സംസ്ഥാനം മാറിയാലും ഇനി റീ-രജിസ്ട്രേഷന്‍ ഇല്ല; പുതിയ പദ്ധതിയുമായി കേന്ദ്രം

രാജ്യത്തെ വാഹന രജിസ്ട്രേഷന് ഏകീകൃത സംവിധാനം ഒരുക്കാന്‍ പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍. ഭാരത് സീരീസ് രജിസ്ട്രേഷന്‍ സംവിധാനം വഴി രാജ്യത്തെ ഏത് സംസ്ഥാനത്തും രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ നിയമ നടപടികള്‍ ഒഴിവാക്കി ഉപയോഗിക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനം മാറിയാലും ഇനി റീ-രജിസ്ട്രേഷന്‍ ഇല്ല; പുതിയ പദ്ധതിയുമായി കേന്ദ്രം

കേന്ദ്ര ഗതാഗത വകുപ്പ് പുറത്തിറക്കിയ BH രജിസ്ട്രേഷന്‍ അടുത്ത മാസം പതിനഞ്ച് മുതലാണ് നിലവില്‍ വരിക. ഓണ്‍ലൈന്‍ വഴിയാണ് ഭാരത് സീരീസില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനം മാറിയാലും ഇനി റീ-രജിസ്ട്രേഷന്‍ ഇല്ല; പുതിയ പദ്ധതിയുമായി കേന്ദ്രം

BH രജിസ്‌ട്രേഷനുള്ള ഒരു വാഹനം ഒരു സംസ്ഥാനത്ത് നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് മാറുമ്പോള്‍ റീ-രജിസ്‌ട്രേഷന്‍ നടത്തേണ്ടതില്ല എന്നതാണ് ഇതിന്റെ ഗുണമെന്നും റോഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം വ്യക്തമാക്കി.

സംസ്ഥാനം മാറിയാലും ഇനി റീ-രജിസ്ട്രേഷന്‍ ഇല്ല; പുതിയ പദ്ധതിയുമായി കേന്ദ്രം

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, സൈനിക-സുരക്ഷ ഉദ്യോഗസ്ഥര്‍ നാലോ അതില്‍ കൂടുതലോ സംസ്ഥാനങ്ങളില്‍ ഓഫീസുകളുള്ള സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് BH രജിസ്‌ട്രേഷനായി അപേക്ഷിക്കാമെന്നാണ് ഉത്തരവില്‍ പറയുന്നത്.

സംസ്ഥാനം മാറിയാലും ഇനി റീ-രജിസ്ട്രേഷന്‍ ഇല്ല; പുതിയ പദ്ധതിയുമായി കേന്ദ്രം

സ്ഥലം മാറി പോകുന്ന ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും വലിയ തലവേദന സൃഷ്ടിക്കുന്നതായിരുന്നു നിലവിലെ രജിസ്‌ട്രേഷന്‍ സംവിധാനം. എന്നാല്‍ പുതിയ സംവിധനത്തിലൂടെ ഇത്തരക്കാര്‍ക്ക് ഇതൊരു ആശ്വാസ നടപടിയായി മാറുമെന്നും അധികൃതര്‍ അറിയിച്ചു.

സംസ്ഥാനം മാറിയാലും ഇനി റീ-രജിസ്ട്രേഷന്‍ ഇല്ല; പുതിയ പദ്ധതിയുമായി കേന്ദ്രം

നിലവിലെ നിയമം പരിശോധിച്ചാല്‍, ഒരു വാഹന ഉടമ മറ്റൊരു സംസ്ഥാനത്തേക്ക് താമസം മാറിയാല്‍ ഒരു വര്‍ഷം മാത്രമേ പഴയ രജിസ്ട്രേഷനില്‍ വാഹനം പുതിയ സംസ്ഥാനത്ത് ഉപയോഗിക്കാന്‍ സാധിച്ചിരുന്നുള്ളു.

സംസ്ഥാനം മാറിയാലും ഇനി റീ-രജിസ്ട്രേഷന്‍ ഇല്ല; പുതിയ പദ്ധതിയുമായി കേന്ദ്രം

അതിനു ശേഷം വാഹനം മുമ്പ് രജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്ത് നിന്ന് NOC ഉള്‍പ്പെടെ ഹാജരാക്കി വാഹനം പുതുക്കി രജിസ്റ്റര്‍ ചെയ്യണമായിരുന്നു. ഈ സാഹചര്യത്തെ ഒഴിവാക്കുകയാണ് പുതുക്കിയ ഏകീകൃത സംവിധാനത്തിലൂടെയെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

സംസ്ഥാനം മാറിയാലും ഇനി റീ-രജിസ്ട്രേഷന്‍ ഇല്ല; പുതിയ പദ്ധതിയുമായി കേന്ദ്രം

BH രജിസ്‌ട്രേഷനുള്ള ഒരു വാഹനത്തിന് ഉടമ ഒരു സംസ്ഥാനത്തുനിന്ന് മറ്റൊന്നിലേക്ക് മാറുമ്പോള്‍ ഇത്തരം റീ-രജിസ്‌ട്രേഷന്‍ ബുദ്ധിമുട്ടുകളൊന്നും അനുഭവിക്കേണ്ടതില്ലെന്നാണ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം പറയുന്നത്.

സംസ്ഥാനം മാറിയാലും ഇനി റീ-രജിസ്ട്രേഷന്‍ ഇല്ല; പുതിയ പദ്ധതിയുമായി കേന്ദ്രം

വാഹന നികുതി രണ്ട് വര്‍ഷത്തേക്കോ രണ്ടിന്റെ മടങ്ങുകളോ ആയിട്ടായിരിക്കും ഈടാക്കുക. 14 വര്‍ഷം പൂര്‍ത്തിയാക്കിയ വാഹനത്തിനുള്ള നികുതി വര്‍ഷംതോറും മുമ്പ് ഈടാക്കിയിരുന്ന തുകയുടെ പകുതിയായിരിക്കും നല്‍കേണ്ടി വരിക.

സംസ്ഥാനം മാറിയാലും ഇനി റീ-രജിസ്ട്രേഷന്‍ ഇല്ല; പുതിയ പദ്ധതിയുമായി കേന്ദ്രം

മാത്രമല്ല BH രജിസ്‌ട്രേഷന്‍ നടപടികള്‍ ഓണ്‍ലൈനില്‍ തന്നെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്നും ഇതിനായി RTO ഓഫീസുകളില്‍ പോകേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനം മാറിയാലും ഇനി റീ-രജിസ്ട്രേഷന്‍ ഇല്ല; പുതിയ പദ്ധതിയുമായി കേന്ദ്രം

ഇത്തരത്തില്‍ നിരവധി പദ്ധതികള്‍ ഇതിനോടകം തന്നെ കേന്ദ്രം അവതരിപ്പിച്ചിട്ടുണ്ട്. അടുത്തിടെയാണ് വിന്റേജ് വാഹനങ്ങളുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് പുതിയ കരട് വിജ്ഞാപനം പുറത്തിറക്കിയത്.

സംസ്ഥാനം മാറിയാലും ഇനി റീ-രജിസ്ട്രേഷന്‍ ഇല്ല; പുതിയ പദ്ധതിയുമായി കേന്ദ്രം

50 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള വാഹനങ്ങള്‍ക്ക് മാത്രമേ ഈ നിയമം ബാധകമാകൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പുതിയ നിയമങ്ങള്‍ക്ക് കീഴില്‍, വിന്റേജ് കാര്‍ ഉടമകള്‍ക്ക് അവരുടെ പഴയ നമ്പര്‍ നില നിര്‍ത്താന്‍ സാധിക്കും.

സംസ്ഥാനം മാറിയാലും ഇനി റീ-രജിസ്ട്രേഷന്‍ ഇല്ല; പുതിയ പദ്ധതിയുമായി കേന്ദ്രം

അല്ലാത്തവര്‍ക്ക് പുതിയൊരെണ്ണത്തിനായി അപേക്ഷിക്കാനും സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ നമ്പറിനായി അപേക്ഷിക്കുകയാണെങ്കില്‍, ഒരു പ്രത്യേക ശ്രേണിയിലാവും അവര്‍ക്ക് നമ്പര്‍ ലഭിക്കുക. ഇത്തരത്തിലൊരു (XX VA YY AAAA) ഫോര്‍മാറ്റിലായിരിക്കും നമ്പര്‍ ലഭിക്കുകയെന്നും കരട് വിജ്ഞാപനത്തില്‍ പറയുന്നു.

സംസ്ഥാനം മാറിയാലും ഇനി റീ-രജിസ്ട്രേഷന്‍ ഇല്ല; പുതിയ പദ്ധതിയുമായി കേന്ദ്രം

ഇതില്‍ നല്‍കിയിരിക്കുന്ന XX എന്നത് സ്റ്റേറ്റ് കോഡും VA എന്നത് വിന്റേജ് വാഹനത്തെയും സൂചിപ്പിക്കുന്നു. YY രണ്ട് അക്ഷരങ്ങളുള്ള സീരീസും, AAAA എന്നത് 0001 നും 9999 നും ഇടയിലുള്ള നാല് അക്ക സംഖ്യയായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനം മാറിയാലും ഇനി റീ-രജിസ്ട്രേഷന്‍ ഇല്ല; പുതിയ പദ്ധതിയുമായി കേന്ദ്രം

പുതിയ രജിസ്‌ട്രേഷനായി, ഉടമകള്‍ 20,000 രൂപ ഫീസ് നല്‍കണം. എന്നാല്‍ ഒരു വാഹനം വീണ്ടും റീ-രജിസ്റ്റര്‍ ചെയ്യാനാണെങ്കില്‍ ഉടമ 5,000 രൂപയും ചിലവഴിക്കേണ്ടതുണ്ട്. ഇന്‍ഷുറന്‍സ് പോളിസി, ഇറക്കുമതി ചെയ്ത വാഹനങ്ങളുടെ ബില്‍, ഇതിനകം രജിസ്റ്റര്‍ ചെയ്ത വാഹനത്തിന്റെ പഴയ RC എന്നിവയും ഇതിനൊപ്പം സമര്‍പ്പിക്കേണ്ടതുണ്ട്.

സംസ്ഥാനം മാറിയാലും ഇനി റീ-രജിസ്ട്രേഷന്‍ ഇല്ല; പുതിയ പദ്ധതിയുമായി കേന്ദ്രം

അതോടൊപ്പം തന്നെ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കുന്ന വാഹനങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് കേന്ദ്രസര്‍ക്കാര്‍. നേരത്തെ ഡ്യുവല്‍ എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കി കേന്ദ്രം രംഗത്തെത്തിയിരുന്നു.

സംസ്ഥാനം മാറിയാലും ഇനി റീ-രജിസ്ട്രേഷന്‍ ഇല്ല; പുതിയ പദ്ധതിയുമായി കേന്ദ്രം

എന്നാല്‍ ഏതാനും ആഴ്ചകള്‍ക്ക് മുന്നെ എല്ലാ വാഹനങ്ങളിലും സ്റ്റാന്‍ഡേര്‍ഡായി കുറഞ്ഞത് ആറ് എയര്‍ബാഗുകളെങ്കിലും നല്‍കണമെന്ന് ഇന്ത്യയിലെ കാര്‍ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി.

സംസ്ഥാനം മാറിയാലും ഇനി റീ-രജിസ്ട്രേഷന്‍ ഇല്ല; പുതിയ പദ്ധതിയുമായി കേന്ദ്രം

എന്‍ട്രി ലെവല്‍ വാഹനങ്ങളില്‍ ഭൂരിഭാഗവും ഇതിനകം രണ്ട് ഫ്രണ്ട് എയര്‍ബാഗുകളുമായി വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്. ഇത്തരത്തില്‍ കൂടുതല്‍ സുരക്ഷാ ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തുന്നതുവഴി ചെറിയ മോഡലുകള്‍ക്ക് പോലും ഉപഭോക്താക്കള്‍ വലിയ രുപ ചെലവഴിക്കേണ്ടിവരുമെന്നാണ് കമ്പനി വക്താക്കള്‍ പറയുന്നത്.

Most Read Articles

Malayalam
English summary
To ease transfer across states central government introduces bh series registration
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X