ടോംടോം വാങ്ങിയാല്‍ സ്‌റ്റെര്‍ലിംഗ് താമസം സൗജന്യം

TomTom India Independence Celebration offer
മണ്‍സൂണ്‍ കാലം വലിയ ആഘോഷങ്ങളുടെ കാലമായി മാറിയിട്ടുണ്ട്. എസ്‌യുവികളുമായി കുന്നും മലയും താണ്ടാന്‍ പോകുന്നതും ട്രക്കിംഗുമെല്ലാമായി മഴക്കാലം പണ്ടെപ്പോലെയല്ലാക്കി മാറ്റിയിട്ടുണ്ട് നമ്മള്‍. ഈ സമയത്തുതന്നെയാണ് സ്വാതന്ത്ര്യദിനം വന്നുചേരുന്നതും. ഇക്കാര്യം ടോംടോം ഇന്ത്യ വളരെ നന്നായി മനസ്സിലാക്കുകയും സ്വാതന്ത്ര്യദിനവും മണ്‍സൂണും ഒരുപോലെ ആഘോഷിക്കണമെന്ന് ഉദ്‌ബോധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഇതിനായി 15,000 രൂപയുടെ അവധിക്കാല വൗച്ചറാണ് ടോംടോം നല്‍കുന്നത്.

ഇന്ത്യയില്‍ പലയിടത്തായി സ്ഥിതി ചെയ്യുന്ന പതിനെട്ടോളം സ്‌റ്റെര്‍ലിംഗ് റിസോര്‍ട്ടുകളില്‍ രണ്ട് രാത്രിയും മൂന്ന് പകലും ചെലവഴിക്കാന്‍ ഈ വൗച്ചര്‍ ഉപയോഗിക്കാം.

ജൂലൈ 25 മുതല്‍ ഓഗസ്റ്റ് 18 വരെ മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂ. ഈ തിയ്യതിക്കുള്ളില്‍ ഒരു ടോംടോം നാവിഗേഷന്‍ സിസ്റ്റം സ്വന്തമാക്കിയാല്‍ ഒരു കിടിലന്‍ മണ്‍സൂണ്‍ ആഘോഷത്തിന് പോകാം.

ടോംടോമിന്റെ അംഗീകൃത ഔട്‌ലെറ്റുകളിലും തിരഞ്ഞെടുക്കപ്പെട്ട റിലയന്‍സ് ഷോറൂമുകളിലും ഓഫറോടു കൂടിയ നാവിഗേഷന്‍ സിസ്റ്റം വാങ്ങാന്‍ കിട്ടും.

ലാന്‍ഡ്മാര്‍ക്ക് നാവിഗേഷന്‍, മികച്ച ഡിസ്‌പ്ലേ, ഡേ-െൈനറ്റ് മോഡ് തുടങ്ങിയ സവിശേഷതകള്‍ ഈ നാവിഗേഷന്‍ സന്നാഹത്തിലുണ്ട്. ബ്ലൂടൂത്ത് ഹാന്‍ഡ്ഫ്രീ കോളിംഗ്, വോയ്‌സ് കമാന്‍ഡ്‌സ്, ലേന്‍ ഗൈഡന്‍സ് തുടങ്ങിയ മറ്റ് സന്നാഹങ്ങളും ഈ സിസ്റ്റത്തിലുണ്ട്.

ആജീവനാന്ത മാപ്പ് അപ്‌ഡേഷന്‍ ടോംടോം വാഗ്ദാനം ചെയ്യുന്നുണ്ട്. ഹിന്ദി, ഇന്ത്യന്‍ ഇംഗ്ലീഷ് എന്നിവ കൂടാതെ പന്ത്രണ്ട് പ്രാദേശികഭാഷകളിലും നേവിഗേഷന്‍ സിസ്റ്റം സേവനം നല്‍കുന്നു.

More from DriveSpark

Article Published On: Tuesday, July 30, 2013, 22:12 [IST]
English summary
TomTom India has announced an Independence Celebration Offer which gives a Sterling Holidays voucher to their customers free.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X