മകന്‍ സൂപ്പര്‍ സ്റ്റാര്‍, സിനിമ നിര്‍മിച്ച് വാരുന്നത് കോടികള്‍! ബിഎംഡബ്ല്യു സ്വന്തമാക്കിയയാൾ ചില്ലറക്കാരനല്ല

'അല്ലു' എന്ന നാമം മലയാളികള്‍ക്ക് സുപരിചിതമായി തുടങ്ങിയത് സ്‌റ്റൈലിഷ് സ്റ്റാര്‍ അല്ല അര്‍ജുന്റെ തെലുഗു മൊഴിമാറ്റ ചിത്രങ്ങള്‍ മലയാളക്കരയില്‍ തരംഗം സൃഷ്ടിക്കാന്‍ തുടങ്ങിയതോടെയാണ്. തെലുഗു ഇന്‍ഡസ്ട്രിയിലെ തന്നെ പ്രമുഖ താര കുടുംബത്തില്‍ നിന്ന് വരുന്ന അല്ലു അര്‍ജുന് കേരളത്തിലെ ആരാധക പിന്തുണ കണക്കിലെടുത്ത് പിന്‍കാലത്ത് 'മല്ലു' അര്‍ജുന്‍ എന്ന വിളിപ്പേരും ചാര്‍ത്തിക്കിട്ടി.

ഇന്ന് പുഷ്പ എന്ന ചിത്രത്തിലൂടെ പാന്‍ ഇന്ത്യ ലെവല്‍ താരമാണ് അല്ലു. സൂപ്പര്‍ താരത്തിന്റെ വളര്‍ച്ചയുടെ ഓരോ പടിയിലും കൈപിടിച്ചുയര്‍ത്താന്‍ കൂടെ നിന്ന ആളാണ് അച്ഛന്‍ അല്ലു അരവിന്ദ്. ആള് ചില്ലറക്കാരനാണെന്ന് കരുതരുത്. തെലുഗു സിനിമ ലോകത്തെ സ്റ്റാര്‍ നിര്‍മാതാക്കളില്‍ ഒരാളാണ് ഗീത ആര്‍ട്‌സിന്റെ അമരക്കാരനായ അല്ലു അരവിന്ദ്. അല്ലു അരവിന്ദ് നിര്‍മിച്ച ജല്‍സ, ഗജിനി, മഗദീര എന്നിവ കളക്ഷന്‍ റെക്കോഡുകള്‍ കടപുഴക്കിയവയാണ്.

allu aravind bmw i7

സിനിമ നിര്‍മാണം മാത്രമല്ല ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ 'ആഹ'യുടെ സഹ-ഉടമ കൂടിയാണ് ഇദ്ദേഹം. സിനിമ രംഗത്ത് വിജയങ്ങള്‍ തുടര്‍ക്കഥയാക്കിയ സാഹചര്യത്തില്‍ തന്റെ ഗരാജും അല്ലു അരവിന്ദ് വലുതാക്കുന്നുണ്ട്. ഇതിനകം ഒത്തിരി കാറുകള്‍ നിറഞ്ഞ തന്റെ ഗരാജിലേക്ക് പുതിയ ഒരു ബിഎംഡബ്ല്യു ചേര്‍ത്തിരിക്കുകയാണ് അല്ലു അരവിന്ദ്. എന്നാല്‍ ഇത് ഒരു സാധാരണ കാറല്ല അത്യാധുനിക ഫീച്ചറുകളും ആഡംബര സൗകര്യങ്ങളുമുള്ള ബിഎംഡബ്ല്യു i7 ഇലക്ട്രിക് കാറാണ് സ്റ്റാര്‍ നിര്‍മാതാവ് സ്വന്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ബിഎംഡബ്ല്യു ഷോറൂം അധികൃതര്‍ അല്ലു അരവിന്ദിന്റെ വീട്ടിലെത്തി ബ്രാന്‍ഡ് ന്യൂ കാറിന്റെ താക്കോല്‍ കൈമാറി. അല്ലു അരവിന്ദിന്റെ വീട്ടിലെത്തി കാര്‍ ഹോം ഡെലിവറി നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ ഡീലര്‍ഷിപ്പ് അധികൃതര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ചിട്ടുണ്ട്. 1.95 കോടി രൂപയാണ് ഈ ബിഎംഡബ്ല്യു മോഡലിന്റെ എക്‌സ്‌ഷോറൂം വില. കോടികള്‍ കൊണ്ട് അമ്മാനമാടുന്ന വെറ്ററന്‍ പ്രൊഡ്യൂസര്‍ക്ക് ഈ തുകയൊന്നും പുത്തരിയല്ല.

allu aravind bmw i7

സില്‍വര്‍ ടോണിലുള്ള കാറാണ് അല്ലു അരവിന്ദ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇത്രയും വില കൂടിയ കാര്‍ വാങ്ങിയ അല്ലു അരവിന്ദിനെ അഭിനന്ദിക്കുകയാണ് നെറ്റിസണ്‍സ്. ടോളിവുഡില്‍ ആദ്യമായാണ് ഒരാള്‍ ഈ ബിഎംഡബ്ല്യു മോഡല്‍ സ്വന്തമാക്കുന്നത്. ബോളിവുഡ് താരമായ അജയ് ദേവ്ഗണും തെന്നിന്ത്യന്‍ സൂപ്പര്‍ താരം ദളപതി വിജയും അടുത്തിടെ ഈ കാര്‍ വാങ്ങിയിട്ടുണ്ട്.

അതിശയകരമായ ഡിസൈനും ആഡംബരപൂര്‍ണമായ ഫീച്ചറുകളുമാണ് ഈ കാറിലേക്ക് സെലിബ്രിറ്റികളെ ആകര്‍ഷിക്കുന്നത്. അടിസ്ഥാനപരമായി പുതിയ 7 സീരീസിന്റെ ഓള്‍-ഇലക്ട്രിക് പതിപ്പാണ് ബിഎംഡബ്ല്യു i7 ഇലക്ട്രിക്. ഒരൊറ്റ വേരിയന്റിലെത്തുന്ന ഈ വൈദ്യുത വാഹനം പൂര്‍ണമായും ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. സ്റ്റാന്‍ഡേര്‍ഡ് 7 സീരീസില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നതിനായി കാറിന്റെ ബാഡ്ജിംഗിന് ചുറ്റുമുള്ള ബ്ലൂ ആക്സന്റുകള്‍, പുതിയ അലോയ് വീലുകള്‍, ഫ്രണ്ട് ഗ്രില്ലിലെ 'i' ബാഡ്ജുകള്‍ എന്നിവയാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്.

allu aravind bmw i7

ഇതുകൂടാതെ സ്പ്ലിറ്റ് ഹെഡ്ലാമ്പ് ഡിസൈന്‍, ബിഎംഡബ്ല്യു iX, സെവന്‍ സീരീസ് എന്നിവയില്‍ കാണുന്നതുപോലെയുള്ള ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയാണ് ഈ ഇലക്ട്രിക് സെഡാന്റെ മറ്റ് പ്രത്യേകതകള്‍. ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, ഓട്ടോ ഹോള്‍ഡ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകള്‍ക്കൊപ്പം, അറ്റന്റ്റീവ്‌നെസ് അസിസ്റ്റന്‍സ്, ഡൈനാമിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍ തുടങ്ങിയ ഏറ്റവും പുതിയ ടെക് കണ്‍ട്രോള്‍ ഫീച്ചറുകളും ഈ കാറിന്റെ പ്രത്യേകതകളാണ്.

8" ഡിസ്പ്ലേയാണ് മറ്റൊരു അതിശയിപ്പിക്കുന്ന സവിശേഷത. ആമസോണ്‍ ഫയര്‍ ടിവി ഇന്‍-ബില്‍റ്റ് ആയാണ് വരുന്നത്. 101.7kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കില്‍ നിന്നാണ് പുതിയ ബിഎംഡബ്ല്യു i7 ഇലക്ട്രിക് സെഡാന്‍ പവറെടുക്കുന്നത്. 544 bhp കരുത്തില്‍ പരമാവധി 745 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ ഇവി. ഒറ്റ തവണ ചാര്‍ജ് ചെയ്താല്‍ 591 കിലോമീറ്റര്‍ മുതല്‍ 625 കിലോമീറ്റര്‍ വരെ ദൂരം ഓടാന്‍ ആഡംബര ഇലക്ട്രിക് കാറിന് സാധിക്കും.

പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇവിക്ക് വെറും 4.7 സെക്കന്‍ഡ് സമയം മതി. എന്നാല്‍ മണിക്കൂറില്‍ 239 കിലോമീറ്ററാണ് പരമാവധി വേഗത. ഡിസി ചാര്‍ജര്‍ ഉപയോഗിച്ച് വെറും 34 മിനിറ്റില്‍ ബിഎംഡബ്ല്യു i7 ഇവിയുടെ ബാറ്ററികള്‍ 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

More from DriveSpark

Article Published On: Saturday, April 27, 2024, 16:30 [IST]
English summary
Tollywood star producer allu aravind took delivery of his brand new bmw i7 electric sedan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X