യാത്രകള്‍ക്ക് നാളെ മുതല്‍ ചെലവേറും; ടോള്‍ ഫീ കുത്തനെ കൂട്ടാന്‍ ഹൈവേ അതോറിറ്റി

ഇന്ത്യയില്‍ ഗ്രാമീണ മേഖലകളിലെ റോഡ് ഗതാഗത സംവിധാനങ്ങളില്‍ ഇന്നും കാര്യമായ പുരോഗതികള്‍ ഇല്ലെങ്കിലും ദേശീയപാതകള്‍ അതിവേഗം വികസിച്ച് കൊണ്ടിരിക്കുകയാണ്. നിരവധി അതിവേഗ പാതകളാണ് രാജ്യത്ത് സമീപകാലത്ത് ഉദ്ഘാടനം ചെയ്തത്. ഇത് പൊതുജനങ്ങളുടെ ഗതാഗതം എളുപ്പവും സുഖമവുമാക്കുന്നു. എന്നാല്‍ ഓരോ സാമ്പത്തിക വര്‍ഷം ആരംഭിക്കുമ്പോഴും അതിന്റെ ഗുണങ്ങളായാലും കോട്ടങ്ങളായാലും അനുഭവിക്കേണ്ടത് പൊതുജനങ്ങള്‍ ആണെല്ലോ.

അതിനാല്‍ നാളെ മുതല്‍ ദേശീയ പാതകളിലൂടെ സഞ്ചരിക്കാന്‍ നാം അധികം പണം മുടക്കേണ്ടി വരുമെന്ന കാര്യം ആദ്യമേ ഓര്‍മിപ്പിക്കട്ടേ. എക്സ്പ്രസ് വേകളിലും ദേശീയ പാതകളിലും വാഹനമോടിക്കുന്നത് ഏപ്രില്‍ 01 മുതല്‍ കൂടുതല്‍ ചെലവേറിയ കാര്യമായി മാറും. ശനിയാഴ്ച മുതല്‍ രാജ്യത്തുടനീളം നിരവധി പാതകളില്‍ ടോള്‍ നികുതികള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI).

Toll Plaza

രാജ്യത്തുടനീളമായി ഹൈവേ അതോറിറ്റി 7 ശതമാനം വരെയാണ് ടോള്‍ ഫീസ് വര്‍ധനവ് നടപ്പാക്കാന്‍ പോകുന്നത്. ഇതിനാലാണ് ദേശീയപാതകളിലൂടെയും എക്‌സ്പ്രസ് ഹൈവേകളിലൂടെയുമുള്ള യാത്രകള്‍ക്ക് ചെലവേറുന്നത്. 2022-ല്‍ ടോള്‍ ടാക്‌സ് പരിധി 10 മുതല്‍ 15 ശതമാനം വരെ വര്‍ധിപ്പിച്ചിരുന്നു. കുറഞ്ഞ ദൂരത്തേക്ക് ഇനി പത്ത് ശതമാനം അധിക നിരക്ക് നല്‍കേണ്ടി വരുമെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അടുത്ത കാലത്തായി എക്സ്പ്രസ് വേകളിലും ദേശീയ പാതകളിലും ഓടുന്ന വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചത് പരിഗണിച്ചാണ് ടോള്‍ നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് ദേശീയപാതാ അതോറിറ്റി വ്യക്തമാക്കുന്നത്. ട്രാഫിക്ക് കൂടുതലുള്ള സ്ഥലങ്ങള്‍ക്ക് അനുസരിച്ച് ടോള്‍ ഫീസ് 3.5 ശതമാനം മുതല്‍ ഏഴ് ശതമാനം വരെ വ്യത്യാസപ്പെടും. റോഡ് പരിപാലനത്തിനുള്ള ചെലവ് പരിഗണിച്ചാണ് ഇങ്ങനെ ട്രാഫിക്കുള്ള റൂട്ടുകളില്‍ ടോള്‍ ഫീസ് ഉയര്‍ത്തുന്നത്.

Toll Plaza

ഡല്‍ഹി-മീററ്റ് എക്സ്പ്രസ്വേയില്‍ ഡല്‍ഹിയിലെ സാരി കാലേ ഖാന്‍ മുതല്‍ മീററ്റ് വരെയുള്ള ഭാഗത്ത് ഫോര്‍വീലറുകള്‍ കൂടുതലായി കാണപ്പെടുന്നതായി ഹൈവേ അതോറിറ്റി അറിയിച്ചു. അതിനാല്‍ തന്നെ എക്സ്പ്രസ് വേയില്‍ ഈ ഭാഗത്തെ ടോള്‍ ഫീസ് അഞ്ച് രൂപ വര്‍ധിപ്പിക്കും. അതുപോലെ തന്നെ ഡല്‍ഹിക്കും ഹാപൂരിനുമിടയില്‍ ടോള്‍ നികുതി 6.45 ശതമാനം വര്‍ധിപ്പിച്ചു. ഈസ്റ്റേണ്‍ പെരിഫറല്‍ എക്സ്പ്രസ്വേയില്‍ ടോള്‍ ഫീ വര്‍ധന കൂടതലാണ്.

കുണ്ഡ്‌ലി, ഗാസിയാബാദ്, പല്‍വാല്‍ എന്നിവയെ ബന്ധിപ്പിക്കുന്ന 135 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എക്സ്പ്രസ് വേയില്‍ ടോള്‍ ഫീസ് അഞ്ച് മുതല്‍ ഏഴ് ശതമാനം വരെയാണ് വര്‍ധിപ്പിക്കുന്നത്. ഡല്‍ഹി-ജയ്പൂര്‍, ഡല്‍ഹി-ഹിസാര്‍, ഡല്‍ഹി-ആഗ്ര, ഡല്‍ഹി-ബുലന്ദ്ഷഹര്‍, ഡല്‍ഹി-ചണ്ഡീഗഢ് എന്നിവയുമായി ബന്ധിപ്പിക്കുന്ന ഹൈവേകളിലും എക്സ്പ്രസ് വേകളിലും ഹൈവേ അതോറിറ്റി ടോള്‍ നിരക്കില്‍ ഏഴ് ശതമാനം വര്‍ധിപ്പിക്കും.

ഡല്‍ഹി-മീററ്റ് എക്സ്പ്രസ് വേയുടെ മിനിമം ടോള്‍ ഫീസ് 105 രൂപയായി ഉയര്‍ത്തി. മുകളില്‍ പറഞ്ഞതെല്ലാം ഫോര്‍വീലര്‍ വാഹനങ്ങളുടെ ടോള്‍ നിരക്കുകളാണ്. പുതുക്കിയ ടോള്‍ നിരക്കുകള്‍ അനുസരിച്ച്, കുണ്ഡ്ലി-മനേസര്‍-പല്‍വാല്‍ എക്സ്പ്രസ് വേയിലെ ഏറ്റവും കുറഞ്ഞ ടോള്‍ ഫീസ് 95 രൂപയായി മാറും. കോണ്ട്ലിയില്‍ നിന്നുള്ള ഈസ്റ്റേണ്‍ പെരിഫറല്‍ എക്സ്പ്രസ്വേയിലെ കുറഞ്ഞ ടോള്‍ നിരക്ക് 35 രൂപയായിരിക്കും. ഹെവി വാഹനങ്ങളുടെ ടോള്‍ നിരക്കിലും വര്‍ധനവുണ്ട്.

ഫോര്‍വീലറുകളെ അപേക്ഷിച്ച് അവ വളരെ കൂടുതലാണ്. ഹെവി വാഹനങ്ങളുടെ ടോള്‍ നിരക്ക് നിലവിലുള്ള റേറ്റില്‍ നിന്ന് 40 രൂപ വരെ വര്‍ധിക്കും. 2022 സാമ്പത്തിക വര്‍ഷം ദേശീയ പാതകളില്‍ നിന്ന് ടോള്‍ ഇനത്തിലായി 33,881 കോടി രൂപയുടെ പിരിച്ചെടുത്തതായാണ് സമീപകാലത്ത് പുറത്തുവന്ന ചില കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2021 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 21 ശതമാനമാണ് വര്‍ധന. 2018-19 സാമ്പത്തിക വര്‍ഷം മുതല്‍ രാജ്യത്തുടനീളമുള്ള ടോള്‍ നിരക്കുകളില്‍ 32 ശതമാനമാണ് വര്‍ധനവുണ്ടായത്.

Toll Plaza

ടോള്‍ നിരക്ക് വര്‍ധനവ് ചരക്ക് വാഹനങ്ങളെ നേരിട്ട് ബാധിക്കുന്ന ഒന്നാണ്. അതിനാല്‍ തന്നെ അവശ്യസാധനങ്ങളുടെ വില വര്‍ധനവ് ഇതിന്റെ പരോക്ഷമായ പ്രത്യാഘാതങ്ങളില്‍ ഒന്നായി സാധാരണ ജനങ്ങള്‍ക്കിടയില്‍ വന്ന് ചേരും. ഇപ്പോള്‍ തന്നെ വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന സാധാരണ പൗരന്‍മാര്‍ക്ക് ഇരുട്ടടിയാകും ടോള്‍ നിരക്ക് വര്‍ധനവ് മൂലം വരാനിരിക്കുന്ന വിലക്കയറ്റം. രാജ്യത്തെ ടോള്‍ നിരക്ക് വര്‍ധനവിനെ കുറിച്ചുള്ള മാന്യ വായനക്കാരുടെ അഭിപ്രായം എന്താണ്?. കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുമല്ലോ...

More from DriveSpark

Article Published On: Friday, March 31, 2023, 15:15 [IST]
English summary
Toll fees to increase up 7 percentage across india from 01 april 2023 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X