്ങളുടെ കാർ ഓണേഴ്സ് മാനുവൽ പരിശോധിച്ചാലും മതി.

ഓയിൽ: കാലാനുസൃതമായ കാലാവസ്ഥാ വ്യതിയാനങ്ങൾ പലപ്പോഴും എഞ്ചിൻ ദ്രാവകങ്ങൾ കുറയാൻ കാരണമായേക്കാം. കാരണം നേർത്തതോ ബാഷ്പീകരിക്കപ്പെടുകയോ ചെയ്ത് പോകാൻ സാധ്യതയുണ്ട്. വേനൽക്കാലം വരുമ്പോൾ, നിങ്ങളുടെ ട്രാൻസ്മിഷൻ ഫ്ലൂയിഡ്, പവർ സ്റ്റിയറിംഗ് ഫ്ലൂയിഡ്, കൂളൻ്റ്, വിൻഡ്‌ഷീൽഡ് വൈപ്പർ ഫ്ലൂയിഡ് എന്നിവ തീർച്ചയായും പരിശോധിക്കണം. വേനൽ മാസങ്ങളിൽ കൂളൻ്റ് ദ്രാവകം പരിശോധിക്കുന്നത് വളരെ പ്രധാനമാണ്, കാരണം നിങ്ങളുടെ കാറിൻ്റെ എഞ്ചിൻ അമിതമായി ചൂടാകാതെ സൂക്ഷിക്കാൻ ആവശ്യമായി ദ്രാവകം ഇല്ലെങ്കിൽ കേടുപാടുകൾ സംഭവിച്ചേക്കാം.

Tips To Maintain vehicles In Hot Weather Conditions Remedies Issued By Kerala Mvd

ബ്രേക്ക്: കടുത്ത ശൈത്യകാല കാലാവസ്ഥയിൽ മാത്രമല്ല വേനൽക്കാല മാസങ്ങളിലും വർഷം മുഴുവനും ബ്രേക്ക് ടെസ്റ്റുകൾ നടത്തുന്നത് നല്ലതാണ്. നിങ്ങളുടെ ബ്രേക്കുകൾ പരിശോധിക്കുമ്പോൾ ഞരക്കമോ മുരളുന്നതോ ആയ ശബ്ദങ്ങൾ കേൾക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. ബ്രേക്ക് വലിക്കുന്നുണ്ടോ, അല്ലെങ്കിൽ നിങ്ങൾ ബ്രേക്ക് പെഡൽ അമർത്തുമ്പോൾ വാഹനം ഒരു വശത്തേക്ക് വലിച്ചു മാറുന്നുണ്ടോ എന്നും നിങ്ങൾ പരിശോധിക്കേണ്ടതുണ്ട്. ഈ മോശം പ്രകടന ലക്ഷണങ്ങളിൽ ഏതെങ്കിലും നിങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, ഇത് ഒരു പരിശോധനയ്ക്കും അറ്റകുറ്റപ്പണികൾക്കുമുള്ള സമയമായി എന്ന് വേണം കരുതാൻ.

എംവിഡി മാമൻമാർ ഈ ചൂട് കാലാവസ്ഥയിൽ നിങ്ങളുടെ വാഹനം എങ്ങനെ പരിപാലിക്കാം എന്ന് പ്രത്യേകം നിങ്ങളെ ഓർമിപ്പിക്കുന്നുണ്ട്. വാഹനത്തിന്റെ പുറം മാത്രമല്ല, എന്‍ജിന്‍ കംപാര്‍ട്ട്‌മെന്റ് വൃത്തിയാക്കി വയ്ക്കുന്നതും ഇത് വഴി ലീക്കേജ് കണ്ടെത്തുന്നതിനു മാത്രമല്ല, ചെറിയ അഗ്‌നിബാധ ഗുരുതരമാകുന്നത് തടയുന്നതിനും ഇത് ഉപകാരപ്പെടുമെന്നാണ് പറയുന്നത്.

Tips To Maintain vehicles In Hot Weather Conditions Remedies Issued By Kerala Mvd

അത് പോലെ തന്നെ കൃത്യമായ ഇടവേളകളില്‍ ഗ്യാസ് ലൈനുകളില്‍ പരിശോധന നടത്തുകയും ഗ്യാസ് ലീക്ക് ഉണ്ടോയെന്ന് എന്ന് ഇടയ്ക്കിടെ പരിശോധിക്കുകയും ഗ്യാസിന്റെ മണം അനുഭവപ്പെട്ടാല്‍ സര്‍വീസ് സെന്ററില്‍ കാണിച്ച് റിപ്പയര്‍ ചെയ്യുകയും വേണം. അത് പോലെ തന്നെ വാഹന നിര്‍മ്മാതാക്കള്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളതും നിയമവിധേയവുമായതുമായ പാര്‍ട്‌സുകള്‍ ഉപയോഗിക്കുന്നതും അനാവശ്യമായ ആള്‍ട്ടറേഷനുകള്‍ ഒഴിവാക്കാനും എംവിഡി പ്രത്യേകം അറിയിക്കുകയാണ്.

കന്നാസിലും ബോട്ടിലുകളിലും മറ്റും ഇന്ധനം വാങ്ങി സൂക്ഷിക്കുന്നതും കൊണ്ടുപോകുന്നതും പലരും ചെയ്യുന്ന കാര്യമാണ്, എന്നാൽ ഈ ചൂട് കാലാവസ്ഥയിൽ അങ്ങനെ ചെയ്യുന്നത് വലിയ അപകടം ക്ഷണിച്ചു വരുത്തിയേക്കാം. അത് കൊണ്ട് ഇത്തരം പ്രവർത്തികൾ പരമാവധി ഒഴിവാക്കുക. മാറ്റൊരു കാര്യം എന്ന് പറയുന്നത് വളരെ ചൂടുള്ള കാലാവസ്ഥയില്‍ ഡാഷ് ബോര്‍ഡില്‍ വച്ചിട്ടുള്ള വാട്ടര്‍ ബോട്ടിലുകള്‍ ലെന്‍സ് പോലെ പ്രവര്‍ത്തിച്ച് സീറ്റ് അപ്‌ഹോള്‍സ്റ്ററിയും പ്ലാസ്റ്റിക് ഭാഗങ്ങളും തീ പിടിച്ചിട്ടുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Tips To Maintain vehicles In Hot Weather Conditions Remedies Issued By Kerala Mvd

അതുകൊണ്ടുതന്നെ വാട്ടര്‍ ബോട്ടിലുകള്‍ സാനിറ്റൈസറുകള്‍ സ്‌പ്രേകള്‍ എന്നിവ ഡാഷ്‌ബോര്‍ഡില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കുക. സാധാരണ വാഹനത്തിന്റെ സീറ്റുകളും മറ്റും അഗ്നിബാധയെ ചെറുക്കുന്ന രീതിയിലുള്ള മെറ്റീരിയല്‍ ഉപയോഗിച്ചാണ് നിര്‍മ്മിക്കുക. എന്നാല്‍ പെട്ടെന്ന് തീ ആളിപ്പിടിക്കുന്ന റെക്‌സിന്‍ കവറുകളും പോളിയസ്റ്റര്‍ തുണി കവറുകളും അഗ്‌നി ആളിപ്പിടിക്കുന്നതിന് കാരണമാകാം. എന്നതിനാല്‍ തന്നെ ഒഴിവാക്കേണ്ടതാണ്.

ഏതു തരത്തിലുളള നിർദേശങ്ങളായാലും അത് ജന നന്മയ്ക്ക് വേണ്ടിയാണ് എന്ന് കൂടി ഓർക്കുന്നത് വളരെ നല്ലതാണ്. ചൂടി കാലത്ത് നിങ്ങൾ എങ്ങനെയാണ് നിങ്ങളുടെ വാഹനം പരിപാലിക്കുന്നതെന്നും, നിങ്ങൾ അതിനായി എന്തെങ്കിലും കുറുക്കു വഴി പ്രയോഗിക്കാറുണ്ടോ എന്നും ഞങ്ങളുമായി പങ്കു വയ്ക്കുക. നിങ്ങളുടെ അഭിപ്രായം കമൻ്റ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കരുതേ.

Tips To Maintain vehicles In Hot Weather Conditions Remedies Issued By Kerala Mvd

More from DriveSpark

Article Published On: Tuesday, February 13, 2024, 13:27 [IST]
English summary
Tips to maintain vehicles in hot weather conditions remedies issued by kerala mvd
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X