പോഷെ: ഭാര്യയെ വഞ്ചിക്കുന്ന പുരുഷന്‍!

By Santheep

ഫെര്‍ഡിനാന്‍ഡ് പോഷെയുടെ ഏറ്റവും വിഖ്യാതമായ നിര്‍മിതികളിലൊന്ന് ഫോക്‌സ്‌വാഗണ്‍ ബീറ്റിലാണ്. 1934ല്‍ അഡോള്‍ഫ് ഹിറ്റ്‌ലറുടെ അഭ്യര്‍ത്ഥനയെ മാനിച്ചാണ് ഫെര്‍ഡിനാന്‍ഡ് ഈ ചെലവുകുറഞ്ഞ ചെറുകാര്‍ നിര്‍മിക്കുന്നത്. എന്നാല്‍ പോഷെ എന്ന പേര് അതിന്റെ ഖ്യാതിയുടെ ഉയരങ്ങളിലെത്തുന്നത് ബീറ്റിലിലൂടെയല്ല.

രണ്ടാം ലോകയുദ്ധത്തില്‍ യുദ്ധ ടാങ്കറുകളും മറ്റും നിര്‍മിച്ചുനല്‍കി പോഷെ സജീവമായി പങ്കെടുത്തു. ലോകയുദ്ധത്തിനൊടുവില്‍ പോഷെ 356 മോഡലുമായി പോഷെ കാര്‍നിര്‍മാണത്തിലേക്ക് പ്രവേശിച്ചു. പോഷെയുടെ ഡിസൈന്‍ തത്വശാസ്ത്രം രൂപപ്പെടുത്തുന്നതില്‍ യുദ്ധടാങ്കുകള്‍ നിര്‍മിച്ച പാരമ്പര്യം വലിയ സ്വാധീനം ചെലുത്തിയിട്ടുള്ളതായി കാണാം.

പോഷെയെക്കുറിച്ച് ഒരുപക്ഷേ, നിങ്ങള്‍ കേട്ടിരിക്കാനിടയില്ലാത്ത പത്തു കാര്യങ്ങളാണ് താഴെ ചിത്രത്താളുകളില്‍.

പോഷെ: ഭാര്യയെ വഞ്ചിക്കുന്ന പുരുഷന്‍!

ചിത്രങ്ങളിലൂടെ നീങ്ങുക.

10. ആദ്യത്തെ പോഷെ കാര്‍

10. ആദ്യത്തെ പോഷെ കാര്‍

ആദ്യമായി പുറത്തിറങ്ങിയ പോഷെ കാര്‍ '64' ആണ്. 1939ലാണ് ഈ മോഡല്‍ നിര്‍മിക്കപ്പെടുന്നത്. ഫോക്‌സ്‌വാഗണ്‍ ബീറ്റിലിന്റെ ഘടകഭാഗങ്ങള്‍ ഉപയോഗിച്ചായിരുന്നു പോഷെ 64 നിര്‍മിച്ചത്. 50 കുതിരശക്തി ഉല്‍പാദിപ്പിക്കുന്ന എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിച്ചത്.

09. ഉയരക്കുറവ്

09. ഉയരക്കുറവ്

ഉയരക്കുറവു കൊണ്ട് പ്രശസ്തമാണ് 1950കളില്‍ പുറത്തിറങ്ങിയ പോഷെ 550 സ്‌പൈഡര്‍. 54ല്‍ നടന്ന മില്ലെ മിഗ്ലിയ റോഡ് റേസിങ്ങില്‍ പങ്കെടുത്ത പ്രശസ്ത ഡ്രൈവര്‍ ഹാന്‍സ് ഹെര്‍മാന്‍ തന്റെ 550 സ്‌പൈഡറിനെ ഒരു അടച്ചിട്ട ലെവല്‍ ക്രോസ്സിങ് ഗേറ്റിനടയിലൂടെ കടത്തിക്കൊണ്ടുപോയത് ഓട്ടോ ഉലകത്തില്‍ ഏറെ പറയപ്പെട്ടിട്ടുള്ള ഐതിഹ്യങ്ങളിലൊന്നാണ്.

08. കുതിരശക്തി

08. കുതിരശക്തി

ലോകത്തിലെ ഏക്കാലത്തെയും കരുത്തേറിയ സ്‌പോര്‍ട്‌സ് കാര്‍ എന്നു വിശേഷിപ്പിക്കാം 1973ല്‍ പുറത്തിറങ്ങിയ പോഷെ 917/30യെ. പോഷെ 917 സ്‌പോര്‍ട്‌സ് കാര്‍ വേരിയന്റുകളില്‍ ഏറ്റവും അവസാനം പുറത്തിറങ്ങിയത് 917/30യാണ്. 5.4 ലിറ്ററിന്റെ 917/30 എന്‍ജിന്‍ 1580 കുതിരശക്തി വരെ പകരുന്ന വിധത്തില്‍ ട്യൂണ്‍ ചെയ്യപ്പെട്ടു. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ഈ വാഹനത്തിന് വെറും 2.0 സെക്കന്‍ഡുകള്‍ക്കുള്ളില്‍ സാധിച്ചു.

07. സണ്‍ വൈസര്‍

07. സണ്‍ വൈസര്‍

മുന്നിലും പിന്നിലും ഫ്‌ലിപ്-ഡൗണ്‍ സണ്‍ വൈസറുകളുമായി പുറത്തിറങ്ങിയ കാറാണ് പോഷെ 928. ഇമ്മാതിരിയില്‍ ഇതൊരെണ്ണം മാത്രമേ പുറത്തിറങ്ങിയിട്ടുള്ളൂ എന്നാണറിവ്.

06. പോഷെ 935 കാര്‍ട്ടൂണ്‍

06. പോഷെ 935 കാര്‍ട്ടൂണ്‍

ഈ കാര്‍ ഒരു കാര്‍ട്ടൂണ്‍ കഥാപാത്രത്തിന് പ്രചോദനമായിട്ടുണ്ട്. ഒരു റോബോട്ടിന്റെ രൂപമാണ് കാര്‍ കാര്‍ട്ടൂണ്‍ സ്വീകരിച്ചത്.

05. പോഷെ 956

05. പോഷെ 956

നര്‍ബര്‍ഗ്രിം ട്രാക്ക് കണ്ടിട്ടുള്ള ഏറ്റവും വേഗതയേറിയ വാഹനമാണ് പോഷെ 956. ഒരു ലാപ്പ് പൂര്‍ത്തിയാക്കാന്‍ ഈ കാറെടുത്ത സമയം 6:11.13. ട്രാക്കിന്റെ നീളം 20.81 കിലോമീറ്റര്‍.

04. പോഷെ ലോഗോ

04. പോഷെ ലോഗോ

മധ്യകാല യൂറോപ്യന്‍ പോരാളികള്‍ ഉപയോഗിച്ചിരുന്ന പടച്ചട്ടയുടെ ആകൃതിയിലാണ് പോഷെ ലോഗോ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

03. പോഷെ ട്രാക്ടര്‍!

03. പോഷെ ട്രാക്ടര്‍!

പോഷെ നിര്‍മിച്ച ട്രാക്ടര്‍ ഇന്ന് ലേലങ്ങളില്‍ വന്‍ വിലയ്ക്ക് വിറ്റഴിക്കപ്പെടുന്ന വാഹനമാണ്. 2625 സിസി ഡീസല്‍ എന്‍ജിനാണ് ഈ ട്രാക്ടറിലുള്ളത്. 38 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു ഈ എന്‍ജിന്‍.

02. പോഷെ ഡിസൈന്‍

02. പോഷെ ഡിസൈന്‍

പോഷെയുടെ തനത് ഡിസൈന്‍ ശൈലി ഉപയോഗിക്കപ്പെടുന്നത് കാറുകളില്‍ മാത്രമല്ല. മൊബൈല്‍ ഫോണുകള്‍ മുതല്‍ അടുക്കള സാമാനങ്ങള്‍ വരെ പോഷെ ഡിസൈനില്‍ ഇറങ്ങുന്നുണ്ട്. ചിലതെല്ലാം പോഷെ തന്നെ നിര്‍മിച്ച് പുറത്തിറക്കുമ്പോള്‍ മറ്റുചിലവ പോഷെയ്ക്ക് റോയല്‍റ്റി നല്‍കി വേറെ ചില കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്നു.

01. ഭാര്യയെ വഞ്ചിക്കുന്ന പോഷെ പുരുഷന്‍!

01. ഭാര്യയെ വഞ്ചിക്കുന്ന പോഷെ പുരുഷന്‍!

ഒരു ജര്‍മന്‍ മാഗസിന്‍ നടത്തിയ പഠനം വെളിപ്പെടുത്തിയത് 50 ശതമാനം പോഷെ ഉടമകളും അവരുടെ പങ്കാളിയെ വഞ്ചിക്കുന്നവരാണെന്നാണ്!

More from DriveSpark

Article Published On: Monday, November 10, 2014, 13:31 [IST]
English summary
Here are 10 facts about Porsche that would give you an inside peek about the carmaker.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X