നിങ്ങളുടെ ഇടിവെട്ട് ബൈക്ക് എങ്ങനെ ഇടിമിന്നലിൽ നിന്ന് രക്ഷിക്കാം; അറിഞ്ഞുവച്ചാൽ ഗുണമുണ്ടേ
സംസ്ഥാനത്ത് ഇനി അതിശക്തമായ മഴയ്ക്കും മിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. മഴയും മിന്നലും കാറിൽ പോകുന്നവർക്ക് വലിയ പ്രശ്നങ്ങളൊന്നും നൽകുന്നില്ല, എന്നാൽ ബൈക്കിൽ പോകുന്നവരുടെ അവസ്ഥ അതല്ല. മഴ തിമിർത്തു പെയ്താൽ റെയിൻ കോട്ട് കൊണ്ട് ഒന്നും ഒരു രക്ഷയുമില്ല. മഴ പെയ്താൽ ബൈക്ക് എവിടെയെങ്കിലും വച്ചിട്ട് മഴ കൊള്ളാതെ കയറി നിൽക്കുക എന്നതാണ് എല്ലാവരും ചെയ്യുന്നത്. ബൈക്ക് ഇങ്ങനെ വയ്ക്കുന്നത് ശരിയാണ് എന്നാണോ നിങ്ങൾ വിചാരിക്കുന്നത്. എന്നാൽ നിങ്ങൾക്ക് തെറ്റി. ഇടിമിന്നലുള്ള സമയത്ത് ബൈക്കുകൾ പുറത്ത് വയ്ക്കുന്നതിൽ ഒരുപാട് കുഴപ്പങ്ങളുണ്ട്. അത് എന്താണെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കാതിരിക്കുക.
ഇടിമിന്നലുള്ള സമയത്ത് ബൈക്കുകൾ ഗാരേജ് അല്ലെങ്കിൽ കാർപോർച്ച് പോലുള്ള മൂടിയ സ്ഥലത്ത് പാർക്ക് ചെയ്യാൻ ശ്രമിക്കുക. നിങ്ങൾ മഴ നനയാതെ കയറി നിൽക്കുമ്പോൾ അതിനടുത്ത് തന്നെ നിങ്ങളുടെ ബൈക്കും പാർക്ക് ചെയ്യാൻ സാധിക്കുമോ എന്ന് നോക്കുക. അത് പോലെ തന്നെ വാട്ടർപ്രൂഫ് കവർ നിങ്ങളുടെ ബൈക്കിനെ മൂടാൻ ഉപയോഗിക്കുന്നത് വളരെ നല്ലൊരു മാർഗമാണ്.

ഇടിമിന്നലുള്ള സമയത്ത് ബൈക്ക് ഓടിക്കുന്നത് പരമാവധി ഒഴിവാക്കുക എന്നതാണ് എപ്പോഴും ഓർക്കേണ്ട കാര്യം. ധൃതിയില്ലെങ്കിൽ ഇടിമിന്നൽ പോകുന്നത് വരെ കാത്ത്നിൽക്കുന്നത് വളരെ നല്ലതാണ്. ബൈക്കിന്റെ അറ്റകുറ്റപ്പണികള്‍ കൃത്യസമയത്ത് ചെയ്യാന്‍ ശ്രമിക്കുക. നിങ്ങളുടെ ബൈക്കിന്റെ ആകൃതി നിലനിര്‍ത്തുന്നതിന് ഇത് അത്യാവശ്യമാണ്. സമയബന്ധിതമായി ബൈക്കിന്റെ സര്‍വീസ് ചെയ്താല്‍ അതിന്റെ പിറകെ അധികം സമയം ചെലവഴിക്കേണ്ടി വരില്ല.
മഴക്കാലത്ത് പരമപ്രധാനമാണ് ബ്രേക്കിംഗ്. ഡിസ്‌ക് ബ്രേക്ക് ആയാലും ഡ്രം ബ്രേക്ക് ആയാലും മഴക്കാലത്ത് അവയുടെ കാര്യക്ഷമത കുറയുന്നതിനാല്‍ അതീവ ശ്രദ്ധ ആവശ്യമാണ്. അതിനാല്‍ ഒരു യാത്രക്ക് ഇറങ്ങുന്നതിന് മുമ്പ് ടൂവീലറിന്റെ ബ്രേക്ക് നന്നായി പരിശോധിക്കുക. ഡിസ്‌ക് ബ്രേക്കുകള്‍ ഉണ്ടെങ്കില്‍ അത് കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കുക.

അതുപോലെ തന്നെ നിങ്ങള്‍ ഉപയോഗിക്കുന്നത് ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS) സജ്ജീകരിച്ച ബൈക്കാണെങ്കില്‍ ബ്രേക്ക് അപ്ലൈ ചെയ്യുമ്പോഴും ശ്രദ്ധിക്കണം. തിടുക്കത്തില്‍ ബ്രേക്ക് ചെയ്യാന്‍ പാടില്ല. മഴക്കാലത്ത് മറ്റ് വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കുന്നതാണ് എപ്പോഴും നല്ലത്. റോഡ് നനഞ്ഞിരിക്കുമ്പോള്‍ ശക്തിയായി ബ്രേക്ക് ചെയ്യുന്നത് ട്രാക്ഷന്‍ നഷ്ടപ്പെടാനും ബൈക്ക് തെന്നാനും ഇടയാക്കും.
റെട്രോ ക്ലാസിക് മോട്ടോര്‍ സൈക്കിളുകള്‍ ഒഴികെ ഇന്ന് വിപണിയില്‍ എത്തുന്ന മിക്ക മോട്ടോര്‍സൈക്കിളുകളും ഫൈബറില്‍ തീര്‍ത്തവയാണ്. തുരുമ്പില്‍ നിന്ന് സംരക്ഷിക്കുന്നതിനായി ടെഫ്‌ലോണ്‍ കോട്ടിംഗ് ചെയ്യുന്നത് മികച്ച കാര്യമാണ്. ടൂവീലറുകളുടെ പ്രധാന ഫ്രെയിം മെറ്റലില്‍ വരുന്നതിനാല്‍ ഇതിന്റെ സംരക്ഷണത്തിനായി ആന്റി റസ്റ്റ് പ്രൊട്ടക്ഷന്‍ ലെയറും ഉപയോഗിക്കാം.

ഞാൻ തുടക്കത്തിൽ സൂചിപ്പിച്ചത് പോലെ കാറുകളെ പോലെയല്ല ബൈക്കുകള്‍ മഴക്കാലമായാല്‍ അവ നേരിട്ട് മഴ കൊള്ളുന്ന രീതിയില്‍ പാര്‍ക്ക് ചെയ്യരുത്. ഒന്നാമതായി നനഞ്ഞ സീറ്റില്‍ ഇരിക്കാന്‍ ആര്‍ക്കും ഇഷ്ടമുണ്ടാവില്ല. ഒപ്പം തന്നെ മഴ വെള്ളം നിങ്ങളുടെ ഇരുചക്ര വാഹനം തുരുമ്പെടുക്കാനും ഇലക്ട്രിക്കല്‍ ഘടകങ്ങള്‍ തകരാറിലാകാനും കാരണമാകും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








