ടോൾ ബൂത്ത് ഒരു പണിയാണല്ലോ; കീശ കീറുമെന്ന് ഉറപ്പായി
ദേശീയപാത 66 പൂര്‍ണമായും തുറന്ന് കൊടുക്കുന്നതോടെ ടോൾ നിരക്കുകളിൽ വൻ വർധനവാണ് വരാൻ പോകുന്നത്. 60 മീറ്ററില്‍ അധികമുളള മേല്‍പ്പാലങ്ങളുടെ ടോള്‍ കണക്കാക്കുമ്പോൾ മേൽപ്പാലത്തിൻ്റെ നീളത്തിന്റെ പത്തുമടങ്ങ് കണക്കിലെടുക്കണമെന്നാണ് ദേശീയപാത അതോറിറ്റിയുടെ ചട്ടത്തിൽ പറയുന്നത്.
കഴിഞ്ഞവര്‍ഷം തുറന്നു കൊടുത്ത കഴക്കൂട്ടം മേൽപ്പാലത്തിൻ്റെ ആകെ നീളം 2.72 കിലോമീറ്ററാണ്. എന്നാല്‍ ടോള്‍ കണക്കാക്കുമ്പോള്‍ എടുക്കുക 27.2. കിലോമീറ്റര്‍ എന്ന രീതിയിലാണ്. ഇനി വരാൻ പോകുന്ന പാതകൾക്കും ഈ ചട്ടം ബാധകമായിരിക്കും. എൻഎച്ച് 66 -ൻ്റെ നിർമാണം പൂർണമായും ജനവാസമേഖലകൾ ഒഴിവാക്കിയും പരമാവധി മേല്‍പ്പാലങ്ങള്‍, ബൈപ്പാസ് എന്നിവ കൂടുതല്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ്. സാധാരണ റോഡ് പണിയുന്നതിനേക്കാൾ പണചിലവുളള കാര്യമാണ് മേൽപ്പാലം പണിയുന്നതിന്.

അത് കൊണ്ടാണ് അധികമായി ടോൾ താരിഫ് ഏർപ്പെടുത്തിയിരിക്കുന്നത്. കഴക്കൂട്ടം ആകാശപാതയുംകൂടി ടോളില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞമാസമാണ് കേന്ദ്രത്തിൽ നിന്ന് വിജ്ഞാപനം വന്നത്. കാര്‍ ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങള്‍ക്ക് ഒരുഭാഗത്തേക്ക് 150 രൂപയാണ് പുതിയനിരക്ക്. നേരത്തേ ഇത് 120 ആയിരുന്നു. ഇരുവശത്തേക്കുമുള്ളത് 180-ല്‍ 225 രൂപയായി. മറ്റു വാഹനങ്ങള്‍ള്‍ക്കും സമാനരീതിയില്‍ കൂടും.
2021 ഫെബ്രുവരി 15-നാണ് ഫാസ്‍ടാഗ് സംവിധാനം ഔദ്യോഗികമായി നടപ്പിലാക്കിയത്. 770 എണ്ണത്തിൽ നിന്ന് 1,228 ടോൾ പ്ലാസകളായി ഇപ്പോൾ. സംസ്ഥാനത്തിൻ്റെ ഏജൻസികൾ നടത്തുന്ന 339 ടോൾ പ്ലാസകളും ഇതിൽ ഉൾപ്പെടുന്നു. ഫാസ്ടാഗ് സ്റ്റിക്കര്‍ നമ്മുടെ കാറിലോ വാഹനങ്ങളിലോ പതിപ്പിച്ചാല്‍ ടോള്‍പ്ലാസയിലെ നീളന്‍ ക്യൂവില്‍ നില്‍ക്കാതെ എളുപ്പം രക്ഷപ്പെടാന്‍ സാധിക്കും.

ഫാസ്ടാഗ് കാര്‍ഡ് കാറിന്റെ വിന്‍ഡ്ഷീല്‍ഡില്‍ ഒട്ടിക്കുകയാണ് വേണ്ടത്. ടോള്‍ഗേറ്റിലെ സ്ഥാപിച്ച കാര്‍ഡ് റീഡര്‍ നിങ്ങളുടെ കാറിലെ കാര്‍ഡ് സ്‌കാന്‍ ചെയ്യുകയും അതില്‍ ബാലന്‍സുള്ള പണത്തില്‍ നിന്ന് ടോള്‍ നിരക്ക് ഈടാക്കുകയും ചെയ്യും. അതിനാല്‍ ദീര്‍ഘദൂര യാത്ര പുറപ്പെടുന്നതിന് മുമ്പ് ഫാസ്ടാഗ് കാര്‍ഡില്‍ മതിയായ ബാലന്‍സ് ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
ഇല്ലെങ്കില്‍ റീചാര്‍ജ് ചെയ്യുക. കാര്‍ഡ് ഓണ്‍ലൈനായി റീചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഭൂരിഭാഗം ആളുകളും അവരുടെ ഫാസ്ടാഗ് കാര്‍ഡുകള്‍ പേടിഎം പോലുള്ള ഓണ്‍ലൈന്‍ പേമെന്റ് ആപ്പുകളില്‍ രജിസ്റ്റര്‍ ചെയ്ത് അത് വഴിയാണ് റീചാര്‍ജ് ചെയ്യുന്നത്. മതിയായ ബാലൻസ് ഉണ്ടെന്ന് ഉറപ്പ് വരുത്താതെ ടോൾ കയറരുത്. കാരണം ബാലൻസ് ഇല്ലാതെ ടോൾ പ്ലാസയിൽ കയറിയാൽ നമ്മുടെ കാർ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും അധിക തുക ഫൈനായി നൽകേണ്ടിയും വരും.
കാറിന്റെ വിൻഡ്ഷീൽഡിൽ പതിക്കുന്ന സ്റ്റിക്കർ വഴിയാണ് ഫാസ്ടാഗ് പണമിടപാട് നടക്കുന്നതും. അങ്ങനെ ക്യാഷ് പേയ്‌മെന്റുകൾ ഒഴിവാക്കുകയും ടോൾ പ്ലാസകളിലെ നീണ്ട ക്യൂകൾ കുറയ്ക്കുകയും ചെയ്യുന്നു. എന്നാൽ ഇത്തരം വലിയ നീണ്ടനിരയ്ക്ക് ഫലം കണ്ടോയെന്ന് ചോദിച്ചാൽ പൂർണമായും ഇല്ലെന്നു വേണം പറയാൻ. എങ്കിലും പഴയ സംവിധാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇത് കൂടുതൽ പ്രായോഗികമാണെന്നു വേണം പറയാൻ.
ഒരു ഫാസ്‌ടാഗ് ബ്ലാക്ക്‌ലിസ്റ്റ് ചെയ്യപ്പെടാനുള്ള ഏറ്റവും സാധാരണമായ കാരണം മതിയായ ബാലൻസ് ഇല്ലാത്തതാണ്. എങ്കിലും ചില സാഹചര്യങ്ങളിൽ ട്രാഫിക് നിയമങ്ങളുടെ ലംഘനമോ വാഹനത്തിനെതിരായ പരാതിയോ പോലുള്ള മറ്റ് കാരണങ്ങളാലും ഇത് സംഭവിക്കാനിടയുണ്ടാക്കും. അതിനാൽ ഫാസ്ടാഗ് ഇഷ്യൂവറെ ബന്ധപ്പെട്ടോ ഔദ്യോഗിക ഫാസ്ടാഗ് പോർട്ടൽ സന്ദർശിച്ചോ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യാനുള്ള കാരണം നിങ്ങൾക്ക് പരിശോധിക്കാം.
ബ്ലാക്ക്‌ലിസ്റ്റ് ചെയ്യാനുള്ള കാരണം മതിയായ ബാലൻസ് ഇല്ലാത്തതാണെങ്കിൽ മിനിമം ത്രെഷോൾഡ് പരിധിക്ക് മുകളിലുള്ള തുക ഉപയോഗിച്ച് നിങ്ങൾ ഫാസ്ടാഗ് വാലറ്റ് റീചാർജ് ചെയ്യേണ്ടതുണ്ട്. ത്രെഷോൾഡ് ലിമിറ്റ് എന്നാൽ ജിഎസ്ടിക്ക് കീഴിൽ രജിസ്ട്രേഷൻ നേടാതെ വ്യക്തിയെ ബിസിനസ് ചെയ്യാൻ അനുവദിക്കുന്ന പരിധി എന്നാണ് അർഥമാക്കുന്നത്. ആയതിനാൽ ഫാസ്‌ടാഗ് ഇഷ്യൂവറെ ബന്ധപ്പെട്ട് നിങ്ങൾക്ക് ഏറ്റവും കുറഞ്ഞ പരിധി പരിധി കണ്ടെത്താനാകും. ഇങ്ങനെ ഇത് സൂക്ഷിക്കാനും പ്രത്യേകം ശ്രമിക്കേണ്ടതുണ്ട്.
ഫാസ്ടാഗ് വാലറ്റ് റീചാർജ് ചെയ്തു കഴിഞ്ഞാൽ ഫാസ്ടാഗ് വീണ്ടും ആക്ടിവേറ്റ് ആകുന്നതിന് കുറച്ച് സമയമെടുത്തേക്കാം. ഇഷ്യൂ ചെയ്യുന്നയാളെ ആശ്രയിച്ച് കൃത്യമായ സമയം വ്യത്യാസപ്പെടുമെന്നുമോർക്കാം. എങ്കിലും ഫാസ്ടാഗ് വീണ്ടും ആക്ടിവേറ്റാവാൻ സാധാരണയായി കുറച്ച് മണിക്കൂറുകൾ എടുക്കുമെന്നതാണ് യാഥാർഥ്യം. കുറച്ച് സമയം കാത്തിരുന്നുകഴിഞ്ഞാൽ, ഫാസ്ടാഗ് സ്റ്റാറ്റസ് വീണ്ടും റീആക്ടിവേറ്റ് ആയിട്ടുണ്ടോയെന്ന് പരിശോധിക്കാം.


Click it and Unblock the Notifications








