ഇത് കര വേറെയാണ് മോനേ...കോട്ടയത്തിൻ്റെ ടോണിച്ചായൻ ഗാരേജിലേക്ക് ഹമ്മറും എത്തിച്ചു, വൈറൽ വീഡിയോ കാണാം

കോട്ടയത്തിൻ്റെ അച്ചായൻ എന്ന് പറഞ്ഞാൽ അത് അച്ചായൻസ് ഗോൾഡ് ജ്വല്ലറി ഉടമയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന വ്യക്തിയുമായ ടോണിയാണ്. തനിക്ക് കിട്ടുന്ന വരുമാനത്തിൽ നിന്ന് ഒരു പങ്ക് പാവപ്പെട്ടവർക്കും ആരോരുമില്ലാത്തവർക്കും വേണ്ടി മാറ്റി വയ്ക്കുക എന്നതാണ് ടോണി ചെയ്യുന്നത്. ബിസിനസ്സ് തിരക്കുകൾക്കിടയിലും തൻ്റെ വാഹന കമ്പവും വിടാറില്ല. അടുത്തിടെയാണ് ടോണി ബിഎംഡബ്ല്യു X7 ന് 7777 എന്ന നമ്പർ റെക്കോർഡ് തുകയ്ക്ക് ലേലത്തിൽ സ്വന്തമാക്കിയത്. ഇപ്പോഴിതാ തൻ്റെ ഗാരേജിലേക്ക് ഒരു ഭീമനെ കൂടി സ്വന്തമാക്കിയിരിക്കുകയാണ് കോട്ടയത്തിൻ്റെ ഗോൾഡൻ അച്ചായൻ.

ടോണിയുടെ ഗാരേജിലേക്ക് എത്തിയിരിക്കുന്നത് ഹമ്മർ H2 എന്ന മോഡലാണ്. 4-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോട് കൂടിയ 5.3 ലിറ്റർ V8 300 bhp പരമാവധി കരുത്തും 430 Nm ടോർക്കും നൽകുന്നു. വെളള നിറത്തിലുളള ഹമ്മറാണ് ടോണി സ്വന്തമാക്കിയിരിക്കുന്നത്. തൻ്റെ ഗാരേജിലെ ഹമ്മറും അതോടൊപ്പം തന്നെ പച്ച നിറത്തിലുളള ജാഗ്വാറിൻ്റെയും വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ടോണിയുടെ ഗാരേജിലേക്ക് നോക്കിയാൽ കിയ കാർണിവൽ, ബിഎംഡബ്ല്യു X7, ജാഗ്വാർ, ഇപ്പോഴിതാ ഹമ്മർ H2-ഉം എത്തിച്ചിരിക്കുകയാണ്. കിയ കാർണിവലിന് വേണ്ടി എട്ട് ലക്ഷം രൂപ മുടക്കിയായിരുന്നു നമ്പർ സ്വന്തമാക്കിയതെങ്കിൽ പുതിയ വാഹനത്തിന് വേണ്ടി 5.30 ലക്ഷം രൂപയാണ് ചിലവാക്കിയത്. കോട്ടയെത്തെ ആർടിഒ ഓഫീസിൽ വച്ച് നടന്ന ലേലം വിളിയിൽ കോട്ടയത്തെ മീനാക്ഷി ലോട്ടറി സെൻ്റർ ഉടമ മുരുകേശനെ മലത്തിയടിച്ചു കൊണ്ടാണ് ഇഷ്ടനമ്പർ സ്വന്തമാക്കിയത്.

കോട്ടയത്തെ റോഡുകളിലൂടെ ഒരു മഞ്ഞ ബിഎംഡബ്ല്യു X7 പോകുന്നത് കാണാത്തവരായി ആരും തന്നെ കാണില്ല. രണ്ട് വേരിയന്റുകളിലായി എത്തുന്ന ലക്ഷ്വറി കാറിന് 1.22 കോടി മുതൽ 1.24 കോടി രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. നിരത്തിലെത്തുമ്പോൾ ഏതാണ്ട് 1.57 കോടി രൂപയോളം വാഹനത്തിന് ചെലവ് വരുമെന്നാണ് റിപ്പോർട്ട്. മിനറൽ വൈറ്റ്, ബ്ലാക്ക് സഫയർ, കാർബൺ ബ്ലാക്ക് എന്നിങ്ങനെ മൊത്തം അഞ്ച് കളർ ഓപ്ഷനുകളിൽ എസ്‌യുവി ലഭ്യമാണ്. ഇതുകൂടാതെ ദ്രാവിറ്റ് ഗ്രേ, ടാൻസാനൈറ്റ് ബ്ലൂ എന്നിങ്ങനെ രണ്ട് എക്സ്ക്ലൂസീവ് നിറങ്ങളിലും ബിഎംഡബ്ല്യു X7 ഫെയ്‌സ്‌ലിഫ്റ്റ് തെരഞ്ഞെടുക്കാനാവും.

കറുപ്പ് നിറത്തിൽ ചായം പൂശിയ മുൻവശത്തെ വലിയ കിഡ്‌നി ഗ്രില്ലാണ് ഡിസൈനിലെ പ്രധാന ഹൈലൈറ്റ്. ഇന്റീരിയറിൽ എക്‌സ്‌ക്വിസൈറ്റ് ലെതർ മെറിനോ അപ്‌ഹോൾസ്റ്ററി ടാർട്ടുഫോ, ഐവറി വൈറ്റ്, ബ്ലാക്ക് എന്നിങ്ങനെ വ്യത്യസ്‌ത നിറങ്ങളിലും സ്വന്തമാക്കാം. 3.0 ലിറ്റർ, ഇൻലൈൻ-സിക്‌സ് സിലിണ്ടർ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് ബിഎംഡബ്ല്യു X7 എസ്‌യുവിക്ക് തുടിപ്പേകുന്നത്. 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയാണ് ഇവ വരുന്നത് എന്നതും ഹൈലൈറ്റാണ്.

മോഡലിന്റെ പെട്രോൾ യൂണിറ്റ് 381 bhp കരുത്തിൽ പരമാവധി 520 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് ലക്ഷ്വറി എസ്‌യുവിക്ക് 0-100 കിലോമീറ്റർ വേഗത വെറും 5.8 സെക്കൻഡിൽ കൈവരിക്കാനാവും. മറുവശത്ത് ഡീസൽ എഞ്ചിന് 340 bhp പവറിൽ 700 Nm torque വരെ നൽകാനാവും. എസ്‌യുവിയുടെ ഡീസൽ പതിപ്പിന് 5.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുമെന്നാണ് ബിഎംഡബ്ല്യു അവകാശപ്പെടുന്നത്.

രണ്ട് എഞ്ചിനുകളും xDrive ഓൾ-വീൽ ഡ്രൈവ് സിസ്റ്റത്തിനൊപ്പം 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ഘടിപ്പിച്ചിരിക്കുന്നത്. ടോണിയുടെ മറ്റൊരു വാഹനമെന്ന് പറയുന്നത് കിയ കാർണിവലാണ്. ആദ്യം സൂചിപ്പിച്ചിരുന്നത് പോലെ കിയ കാർണിവലിന് വേണ്ടി സംസ്ഥാനത്തെ തന്നെ റെക്കോർഡ് തുകയ്ക്കായിരുന്നു സ്വന്തമാക്കിയത്. ടോണിച്ചായൻ ഇനി പുതിയതായി ഏത് വാഹനമായിരിക്കും എത്തിക്കുക എന്നതാണ് ഇനി കാത്തിരിക്കേണ്ടത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, July 22, 2024, 15:29 [IST]
English summary
Tony achayan gold jewellery owner shows off his impressive car collection in viral video
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X