യെവൻമാര് പുലികളാണ് കേട്ടാ! ജൂൺ മാസത്തിൽ ഏറ്റവും കൂടുതൽ വിറ്റ് പോയ കാറുകൾ ഇവയൊക്കെ
കഴിഞ്ഞ ജൂൺ മാസത്തിൽ ഇന്ത്യയിൽ വിറ്റ മൊത്തം കാറുകളുടെ 75 ശതമാനം ഈ കാറുകളാണ്. 2,43,169 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വാഹന നിർമാതാക്കൾ വിറ്റത്. അതിൽ 1,06,528 യൂണിറ്റുകളും ഹാച്ച്ബാക്കുകളാണ്.

ഇതോടെ ഒരു കാര്യം മനസിലായി പുതിയ ട്രെൻഡ് എസ്‌യുവി ആണെങ്കിലും ഹാച്ച്ബാക്കിനെ അങ്ങനെ കൈവിട്ടിട്ടില്ല. ഇപ്പോഴത്തെ വാഹനവിപണിയിൽ എല്ലാവരും കൂടുതലായി ആഗ്രഹിക്കുന്ന സെഗ്മെൻ്റായി എസ്‌യുവി മാറിയിട്ടുണ്ട്.

എന്നാൽ ഹാച്ച്ബാക്കിനേക്കാൾ എസ്‌യുവികൾ പൊതുവേ വില കൂടിയതും, എന്നാൾ നിർമാതാക്കൾക്ക് മികച്ച ലാഭം കിട്ടുന്നതുമായത് കൊണ്ട് ഹാച്ച്ബാക്കിനേക്കാൾ ലാഭം കൊയ്യുന്നത് എസ്‌യുവികളിലാണ്. അതിനുളള ഏറ്റവും നല്ല ഉദാഹരണമാണ് സാൻട്രോയെ ഹ്യുണ്ടായി പിൻവലിച്ചത്.

എസ്‌യുവികൾക്ക് ശേഷം, 32,997 യൂണിറ്റുകളുമായി കൂടുതൽ ലാഭം നേടുന്ന എംപിവികളാണ് അടുത്തത്. ഇപ്പോഴത്തെ ട്രെൻഡ് അനുസരിച്ച് സെഡാൻ വാഹനങ്ങൾ മരണത്തോട് അടുക്കുകയാണെന്ന് വേണം പറയാൻ. എന്നാൽ സ്ലാവിയ, വിർടസ്, ഓൾ-ന്യൂ സിറ്റി തുടങ്ങിയ പുതുമുഖങ്ങൾ സെഡാൻ വാഹനങ്ങൾക്ക് ജീവവായു നൽകി കൊണ്ടിരിക്കുകയാണ്. 17,528 യൂണിറ്റുകളാണ് സെഡാൻ സെഗ്മെൻ്റിൽ വിറ്റത്.

ഇന്ത്യയിൽ വിൽപ്പനയ്ക്കായി എത്തുന്ന ഒരേയൊരു പാസഞ്ചർ വാനാണ് മാരുതി സുസുക്കി ഇക്കോ. അത് കൊണ്ട് തന്നെ വാൻ എന്ന് പറഞ്ഞാൽ അത് മാരുതി സുസുക്കിയുടെ ഇക്കോയെയാണ് സൂചിപ്പിക്കുന്നത്. 10,130 യൂണിറ്റുകളാണ് മാരുതി സുസുക്കിയുടെ ഇക്കോ വിറ്റത്.

ജൂണിൽ ഏറ്റവും കൂടുതൽ വിറ്റ വാഹനങ്ങളുടെ ടോപ്പ് 25 വാഹനങ്ങളുടെ ലിസ്റ്റിൽ ആദ്യത്തെ പത്തിൽ ആറെണ്ണവും മാരുതി സുസുക്കിക്ക് സ്വന്തമാണ്. ലിസ്റ്റിൽ ആദ്യം ഉളളത് മാരുതിയുടെ വാഗൺആർ ആണ്. 25 വാഹനങ്ങളുടെ ലിസ്റ്റിൽ മാരുതി സുസുക്കിക്ക് 9 മോഡലുകളാണ് ഉളളത്. ആദ്യത്തെ പത്തിൽ രണ്ടാമത് ടാറ്റ മോട്ടോഴ്‌സാണ്. മൊത്തം വിൽപ്പനയുടെ കാര്യത്തിൽ ഇത് രണ്ടാമതായിരിക്കില്ല എന്നാലും ആദ്യത്തെ പത്തിൽ ടാറ്റയുടെ 2 മോഡലുകളാണുളളത്. ആദ്യത്തെ 25 ൽ ടാറ്റയ്ക്ക് 4 മോഡലുകളും ഉണ്ട്.

ആദ്യ 25-ൽ 4 മോഡലുകളും ആദ്യ 10-ൽ 2 മോഡലുകളുമായി ഹ്യുണ്ടായി മൂന്നാം സ്ഥാനത്തെത്തി. കിയയുടെ കാര്യമാണെങ്കിൽ കിയയുടെ മുഖ്യധാരാ മോഡലുകൾ ആദ്യ 25-ൽ എത്തിയിട്ടുണ്ട്. മഹീന്ദ്രയ്ക്ക് ആദ്യ 25-ൽ രണ്ട് മോഡലുകളുണ്ട്, അതുപോലെ തന്നെ ടൊയോട്ടയ്ക്കും.

| Rank | Model | Jun-22 | Jun-21 | Growth (%) |
| 1 | Maruti Wagonr | 19,190 | 19,447 | -1.32 |
| 2 | Maruti Swift | 16,213 | 17,727 | -8.54 |
| 3 | Maruti Baleno | 16,103 | 14,701 | 9.54 |
| 4 | Tata Nexon | 14,295 | 8,033 | 77.95 |
| 5 | Hyundai Creta | 13,790 | 9,941 | 38.72 |
| 6 | Maruti Alto | 13,790 | 12,513 | 10.21 |
| 7 | Maruti Dzire | 12,597 | 12,639 | -0.33 |
| 8 | Maruti Ertiga | 10,423 | 9,920 | 5.07 |
| 9 | Tata Punch | 10,414 | 0 | - |
| 10 | Hyundai Venue | 10,321 | 4,865 | 112.15 |
| 11 | Maruti Eeco | 10,130 | 9,218 | 9.89 |
| 12 | Hyundai i10 NIOS | 8,992 | 8,787 | 2.33 |
| 13 | Maruti Celerio | 8,683 | 752 | 1054.65 |
| 14 | Kia Seltos | 8,388 | 8,549 | -1.88 |
| 15 | Hyundai i20 | 7,921 | 6,333 | 25.08 |
| 16 | Kia Carens | 7,895 | 0 | - |
| 17 | Mahindra Bolero | 7,884 | 5,744 | 37.26 |
| 18 | Kia Sonet | 7,455 | 5,963 | 25.02 |
| 19 | Toyota Innova | 6,795 | 2,973 | 128.56 |
| 20 | Mahindra XUV700 | 6,022 | 0 | - |
| 21 | Tata Altroz | 5,366 | 6,350 | -15.50 |
| 22 | Tata Tiago | 5,310 | 4,881 | 8.79 |
| 23 | Toyota Urban Cruiser | 5,301 | 2,584 | 105.15 |
| 24 | Maruti Ignis | 4,960 | 3,583 | 38.43 |
| 25 | Tata Tigor | 4,931 | 1,076 | 358.27 |

പുതിയ മോഡൽ അവതരിപ്പിച്ചത് കൊണ്ട് മാരുതി സുസുക്കി സെലേറിയോ 1055% വളർച്ചയാണ് നേടിയത്. 358% വളർച്ചയാണ് ടാറ്റ ടിഗോറിൻ്റെ, പുതുതായി പുറത്തിറക്കിയ CNG വകഭേദങ്ങൾ ഉണ്ടാക്കിയത്, 129% വളർച്ചയോടെ ടൊയോട്ട ഇന്നോവ ക്രിസ്റ്റ, 112% വളർച്ചയോടെ ഹ്യൂണ്ടായ് വെന്യു, 105% വളർച്ചയോടെ ടൊയോട്ട അർബൻ ക്രൂയിസർ എന്നിവയാണ് മറ്റ് പ്രധാന വളർച്ചാ വർഷം.

മാരുതി സുസുക്കി ഇപ്പോഴും പിവി സെഗ്‌മെന്റിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്, എന്നാൽ വരും വർഷങ്ങളിൽ അത് എങ്ങനെ നിലനിൽക്കും എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. എന്തായാലും ഒരു ദിവസം കൊണ്ട് മാരുതി സുസുക്കിയെ താഴെയിറക്കാൻ മറ്റ് നിർമ്മാതാക്കൾക്കൊന്നും കഴിയില്ല. എന്നാൽ പുതിയ മത്സരം, സുരക്ഷ, പുതിയ ഗവൺമെന്റ് മാനദണ്ഡങ്ങൾ മുതലായവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൊണ്ടും എയർബാഗ് വിഷയത്തിൽ മാരുതിയുടെ എതിർപ്പ് അറിയിച്ചതും മാരുതിയുടെ വിപണിവിഹിതം കുറഞ്ഞതുമെല്ലാം മാരുതിക്ക് വരും കാലത്ത് ദോഷമാകാനാണ് സാധ്യത


Click it and Unblock the Notifications








