ഈ 5 വിഭാഗം വാഹനങ്ങള്‍ 'ടോള്‍ ഫ്രീ'യാണ്! നിങ്ങള്‍ക്കും പണമടക്കാതെ കടന്നുപോകാം, ഈ സാഹചര്യത്തില്‍

നിങ്ങള്‍ അന്തര്‍ സംസ്ഥാന ഹൈവേയിലൂടെടെയോ എക്സ്പ്രസ് വേയിലൂടെയോ സഞ്ചരിക്കുമ്പോള്‍ ടോള്‍ പ്ലാസകള്‍ കണ്ടിട്ടുണ്ടാകും. ദേശീയ പാത, എക്സ്പ്രസ്വേ, റോഡുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമുള്ള ചെലവിനായി ഈടാക്കുന്ന ഈ ഫീസിനെ ടോള്‍ എന്ന് വിളിക്കുന്നു. ഇത് ഒരുതരം നികുതിയാണ്. ഹൈവേയുടെ ചിലവ് തിരിച്ചുകിട്ടിയാല്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായി 40 ശതമാനം കുറഞ്ഞ നിരക്കില്‍ ഫീസ് ഈടാക്കുന്നു.

ഒരു ഹൈവേയോ എക്സ്പ്രസ് വേയോ നിര്‍മ്മിച്ചുകഴിഞ്ഞാല്‍ ടോള്‍ പ്ലാസകള്‍ സ്ഥാപിക്കുകയും നിരക്ക് സര്‍ക്കാര്‍ നിശ്ചയിക്കുകയും ചെയ്യുന്നു. ഈ ടോള്‍ പ്ലാസകളുടെ നടത്തിപ്പ് പിന്നീട് ഒരു സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. അവര്‍ ടോള്‍ പ്ലാസകള്‍ പ്രവര്‍ത്തിപ്പിക്കുകയും ടോള്‍ പിരിക്കുകയും ചെയ്യുന്നു. ടോള്‍ പ്ലാസകളിലെ ഗതാഗതം സുഗമമാക്കുന്നതിന് ഫാസ്ടാഗ് അടക്കം ചില പ്രധാന നടപടികള്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) സമീപ വര്‍ഷങ്ങളില്‍ സ്വീകരിച്ചിട്ടുണ്ട്.

no need to pay toll

എന്നിരുന്നാലും പലപ്പോഴും ടോള്‍ പ്ലാസകളിലെ ജീവനക്കാരുമായി ടോളുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്ന ചില വ്യക്തികളെ കാണാം. അവരില്‍ പലരും അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും വലിയ ചര്‍ച്ചയകുകയും ചെയ്യാറുണ്ട്. എന്നാല്‍ ഈ ടോള്‍ പ്ലാസകളില്‍ പണം കൊടുക്കാതെ കടന്നുപോകാന്‍ അധികാരമുള്ള വാഹനങ്ങള്‍ ഏതൊക്കെയെന്ന് നിങ്ങള്‍ക്ക് അറിയാമോ?.

ഹൈവേ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ടോള്‍ ഫീസില്‍ നിന്ന് ഒഴിവാക്കപ്പെട്ട അഞ്ച് വിഭാഗത്തിലുള്ള വാഹനങ്ങള്‍ മാത്രമേയുള്ളൂ. ആ അഞ്ച് വിഭാഗം വാഹനങ്ങള്‍ ചുവടെ വിവരിക്കാം. എമര്‍ജന്‍സി വാഹനങ്ങള്‍, ഡിഫന്‍സ് സര്‍വീസസ്, വിഐപി വാഹനങ്ങള്‍, പൊതുഗതാഗത സംവിധാനങ്ങള്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവയാണ് ടോള്‍ അടക്കേണ്ടാത്ത വാഹനങ്ങള്‍.

no need to pay toll

ആംബുലന്‍സുകള്‍, അഗ്‌നിശമന സേന, പോലീസ് വാഹനങ്ങള്‍ തുടങ്ങിയ അടിയന്തര സേവനങ്ങള്‍ക്കുള്ള വാഹനങ്ങള്‍ ഹൈവേ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശ പ്രകാരം ടോള്‍ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ കീഴിലുള്ള ഡിഫന്‍സ് സര്‍വീസസിന്റെ വാഹനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. രാഷ്ട്രപതി, പ്രധാനമന്ത്രി, ഹൈക്കോടതി ജഡ്ജിമാര്‍, രാജ്യത്ത് സന്ദര്‍ശനത്തിനെത്തുന്നു വിദേശത്ത് നിന്നുള്ള പ്രമുഖര്‍ സഞ്ചരിക്കുന്ന വിഐപി വാഹനങ്ങളെയും ടോളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സര്‍ക്കാറിന് കീഴില്‍ സര്‍വീസ് നടത്തുന്ന പൊതുഗതാഗത വാഹനങ്ങളും ഇരുചക്രവാഹനങ്ങളും ടോള്‍ നല്‍കേണ്ടതില്ല. അതേസമയം ചില ദേശീയ പാതകളിലെ ടോള്‍ പ്ലാസകളില്‍ ടൂവീലറുകള്‍ക്കും ടോള്‍ നല്‍കേണ്ടതുണ്ട്. ഇതിന്റെ കൂടെ ഒരു ബോണസ് ടിപ്പ് കൂടി പറഞ്ഞ് തരാം. സാധാരണ പൗരന്‍മാരുടെ കാറുകളെ ഒരിക്കലും ടോള്‍ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല.

no need to pay toll

തുടക്കത്തില്‍ പറഞ്ഞ പോലെ ടോള്‍ പ്ലാസകളിലെ നീണ്ട വരി ഒഴിവാക്കാനായി നൂതന സംവിധാനങ്ങള്‍ ഹൈവേ അതോറിറ്റി കൊണ്ടുവന്നിട്ടുണ്ട്. ഹൈവേ അതോറിറ്റിയുടെ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് വാഹനങ്ങള്‍ 100 മീറ്ററില്‍ കൂടുതല്‍ ക്യൂവില്‍ നില്‍ക്കാന്‍ അനുവദിക്കില്ല. ഒരു വാഹനത്തിന് 10 സെക്കന്‍ഡില്‍ കൂടുതല്‍ സര്‍വീസ് ടൈം നല്‍കരുതെന്ന് ഉറപ്പാക്കാനും ടോള്‍ പ്ലാസകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഈ നിബന്ധനകള്‍ പാലിക്കാതെ നിങ്ങള്‍ 100 മീറ്ററില്‍ കൂടുതലുള്ള ക്യുവിലാണ് നില്‍ക്കുന്നതെങ്കില്‍ ടോള്‍ പ്ലാസ ജീവനക്കാര്‍ 100 മീറ്റര്‍ പരിധിയില്‍ വരി വരുന്നത് വരെ കാറുകള്‍ സൗജന്യമായി കടത്തിവിടണമെന്നാണ് ചട്ടം. ഇത് പലര്‍ക്കും അറിയില്ല. നമ്മുടെ കാര്‍ നില്‍ക്കുന്ന ലെയ്‌നില്‍ 100 മീറ്ററില്‍ കൂടുതല്‍ നീണ്ട വരിയുണ്ടെന്ന് എങ്ങനെ മനസ്സിലാക്കുമെന്നായിരിക്കും അടുത്ത ചോദ്യം.

അത് തിരിച്ചറിയാനായി ഓരോ ടോള്‍ ലെയ്‌നിനും ഒരു യെല്ലോ ലൈന്‍ മാര്‍ക്കര്‍ നല്‍കിയിട്ടുണ്ടാകും. അത് നോക്കിയാല്‍ മതി. ടോള്‍ പ്ലാസ ഓപ്പറേറ്റര്‍മാര്‍ക്കിടയില്‍ ഉത്തരവാദിത്തബോധം വളര്‍ത്തുന്നതിനാണ് ഇക്കാര്യം നടപ്പിലാക്കുന്നത്. എന്നാല്‍ ഈ ഒരു കാര്യത്തെ കുറിച്ച് പലര്‍ക്കും അറിയില്ല. ഇപ്പോഴും ഫാസ്ടാഗില്ലാതെയും അല്ലെങ്കില്‍ അക്കൗണ്ടില്‍ മതിയായ പണമില്ലാതെയും ചിലര്‍ ടോള്‍ പ്ലാസകളില്‍ എത്താറുണ്ട്.

ഇത്തരം സാഹചര്യങ്ങളില്‍ വരി നീളും. അപ്പോള്‍ ഈ ഒരു കാര്യം നിങ്ങള്‍ക്ക് ടോള്‍ പ്ലാസ ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുത്താം. ഇനി ട്രിപ്പ് പോകുമ്പോഴും ഇത്തരം ഒരു അനുഭവം ഉണ്ടായാല്‍ ഇക്കാര്യം മനസ്സില്‍ ഉണ്ടാകട്ടേയെന്ന് ഓര്‍മിപ്പിക്കുന്നു. ഈ ഒരു ലേഖനം നിങ്ങള്‍ക്ക് ഉപകാരപ്രദമായി തോന്നിയോ. ഉണ്ടെങ്കില്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കുകയും സുഹുക്കളുമായി പങ്കുവെക്കുകയും ചെയ്യുക.

More from DriveSpark

Article Published On: Wednesday, December 6, 2023, 15:01 [IST]
English summary
Toll exemption five vehicle categories that can skip toll booth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X