ലിറ്ററിന് എത്ര കിട്ടും? ഈ ചോദ്യത്തിൽ കുലുങ്ങാത്ത 2023 -ലെ ബെസ്റ്റ് 5 മൈലേജ് കാറുകൾ

വാഹന മേഖലയിലെ പുതുമകളും മുന്നേറ്റങ്ങളും അടയാളപ്പെടുത്തിയ ഈ വർഷത്തിൽ, ഇന്ത്യൻ കാർ വ്യവസായം നിരവധി ഇന്ധനക്ഷമതയുള്ള മോഡലുകളുടെ വരവിന് സാക്ഷ്യം വഹിച്ചു. ഇത് പരിസ്ഥിതി സൗഹൃദ ഡ്രൈവിംഗിന് ഒരു പുതിയ മാനദണ്ഡം തന്നെ സ്ഥാപിച്ചു. 2023 തിരശീലയ്ക്ക് ഉള്ളിലേക്ക് മറയുമ്പോൾ, ഇന്ത്യൻ നിരത്തുകളിൽ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയ മികച്ച അഞ്ച് മൈലേജ് കാറുകളെ നമുക്ക് അടുത്തറിയാം.

മാരുതി സുസുക്കി ഇൻവിക്ടോ: ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ റീബാഡ്ജ് ചെയ്‌ത പതിപ്പാണ് ഇൻവിക്‌റ്റോ, അതിന്റെ സഹോദരനെ പോലെ, സമാനമായ സ്ട്രോംഗ് ഹൈബ്രിഡ് സജ്ജീകരണവുമായിട്ടാണ് ഇത് വരുന്നത്, അതിനാൽ ഇത് മാരുതിയുടെ ഫ്ലാഗ്ഫിപ്പും ഏറ്റവും ചെലവേറിയതുമായ മോഡലിന് ലിറ്ററിന് 23 കിലോമീറ്റർ എന്ന മൈലേജ് നൽകുന്നു. 52 ലിറ്റർ ഇന്ധന ടാങ്കുള്ള ഇൻവിക്ടോയ്ക്ക് ഒരു ഫുൾ ടാങ്ക് പെട്രോളിൽ 1100 കിലോമീറ്ററിലധികം അനായാസം സഞ്ചരിക്കാനാകും.

2023 -ൽ ഇന്ത്യയിൽ പുറത്തിറക്കിയ ബെസ്റ്റ് മൈലേജ് കാറുകൾ

ഹ്യുണ്ടായി വെർണ: 2023 -ലെ ഹ്യുണ്ടായിയുടെ ഏറ്റവും വലിയ ലോഞ്ചുകളിൽ ഒന്നാണ് വെർണ സെഡാൻ, പുതിയ ഡിസൈൻ ശൈലിക്കൊപ്പം പുതിയ ഫീച്ചറുകളും ലെവൽ 2 ADAS സംവിധാനവും ഒരു തലമുറ മാറ്റവുമായി ഫീച്ചർ പായ്ക്ക്ഡ് ആയിട്ടാണ് വാഹനം ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്.

ഒരു ടർബോ പെട്രോളും ഒരു NA പെട്രോൾ എഞ്ചിനും മോഡലിൽ ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നതിനാൽ വെർണയിൽ ചെലവഴിക്കുന്ന ഫ്യുവൽ എക്സ്പെൻസ് വളരെ മാന്യമാണ്. അതിനാൽ, മാനുവൽ, ഓട്ടോമാറ്റിക് പതിപ്പുകൾക്ക് ലിറ്ററിന് 18.60 കിലോമീറ്റർ മുതൽ 20.6 കിലോമീറ്റർ വരെയാണ് മൈലേജ് ലഭിക്കുന്നത്.

2023 -ൽ ഇന്ത്യയിൽ പുറത്തിറക്കിയ ബെസ്റ്റ് മൈലേജ് കാറുകൾ

കിയ സെൽറ്റോസ്: കിയ അടുത്തിടെ തങ്ങളുടെ കോംപാക്ട് എസ്‌യുവി മോഡലായ സെൽറ്റോസിന് ഒരു മിഡ് സൈക്കിൾ ഫെയ്‌സ്‌ലിഫ്റ്റോടെ കാര്യമായി അപ്‌ഡേറ്റ് ചെയ്തു, എന്നിരുന്നാലും, പുതിയ എസ്‌യുവിയിൽ വരുത്തിയ മാറ്റങ്ങൾ മിക്കവാറും ജനറേഷൻ അപ്പ്ഗ്രേഡുകളാണ്. ഒരു പുതിയ 1.5 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റിനൊപ്പം, 2023 സെൽറ്റോസ്, ADAS സിസ്റ്റം പോലുള്ള ടൺ കണക്കിന് സേഫ്റ്റി മെച്ചപ്പെടുത്തലുകൾക്കൊപ്പം സൗന്ദര്യവർധക, വിഷ്വൽ മെച്ചപ്പെടുത്തലുകളും കൊണ്ടുവരുന്നു.

ഇന്ധനക്ഷമതയെ സംബന്ധിച്ചിടത്തോളം, NA പെട്രോൾ മാനുവലിന് സെൽറ്റോസ് ലിറ്ററിന് 17 കിലോമീറ്റർ മൈലേജ് നൽകുമ്പോൾ CVT യൂണിറ്റിനൊപ്പം ലിറ്ററിന് 17.7 കിലോമീറ്ററാണ് കിയ അവകാശപ്പെടുന്നത്. ടർബോ പെട്രോൾ iMT -ക്ക് ലിറ്ററിന് 17.7 കിലോമീറ്ററും, ഏഴ് സ്പീഡ് DCT പതിപ്പുകൾ ലിറ്ററിന് 17.9 കിലോമീറ്ററുമാണ് മൈലേജ് നൽകുന്നത്. ഡീസൽ പതിപ്പുകളും ഓഫറിലുണ്ട്, അവ iMT -ക്കൊപ്പം ലിറ്ററിന് 20.7 കിലോമീറ്ററും ഓട്ടോമാറ്റിക്ക് യൂണിറ്റിനൊപ്പം ലിറ്ററിന് 19.1 കിലോമീറ്റർ മൈലേജും നൽകുന്നു.

2023 -ൽ ഇന്ത്യയിൽ പുറത്തിറക്കിയ ബെസ്റ്റ് മൈലേജ് കാറുകൾ

ഹ്യുണ്ടായി എക്‌സ്‌റ്റർ: ഹ്യുണ്ടായി മോഡൽ നിരയിൽ നിന്നുള്ള ഏറ്റവും പുതിയ ചെറു എസ്‌യുവിയാണ് എക്സ്റ്റർ, 2023 -ലെ ഏറ്റവും ജനപ്രിയമായ കാരുകളിൽ ഒന്നാണിത്. കാറിന്റെ കുഞ്ഞൻ രൂപ കണക്കിലെടുക്കുമ്പോൾ, മാനുവൽ പതിപ്പിൽ അവകാശപ്പെടുന്ന ഇന്ധനക്ഷമത എന്നത് ലിറ്ററിന് 19.40 കിലോമീറ്ററാണ്, iMT പതിപ്പ് ലിറ്ററിന് 19.20 കിലോമീറ്ററാണ് റിട്ടേൺ നൽകുന്നത്. കിലോഗ്രാമിന് 27.10 കിലോമീറ്റർ വാഗ്ദാനം ചെയ്യുന്ന എക്സ്റ്ററിന്റെ CNG പതിപ്പും വിപണിയിൽ ഉണ്ട്.

ഹോണ്ട എലിവേറ്റ്: രണ്ട് എഞ്ചിൻ/ ട്രാൻസ്മിഷൻ കോമ്പിനേഷനുകളോടെയാണ് ഹോണ്ട എലിവേറ്റ് എസ്‌യുവി ഇന്ത്യയിൽ വിഷപ്പനയ്ക്ക് എത്തുന്നത്. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും ആറ് സ്പീഡ് മാനുവലുമായുള്ള ബേസ് SV വേരിയന്റിന്റെ എക്‌സ്-ഷോറൂം വില 11.00 ലക്ഷം മുതൽ ആരംഭിക്കുന്നു.

2023 -ൽ ഇന്ത്യയിൽ പുറത്തിറക്കിയ ബെസ്റ്റ് മൈലേജ് കാറുകൾ

CVT ട്രാൻസ്മിഷനുള്ള 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ലഭിക്കുന്ന ടോപ്പ് സ്പെക്ക് ZX വേരിയന്റിന് 16.00 ലക്ഷം രൂപ വരെ വില ഉയരുന്നു. ഇന്ധനക്ഷമതയെ സംബന്ധിച്ചിടത്തോളം, മാനുവലിന് 16.92 കിലോമീറ്ററും CVT -ക്ക് 15.31 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്നത്.

More from DriveSpark

Article Published On: Saturday, December 30, 2023, 8:30 [IST]
English summary
Top 5 most fuel efficient cars launched in india in 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X