ദേശീയപാതയില്‍ ടോള്‍ കൊടുക്കാന്‍ അധികം പൈസ കൈയ്യില്‍ കരുതിക്കോളൂ! വര്‍ധനവ് ഏപ്രില്‍ നടപ്പാക്കേണ്ടിയിരുന്നത്
ദേശീയ പാതകളിലൂടെ ഇടക്കിടയെങ്കിലും സഞ്ചരിക്കുന്നവര്‍ ആയിരിക്കും നമ്മള്‍. നമ്മുടെ നാട്ടിലും വിവിധ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാതകള്‍ ഉണ്ട്. കുറഞ്ഞ ചെലവില്‍ വേഗത്തില്‍ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങാന്‍ ദേശീയപാതകള്‍ നമുക്ക് ഉപകാരപ്രദമാകുന്നു. നമ്മുടെ നാടിന്റെ സമ്പദ്‌വ്യവസ്ഥയുടെ ആണിക്കല്ലുകളില്‍ ഒന്ന് കൂടിയാണ് ദേശീയപാതകള്‍. ഇത്തരം പാതകളുടെ അകുറ്റപ്പണികള്‍ക്കും പരിപാലനത്തിനുമായ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) വാഹനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കാറുണ്ട്. വരുമാനം വര്‍ധിപ്പിക്കുന്നതിനായി ഹൈവേ അതോറിറ്റി ഇന്ത്യയിലുടനീളം ടോള്‍ ചാര്‍ജുകള്‍ വര്‍ധിപ്പിക്കാന്‍ (Toll Charge Hike) തീരുമാനിച്ചിട്ടുണ്ട്. അതിനെ കുറിച്ച് വിശദമായി നമുക്ക് വായിക്കാം.
2008-ലെ നാഷണല്‍ ഹൈവേ ഫീ നിയമങ്ങള്‍ അനുസരിച്ചാണ് ദേശീയ പാത ഉപയോഗിക്കുന്ന വാഹനങ്ങളില്‍ നിന്ന് ടോള്‍ ചാര്‍ജുകള്‍ ഈടാക്കുന്നത്. ദേശീയ പാതകളിലെ ടോള്‍ പ്ലാസകള്‍ നിലവില്‍ ഫാസ്ടാഗ് എന്ന RFID സാങ്കതികവിദ്യയിലൂടെയാണ് ടോള്‍ പിരിക്കുന്നത്. ഈ നിര്‍ബന്ധിത ടോള്‍ പിരിവ് സംവിധാനം 2021 ഫെബ്രുവരി 15 മുതലാണ് പ്രാബല്യത്തില്‍ വന്നത്. ഇവിടെ RFID പ്രവര്‍ത്തനക്ഷമമാക്കിയ സജ്ജീകരിച്ചിരിക്കും.

ബാരിയറില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകള്‍ വാഹനങ്ങളുടെ ഫാസ്ടാഗ് ഐഡികള്‍ റീഡ് ചെയ്ത് മുന്‍ ടോള്‍ പ്ലാസയില്‍ നിന്നുള്ള ദൂരത്തെ അടിസ്ഥാനമാക്കി ഫീസ് ഈടാക്കുകയാണ് ചെയ്യുന്നത്. ഇതിനായി വിവിധ സേവനദാതാക്കള്‍ വഴി ഓരോ വാഹനയുടമകളും ഫാസ്ടാഗ് റീചാര്‍ജ് ചെയ്യണം. ഇന്ത്യയിലുടനീളം ടോള്‍ ചാര്‍ജുകള്‍ ശരാശരി അഞ്ച് ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതിനാല്‍ ദേശീയ പാതകളും എക്സ്പ്രസ് വേകളും ഉപയോഗിക്കുന്ന വാഹനയുടമകള്‍ തിങ്കളാഴ്ച മുതല്‍ ഇനി ഫാസ്ടാഗ് റീചാര്‍ജ് ചെയ്യാന്‍ ഇനി കൂടുതല്‍ പണം കാണണം.
അതായത് ഇന്നലെ വരെ നിങ്ങള്‍ അടച്ചതിനേക്കാള്‍ കൂടുതല്‍ തുക ഇനി ഹൈവേ ടോള്‍ ചാര്‍ജായി നല്‍കണം. ദേശീയ പാതകളിലെ ടോള്‍ ചാര്‍ജിലെ അഞ്ച് ശതമാനം വര്‍ധന ഉദാഹരണം വെച്ച് വിശദീകരിക്കാം. നിങ്ങളുടെ അവസാന യാത്രയില്‍ നിങ്ങള്‍ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പോകാനായി ടോള്‍ ഫീസായി 1,000 രൂപ അടച്ചുവെന്ന് വെക്കുക.

എന്നാല്‍ ജൂണ്‍ മൂന്ന് മുതല്‍ അതേ റൂട്ടില്‍ അതേ ലക്ഷ്യസ്ഥാനത്തേക്ക് പോകുന്നതിന് ചാര്‍ജ് പരിഷ്‌കാരത്തിന് ശേഷം നിങ്ങള്‍ 1,050 രൂപ അടക്കേണ്ടതായി വരും. ദേശീയ പാത ഉപയോക്തൃ ഫീസ് പരിഷ്‌കാരം ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരേണ്ടതായിരുന്നു. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ടോള്‍ ചാര്‍ജ് വര്‍ധന ഹൈവേ അതോറിറ്റി ജൂണ്‍ മാസത്തിലേക്കായി മാറ്റിവെക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഏഴ് ഘട്ടങ്ങളിലായി നടന്ന ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ശനിയാഴ്ചയാണ് അവസാനിച്ചത്. ഇതിന് തൊട്ടുപിന്നാലെ തന്നെ ഹൈവേ അതോറിറ്റി ടോള്‍ ചാര്‍ജുകള്‍ ശരാശരി അഞ്ച് ശതമാനം പരിധിയില്‍ ഉയര്‍ത്തിയിരിക്കുകയാണ്. പുതിയ ഉപയോക്തൃ ഫീസ് 2024 ഏപ്രില്‍ മൂന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മുതിര്‍ന്ന ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഹോള്‍സെയില്‍ പ്രൈസ് ഇന്‍ഡക്‌സ് (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട നിരക്കുകള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമാണ് ദേശീയ പാത ടോള്‍ ചാര്‍ജുകളിലെ പരിഷ്‌കരണം. ഹൈവേ അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം രാജ്യത്തുടനീളമുള്ള ദേശീയപാതകളില്‍ ഏകദേശം 855 യൂസര്‍ ഫ്രീ പ്ലാസകളോ ടോള്‍ പ്ലാസകളോ ഉണ്ട്. ദേശീയ പാതകളിലെ ഈ 855 ടോള്‍ പ്ലാസകളില്‍ ഏകദേശം 675 എണ്ണം പബ്ലിക് ഫണ്ടഡ് യൂസര്‍ ഫീ പ്ലാസകളും 180 എണ്ണം കണ്‍സഷനറികളുമാണ്.
എന്നാല്‍ ഇന്ത്യയില്‍ വൈകാതെ തന്നെ ദേശീയപാതകളിലെ ടോള്‍ബൂത്തുകള്‍ ചരിത്രമാകാന്‍ പോകുകയാണ്. ജിപിഎസും ക്യാമറയും ഉപയോഗിച്ച് വാഹനങ്ങളില്‍ നിന്ന് ഫീസ് ഈടാക്കുന്ന സാറ്റലൈറ്റ് അധിഷ്ഠിത ടോള്‍ പിരിവ് വഴി ടോള്‍ ബാരിയറുകള്‍ മാറ്റിസ്ഥാപിക്കാന്‍ പോകുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു.പുതിയ ടോള്‍ പിരിവ് സംവിധാനത്തിന്റെ സാധ്യത പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്.
ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോള്‍ പിരിവ് സംവിധാനം നിലവില്‍ വന്നാല്‍ നിലവിലെ ടോളിനേക്കാള്‍ നിരക്ക് കുറയുമെന്നതാണ് മെച്ചം. ദൂരം പരിഗണിക്കാതെ റോഡിലെ മുഴുവന്‍ ദൂരത്തിനും ടോള്‍ നല്‍കുന്ന രീതിയാണ് നിലവിലുള്ളത്. എന്നാല്‍, ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോള്‍ പിരിവ് സംവിധാനം നിലവില്‍ വരുന്നതോടെ നമ്മള്‍ സഞ്ചരിച്ച ദൂരത്തെ ആശ്രയിച്ചായിരിക്കും നിരക്ക് ഈടാക്കുക. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇത് നടപ്പിലാകുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








