ഈ വാഹനങ്ങള്‍ ഇനി 1 രൂപ ടോള്‍ കൊടുക്കേണ്ട! സര്‍പ്രൈസ് പ്രഖ്യാപനവുമായി സര്‍ക്കാര്‍

ദേശീയ പാതകളുടെ അകുറ്റപ്പണികള്‍ക്കും പരിപാലനത്തിനുമായാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) വാഹനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കുന്നത്. നിലവില്‍ ഫാസ്ടാഗ് വഴിയാണ് രാജ്യത്തെ ടോള്‍ പിരിവ്. വൈകാതെ തന്നെ ഇന്ത്യയിലെ ദേശീയപാതകളില്‍ നിന്ന് ടോള്‍ബൂത്തുകള്‍ അപ്രത്യക്ഷമാകാന്‍ പോകുകയാണെന്ന് നിങ്ങള്‍ അറിഞ്ഞ് കാണും. ജിപിഎസും ക്യാമറയും ഉപയോഗിച്ച് വാഹനങ്ങളില്‍ നിന്ന് ഫീസ് ഈടാക്കുന്ന സാറ്റലൈറ്റ് അധിഷ്ഠിത ടോള്‍ പിരിവ് സംവിധാനം കൊണ്ടുവരാന്‍ പോകുകയാണ് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് ഇനി ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് ടോള്‍ ബൂത്ത് കാണുമ്പോള്‍ ടാറ്റ പറഞ്ഞ് പോകാം. അത് എങ്ങിനെയന്ന് വിശദമായി പറയാം.

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാറും വിവിധ സംസ്ഥാന സര്‍ക്കാറും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവി നിര്‍മാതാക്കള്‍ക്ക് ഇന്‍സെന്റീവുകളും ഉപഭോക്താക്കള്‍ക്ക് സബ്‌സിഡിയും നല്‍കിക്കൊണ്ട് വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു. ഇത് കൂടാതെ മറ്റ് നിരവധി ആനുകൂല്യങ്ങളുമായി ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങള്‍ ഇവി നയം നടപ്പാക്കിയിട്ടുണ്ട്.

toll plaza

ഇവി നയത്തിന് കീഴില്‍ സബ്‌സിഡികള്‍ കൂടാതെ റോഡ് നികുതിയില്‍ ഇളവ് അടക്കം മറ്റ് നിരവധി ആനുകൂല്യങ്ങളും ലഭ്യമാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും രാജ്യത്ത് ഭൂരിഭാഗം ആളുകളും ഇവികള്‍ വാങ്ങാന്‍ ഇപ്പോഴും മടികാണിക്കുന്നു. അടിസ്ഥാന സൗകര്യ വികസനങ്ങള്‍ കുറവാണെന്നതും ചാര്‍ജിംഗ് ഉത്കണ്ഠയുമെല്ലാം ഇതിന് കാരണങ്ങള്‍ ആണ്. ഇതിനെല്ലാം പരിഹാരം കാണുന്നതിനൊപ്പം ഇവി വാങ്ങാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതിനായി മറ്റ് ചില അടവുകളും സര്‍ക്കാറുകള്‍ പുറത്തെടുക്കുന്നു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാഹന വില്‍പ്പന നടക്കുന്ന സംസ്്ഥാനങ്ങളില്‍ ഒന്നാണ് മഹാരാഷ്ട്ര. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈ ഉള്‍പ്പെടുന്ന സംസ്ഥാനത്ത് ഒന്നിലധികം വാഹന ബ്രാന്‍ഡുകളുടെ ഫാക്ടറികളും പ്രവര്‍ത്തിച്ച് വരുന്നു. ഇപ്പോള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ 2025-ലെ ഇലക്ട്രിക് വാഹന നയം പ്രഖ്യാപിച്ചു. പുതിയ ഇവി നയത്തിന് കഴിഞ്ഞ ഏപ്രില്‍ 29-ന് മഹാരാഷ്ട്ര ക്യാബിനറ്റ് അംഗീകാരം നല്‍കി.

toll plaza

ഇതില്‍ ശ്രദ്ധയാകര്‍ഷിച്ച ഒരു തീരുമാനമായിരുന്നു സംസ്ഥാനത്തെ ചില സുപ്രധാന പാതകളില്‍ ഇവികളുടെ ടോള്‍ ഒഴിവാക്കിയത്. അടല്‍ സേതു, മുംബൈ-പൂനെ എക്‌സ്പ്രസ് വേ, സമൃദ്ധി മഹാമാര്‍ഗ് എന്നീ പാതകളിലൂടെ സഞ്ചരിക്കുന്ന ഇലക്ട്രിക് കാറുകള്‍ക്കും ബസുകള്‍ക്കും ഇനി 'ടോള്‍ ഫ്രീ'യായി സഞ്ചരിക്കാം. അതായത് ഈ മൂന്ന് റോഡുകളിലും ഇലക്ട്രിക് കാറുകള്‍ക്കും ബസുകള്‍ക്കും നയാ പൈസാ ടോള്‍ അടയ്‌ക്കേണ്ടതില്ല.

ഈ മൂന്ന് റോഡുകളിലും ഇലക്ട്രിക് കാറുകള്‍ക്കും ബസുകള്‍ക്കും നയാ പൈസാ ടോള്‍ അടയ്ക്കേണ്ടതില്ല. അതേസമയം മറ്റ് സംസ്ഥാന പാതകളിലും ദേശീയ പാതകളിലും സഞ്ചരിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ 50 ശതമാനം ടോള്‍ നല്‍കണം. പുതിയ ഇവി നയം നടപ്പാക്കാനായി സര്‍ക്കാര്‍ ഏകദേശം 2,000 കോടി രൂപ അനുവദിച്ചു. ഈ പുതിയ ഇലക്ട്രിക് വാഹന നയത്തിന്റെ കാലാവധി 2030-ല്‍ മാത്രമാണ് അവസാനിക്കുക.

toll plaza

'സംസ്ഥാന സര്‍ക്കാര്‍ ഒരു പുതിയ ഇലക്ട്രിക് വെഹിക്കിള്‍ നയം അംഗീകരിച്ചു, അതിനനുസരിച്ച് പാസഞ്ചര്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്സിഡികള്‍ നല്‍കും. സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണവും ഉപയോഗവും വര്‍ദ്ധിക്കണം' ക്യാബിനറ്റ് യോഗത്തിന് ശേഷം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. പുതിയ ഇവി നയത്തിന് കീഴില്‍ ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുമെന്നും 25 കിലോമീറ്റര്‍ ദൂരത്തില്‍ ദേശീയ പാതകളില്‍ ചാര്‍ജിംഗ് സൗകര്യങ്ങള്‍ ഉണ്ടായിരിക്കുമെന്നും ഫഡ്‌നാവിസ് പറഞ്ഞു.

2030-വരെ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഇളവുകള്‍ നല്‍കി ക്ലീന്‍ മൊബിലിറ്റി ട്രാന്‍സിഷന്‍ മോഡല്‍ നടപ്പിലാക്കാനാണ് നയം ലക്ഷ്യമിടുന്നത്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍, സ്വകാര്യ ഫോര്‍ വീലറുകള്‍, സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍ ബസുകള്‍, സ്വകാര്യ ബസുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ട്രാന്‍സ്‌പോര്‍ട്ട് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവയുടെ യഥാര്‍ത്ഥ വിലയില്‍ നിന്ന് 10 ശതമാനം ഇളവ് നല്‍കുമെന്ന് പ്രസ്താവനയില്‍ പറയുന്നു.

ഗുഡ്‌സ് കൊണ്ടുപോകുന്ന ഇലക്ട്രിക് മുച്ചക്ര വാഹനങ്ങള്‍, ഫോര്‍ വീലറുകള്‍, ഇലക്ട്രിക് ട്രാക്ടറുകള്‍ എന്നിവയ്ക്ക് അവയുടെ യഥാര്‍ത്ഥ വിലയില്‍ നിന്ന് 15 ശതമാനം ഇളവ് നല്‍കുമെന്നും പ്രസ്താവനയിലുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസും ഒഴിവാക്കുമെന്നും പുതിയ ഇവി നയത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഏതായാലും പുതിയ ഇവി നയം സംസ്ഥാനത്ത് വൈദ്യുത വാഹനങ്ങളുടെ വില്‍പ്പന ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Friday, May 2, 2025, 9:00 [IST]
English summary
Tolls waived for electric vehicles in 3 key roads of maharashtra details
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X