ഓട്ടോമൊബൈല്‍ ആക്‌സസറികളില്‍ വന്‍ ഓഫറുകള്‍

ദീപാവലിക്കാലമാണ്. വില്‍ക്കാന്‍ വെക്കുന്നതെന്തും വാങ്ങാനാളുള്ള കാലം! വില്‍പനക്കാരുടെയെല്ലാം മനസ്സില്‍ ഇക്കാലത്ത് കുറെയധികം പടക്കങ്ങള്‍ ഒരുമിച്ച് പൊട്ടുന്നു. എല്ലാ സാധനങ്ങള്‍ക്കും വിലക്കിഴിവുകളും ഗിഫ്റ്റുകളും തുടങ്ങി വന്‍ ഓഫറുകളുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പാടുപെടുന്നു എല്ലാവരും.

പൊന്നുംവിലയ്ക്ക് സാധനം വാങ്ങിയാല്‍ ഒടുവില്‍ നറുക്കെടുപ്പിലൂടെ സമ്മാനം തുടങ്ങിയ കാടടച്ചുള്ള വെടികളോട് ആളുകള്‍ വലിയ താല്‍പര്യം കാണിക്കുന്നില്ല. ഇക്കാരണത്താലായിരിക്കണം ഓണ്‍ലൈനായി വാങ്ങുവാനാണ് അധികം പേരും ഇന്ന് താല്‍പര്യപ്പെടുന്നത്. ഓരോ ഉല്‍പന്നങ്ങളിലും കേന്ദ്രീകരിച്ച കിഴിവുകളും മറ്റ് ഓഫറുകളുമെല്ലാം ആളുകളെ വലിയ തോതില്‍ ആകര്‍ഷിക്കുന്നു.

ഇവിടെ ഓട്ടോമൊബൈല്‍ ആക്‌സസറികളില്‍ ഈയാഴ്ചയില്‍ ലഭ്യമായിട്ടുള്ള ഓഫറുകള്‍ കാണാം.

1. കാര്‍ - ബൈക്ക് ബോഡി കവര്‍ ഓഫറുകള്‍ ഷോപ്ക്ലൂസ് ഡോട് കോമില്‍
കാറുകള്‍ക്കും ബൈക്കുകള്‍ക്കും ആവശ്യമായ നിലവാരമേറിയ ബോഡി കവറുകള്‍ക്ക് വന്‍ ഓഫറുകള്‍ നിലവിലുണ്ട് ഷോപ്ക്ലൂസില്‍.

ഈ ഓഫറുകളില്‍ താല്‍പര്യമുള്ളവര്‍ക്ക് ഇതുവഴി പോകാം.

2. ബൈക്കര്‍ ജാക്കറ്റുകള്‍
സ്‌റ്റൈല്‍, സുരക്ഷിതത്വം, കാലാവസ്ഥയുടെ ആക്രമണത്തില്‍ നിന്നുള്ള രക്ഷ തുടങ്ങിയ ഉപയോഗങ്ങള്‍ ബൈക്കര്‍ ജാക്കറ്റുകളെ പ്രിയപ്പെട്ടതാക്കുന്നു. നല്ലൊരു ബൈക്കര്‍ തീര്‍ച്ചയായും ഇത്തരം ഉല്‍പന്നങ്ങളെ ഇഷ്ടപ്പെടാതിരിക്കില്ല. യെപ്മി ഓണ്‍ലൈന്‍ ഫാഷന്‍ വെബ്‌സൈറ്റ് ഇവിടെ ചില ഓഫറുകള്‍ നല്‍കുന്നു.

യെപ്മി ഓഫറുകളില്‍ താല്‍പര്യമുള്ളവര്‍ക്ക് ഇതുവഴി പോകാം.

3. മോണ്‍സ്റ്റര്‍ ബൈക്ക് സ്റ്റിക്കറുകള്‍ക്ക് 51 ശതമാനം കിഴിവ്
പെര്‍ഫോമന്‍സ് മോട്ടോര്‍ബൈക്കിങ് ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും മോണ്‍സ്റ്റര്‍ സ്റ്റിക്കറുകളുടെയും ആരാധകരായിരിക്കും. സാധാരണ ആക്‌സസറിക്കടകളില്‍ നിന്നും വാങ്ങാന്‍ കിട്ടുന്ന കൂതറ സ്റ്റിക്കറുകളല്ല ഇവിടെയുള്ളത്.

ഗുണനിലവാരമേറിയ മോണ്‍സ്റ്റര്‍ സ്റ്റിക്കറുകള്‍ക്കായി ഇതുവഴി പോവുക.

4. സിനോസ് ബൈക്ക് സെക്യൂരിറ്റി അലാം സിസ്റ്റം
ബൈക്കെന്‍വിയര്‍ നല്‍കുന്ന ഓഫറുകള്‍ 890 രൂപയില്‍ തുടങ്ങുന്നു. വാഹനങ്ങളില്‍ ഒരുപക്ഷേ ഏറ്റവും കൂടുതല്‍ മോഷ്ടിക്കപ്പെടുന്നത് ബൈക്കുകളായിരിക്കും. സുരക്ഷാ സംവിധാനങ്ങള്‍ ബൈക്കുകള്‍ക്ക് അത്യാവശ്യമാണ്. മോഷണശ്രമം നടക്കുന്നത് നാട്ടുകാരെ അറിയിക്കാന്‍ സിനോസ് സെക്യൂരിറ്റി അലാമുകള്‍ സഹായിക്കുന്നു.

ഈ ഓഫര്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്കു ചെയ്യുക.

5. നുലോണ്‍ ഓട്ടോമാജിക് കാര്‍ കെയര്‍ സെറ്റിന് 10 ശതമാനം ഡിസ്‌കൗണ്ട്
വാഹനത്തിന്റെ പെയിന്റിനും മറ്റു ഭാഗങ്ങള്‍ക്കും പണി നല്‍കാത്ത കാര്‍ വാഷുകളും ഗ്ലാസ് ക്ലീനറുകളുമെല്ലാം വാങ്ങി ഉപയോഗിക്കണം എന്നതൊരു അടിസ്ഥാന പാഠമാണ്. ഇന്നലെ വാങ്ങിയ വണ്ടിയെ ഒരു വര്‍ഷം വരെ പഴയതാക്കാന്‍ ശേഷിയുള്ള വീര്യമേറിയ കാര്‍വാഷുകള്‍ വിപണിയില്‍ ലഭ്യമാണ്. വിലക്കുറവ് പ്രമാണിച്ച് പലരും ഇവയിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. ഇവിടെ ഗുണനിലവാരമുള്ള നൂലോണ്‍ ഓട്ടോമാറ്റിക് കാര്‍ കെയര്‍ സെറ്റ് 10 ശതമാനം വിലക്കിഴിവില്‍ ലഭിക്കുന്നു.

nulon

സാധനം വാങ്ങാന്‍ ഇതുവഴി പോവുക.

More from DriveSpark

Article Published On: Friday, October 17, 2014, 11:36 [IST]
English summary
For those out there whose lives revolve around cars and bikes, and want to lay their hands on special automotive accessories, here are some amazing offers for you.
കൂടുതല്‍... #off beat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X