ചുമ്മാ ഷോയ്ക്ക് അല്ല സൺറൂഫ്; പരിപാലിക്കേണ്ടത് ഇങ്ങനെ

കുറച്ച് കാലമായി വാഹന വിപണിയിൽ നിർമാതാക്കൾ പ്രാധാന്യം കൊടുക്കുന്ന ഒരു കാര്യമാണ് സൺറൂഫ്. ഉപഭോക്താക്കൾ സൺറൂഫിന് വേണ്ടി ആവശ്യപ്പെടുക കൂടി ചെയ്തു. വെറുമൊരു അലങ്കാര വസ്തു മാത്രമാണോ ഈ സൺറൂഫ്.എങ്ങനെയാണ് നിങ്ങളുടെ വാഹനങ്ങളിലെ സൺറൂഫ് നന്നായി പരിപാലിക്കാൻ പറ്റുക. അതിനെ കുറിച്ച് കൂടുതലറിയാൻ തുടർന്നു വായിക്കു

സത്യത്തിൽ വിദേശരാജ്യങ്ങളിലാണ് സൺറൂഫിൻ്റെ യഥാർത്ഥ ആവശ്യകത എന്ന് പറയുന്നത്, കാരണം അവിടെയുളള ജനങ്ങൾക്ക് വെയിൽ കൊള്ളാൻ സമയമില്ലാത്തത് കൊണ്ടും അവർ യാത്ര ചെയ്യുമ്പോൾ വെയിൽ ശരീരത്തിൽ ഏൽക്കാനാണ് കാറുകളിൽ സൺറൂഫ് ഉപയോഗിച്ച് തുടങ്ങിയത്. ഇന്ത്യൻ കാലാവസ്ഥയക്ക് ശരിക്കും പറഞ്ഞാൽ യോജിച്ച ഒന്നായി തോന്നുന്നില്ല. പക്ഷേ ഉപഭോക്താക്കളാണല്ലോ രാജാക്കൻമാർ അത് കൊണ്ട് കസ്റ്റമേഴ്സിൻ്റെ ആവശ്യം നിറവേറ്റുന്നവർക്കല്ലേ വിജയിക്കാൻ കഴിയു.

ചുമ്മാ ഷോയ്ക്ക് അല്ല സൺറൂഫ്; പരിപാലിക്കേണ്ടത് ഇങ്ങനെ

സൺറൂഫ് ഏത് വിധത്തിലാണ് ഉപയോഗിക്കേണ്ടത്, എങ്ങനെ സൺറൂഫ് പരിപാലിക്കാം എന്നൊക്കെ വിശദമായിട്ട് വാഹനത്തിൻ്റെ ഓണേഴ്സ് മാനുവലിൽ വിശദമായി പറയുന്നുണ്ട്.അത് വളരെ ശ്രദ്ധയോടെ വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രമേ സൺറൂഫ് കൂടുതലായി പ്രവർത്തിക്കാവു. ഇനി പറയാൻ പോകുന്ന കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ അത് പോലെ ചെയ്താൽ നിങ്ങളുടെ സൺറൂഫ് നല്ലത് പോലെ പരിപാലിക്കാൻ സാധിക്കും.

വൃത്തിയായി സൂക്ഷിക്കുക

സൺറൂഫ് എന്ന് പറഞ്ഞാൽ മുകളിലുളള ഗ്ലാസ് മാത്രമല്ല നിങ്ങൾ ശ്രദ്ധിക്കേണ്ടത്. സൺറൂഫ് എന്നാൽ അത് മൊത്തമായിട്ടുളള പാർട്സിനെയാണ്.അത് കൊണ്ട് തന്നെ വൃത്തിയാക്കുമ്പോൾ സൺറൂഫിൻ്റെ ഗ്ലാസ് മാത്രം വൃത്തിയാക്കിയിട്ട് കാര്യമില്ല. കാരണം സൺറൂഫ് എന്നാൽ ഒരുപാട് പാനലുകളും, ചെറിയ ബീഡിങ്ങുകളും ഒക്കെ കൂടി വരുന്നതാണ് അത് കൊണ്ട് സൺറൂഫ് മൊത്തമായി വ്യത്തിയാക്കിയില്ലെങ്കിൽ പൊടിയും ചെളിയും കയറാൻ സാധ്യതയുണ്ട്.

ചുമ്മാ ഷോയ്ക്ക് അല്ല സൺറൂഫ്; പരിപാലിക്കേണ്ടത് ഇങ്ങനെ

അത് പോലെ വാഹനത്തിൻ്റെ പീരിയോഡിക്കൽ സർവീസ് സമയത്ത് സൺറൂഫ് പ്രത്യേകമായി കഴുകാൻ ആവശ്യപ്പെടുന്നത് നല്ലതായിരിക്കും. കാരണം എന്താണെന്ന് വച്ചാൽ നമ്മൾ വീടുകളിൽ വച്ച് കഴുകുമ്പോൾ കൈ എത്തിക്കാൻ ബുദ്ധിമുട്ടുളള ഏരിയകളിൽ വൃത്തിയാക്കാൻ കമ്പനിയിൽ സജ്ജീകരണങ്ങളുണ്ടായിരിക്കും

ഇടയ്ക്ക് പ്രവർത്തിപ്പിക്കുക

മുഴുവൻ മോട്ടോറിൽ പ്രവർത്തിക്കുന്നത് ആയത് കൊണ്ട് തന്നെ വല്ലപ്പോഴും പ്രവർത്തിപ്പിച്ചില്ലെങ്കിൽ അത് കേടാകാൻ സാധ്യതയുണ്ട്, അത് കൊണ്ട് തന്നെ കാലാവസ്ഥ അനുസരിച്ച് ഇടയ്ക്ക് സൺറൂഫ് ഒന്ന് തുറക്കുന്നതും അടയ്ക്കുന്നതും നല്ലതാണ്.

ചുമ്മാ ഷോയ്ക്ക് അല്ല സൺറൂഫ്; പരിപാലിക്കേണ്ടത് ഇങ്ങനെ

ഭാരം കൊടുക്കരുത്

സൺറൂഫ് എന്ന് പറഞ്ഞാൽ അതിന് അധികം ഭാരം താങ്ങാനുളള കഴിവില്ല അത് കൊണ്ട് തന്നെ കൂടുതൽ ഭാരം ഉളള വസ്തുക്കളൊന്നും സൺറൂഫിൻ്റെ മുകളിൽ വയ്ക്കരുത്. വെള്ളച്ചാട്ടത്തിനടിയിൽ കൊണ്ട് പാർക്ക് ചെയ്ത സ്കോർപ്പിയോയുടെ സൺറൂഫ് ചോർന്നൊലിക്കുന്നുവെന്നും അതിന് മറുപടിയായി മഹീന്ദ്ര മറ്റൊരു വീഡിയോ ഇറക്കിയതിൻ്റേയും വാർത്തകൾ നിങ്ങൾ നമ്മുടെ സൈറ്റിൽ വായിച്ചു കാണുമല്ലോ. അത് കൊണ്ട് സൺറൂഫിൽ ദയവായി ഭാരം കൂടിയ വസ്തുക്കൾ വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക

സർവീസ് മുടക്കാതിരിക്കുക

സൺറൂഫിന് ഏതെങ്കിലും തരത്തിലുളള കേടുപാടുകൾ സംഭവിച്ചാൽ അത് ശരിയാക്കാൻ ഒട്ടും താമസിക്കരുത്. കാരണം സൺറൂഫിന് കേടുപാടുകൾ പറ്റിയാൽ അത് വാഹനത്തിൻ്റെ ക്യാബിനെ അത് ബാധിക്കും. അത് മാത്രമല്ല പ്രശ്നം പരിഹരിക്കാൻ കാലതാമസം എടുക്കുന്തോറും അതിൻ്റെ ചെലവും കൂടിക്കൊണ്ട് ഇരിക്കും.

ചുമ്മാ ഷോയ്ക്ക് അല്ല സൺറൂഫ്; പരിപാലിക്കേണ്ടത് ഇങ്ങനെ

ഇതിനെല്ലാം പുറമേ ഓർത്തിരിക്കേണ്ട ഒരു കാര്യമുണ്ട്. കൈയും തലയും സൺറൂഫിന് പുറത്തേക്ക് ഇട്ടുകൊണ്ട് യാത്ര ചെയ്യരുത്. മോട്ടോർ വെഹിക്കിൾസ് (എംവി) നിയമം അനുസരിച്ച്, കാറിന്റെ സൺറൂഫിൽ നിന്ന് തലയോ ശരീരമോ വെക്കുന്നത് കുറ്റമായും ട്രാഫിക് നിയമങ്ങളുടെ ലംഘനമായും കണക്കാക്കപ്പെടുന്നു. ഇതിനെക്കുറിച്ച് പലർക്കും അറിയില്ല, എന്നാൽ ഈ നിയമം കടൽപ്പാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് മാത്രമല്ല, നഗര റോഡുകളിലെ വാഹനമോടിക്കുന്നവർക്കും ബാധകമാണ്, ഈ നിയമം പിഴയ്‌ക്കൊപ്പം അന്വേഷണത്തിന് ഇടയാക്കുമെന്നും

ഓടിക്കൊണ്ടിരിക്കുന്ന ഫോർ വീലറിൽ നിന്ന് തല പുറത്തെടുക്കുന്ന ആളുകളുടെ കഴുത്ത് അബദ്ധത്തിൽ വഴിയില്‍ തൂങ്ങിക്കിടക്കുന്ന പട്ടച്ചരടുകള്‍ കഴുത്തില്‍ കുരുങ്ങുകയും, അത് പോലെ തന്നെ നമ്മുടെ നാട്ടില്‍ ധാരാളം കേബിളുകള്‍ റോഡിന് കുറുകെയും മറ്റും പോകുന്നുണ്ട്. ഇതും അപകടത്തിന് ഇടയാക്കാം. അത് കൊണ്ട് വളരെ സൂക്ഷിച്ച് സൺറൂഫ് ഉപയോഗിക്കുക

More from DriveSpark

Article Published On: Thursday, March 9, 2023, 16:40 [IST]
English summary
Tips to make your sunroof always perfect and proper
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X