ഇന്ത്യയിലെ മനോഹരമായ 15 ഡ്രൈവ് ഇന്‍ ബീച്ചുകള്‍

By Santheep

കടല്‍ത്തീരങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത നാടാണ് നമ്മുടേത്. ലോകത്തിലെ ഏറ്റവും വിഖ്യാതമായ ഡ്രൈവ് ഇന്‍ ബീച്ചുകളില്‍ പലതും സ്ഥിതി ചെയ്യുന്നത് ഇന്ത്യയിലാണ്. അതില്‍തന്നെ കേരളം ഒരു പ്രധാനപ്പെട്ട കേന്ദ്രമാകുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും കേരളത്തിലെ ഡ്രൈവ് ഇന്‍ കടല്‍ത്തീരങ്ങള്‍ തെരഞ്ഞ് ആളുകള്‍ വരാറുണ്ട്.

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഡ്രൈവ് ഇന്‍ ബീച്ചുകളെക്കുറിച്ചാണ് ഇവിടെ നമ്മള്‍ ചര്‍ച്ചിക്കുന്നത്. ഏറ്റവുമടുത്തുള്ള ഒരു ബീച്ചിലേക്കു പോകാന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു നിറുത്തിയിട്ടുവേണം ഇത് വായിക്കാന്‍!

01. വര്‍ക്കല ബീച്ച്

01. വര്‍ക്കല ബീച്ച്

പാപനാശം ബീച്ച് എന്നും അറിയപ്പെടുന്നുണ്ട് ഈ കടല്‍ത്തീരം. തിരുവനന്തപുരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്രകൃത്യായുള്ള വലിയ മണ്‍തിട്ടുകള്‍ തീര്‍ത്ത വലിയ ഭിത്തികള്‍ക്കും കടലിനും ഇടയിലുള്ള ഈ തീരം അസാധ്യമായ ഡ്രൈവിങ് അനുഭൂതി പകരും എന്ന കാര്യത്തില്‍ സന്ദേഹമില്ല. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ കടല്‍ ശാന്തമായിരിക്കുമ്പോള്‍ ഈ ബീച്ചിലേക്ക് പോകാവുന്നതാണ്.

ചിത്രം

02. ഗോകര്‍ണം ബീച്ച്

02. ഗോകര്‍ണം ബീച്ച്

സൗത്ത് കര്‍ണാടകത്തിലാണ് ഈ കടല്‍ത്തീരം സ്ഥിതി ചെയ്യുന്നത്. ഈ കടല്‍ത്തീരത്തിലെ വെള്ള മണല്‍ത്തരികള്‍ തീര്‍ക്കുന്ന സൗന്ദര്യം അസാധ്യമാണ്. സെപ്തംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളില്‍ ഇവിടങ്ങളിലേക്ക് ഡ്രൈവ് ചെയ്തു പോകാവുന്നതാണ്.

ചിത്രം

03. മുഴുപ്പിലങ്ങാട് ബീച്ച്

03. മുഴുപ്പിലങ്ങാട് ബീച്ച്

ലോകോത്തരമായ ഒരു ഡ്രൈവ് ഇന്‍ ബീച്ച് കേരളത്തിലുണ്ടെന്നു കേട്ടാല്‍ അതില്‍ അതിശയോക്തി തോന്നരുത്. ഏഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇന്‍ ബീച്ചാണിത്. 4 കിലോമീറ്ററാണ് നീളം. കണ്ണൂരിനും തലശ്ശേരിക്കും ഇടയിലാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. സെപ്തംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ ഇവിടം സന്ദര്‍ശിക്കാവുന്നതാണ്.

ചിത്രം

04. തര്‍ക്കാര്‍ലി

04. തര്‍ക്കാര്‍ലി

മഹാരാഷ്ട്രത്തില്‍ സ്ഥിതി ചെയ്യുന്നു ഈ ബീച്ച്. സ്‌കൂബാ ഡൈവിങ്ങിന് പേരുകേട്ടതാണ് ഈ ബീച്ച്. ഡ്രൈവ് ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഇവിടേക്കു പോകാവുന്നതാണ്.

ചിത്രം

05. കോവളം ലൈറ്റ്ഹൗസ് ബീച്ച്

05. കോവളം ലൈറ്റ്ഹൗസ് ബീച്ച്

118 മീറ്റര്‍ ഉയരമുള്ള ഒരു ലൈറ്റ് ഹൗസാണ് ഈ ബീച്ചിലെ പ്രധാന ആകര്‍ഷണം. സെപ്തംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളില്‍ ഈ ബീച്ചിലേക്കു പോകാവുന്നതാണ്. സായ്പ്പന്മാരെ ആകര്‍ഷിക്കാനായി കെട്ടിയുയര്‍ത്തിയ ചെറിയ ടെന്റുകള്‍ പോലുള്ള റസ്റ്ററന്റുകളില്‍ നല്ല ഫ്രഷ് മീന്‍ വറുത്തും പൊരിച്ചും കരിച്ചും കറിവെച്ചുമൊക്കെ കിട്ടും. ഒരുതവണ ഇത് ടേസ്റ്റ് ചെയ്തയാള്‍ പിന്നെയും പിന്നെയും ഈ ബീച്ച് സന്ദര്‍ശിക്കാനാഗ്രഹിക്കും.

ചിത്രം

06. പാരഡൈസ് ബീച്ച്

06. പാരഡൈസ് ബീച്ച്

പോണ്ടിച്ചേരിയിലാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളില്‍ ഇവിടേക്കു പോകാവുന്നതാണ്.

ചിത്രം

07. ധനുഷ്‌കോടി ബീച്ച്

07. ധനുഷ്‌കോടി ബീച്ച്

രാമേശ്വരത്താണ് ധനുഷ്‌കോടി ബീച്ച് സ്ഥിതി ചെയ്യുന്നത്. രാമേശ്വരത്തു നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് ഈ കടല്‍ത്തീരം. ഈ ഭാഗത്താണ് മണല്‍ അടിഞ്ഞുകൂടി വലിയ തിട്ട് രൂപപ്പെട്ടിട്ടുള്ളത്. മിഥോളജിയില്‍ വിശ്വസിക്കുന്ന ചില ഇന്ത്യാക്കാര്‍ പറയുന്നതു പ്രകാരം ഈ തിട്ട് നിര്‍മിച്ചത് രാമന്‍ എന്ന സങ്കല്‍പപുരുഷനാണ്. ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ ഇവിടേക്ക് യാത്ര ചെയ്താല്‍ കിടിലം ആയിരിക്കും!

ചിത്രം

08. ആലപ്പുഴ മാരാരി ബീച്ച്

08. ആലപ്പുഴ മാരാരി ബീച്ച്

ആലപ്പുഴ ടൗണില്‍ നിന്ന് 11 കിലോമീറ്റര്‍ അപ്പുറത്ത് സ്ഥിതി ചെയ്യുന്നു ഈ ബീച്ച്. മാരാരിക്കുളം എന്ന പ്രശസ്തമായ പ്രദേശത്താണ് മാരാരി ബീച്ചുള്ളത്. ടച്ചിങ്‌സായി കരിമീന്‍ വെച്ച് കള്ളടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാരാരി ബീച്ചിലേക്ക് പോവുക. സെപ്തംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലത്ത് ഇവിടേക്കു പോകാവുന്നതാണ്.

ചിത്രം

09. ബട്ടര്‍ഫ്‌ലൈ ബീച്ച്

09. ബട്ടര്‍ഫ്‌ലൈ ബീച്ച്

ഇഗോവയിലെ മറ്റ് ബീച്ചുകളെപ്പോലെയല്ല ബട്ടര്‍ഫ്‌ലൈ ബീച്ച്. ഇവിടേക്കു പോകാന്‍ റോഡില്ല എന്നതാകുന്നു പ്രത്യേകത. ഗോവയിലെ പാലോലെം ബീച്ച് വരെ ഡ്രൈവ് ചെയ്തു പോയി അവിടെ നിന്ന് ബോട്ടില്‍ ബട്ടര്‍ഫ്‌ലൈ ബീച്ചിലേക്കു പോകാവുന്നതാണ്. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍ ഇവിടേക്കു പോയാല്‍ തകര്‍ക്കും.

ചിത്രം

10. ഗാല്‍ജിബാഗ ബീച്ച്

10. ഗാല്‍ജിബാഗ ബീച്ച്

ഉച്ചാരണം ഇങ്ങനെത്തന്നെയാണോ എന്നറിയില്ല. എങ്കിലും കേട്ടിടത്തോളം മരണ മാസ്സാണ് ഈ ബീച്ച്. മണ്‍സൂണ്‍ മാസങ്ങളില്‍ പോകാവുന്ന കടല്‍ത്തീരം കൂടിയാണിത്. നിറയെ കടലാമകള്‍ കരയിലേക്ക് കയറിവരുന്നതിനാല്‍ തീരത്തുകൂടി വണ്ടിയോടിക്കുന്നത് അനുവദിക്കുകയില്ല. ജൂലൈ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളില്‍ ഇവിടം സന്ദര്‍ശിക്കാം.

ചിത്രം

11. ഭോഗാവ് ബീച്ച്

11. ഭോഗാവ് ബീച്ച്

ഡോള്‍ഫിനുകളുടെ അര്‍മാദം കണ്ട് രസിക്കാന്‍ പറ്റിയ ബീച്ചാണിത്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങള്‍ മാസ്സ് ആണ്.

ചിത്രം

12. പോലെം ബീച്ച്

12. പോലെം ബീച്ച്

ഗോവയിലെ മറ്റൊരു രഹസ്യ സങ്കേതം. വലിയ തോതിലുള്ള ടൂറിസം ആക്രമണമൊന്നും നടന്നിട്ടില്ലാത്ത ഇടമാണിത്. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ദിവസങ്ങളില്‍ ഇങ്ങോട്ടു നീങ്ങാം.

ചിത്രം

13. തിരുച്ചോപുരം ബീച്ച്

13. തിരുച്ചോപുരം ബീച്ച്

ഏകാന്തതയുടെ അപാരതീരം എന്ന പാട്ടുവെച്ച് ഈ ബീച്ചിലേക്കു പോയാല്‍ കിടിലം ആയിരിക്കും. കടല്‍ത്തീരത്തിരുന്നാല്‍ മാത്രം കവിതയെഴുതാന്‍ സാധിക്കുന്ന കവികള്‍ക്കും ഇങ്ങോട്ടു പോകാവുന്നതാണ്. ഒരാളും ശല്യപ്പെടുത്താന്‍ വരില്ല. മണലില്‍ ഓട്ടയുണ്ടാക്കുന്ന ഞണ്ടുകളും ഇളംകാറ്റിലാടുന്ന തേങ്ങാക്കുലകളും മാത്രം കൂട്ടിന്. ചെന്നൈയിലെ കത്തിരിച്ചൂടില്‍ നിന്നൊരു മോചനം! നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളില്‍ ചെല്ലാം.

ചിത്രം

14. കിഴുന്ന ഏഴര ബീച്ച്

14. കിഴുന്ന ഏഴര ബീച്ച്

കടലാക്രമണം ഇല്ലാത്ത കാലത്ത് ഈ ബീച്ചിലൂടെ സൈക്കിളോടിക്കാന്‍ ചെല്ലാവുന്നതാണ്. മോട്ടോര്‍സൈക്കിള്‍ അനുവദിക്കുമോ എന്ന് വ്യക്തമല്ല. കണ്ണൂരിലാണ് കിഴുന്ന ഏഴര ബീച്ച് സ്ഥിതി ചെയ്യുന്നത്. സെപ്തംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ കടലാക്രമണമില്ല.

ചിത്രം

15. കാപ്പില്‍ ബീച്ച്

15. കാപ്പില്‍ ബീച്ച്

പ്രശസ്തമായ ബേക്കല്‍ കോട്ടയില്‍ നിന്ന് 6 കിലോമീറ്റര്‍ ഡ്രൈവ് ചെയ്താല്‍ ഈ ബീച്ചിലെത്താം. വലിയ തോതിലുള്ള വാണിജ്യവല്‍ക്കരണമൊന്നും നടന്നിട്ടില്ലാത്തതു കൊണ്ട് സമാധാനമായിട്ടിരിക്കാം. കാപ്പില്‍ ബീച്ചിലേക്ക് സെപ്തംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ ഈ ബീച്ചിലേക്കു പോകാവുന്നതാണ്.

ചിത്രം

Article Published On: Thursday, April 30, 2015, 17:39 [IST]
English summary
Top 15 Scenic Beaches To Drive To
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X