ഉത്തരകൊറിയൻ മുങ്ങിക്കപ്പൽ തിരോധാനം: മൂന്നാം ലോകയുദ്ധത്തിന് സാധ്യത
ഉത്തരകൊറിയയെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്ത സൈനികാഭ്യാസത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം17,000 അമേരിക്കൻ സൈനികരും മൂന്ന് ലക്ഷത്തിലധികം ദക്ഷിണ കൊറിയൻ സൈനികരും പങ്കെടുക്കുന്ന ഈ സംയുക്ത സൈനിക അഭ്യാസം ഏകദേശം എട്ടാഴ്ചയോളം നീണ്ടുനിൽക്കും. തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ളതാണ് ഈ സൈനികാഭ്യാസമെന്നും ഇത് മറ്റൊരു ആവണയുദ്ധത്തിന് വഴിയൊരുക്കുമെന്നും ഉത്തരകൊറിയ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. സൈനികാഭ്യാസം ആരംഭിച്ചതോടെ ഇപ്പോഴിതാ ഉത്തരകൊറിയയുടെ മുങ്ങിക്കപ്പൽ കാണാതായിരിക്കുന്നു. ഇത് ഈ മേഖലയിൽ ഏത് സമയത്തും ഒരു യുദ്ധം പൊട്ടിപുറപ്പെടാനുള്ള സാഹചര്യമൊരുക്കിയിരിക്കുകയാണ്.
യുഎസിന് വെല്ലുവിളിയായി റഷ്യ കരുത്തുറ്റ സൈനിക വാഹനമിറക്കി
ഉത്തരകൊറിയയുടെ കിഴക്കന്‍ തീരത്ത് വെച്ചാണ് ഈ മുങ്ങിക്കപ്പലിപ്പോൾ നാടകീയമായ രീതിയിൽ കാണാതായിട്ടുള്ളത്. മുങ്ങിക്കപ്പലിനായുള്ള തിരച്ചിൽ ഊര്‍ജിതമാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കടലിനടിയില്‍ ലക്ഷ്യം തെറ്റിപ്പോവുകയോ സാങ്കേതിക കാരണങ്ങളാൽ തകരാറിലായി മുങ്ങിപ്പോവുകയോ ചെയ്തേക്കാമെന്നാണ് യുഎസ് അധികൃതരും യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളും വ്യക്തമാക്കുന്നത്. ഉത്തര കൊറിയ അടുത്തിടെ മുങ്ങിക്കപ്പലില്‍ നിന്നും വിക്ഷേപിക്കാൻ കഴിയുന്ന ബാലിസ്റ്റിക് മിസൈലുകള്‍ വികസിപ്പിക്കുന്ന ചില വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരുന്നു. ഇതിനുശേഷമാണ് ദുരൂഹ സാഹചര്യത്തില്‍ മുങ്ങിക്കപ്പൽ കാണാതാകുന്നതും. ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് വഴിതുറക്കാനുള്ള സാഹചര്യങ്ങളാണ് നിലനിൽക്കുന്നത്. ഉത്തരകൊറിയൻ സൈനികർക്ക് 70 മുങ്ങിക്കപ്പലുകളാണുള്ളത്. ഈയൊരു ചെറുരാജ്യത്തിനിത് ധാരാളമാണോ? ഏറ്റവും കൂടുതൽ മുങ്ങിക്കപ്പലുകൾ കൈവശം വെച്ചിട്ടുള്ള മറ്റ് രാജ്യങ്ങൾ ഏതോക്കെയെന്ന് നോക്കാം.

10.ഗ്രീസ്
പതിനോന്ന് മുങ്ങിക്കപ്പലുകൾ കൈവശം വച്ചിട്ടുള്ള ഗ്രീസാണ് പത്താംസ്ഥാനത്തിനർഹമായിട്ടുള്ളത്. സൈനികാവശ്യത്തിന് വേണ്ടിവന്നാൽ കൂടുതൽ മുങ്ങിക്കപ്പലുകൾ നിർമിക്കാനുള്ള ഒരുക്കത്തിലാണ് ഗ്രീസ്.

9.ടർക്കി
പതിമൂന്ന് കപ്പലുകളോടെയാണ് ടർക്കി ഒമ്പതാം സ്ഥാനത്തുള്ളത്. ടർക്കിഷ് നാവിക സൈന്യത്തിന് നിലവിൽ 48,600 സൈനികരാണുള്ളത്.

8.ഇന്ത്യ
സൈനിക ബലത്തിൽ നാലാമത്തെ വലിയ ലോക ശക്തിയാണ് ഇന്ത്യ. ഇന്ത്യൻ നാവികസേനയ്ക്ക് 14 മുങ്ങിക്കപ്പലുകളാണുള്ളത്. ന്യൂക്ലിയാർ വിക്ഷേപണത്തിന് കഴിവുള്ള അകുല എന്ന മുങ്ങിക്കപ്പലും ഇന്ത്യയ്ക്ക് സ്വന്തമായിട്ടുണ്ട്.

7.ദക്ഷിണകൊറിയ
15 മുങ്ങിക്കപ്പലുകളോടെ ഏഴാം സ്ഥാനത്തുള്ളത് ദക്ഷിണകൊറിയയാണ്. മറ്റ് കപ്പലുകളെയും കരയിലെ വസ്തുക്കളെയും നശിപ്പിക്കുന്ന ഹാർപൂൺ മിസൈലുകൾ വിക്ഷേപിക്കാൻ ശേഷിയുള്ള മുങ്ങിക്കപ്പലുകളാണ് ദക്ഷിണകൊറിയയ്ക്കുള്ളത്.

6. ജപ്പാൻ
രാജ്യത്തിന്റെ സൈനിക ശക്തിയുടെ ഭാഗമായി 17മുങ്ങിക്കപ്പലുകൾ സ്വന്തമാക്കികൊണ്ട് ജപ്പാൻ ആറാം സ്ഥാനത്തിനർഹമായി. രാജ്യത്തിന് ഭീഷണിയായിട്ടുള്ള എല്ലാ യുദ്ധക്കപ്പലുകളേയും നശിപ്പിക്കാൻ ശേഷിയുള്ളതാണ് എല്ലാ 17 മുങ്ങിക്കപ്പലുകളും.

5. ഇറാൻ
33 മുങ്ങിക്കപ്പലുകൾ കൈവശമുള്ള ഇറാൻ അഞ്ചാം സ്ഥാനത്താണുള്ളത്. ഇതിൽ മൂന്ന് റഷ്യൻ നിർമിത കപ്പലുകളും ഉൾപ്പെടും.

4.റഷ്യ
60 മുങ്ങിക്കപ്പലുകളുമായി റഷ്യയാണ് നാലാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. യുദ്ധാവശ്യങ്ങൾക്ക് രാജ്യം മുഖ്യമായും യുദ്ധക്കപ്പലുകളേയാണ് ആശ്രയിക്കുന്നത്.

3. ചൈന
കൂടുതൽ തീരദേശപ്രദേശങ്ങളുള്ള ഏറ്റവും വലിയ രാജ്യമാണ് ചൈന. തീരദേശ സുരക്ഷയ്ക്കായി 68 മുങ്ങിക്കപ്പലുകളാണ് ചൈനയ്ക്കുള്ളത്.

2. ഉത്തര കൊറിയ
ന്യൂക്ലിയാർ ശക്തിയുള്ളതും അല്ലാത്തതുമായി 70 മുങ്ങിക്കപ്പലുകളാണ് ഉത്തര കൊറിയയ്ക്കുള്ളത്. അതിലൊന്നാണിപ്പോൾ നഷ്ടമായിരിക്കുന്നത്. അക്കാരണത്താൽ അറുപത്തൊൻപതെണ്ണമായി കുറഞ്ഞിരിക്കുകയാണ്. എന്നിരുന്നാലും ഈ ചെറു രാജ്യത്തിന് ധാരാളമാണ്.

1. അമേരിക്ക
ആഗോളതലത്തിൽ സൈനിക ബലത്തിലും മുങ്ങിക്കപ്പലുകളുടെ എണ്ണത്തിലും അമേരിക്കയാണ് മുൻപന്തിയിൽ. ന്യൂക്ലിയാർ ശക്തിയുള്ളതും അല്ലാത്തതുമായി 75 മുങ്ങിക്കപ്പലുകളാണ് അമേരിക്കൻ നാവികസേനയുടെ കരുത്ത്.

ഭൂമിയിലെ ഏറ്റവും വലിയ ഉല്ലാസക്കപ്പൽ കന്നി യാത്രയാരംഭിച്ചു
സാഗരങ്ങൾ കീഴടക്കാൻ പായകപ്പലുമായി പെൺപടകൾ


Click it and Unblock the Notifications








