പുലിമുരുകന്റെ കളക്ഷനേക്കാള്‍ പ്രതിഫലം വാങ്ങുന്ന നടന്‍! ഇന്ത്യയിലെ ഏറ്റവും വിലകൂടിയ എംപിവിയും സ്വന്തമാക്കി

സോഷ്യല്‍ മീഡിയ സാധാരണയായി 'നെപ്പോ കിഡ്സ്' എന്ന് വിശേഷിപ്പിക്കാറുള്ള താരപുത്രന്‍മാര്‍ക്ക് സിനിമയിലേക്കുള്ള എന്‍ട്രി വളരെ എളുപ്പമാണെങ്കിലും അവിടെ പിടിച്ചുനില്‍ക്കാന്‍ കഴിവ് തന്നെ വേണം. തെലുങ്കിലെ മെഗാതാരമായ ചിരഞ്ജീവിയുടെ മകനായ രാംചരണും ഇന്ന് പാന്‍ ഇന്ത്യ ലെവലില്‍ അറിയപ്പെടുന്ന താരമാണ്. ബ്രഹ്‌മാണ്ഡ സിനിമകളുടെ സംവിധായകനായ എസ്എസ് രാജമൗലി ഒരുക്കിയ 'മഗദീര' എന്ന ചിത്രത്തിലൂടെ അന്ന് ടോളിവുഡിലെ കളക്ഷന്‍ റെക്കോഡുകള്‍ എല്ലാം ഭേദിച്ച രാംചരണ്‍ 'ആര്‍ആര്‍ആര്‍' എന്ന ചിത്രത്തിലൂടെ ഇന്ത്യ മൊത്തം അറിയപ്പെടാന്‍ തുടങ്ങി. 'മെഗാ' കുടുംബത്തിലെ യുവരാജാവായ രാംചരണ്‍ ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടന്‍മാരില്‍ ഒരാള്‍ കൂടിയാണ്.

അടുത്ത പടമായ ഗെയിംചേഞ്ചറിനായി രാംചരണ്‍ 100 കോടി രൂപയ്ക്ക് മുകളിലാണ് താരം പ്രതിഫലം വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് മോളിവുഡിലെ ഏറ്റവും വലിയ പണംവാരിപ്പടങ്ങളില്‍ ഒന്നായ പുലിമുരുകന്റെ കളക്ഷനേക്കാള്‍ കൂടുതല്‍ വരും ഇത്. മാസ് മസാല പടങ്ങള്‍ കൂടാതെ 'രംഗസ്ഥലം' പോലുള്ള അഭിനയപ്രാധാന്യമുള്ള സിനിമകളിലെ പ്രകടനങ്ങളിലൂടെ വിമര്‍ശകരുടെ വായടപ്പിക്കുന്ന രാംചരണ്‍ ഉപാസനയെയാണ് വിവാഹം ചെയ്തിരിക്കുന്നത്. ഇരുവര്‍ക്കും ചേര്‍ത്ത് 2500 കോടി രൂപയുടെ ആസ്തിയുണ്ട്.

ram charan lexus lm

സിനിമയില്‍ നിന്നും പരസ്യചിത്രങ്ങളിലെ അഭിനയങ്ങളിലൂടെയും കോടികള്‍ സമ്പാദിക്കുന്ന രാംചരണ്‍ അതുകൊണ്ട് നിരവധി ലക്ഷ്വറി കാറുകള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്. 7.5 കോടി രൂപ പൊടിച്ച് റോള്‍സ് റോയ്സ് സ്പെക്ട്രെ വാങ്ങി ദിവസങ്ങള്‍ പിന്നിടുന്നതിന് മുമ്പേ പുത്തന്‍ കാര്‍ ഗരാജിലെതതിച്ചിരിക്കുകയാണ് രാംചരണ്‍. ലെക്സസ് LM എംപിവിയാണ് താരം പുതുതായി തന്റെ ഹൈ-എന്‍ഡ് കാര്‍ ശേഖരത്തില്‍ ചേര്‍ത്ത പുതിയ മോഡല്‍. ഇക്കഴിഞ്ഞ ദിവസം രാംചരണ്‍ പുതിയ ലെക്സസ് എംപിവിയില്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ വന്നിറങ്ങുന്നതിന്റെ ചിത്രങ്ങള്‍ വൈറലായി.

2.5 കോടി രൂപ വിലയുള്ള ലെക്സസ് LM അടുത്തകാലത്തായി സെലിബ്രിറ്റികളുടെ ഇഷ്ട വാഹനമായി മാറിയതായി കാണാം. ക്രിക്കറ്റര്‍ ഹാര്‍ദിക് പാണ്ഡ്യ, രണ്‍ബീര്‍ കപൂര്‍- ആലിയ ഭട്ട്, ജാന്‍വി കപൂര്‍ എന്നിവര്‍ ഇന്ത്യയിലെ ഏറ്റവും വിലകൂടിയ എംപിവി അടുത്ത കാലത്തായി സ്വന്തമാക്കി പ്രമുഖരാണ്. 'തിയേറ്റര്‍ ഓണ്‍ വീല്‍സ്' എന്ന് വിളിക്കപ്പെടുന്ന ഈ ആഡംബര വാഹനം സമാനതകളില്ലാത്ത സുഖവും പ്രീമിയം അനുഭവവും പ്രദാനം ചെയ്യുന്നതിനാലാണ് പണക്കാരും സെലിബ്രിറ്റികളും ഈ എംപിവിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്.

ram charan lexus lm

ഇന്ത്യയില്‍ രണ്ട് വേരിയന്റുകളിലായാണ് ലക്ഷ്വറി എംപിവി വില്‍പ്പനക്കെത്തുന്നത്. ഇതില്‍ റേഞ്ച്-ടോപ്പിംഗ് LM 350h ഫോര്‍ സീറ്റര്‍ അള്‍ട്രാ ലക്ഷ്വറി വേരിയന്റാണ് താരം വാങ്ങിയതെന്നാണ് തോന്നുന്നത്. ടൊയോട്ട വെല്‍ഫയറിന്റെ ലെക്സസ് പതിപ്പായി ഇതിനെ വേണമെങ്കില്‍ കണക്കാക്കാം. 2024 മാര്‍ച്ച് 15-ന് ഇന്ത്യയിലെത്തിയ ലെക്‌സസ് LM വെറുമൊരു കാര്‍ മാത്രമല്ല, സ്റ്റൈല്‍ സ്‌റ്റേറ്റ്‌മെന്റ് കൂടിയാണ്.

'സോണിക് അഗേറ്റ്' നിറത്തിലാണ് രാംചരണ്‍ ലെക്‌സസ് LM തെരഞ്ഞെടുത്തിരിക്കുന്നത്. രണ്ട് ഡ്യുവല്‍ ടോണുകള്‍ ഉള്‍പ്പെടെ ആകെ നാല് ഷേഡുകളില്‍ ഈ കാര്‍ വാങ്ങാനാകും. ബ്ലാക്ക്, സോളിസ് വൈറ്റ് എന്നിങ്ങനെ രണ്ട് ഇന്റീരിയര്‍ കളര്‍വേകള്‍ ലഭ്യമാണ്. എന്നാല്‍ വിന്‍ഡോകള്‍ ടിന്റ് ചെയ്തതിനാല്‍ രാംചരണിന്റെ കാറിലെ ഇന്റീരിയര്‍ തീം ഏതാണെന്ന് വ്യക്തമല്ല.

ram charan lexus lm

48 ഇഞ്ച് വലിയ സ്‌ക്രീനുള്ള പിന്‍സീറ്റാണ് ലെക്‌സസ് LM എംപിവിയുടെ ശ്രദ്ധേയമായ സവിശേഷത. 48 ഇഞ്ച് സ്‌ക്രീന്‍ കൂടാതെ 23-സ്പീക്കര്‍ ഓഡിയോ സിസ്റ്റവും പോലുള്ള ഫീച്ചറുകളോടെയാണ് ഇത് വരുന്നത്. പിന്‍ നിരയിലെ യാത്രക്കാര്‍ക്ക് ഫോള്‍ഡ് ഔട്ട് ടേബിളുകള്‍, ഹീറ്റഡ് ആംറെസ്റ്റുകള്‍ റീഡിംഗ് ലൈറ്റുകള്‍, വാനിറ്റി മിററുകള്‍, അംബ്രല്ല ഹോള്‍ഡര്‍, ഫ്രിഡ്ജ് എന്നിവയുടെ സൗകര്യവും ആസ്വദിക്കാം.

പിന്നിലെ യാത്രക്കാര്‍ക്കായി വാംത്ത് സെന്‍സിംഗ് IR (ഇന്‍ഫ്രാറെഡ്) മാട്രിക്സ് സെന്‍സറുമുണ്ട്. അത് അവരുടെ മുഖം, നെഞ്ച്, തുടകള്‍, കാലുകള്‍ എന്നിവയുടെ താപനില നിരീക്ഷിച്ച് എയര്‍ കണ്ടീഷനിംഗും സീറ്റ് ഹീറ്റിംഗ് ഫംഗ്ഷനുകള്‍ ഓട്ടോമാറ്റിക്കായി ക്രമീകരിക്കുന്നു. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ADAS എന്നിവയ്‌ക്കൊപ്പം 14 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ സിസ്റ്റം പോലുള്ള സവിശേഷതകളും ലക്ഷ്വറി എംപിവിയില്‍ ടെയോട്ടയുടെ ആഡംബര വാഹന വിഭാഗമായ ലെക്‌സസ് ഒരുക്കിയിട്ടുണ്ട്.

250 bhp പവറും 239 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ള 2.5 ലിറ്റര്‍, നാല് സിലിണ്ടര്‍ സെല്‍ഫ് ചാര്‍ജിംഗ് ഹൈബ്രിഡ് എഞ്ചിനാണ് ലെക്‌സസ് LM-ന് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ ഒരു eCVT ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. ഒരു നിക്കല്‍-മെറ്റല്‍ ഹൈഡ്രൈഡ് ബാറ്ററി പായ്ക്കും ഇതിന് ലഭിക്കുന്നു.

മികച്ച ട്രാക്ഷനും സ്റ്റബിലിറ്റിയും ഉറപ്പാക്കുന്ന ലെക്‌സസിന്റെ ഇ-ഫോര്‍ ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവും ലെക്‌സസ് എംപിവിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ലെക്‌സസും റോള്‍സ് റോയ്‌സ് സ്‌പെക്‌ട്രെയും കൂടാതെ മെര്‍സിഡീസ് മെയ്ബാക്ക് GLS,. ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്റേജ്, ഫെറാറി പോര്‍ട്ടോഫിനോ, ബിഎംഡബ്ല്യു 7 സീരീസ് തുടങ്ങിയവ കാറുകളും രാംചരണിന്റെ ഗരാജിലുണ്ട്.

More from DriveSpark

Article Published On: Monday, September 16, 2024, 12:06 [IST]
English summary
Tollywood actor ram charan buys new lexus lm luxury mpv worth rs 2 5 crore
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X