നമ്പർ പ്ലേറ്റിന് ഓൺലൈൻ വഴി അപേക്ഷിക്കാൻ അറിയാമോ, അറിഞ്ഞു വച്ചോ ഗുണമുണ്ട്

എച്ച്എസ്ആർപി എന്നാൽ ഹൈ-സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റ്, ഇത് ഒരു വാഹന രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള ഇന്ത്യൻ സർക്കാർ നിശ്ചയിച്ചിട്ടുള്ള ഒരു മാനദണ്ഡമാണ് എന്ന് എല്ലാവർക്കും അറിയാമായിരിക്കുമല്ലോ, അതിൽ അന്താരാഷ്ട്ര രജിസ്ട്രേഷൻ കോഡ്, ലേസർ യുണീക് സീരിയൽ നമ്പർ, 3D ഹോളോഗ്രാം എന്നിങ്ങനെയുള്ള നിരവധി സുരക്ഷാ സവിശേഷതകളും ഉൾപ്പെടുന്നുണ്ട്.

അശോക് ചക്ര, അതോടൊപ്പം തന്നെ പോലീസിന് ഈ നമ്പർ പ്ലേറ്റുകൾ തിരിച്ചറിയാൻ എളുപ്പമാണ്, മാത്രമല്ല ഒരാൾക്ക് ഈ നമ്പർ പ്ലേറ്റുകൾ എളുപ്പത്തിൽ പുനഃസൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയില്ല എന്നതും ഇതിൻ്റെ പ്രത്യേകതയാണ്. ഇപ്പോൾ, രാജ്യത്ത് ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ വാഹനങ്ങളിലും എച്ച്എസ്ആർപി നമ്പർ പ്ലേറ്റ് ഉണ്ടായിരിക്കേണ്ടത് നിർബന്ധമാക്കിയിരിക്കുകയാണ്, കൂടാതെ നിങ്ങളുടെ വീട്ടിലിരുന്ന് നിങ്ങളുടെ വാഹനത്തിന് എങ്ങനെ ഒരു എച്ച്എസ്ആർപി നമ്പർ പ്ലേറ്റ് നേടാമെന്നാണ് പറയാൻ പോകുന്നത്.

നമ്പർ പ്ലേറ്റിന് ഓൺലൈൻ വഴി അപേക്ഷിക്കാൻ അറിയാമോ?

നിലവിൽ, ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തെ പ്രതിനിധീകരിക്കുന്ന പരമോന്നത ദേശീയ സ്ഥാപനമായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സിൻ്റെ (SIAM) ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് പുതിയതോ പകരം വയ്ക്കുന്നതിന് വേണ്ടിയോ മാത്രമേ ഒരാൾക്ക് അപേക്ഷിക്കാൻ കഴിയൂ. ഒരു എച്ച്എസ്ആർപി നമ്പർ പ്ലേറ്റിന് അപേക്ഷിക്കാൻ, ഒരാൾക്ക് വാഹന രജിസ്ട്രേഷൻ നമ്പർ, ഷാസി നമ്പർ, എഞ്ചിൻ നമ്പർ തുടങ്ങിയ വിശദാംശങ്ങൾ ആവശ്യമാണ്.

ഓൺലൈൻ പേയ്‌മെൻ്റുകൾ നടത്തുന്നതിന് നിങ്ങൾക്ക് ഒടിപി, ഇമെയിൽ ഐഡി, കൂടാതെ ഒരു യുപിഐ ഐഡി അല്ലെങ്കിൽ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് എന്നിവ സ്വീകരിക്കാൻ കഴിയുന്ന ഒരു ഫോൺ നമ്പറും ആവശ്യമാണ്. ഇതിനൊപ്പം നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് സൈറ്റിൽ കയറാനും ഹൈ-സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റ് ലഭിക്കാനുളള അപേക്ഷ നൽകാനും സാധിക്കും.

നമ്പർ പ്ലേറ്റിന് ഓൺലൈൻ വഴി അപേക്ഷിക്കാൻ അറിയാമോ?

2019-മുതല്‍ ഇന്ത്യയില്‍ പുറത്തിറങ്ങിയ എല്ലാ വാഹനങ്ങളിലും ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകള്‍ ആയിരിക്കും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുക. പുതിയ വാഹനങ്ങളില്‍ മാത്രമല്ല പഴയ വാഹനങ്ങളിലും ഹൈസെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കിയിരുന്നു. ഒഡീഷയടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ പഴയ വാഹനങ്ങള്‍ക്കും അതീവ സുരക്ഷ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാണ്. ടോള്‍ പ്ലാസകള്‍ ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പഴയ വാഹനങ്ങളിലും ഹെസെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകള്‍ നടപ്പാക്കുന്നതെന്നാണ് സൂചന.

കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം HSRP നഷ്ടമായാല്‍ ഉടമ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കണമെന്നാണ്.പുതിയ നമ്പര്‍ പ്ലേറ്റ് ലഭിക്കുന്നതിന് പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും എഫ്‌ഐആറിന്റെ പകര്‍പ്പ് സമര്‍പ്പിക്കുകയും ചെയ്യണം. പുതിയ നമ്പര്‍ പ്ലേറ്റ് നല്‍കേണ്ടത് വാഹന ഡീലര്‍മാരാണ്. ഏതെങ്കിലും തരത്തിലുള്ള അപകടത്തിലോ മറ്റോ നമ്പര്‍പ്ലേറ്റുകള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ പഴയത് ഹാജരാക്കി പുതിയവ നേടാവുന്നതാണ്.

നമ്പർ പ്ലേറ്റിന് ഓൺലൈൻ വഴി അപേക്ഷിക്കാൻ അറിയാമോ?

എന്നാല്‍ ഇതിന് നമ്മള്‍ വേറെ പണം നല്‍കണം. അതിനൊപ്പം കേടുപാടുകള്‍ സംഭവിച്ച നമ്പര്‍പ്ലേറ്റിന്റെ വിശദാംശങ്ങള്‍ പരിവാഹന്‍ വെബ്‌സൈറ്റിലും അപ്‌ലോഡ് ചെയ്യണം. മാറ്റിസ്ഥാപിക്കുന്ന നമ്പര്‍പേറ്റുകള്‍ക്കായി ഡീലര്‍മാര്‍ പ്രത്യേക രജിസ്റ്ററും സൂക്ഷിക്കണമെന്നാണ് ചട്ടം. ഇരുചക്രവാഹനങ്ങളിലെ നമ്പര്‍ പ്ലേറ്റ് ആണ് കേട്പാട് സംഭവിച്ചതെങ്കില്‍ നമ്പര്‍ പ്ലേറ്റുകള്‍ മാത്രമായി മാറി കിട്ടും. എന്നാല്‍ കാറില്‍ ഇങ്ങനെ അല്ല. കാറിന്റെ ഹൈ സെക്യൂരിറ്റി നമ്പര്‍പ്ലേറ്റിന്റെ ഭാഗമാണ് മുന്‍വശത്തെ വിന്‍ഡ്ഷീല്‍ഡില്‍ പതിച്ചിരിക്കുന്ന സ്റ്റിക്കര്‍.

2019 ഏപ്രില്‍ 1-ന് മുമ്പ് വാങ്ങിയ കാറുകളിലും ബൈക്കുകളിലും അതിസുരക്ഷ നമ്പര്‍ പ്ലേറ്റ് ഉണ്ടായിരിക്കണമെന്നില്ല. സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നില്ലെന്നതിനാലാണ് അത്. കൂടാതെ, ഇതുവരെ അതിസുരക്ഷ നമ്പര്‍പ്ലേറ്റ് നിര്‍ബന്ധമല്ലാത്ത സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ക്കും സാധാരണ പ്ലേറ്റുകളായിരിക്കും ഉണ്ടായിരിക്കുക.

നമ്പർ പ്ലേറ്റിന് ഓൺലൈൻ വഴി അപേക്ഷിക്കാൻ അറിയാമോ?

അത്തരം സാഹചര്യത്തില്‍ മാറ്റിസ്ഥാപിക്കല്‍ എളുപ്പമാണ്. കാരണം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ഉടമയ്ക്ക് അടുത്തുള്ള ഏതെങ്കിലും വര്‍ക്ക്‌ഷോപ്പില്‍ നിന്ന് പുതിയ പ്ലേറ്റുകള്‍ ഘടിപ്പിക്കാം. മാറ്റിസ്ഥാപിക്കാനുള്ള എളുപ്പമാണെങ്കിലും സുരക്ഷാ ഫീച്ചറുകളുടെ പ്രയോജനം ലഭിക്കാത്തതിനാല്‍ അതിസുരക്ഷ നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനം മോഷ്ടിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്.

More from DriveSpark

Article Published On: Wednesday, February 14, 2024, 17:15 [IST]
English summary
Tips to place the order of high security registration plate details explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X