ഇവിയുള്ളവരും വാങ്ങാൻ പോകുന്നവരും ശ്രദ്ധിക്കുക..! ഈ 5 ആപ്പുകൾ ഫോണിൽ ഇല്ലെങ്കിൽ വഴിയിൽ കുടുങ്ങാൻ സാധ്യത

ഇന്ത്യയില്‍ ഇലക്ട്രിക് വാഹന (EV) വില്‍പ്പന അതിവേഗം വര്‍ദ്ധിക്കുന്നതിനൊപ്പം തന്നെ ഇവി ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചറും വലിയ രീതിയില്‍ വികസിക്കുന്നുണ്ട്. രാജ്യത്തെ ചാര്‍ജിംഗ് ശൃംഖല വിപുലീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരും സ്വകാര്യ കമ്പനികളും ഇപ്പോള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ ദീര്‍ഘദൂര യാത്രകള്‍ സുഗമമാക്കാന്‍ സഹായിക്കുന്ന നിരവധി മൊബൈല്‍ ആപ്ലിക്കേഷനുകള്‍ രാജ്യത്ത് ലഭ്യമാണ്. ഇലക്ട്രിക് വാഹന ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ദൈനംദിന യാത്രകളിലും ദീര്‍ഘദൂര ഹൈവേ ഡ്രൈവുകളിലും ചാര്‍ജിംഗ് സ്റ്റേഷനുകള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ ഈ ആപ്പുകള്‍ സഹായിക്കും. ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് സഹായകമാകുന്ന 5 ഇവി ചാര്‍ജിംഗ് ആപ്പുകള്‍ പരിചയപ്പെടാം.

ടാറ്റ പവര്‍ EZ ചാര്‍ജ്

ഇന്ത്യയിലെ ഏറ്റവും വലിയ ചാര്‍ജിംഗ് ശൃംഖലകളില്‍ ഒന്നാണ് ടാറ്റ പവര്‍ തങ്ങളുടെ EZ ചാര്‍ജ് (Tata Power EZ Charge) ആപ്പിലൂടെ യാത്രക്കാര്‍ക്കായി ഒരുക്കിയിട്ടുള്ളത്. നിലവില്‍ രാജ്യത്തുടനീളമുള്ള പ്രമുഖ മാളുകള്‍, ഹോട്ടലുകള്‍, ഐടി പാര്‍ക്കുകള്‍, പ്രധാന ദേശീയപാതകള്‍ എന്നിവടങ്ങളിലായി 5,500-ലധികം ചാര്‍ജിംഗ് പോയിന്റുകള്‍ ഈ സിസ്റ്റത്തിന് കീഴിലുണ്ട്.

top ev charging apps india

സിയോണ്‍ ചാര്‍ജിംഗ്

ഇന്ത്യന്‍ ഇവി വിപണിയിലെ ആദ്യകാല ചാര്‍ജിംഗ് ബ്രാന്‍ഡുകളില്‍ ഒന്നാണ് സിയോണ്‍ ചാര്‍ജിംഗ് (Zeon Charging). നിലവില്‍ ഇന്ത്യയിലെ മുന്നൂറിലധികം തന്ത്രപ്രധാനമായ ലൊക്കേഷനുകളിലായി 500-ലധികം ചാര്‍ജിംഗ് പോയിന്റുകള്‍ ഇവര്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. കൂടാതെ 120 പുതിയ അത്യാധുനിക സ്റ്റേഷനുകളുടെ നിര്‍മ്മാണം സിയോണ്‍ ചാര്‍ജിംഗ് അതിവേഗം പൂര്‍ത്തിയാക്കുന്നുണ്ട്.

സ്റ്റാറ്റിക്

രാജ്യത്തെ ഏറ്റവും വിശ്വസനീയമായ മറ്റൊരു പ്രമുഖ ചാര്‍ജിംഗ് ശൃംഖലയാണ് സ്റ്റാറ്റിക് (Statiq). ഏകദേശം ആയിരത്തിലധികം ഇന്ത്യന്‍ നഗരങ്ങളിലായി 14000-ത്തിലധികം ചാര്‍ജറുകളാണ് സ്റ്റാറ്റിക് ഇതുവരെ സ്ഥാപിച്ചിട്ടുള്ളത്. പൊതു ചാര്‍ജിംഗിന് പുറമെ വീടുകളിലേക്ക് ആവശ്യമായ 7.4kW, 11kW, 22kW ശേഷിയുള്ള എസി (AC) ചാര്‍ജിംഗ് സപ്പോര്‍ട്ടും ഈ ആപ്പിലൂടെ ലഭ്യമാണ്.

top ev charging apps india

ബോള്‍ട്ട്.എര്‍ത്ത്

ടൂവീലര്‍, ത്രീവീലര്‍, ഫോര്‍വീലര്‍ ഉടമകള്‍ക്ക് ഒരുപോലെ ഉപയോഗപ്രദമാകുന്ന വലിയ ഇവി നെറ്റ്വര്‍ക്കാണ് ബോള്‍ട്ട് എര്‍ത്ത് (Bolt.Earth). രണ്ടായിരത്തിലധികം നഗരങ്ങളിലായി 1 ലക്ഷത്തിലധികം ചാര്‍ജിംഗ് പോയിന്റുകള്‍ ഇവര്‍ക്ക് ഉണ്ട്. വീടുകള്‍ക്ക് സമീപവും ഹൈവേ മോട്ടലുകളിലും ഇവരുടെ ചാര്‍ജിംഗ് സോക്കറ്റുകള്‍ സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും.

ചാര്‍ജിംഗ് സോണ്‍

വലിയ ഫോര്‍-വീലറുകളെയും ട്രക്ക്, ബസ് തുടങ്ങിയ വലിയ വാണിജ്യ വാഹനങ്ങളെയും പ്രധാനമായും ലക്ഷ്യമിടുന്ന ആപ്പാണ് ചാര്‍ജ്സോണ്‍ (ChargeZone). ഇന്ത്യയിലുടനീളം 13,000-ലധികം ചാര്‍ജിംഗ് പോയിന്റുകള്‍ ഇവര്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ദീര്‍ഘദൂര യാത്രക്കാര്‍ക്കായി ഉയര്‍ന്ന വോള്‍ട്ടേജ് നല്‍കുന്ന അതിവേഗ ഡിസി (DC) ഫാസ്റ്റ് ചാര്‍ജിംഗ്, സൂപ്പര്‍ചാര്‍ജിംഗ് സ്റ്റേഷനുകളാണ് ഇവര്‍ ഹൈവേകളില്‍ ഒരുക്കിയിട്ടുള്ളത്.

top ev charging apps india

ഈ പ്രമുഖ സ്വകാര്യ നെറ്റ്വര്‍ക്കുകള്‍ക്ക് പുറമെ ഇന്ത്യയിലെ വന്‍കിട പൊതുമേഖലാ എണ്ണക്കമ്പനികളും ഇപ്പോള്‍ ഇവി വിപ്ലവത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (IOCL), ഭാരത് പെട്രോളിയം (BPCL), ഹിന്ദുസ്ഥാന്‍ പെട്രോളിയം (HPCL), ജിയോ-ബിപി, നയാര എനര്‍ജി എന്നിവ തങ്ങളുടെ പരമ്പരാഗത ഫ്യുവല്‍ സ്‌റ്റേഷനുകളില്‍ വലിയ തോതില്‍ ഇവി ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കുന്നുണ്ട്.

സ്മാര്‍ട്ട് ഉപയോഗത്തിനായുള്ള പ്രധാന മുന്‍കരുതലുകള്‍

ഈ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുമ്പോള്‍ ഉപഭോക്താക്കള്‍ ചില സുപ്രധാന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ ആപ്പുകളില്‍ ചാര്‍ജിംഗ് ഫീ അടക്കാനായി മുന്‍കൂട്ടി പണം നിക്ഷേപിക്കുന്ന ഒരു ഡിജിറ്റല്‍ വാലറ്റ് ക്രമീകരിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ചാര്‍ജിംഗ് പ്രക്രിയ ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ. നിങ്ങളുടെ ആവശ്യത്തിനുള്ള തുക വാലറ്റിൽ നിക്ഷേപിച്ച് സുഗമമായി ചാർജ് ചെയ്യാം.

എന്നാല്‍ ദീര്‍ഘദൂര ഹൈവേ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നില്ലെങ്കില്‍ ഇത്തരം വാലറ്റുകളില്‍ വലിയ തുക ഒന്നിച്ച് നിക്ഷേപിക്കാതിരിക്കുന്നതാണ് നല്ലത്. യാത്ര ചെയ്യുന്ന റൂട്ടുകളിലെ ചാര്‍ജിംഗ് ലഭ്യത ഉറപ്പാക്കാന്‍ ഒന്നിലധികം കമ്പനികളുടെ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിക്കുക. ചാര്‍ജ് തീര്‍ന്ന് നടുറോഡില്‍ കുടുങ്ങുന്ന അവസ്ഥ ഇതുവഴി പൂര്‍ണമായും ഒഴിവാക്കാം.

Article Published On: Wednesday, June 17, 2026, 7:00 [IST]
English summary
Top 5 ev charging apps in india for electric vehicle owners tata power ez charge to chargezone
കൂടുതല്‍... #electric vehicles #india #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X