ഷോറൂം കണ്ടീഷൻ ലുക്കിൽ വാഹനം കൊണ്ടുനടക്കാം; വെട്ടിത്തിളങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം

ഒരു വാഹനം സ്വന്തമാക്കിയാൽ അത് കാലാകാലം നല്ല പോലെ വെട്ടിത്തിളങ്ങണമെന്നാണ് എല്ലാവരുടേയും ആഗ്രഹം. പക്ഷേ വർഷങ്ങൾ കഴിയുന്തോറും വാഹനങ്ങളുടെ നിറം മങ്ങും. എന്നാൽ വാഹനം വാങ്ങുമ്പോഴുണ്ടായിരുന്ന തിളക്കം എപ്പോഴും കിട്ടാൻ ചില പൊടികൈകൾ ഉണ്ട്. അത് എന്തൊക്കെയാണ് എന്നാണ് നിങ്ങളുമായി പങ്കുവയ്ക്കാനുളളത്. ആദ്യമായി തന്നെ എല്ലാവരും ചെയ്യുന്നത് പോലെ വാഹനം വൃത്തിയായി കഴുകുക എന്നതാണ്. വാഹനം വെയിലത്ത് ഇട്ട് കഴുകാതിരിക്കാൻ ശ്രദ്ധിക്കുക. കാരണം വെയിലത്ത് കിടന്നാൽ വാഹനത്തിൻ്റെ പെയിൻ്റ് ചൂടാകുകയും അത് നശിക്കുകയും ചെയ്യും. അത് പോലെ തന്നെ വാഹനം കഴുകുമ്പോൾ മൈക്രോ ഫൈബർ തുണി ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

എല്ലായിടത്തും കൂൺ പോലെ കാർ ഡീറ്റെയിലിങ്ങ് സെൻ്ററുകൾ തുറന്നിട്ടുണ്ട്. അത് നിങ്ങളുടെ കാർ വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കുന്നു. വാക്സും പോളിഷും ചെയ്താൽ വാഹനത്തിൻ്റെ നിറം മങ്ങാതിരിക്കാനും അത് പോലെ ത്നെ റോഡിൽ നിന്നുള്ള ചെളിയിൽ നിന്നും വാഹനത്തെ സംരക്ഷിക്കാൻ സാധിക്കുന്നു. കാറിന്റെ സംരക്ഷണത്തിൽ പെയിന്റ് പോയാൽ വണ്ടിയൊന്ന് വിൽക്കണമെന്ന് തോന്നിയാൽ പോലും പ്രതീക്ഷിക്കുന്ന വില കിട്ടിയെന്നു വരില്ല.

അതിനാൽ കാറിന്റെ പെയിന്റിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധതന്നെയാണ് വേണ്ടത്. ബോഡിയുടെ ഒരു ചെറിയ ഭാഗം പെയിന്റടിക്കാൻ വലിയ ചെലവാണുള്ളത്. മാത്രമല്ല സ്റ്റോക്ക് കണ്ടീഷനിൽ കിട്ടാനും വലിയ പാടാണ്. ഇന്റീരിയർ അല്ലെങ്കിൽ മറ്റ് ഭാഗങ്ങൾ പരിപാലിക്കുന്നത് പോലെ തന്നെ ബോഡിയുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധവേണം.

ഒരു പുത്തൻ കാർ വാങ്ങിയാൽ പലരും ഇന്ന് ആദ്യ ചെയ്യുന്ന കാര്യങ്ങളിൽ ഒന്നാണ് സെറാമിക് കോട്ടിംഗ് ചെയ്യുക എന്നത്. ഇതൊരു പെയിന്റ് സീലന്റ് ആണെന്ന് പറയാം. സെറാമിക് കോട്ടിംഗ് വാഹനത്തിന്റെ പുറംഭാഗത്ത് ഉപയോഗിക്കുന്ന ഒരു ദ്രാവക പോളിമറാണ്. ഈ കോട്ടിംഗ് വാഹനത്തിന്റെ ഫാക്ടറി പെയിന്റുമായി ചേർന്ന് ഒരു സംരക്ഷണ പാളി തീർക്കുന്ന ജോലിയാണ് ചെയ്യുന്നത്.

ഒരു സെറാമിക് കോട്ടിംഗ് വാക്‌സ് ചെയ്യുന്നതിനേക്കാൾ കൂടുതൽ നീണ്ടുനിൽക്കും എന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. നല്ല നിലവാരമുള്ള സെറാമിക് കോട്ടിംഗ് ഉപയോഗിക്കുന്നതും അത് വേണ്ട രീതിയിൽ ശ്രദ്ധിക്കുന്നതും ഒരു വർഷത്തിലേറെ നിലനിർത്താൻ സഹായിക്കും. സെറാമിക് കോട്ടിംഗിന്റെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു സവിശേഷതകളിലൊന്ന് അത് ഹൈഡ്രോഫോബിക് ആണെന്നതാണ്. വാഹനത്തിലേക്ക് ചെളി തെറിച്ചാലും പെയിൻ്റുമായി ചേരാനുളള സമയം ഇത് കൊടുക്കുന്നില്ല.

പിപിഎഫ് അഥവാ പെയിന്റ് പ്രൊട്ടക്ഷൻ ഫിലിം കാറിന്റെ പെയിന്റിനെ പോറലുകൾ, കഠിനമായ സൂര്യപ്രകാശം, മറ്റ് പല ബാഹ്യ ഘടകങ്ങൾ എന്നിവയിൽ നിന്നും സംരക്ഷിക്കുന്ന ഒരു മെറ്റീരിയൽ കൊണ്ട് നിർമ്മിച്ച ഒരു റാപ്പാണ്. അത് അൽപം ചെലവേറിയ കാര്യമാണെങ്കിലും വാക്സിംഗ് അല്ലെങ്കിൽ സെറാമിക് കോട്ടിംഗ് ഉപയോഗിക്കുന്നതിനേക്കാൾ ഉപയോഗപ്രദവും കൂടുതൽ കാര്യക്ഷമവുമാണ്.

സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ മനുഷ്യന്റെ സ്‌കിന്നിന് മാത്രമല്ല കാറിന്റെ പെയിന്റിനും അപകടകരമാണ്. കഠിനമായ സൂര്യപ്രകാശത്തിന് കാറിന്റെ പെയിന്റ് ഓക്സിഡൈസ് ചെയ്യാനും മങ്ങാനും കാരണമാവും. ആയതിനാൽ ദീർഘനേരം നേരിട്ട് സൂര്യപ്രകാശത്തിൽ കാർ പാർക്ക് ചെയ്യുന്നതെല്ലാം ഒഴിവാക്കുന്നതാണ് നന്ന്. ദീർഘകാലാടിസ്ഥാനത്തിൽ കാറിന്റെ നിറം സംരക്ഷിക്കാൻ തണലത്ത് വാഹനം പാർക്ക് ചെയ്യുന്നതാവും ഉത്തമം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, May 13, 2025, 8:30 [IST]
English summary
Tips to maintain your old car looking shining all you need to know
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X