10 രാജ്യങ്ങളിലെ ട്രാഫിക് പൊലീസ് നൃത്തം
ട്രാഫിക്കില്‍ കുരുങ്ങിക്കിടക്കുന്നത് ലോകത്തിലെ ഏറ്റവും കൊടിയ നൈരാശ്യങ്ങളിലൊന്നാണ്. ജീവിതത്തിന്റെ വിലപ്പെട്ട സമയം ട്രാഫിക് ജാമില്‍ കിടന്നു തീരുന്നുവല്ലോ എന്നോര്‍ത്ത് നമ്മള്‍ തത്വജ്ഞാനികളായി മാറും. ഈ നൈരാശ്യം പലപ്പോഴും അപകടകാരിയാണ്. റോഡിലെ തര്‍ക്കങ്ങള്‍ക്കും മത്സരങ്ങള്‍ക്കും അതുവഴി അപകടങ്ങള്‍ക്കും വഴിവെക്കുന്നു നമ്മുടെ ട്രാഫിക് കുരുക്ക് നിരാശകള്‍.
നൃത്തം ചെയ്യുന്ന ട്രാഫിക് പൊലീസുകാരന്‍ എന്ന ആശയം ഉറവപൊട്ടുന്നത് ഇവിടെ നിന്നാണ്. കടുത്ത ട്രാഫിക് കുരുക്ക് തത്വചിന്തകളില്‍ മുഴുകി സംഘര്‍ഷഭരിതമായ നമ്മുടെ മനസ്സിനെ ഒന്നു കുളിര്‍പിക്കുക എന്നതാണ് ട്രാഫിക് പൊലീസുകാരുടെ നര്‍ത്തനത്തിന്റെ പ്രധാനം ഉദ്ദേശ്യം. താഴെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ട്രാഫിക് പൊലീസുകാരുടെ നൃത്തം കാണാം.


Click it and Unblock the Notifications








