ആരേയും ഭ്രമിപ്പിക്കുന്ന വേഗതയുള്ള 10 കാറുകൾ

By Praseetha

കാറോ ബൈക്കോ ഏതുമായിക്കോട്ടെ റേസിംഗുകൾക്ക് എത്രയധികം ആരാധകരാണ് ലോകത്തെമ്പാടുമുള്ളതെന്ന് ആലോചിച്ച് നോക്കിയിട്ടുണ്ടോ? വേഗതയോടുള്ള മനുഷ്യന്റെ അടങ്ങാത്ത അഭിനിവേശമാണ് ഈ ആവേശത്തിന് കാരണം.

കാറുകളിൽ ഉണ്ടായിരിക്കേണ്ട ചില നിർ‌ണായക സാങ്കേതികതകൾ

ലോകത്തിൽ വേഗതയേറിയ കാറുകളോടാണ് ആളുകൾക്ക് കൂടുതൽ കമ്പവും. അത്തരത്തിൽ ആളുകളെ ഭ്രമിപ്പിക്കുന്ന വേഗത്തിലോടുന്ന പത്ത് കാറുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

10. ഗുംപേർട് അപ്പോളോ

10. ഗുംപേർട് അപ്പോളോ

ഉയർന്ന വേഗത- 359km/h

മണിക്കൂറിൽ 359കിലോമീറ്റർ വേഗത പിടിക്കുന്ന ഗുംപേർട് അപ്പോളോ ആണ് വേഗതയുടെ കാര്യത്തിൽ പത്താമതുള്ളത്. ഓഡിയിലുപയോഗിച്ചിട്ടുള്ള 4.2ലിറ്റർ ട്വിൻ ടർബോ വി8 എൻജിനാണ് വേഗതയ്ക്ക് ആക്കം കൂട്ടാനായി ഉപയോഗിച്ചിരിക്കുന്നത്. 641 ബിഎച്ച്പിയുള്ള ഈ എൻജിനിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 3.1സെക്കന്റുമതി.

09. നോബിൾ എം600

09. നോബിൾ എം600

ഉയർന്ന വേഗത-362km/h

2010ൽ ഗുഡ്‌വുഡ് ഫെസ്റ്റിവൽ ഓഫ് സ്പീഡ് എന്ന ഇവന്റിൽ വെച്ച് ലോഞ്ച് ചെയ്യപ്പെട്ട നോബിൾ എം600 ആണ് ഒമ്പതാം സ്ഥാനത്തുള്ളത്. 650ബിഎച്ച്പിയുള്ള 4.4ലിറ്റർ ട്വിൻ ടർബോചാർജ്ഡ് എൻജിനാണ് ഈ ബ്രിട്ടീഷ് നിർമിത കാറിന് കരുത്തേകുന്നത്. വെറും 3 സെക്കന്റിലാണ് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുന്നത്.

08. സെൻവോ എസ്‌ടി1

08. സെൻവോ എസ്‌ടി1

ഉയർന്ന വേഗത-375km/h

ഉയർന്ന വേഗതയിൽ എട്ടാം സ്ഥാനം സ്വീഡിഷ് നിർമിത സെൻവോ എസ്‌ടി1എന്ന വാഹനത്തിനാണ്. 1100ബിഎച്ച്പിയും 1430എൻഎം ടോർക്കുമുള്ള 6.8ലിറ്റർ വി8സൂപ്പർചാർജ്ഡ് എൻജിനാണ് ഈ കാറിനെ കൂടുതൽ കരുത്തനാക്കുന്നത്. 3 സെക്കന്റ് കൊണ്ടാണ് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലെത്തുന്നത്.

07. മെക്ലാരൻ എഫ്1

07. മെക്ലാരൻ എഫ്1

ഉയർന്ന വേഗത-386km/h

ഉയർന്ന വേഗതയുള്ളൊരു കാര്‍മാത്രമല്ല മെക്ലാരന്‍ എഫ് വണ്‍ ലോക വാഹന ചരിത്രത്തില്‍ തന്നെ വളരെ അധികം സ്ഥാനമുള്ളൊരു കാറുകൂടിയാണ്. 618ബിഎച്ച്പി ഉല്പാദിപ്പിക്കുന്ന 6.2ലിറ്റർ നാച്ചുറലി ആസ്പിരേറ്റ‍ഡ് വി12 എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലെത്താൻ വെറും 3.2സെക്കന്റുമതി.

06.കൊണിങ്സേഗ് സിസിഎക്സ്

06.കൊണിങ്സേഗ് സിസിഎക്സ്

ഉയർന്ന വേഗത- 395km/h

സ്വീഡിഷ് വാഹന നിര്‍മ്മാതാവായ കൊണിങ്സേഗ് വേഗത കൂടിയ കാറുകള്‍ നിര്‍മ്മിക്കുന്നതില്‍ പ്രധാനിയാണ്. ലോകത്തിലെ ഉയർന്ന വേഗതയിലുള്ള കാറിൽ ആറാംസ്ഥാനം കൊണിങ്സേഗ് സിസിഎക്സിനാണ്. 4.7ലിറ്റർ വി8 ട്വിൻ സൂപ്പർചാർജ്ഡ് എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 3.2സെക്കന്റാണ് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലെത്താനെടുക്കുന്ന സമയം.

05. സലീൻ എസ്7 ട്വിൻ ടർബോ

05. സലീൻ എസ്7 ട്വിൻ ടർബോ

ഉയർന്ന വേഗത- 399km/h

വേഗതയിൽ അഞ്ചാം സ്ഥാനം സലീനിന്റെ സൂപ്പര്‍ കാറായ എസ് 7ന്റെ പുതിക്കിയ പതിപ്പ് എസ് 7 ട്വിന്‍ ടര്‍ബോയ്ക്കാണ്. 750ബിഎച്ച്പിയുള്ള 7.0ലിറ്റർ ട്വിൻ ടർബോചാർജ്ഡ് വി8 എൻജിനാണ് ഇതിന് കരുത്തുപകരുന്നത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലെത്താൻ വെറും 2.8സെക്കന്റുമാത്രം മതി.

04. എസ്എസ്‌സി അൾട്ടിമേറ്റ് എയ്റോ

04. എസ്എസ്‌സി അൾട്ടിമേറ്റ് എയ്റോ

ഉയർന്ന വേഗത- 412km/h

2006ൽ ലോഞ്ച് ചെയ്തപ്പോൾ വേഗതയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ കാറായിരുന്നുവിത്. ഉയർന്ന 1183ബിഎച്ച്പിയും 1483ടോർക്കുമുള്ള 6.4ലിറ്റർ ട്വിൻ ടർബോചാർജ്ഡ് വി8 എൻജിനാണ് കരുത്തേകാൻ ഉപയോഗിച്ചിരിക്കുന്നത്.

03. കൊണിങ്സേഗ് അഗേര ആർ

03. കൊണിങ്സേഗ് അഗേര ആർ

ഉയർന്ന വേഗത- 420km/h

കൊണിങ്സേഗിൽ നിന്നുള്ള മറ്റൊരു കാറായ അഗേര ആർ ആണ് വേഗതയിൽ മൂന്നാം സ്ഥാനത്തുള്ളത്. 1124ബിഎച്ച്പിയുള്ള 5.0ലിറ്റർ ട്വിൻ ടർബോ ചാർജ്ഡ് വി8എൻജിനാണ് ഇതിന് കരുത്തുപകരുന്നത്. 2.8സെക്കന്റ് കൊണ്ടാണ് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുന്നത്.

02. ഹെന്നസി വെനോം ജിടി

02. ഹെന്നസി വെനോം ജിടി

ഉയർന്ന വേഗത- 439km/h

ലോകത്തിലെ രണ്ടാമത്തെ വേഗതയേറിയ കാർ എന്ന ബഹുമതിക്കർഹമായിരിക്കുന്നത് ഹെന്നസി വെനോം ജിടി ആണ്. ലോട്ടസിന്‍റെ സൂപ്പര്‍കാറിനെ അടിസ്ഥാനപ്പെടുത്തിയാണ് വെനോം നിര്‍മ്മിച്ചിട്ടുള്ളത്. 1244ബിഎച്ച്പിയുള്ള 7.0ലിറ്റർ ട്വിൻ ടർബോചാർജ്ഡ് വി8 എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. പൂജ്യത്തില്‍ നിന്ന് 300 കീമി വേഗത കൈവരിക്കാന്‍ വെനോമിന് 13.63 സെക്കന്‍റ് മാത്രം മതി.

01. ബുഗാട്ടി ഷിരോൺ

01. ബുഗാട്ടി ഷിരോൺ

ഉയർന്ന വേഗത- 463km/h

ലോകത്തിലെ മികച്ച കാറെന്നും ലോകത്തിലെ ഏറ്റവും വേഗതയേറിയ കാറെന്നും വിശേഷണം നൽകാവുന്ന വാഹനമാണ് ബുഗാട്ടി ഷിരോൺ. മണിക്കൂറിൽ 463 കിമി വേഗതയായി പരിമിതപ്പെടുത്തിയിരിക്കുന്നു. കണ്ണു ചിമ്മുന്ന സമയം കൊണ്ട് ഇത് കിലോമീറ്ററുകള്‍ താണ്ടും. വെറും 2.4സെക്കന്റ് കൊണ്ടാണ് പൂജ്യത്തില്‍ നിന്ന് 100 കീമി വേഗത കൈവരിക്കുന്നത്. 8.0ലിറ്റർ ക്വാഡ് ടർബോചാർജ്ഡ് ഡബ്ല്യൂ16 എൻജിനാണ് ഈ ബുഗാട്ടി കാറിന് കരുത്തേകുന്നത്.

കൂടുതൽ വായിക്കൂ

ഇന്ത്യയിലെ മികച്ച10 മൈലേജ് കാറുകൾ

കൂടുതൽ വായിക്കൂ

ഇന്ത്യയിലെ മികച്ച സിഎൻജി കാറുകൾ

More from DriveSpark

Article Published On: Tuesday, May 17, 2016, 13:00 [IST]
English summary
Top 10 Fastest Cars In The World – How Fast Is Fastest?
കൂടുതല്‍... #കാർ #car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X