കാര്‍ സര്‍വീസിന് കൊടുത്തോ? ഡെലിവറിക്ക് മുമ്പ് ഈ സുപ്രധാന കാര്യങ്ങള്‍ പരിശോധിച്ചാൽ വഞ്ചിതരാകാതിരിക്കാം

നിങ്ങളുടെ വാഹനം കേടുകൂടാതെ ഏറെ നാള്‍ ഉപയോഗിക്കണമെങ്കില്‍ അത് നല്ല രീതിയില്‍ പരിപാലിക്കേണ്ടത് അത്യാവശ്യമാണ്. അതിനായി നിങ്ങളുടെ വാഹനം സര്‍വീസ് ചെയ്യാനായി വിശ്വസനീയമായ ഒരു സര്‍വീസ് സെന്ററില്‍ എത്തിക്കണം. സര്‍വീസ് സെന്ററിന്റെ നിയമസാധുതയും വിശ്വാസ്യതയും ഉറപ്പാക്കിയ ശേഷം വാഹനം കൈമാറുന്നതാകും നല്ലത്.

അതിനാല്‍ വാഹന നിര്‍മാതാക്കളുടെ അംഗീകൃത സര്‍വീസ് സെന്ററില്‍ നിന്ന് നിങ്ങളുടെ വാഹനം എപ്പോഴും സര്‍വീസ് ചെയ്യുന്നത് നന്നാകും.വാഹന സര്‍വീസ് സെന്ററുകള്‍ ഉപഭോക്താക്കളെ വഞ്ചിക്കുന്ന സംഭവങ്ങള്‍ നമ്മള്‍ പലപ്പോഴും കേട്ടിട്ടുണ്ട്. ഒന്നുകില്‍ അവരുടെ സേവനങ്ങള്‍ക്ക് അമിത നിരക്ക് ഈടാക്കുകയോ വാഹനങ്ങള്‍ക്ക് ഗുണനിലവാരമില്ലാത്ത സ്‌പെയര്‍ പാര്‍ട്‌സ് നല്‍കുകയോ ചെയ്യുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചിലയിടങ്ങളില്‍ വാഹനത്തിനുള്ളിലെ യാഥാര്‍ത്ഥ ഭാഗങ്ങള്‍ മാറ്റി ഗുണനിലവാരം കുറഞ്ഞ പാര്‍ട്‌സുകള്‍ ഘടിപ്പിക്കുന്ന സംഭവം വരെ ഉണ്ടായിട്ടുണ്ട്. അതിനാല്‍, വഞ്ചിക്കപ്പെടാതിരിക്കാന്‍ വാഹന ഉടമകള്‍ ജാഗ്രത പാലിച്ചേ മതിയാകൂ. ഇങ്ങനെ ഏതെങ്കിലും സാഹചര്യത്തില്‍ വഞ്ചിക്കപ്പെടുന്ന സംഭവങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങളുടെ വാഹനം സര്‍വീസ് നടത്തിയതിന് ശേഷം ഇനിപ്പറയുന്ന കാര്യങ്ങള്‍ പരിശോധിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം.

വർക്ക് ഷീറ്റ്

ഓരോ സര്‍വീസ് സെന്ററിനും വാഹനത്തിന് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി സര്‍വീസ് അഡൈ്വസറില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളുള്ള ഒരു വർക്ക് ഷീറ്റ് ഉണ്ടാകും. നിങ്ങളുടെ വാഹനം ഡെലിവര്‍ ചെയ്ത ഉടന്‍ ശരിയാക്കേണ്ടതോ മാറ്റിസ്ഥാപിക്കേണ്ടതോ ആയ ഇനങ്ങള്‍ പരിശോധിക്കുക. നിങ്ങളുടെ വണ്ടിയുടെ പ്രധാന പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ചോ എന്ന് ഉറപ്പ് വരുത്തുക. നമ്മുടെ വാഹനം ആയതിനാല്‍ അതിന്റെ കേടുപാടുകളും പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടുവെന്ന് ഉറപ്പ് വരുത്താനുള്ള ബാധ്യത ഉടമയായ നമ്മള്‍ക്ക് തന്നെയാണ്.

വിശദമായ ബില്‍

നിങ്ങളുടെ വാഹനം സര്‍വീസ് ചെയ്ത ശേഷം വിശദമായ ബില്‍ എപ്പോഴും സൃഷ്ടിക്കുകയും വാഹനത്തിന്റെ ഉടമയ്ക്ക് കൈമാറുകയും ചെയ്യും. ഇനങ്ങളുടെ വില നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ക്വട്ടേഷനുമായി പൊരുത്തപ്പെടുന്നുണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കാതെ ബില്‍ തുക അടക്കരുത്. കൂടാതെ, എഞ്ചിന്‍ ഓയില്‍ ടോപ്പ് അപ്പ് ചെയ്യുമ്പോള്‍ മാറ്റി സ്ഥാപിക്കുന്നതിന് നിങ്ങളില്‍ നിന്ന് നിരക്ക് ഈടാക്കിയിട്ടില്ലെന്ന് സ്ഥിരീകരിക്കുക. വണ്ടിയുടെ ഏതെങ്കിലും ഭാഗങ്ങള്‍ മാറ്റിയത് വില കൂടുതലാണെന്നോ മറ്റോ സംശയം ഉദിച്ചാല്‍ ഇന്ന് സ്‌പെയര്‍പാര്‍ട്‌സിന്റെ വില ഓണ്‍ലൈനായി നോക്കാന്‍ സൗകര്യമുണ്ടെല്ലോ.

ബ്രേക്ക് ഓയില്‍ അല്ലെങ്കില്‍ കൂളന്റ് ഫ്‌ലൂയിഡ്
എഞ്ചിന്‍ കൂളന്റ് ഓരോ ആയിരം മൈലിലും മാറ്റേണ്ടതുണ്ട്. കാരണം കുറച്ച് കാലം വാഹനം ഓടിയ ശേഷം അതിന്റെ ഗുണങ്ങള്‍ നഷ്ടപ്പെടാന്‍ തുടങ്ങുന്നു. ഓട്ടോമൊബൈല്‍ നിര്‍മ്മാതാവിന്റെ ശുപാര്‍ശകള്‍ അനുസരിച്ച് നിങ്ങള്‍ ബ്രേക്ക് ഫ്‌ലൂയിഡ് മാറ്റുകയോ നിറയ്ക്കുകയോ ചെയ്യേണ്ടതായി വന്നേക്കാം. എന്നിരുന്നാലും, അത് പൂര്‍ത്തീകരിച്ചോ ഇല്ലയോ എന്നറിയാന്‍ നിങ്ങള്‍ നേരിട്ട കാണാത്ത പക്ഷം അതറിയാന്‍ ഒരു മാര്‍ഗവുമില്ല. ഒബ്‌സര്‍വേഷന്‍ ബേയില്‍ നില്‍ക്കുകയോ സര്‍വീസ് സ്റ്റേഷനിലേക്ക് പോകുകയോ ചെയ്യുന്നതാണ് അഭികാമ്യം, അവിടെ നിങ്ങള്‍ക്ക് തൃപ്തികരമായ രീതിയില്‍ സര്‍വീസ് പൂര്‍ത്തിയാക്കുന്നത് കാണാം.

ട്രാന്‍സ്മിഷന്‍ ഓയില്‍ അല്ലെങ്കില്‍ എഞ്ചിന്‍ ഓയില്‍

ഏതൊരു കാറിന്റെയും ചാലക ശക്തിയും ഹൃദയവുമാണ് അതിന്റെ എഞ്ചിന്‍. മനുഷ്യ ശരീരത്തിന് ഹൃദയം പോലെയാണ് കാറിന് എഞ്ചിന്‍. അത് പ്രവര്‍ത്തിക്കാന്‍ ഓയില്‍ ആവശ്യമാണ്. ആവശ്യം അനുസരിച്ച്, എഞ്ചിന്‍ ഓയില്‍ നിറയ്ക്കുകയോ ടോപ്പ് അപ്പ് ചെയ്യുകയോ വേണം. അതിനാല്‍ വാഹനം സര്‍വീസ് ചെയ്ത് കഴിഞ്ഞ ശേഷമുള്ള ഓയിലിന്റെ നിറം പരിശോധിച്ച് അത് മാറ്റിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. പുതിയ ഓയില്‍ കണ്ടാല്‍ തന്നെ നമുക്ക് മനസ്സിലാകും. അത് നല്ല ലൈറ്റ്‌വെയിറ്റായും വൃത്തിയുള്ളതുമായും കാണപ്പെടും.

ഒരു റോഡ് ടെസ്റ്റ് നടത്തുക

നിങ്ങളുടെ വാഹനത്തിന്റെ ഏതെങ്കിലും ഭാഗങ്ങള്‍ റിപ്പയര്‍ ചെയ്യാനോ സര്‍വീസ് ചെയ്യാനോ ആവശ്യമുണ്ടോ എന്ന് പരിശോധിക്കാന്‍ ഒരു സര്‍വീസ് വിദഗ്ധനോടൊപ്പം ഒരു ടെസ്റ്റ് ഡ്രൈവ് നടത്തുന്നത് നല്ലതാണ്. പ്രൊഫഷണലുകളെ സര്‍വീസിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അനുവദിക്കുകയും ചെയ്യുക വഴി നിങ്ങള്‍ക്ക് മികച്ച സേവനം നല്‍കുന്ന ഒരു വാഹനം തിരിച്ച് കൈയ്യില്‍ കിട്ടും. സര്‍വീസ് വേളയില്‍ ചിലപ്പോള്‍ വളരെ ചെറിയ അറ്റകുറ്റപ്പണി മാത്രം നടത്തിയാല്‍ മതിയാകുന്ന പ്രശ്‌നങ്ങള്‍ ഉണ്ടാകും. വിദഗ്ധര്‍ അവ ചൂണ്ടിക്കാണിക്കുമ്പോള്‍ അവഗണിക്കാതെ അപ്പോള്‍ തന്നെ അത് പരിഹരിച്ചാല്‍ ഭാവിയില്‍ വലിയ കംപ്ലെയിന്റുകള്‍ ഇല്ലാതെ രക്ഷപ്പെടാം.

ശരിയായ അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ നിങ്ങളുടെ വാഹനത്തിന് കൂടുതല്‍ പരിചരണം ആവശ്യമില്ല. നിങ്ങളുടെ സര്‍വീസ് സെന്റര്‍ ഈ അടിസ്ഥാന ജോലികള്‍ നിര്‍വ്വഹിക്കുന്നുവെങ്കില്‍, അത് നിങ്ങളുടെ വാഹനത്തിന്റെ ആയുസ്സ് വര്‍ദ്ധിപ്പിക്കുക മാത്രമല്ല, അശ്രദ്ധമൂലം ഉണ്ടാകുന്ന കാര്യമായ ചിലവില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യും. അതിനാല്‍ നിങ്ങളുടെ വാഹനത്തിന്റെ ദീര്‍ഘനാളത്തെ ആയുസ്സിനും ഉടമയുടെ കീശ ചോരാതിരിക്കാനും സര്‍വീസ് കൃത്യമായി ചെയ്യുക. അത് വൃത്തിയായി നിര്‍വഹിച്ചിട്ടുണ്ടെന്ന കാര്യം ഉറപ്പ് വരുത്തുക.

Most Read Articles

Malayalam
English summary
To prevent deception important things to check after car get serviced in service stations
Story first published: Thursday, December 1, 2022, 10:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X