ഹേയ് ഗൂഗിൾ ഇത് എങ്ങനെയുണ്ട്? സെർച്ച് എൻജിന്റെ കണക്ക് അനുസരിച്ച് 2023 -ൽ ഈ കാർ ബ്രാൻഡുകളാണ് പ്രമുഖർ

പണ്ട് കാലങ്ങളിൽ ഒരു കാർ വാങ്ങുന്നതിനൊക്കുറിച്ച് ചിന്തിക്കുമ്പോൾ കാർ/ ബൈക്ക് മാസികകളും വാഹനങ്ങളുടെ ബ്രോഷറുകളുമാണ് ആളുകൾ തെരഞ്ഞിരുന്നത്. ഷോറൂമുകളിൽ പോയി ഓരോ മോഡലുകളെക്കുറിച്ച് തിരക്കുന്നതും, പറ്റിയാൽ അവയുടെ ഒരു ബ്രോഷറുമായി വീട്ടിൽ എത്താനുമുള്ള ശ്രമങ്ങൾ ഏറെയായിരുന്നു. അതിനു ശേഷം ഇവയെല്ലാം വച്ചുള്ള താരതമ്യവും കണക്കുകൂട്ടലുകളും.

എന്നാൽ ഇന്ന് കാലം മാറി, ജനങ്ങൾ ഇപ്പോൾ സിരിയും അലക്സയും വഴി ഗൂഗിളിനോടാണ് കാര്യങ്ങൾ തിരക്കാറ്. ഗൂഗിൾ ട്രെൻഡ്സ് ഡാറ്റ അനുസരിച്ച് 2023 -ൽ ഏറ്റവും അധികം ആളുകൾ സെർച്ച് ചെയ്ത കാർ ബ്രാൻഡുകൾ ഏതെല്ലാം എന്ന് നമുക്ക് നോക്കാം. പല രാജ്യങ്ങളിലായി ജനങ്ങൾ സെർച്ച് ചെയ്ത ഗ്ലോബൽ ബ്രാൻഡുകളാവും ഇതിൽ കൂടുതൽ.

2023 -ൽ ഈ കാർ ബ്രാൻഡുകളാണ് പ്രമുഖർ

5. മെർസിഡീസ് ബെൻസ്: ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സെർച്ച് ചെയ്ത കാർ ബ്രാൻഡുകളുടെ ലിസ്റ്റിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത് ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളാണ് മെർസിഡീസ് ബെൻസാണ്. 2022 -ൽ 10 രാജ്യങ്ങളിൽ സെർച്ച് വോള്യവുമായി ഇതേ ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന മെർസിഡീസിന് ഇത് ഒരു വലിയ വീഴ്ച്ചയാണ് എന്ന് പറയാതിരിക്കാൻ വയ്യ.

4. ഔഡി: മെർസിഡീസിന് പിന്നാലെ നാലാം സ്ഥാനം കൈവരിക്കുന്നത് വീണ്ടും ഒരു ജെർമൻ ബ്രാൻഡായി ഔഡിയാണ്. 2023 -ൽ ഏഴ് രാജ്യങ്ങളിൽ ഏറ്റവുമധികം സെർച്ച് ചെയ്യപ്പെട്ട ബ്രാൻഡാണിത്. മെർസിഡീസുമായി താരതമ്യപ്പെടുത്തുമ്പോൾ ഔഡി തങ്ങളുടെ സ്ഥാനം കൈവിട്ടുകളയാതെ പൊരുതി നിന്നു എന്ന് തന്നെ പറയാം.

2023 -ൽ ഈ കാർ ബ്രാൻഡുകളാണ് പ്രമുഖർ

മുമ്പ് കൈവശം ഉണ്ടായിരുന്ന നാലാം സ്ഥാനം കാര്യമായ പ്രയത്നം കൊണ്ട് ജെർമൻ ഓട്ടോ മേജർക്ക് കാത്തുസൂക്ഷിക്കാനായി. എന്നിരുന്നാലും 2022 -ൽ ബ്രാൻഡിന് ഒമ്പത് രാജ്യങ്ങളിൽ സെർച്ച് വേള്യം ഉണ്ടായിരുന്നു എന്നതുമായി കൂട്ടി വായിക്കുമ്പോൾ ചെറിയ തോതിൽ ഒരു ഇടിവ് ഇവിടെയും സംഭവിച്ചിട്ടുണ്ട് എന്ന് പറയാതിരിക്കാൻ നിർവ്വാഹമില്ല.

3. ബിഎംഡബ്ല്യു: മറ്റ് രണ്ട് ജെർമൻ വമ്പന്മാരേയും പിന്നിലാക്കിയാണ് ബിഎംഡബ്ല്യു മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. 26 രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട ബ്രാൻഡായി ഇത് വർന്നു. എന്നിരുന്നാലും 2022 -ൽ രണ്ടാം സ്ഥാനത്ത് നിന്നിരുന്നു എന്നതുമായി ഒത്തു നോക്കിയാൽ ഇവിടെയും ഒരു ചെറു വീഴ്ച്ച തന്നെ.

2023 -ൽ ഈ കാർ ബ്രാൻഡുകളാണ് പ്രമുഖർ

2. ടെസ്‌ല: 29 രാജ്യങ്ങളിൽ മോസ്റ്റ് സെർച്ച്ഡ് ബ്രാൻഡ് എന്ന നേട്ടവുമായി ടെസ്‌ല ഒരു വൻ കുതിച്ചു ചാട്ടം തന്നെയാണ് നടത്തിയത്. ലോകത്തിലെ പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാതാക്കൾ എന്ന നിലയിലാണ് കമ്പനിയുടെ പ്രശസ്തി. മോഡൽ 3, അടുത്തിടെ ലോഞ്ച് ചെയ്ത സൈബർട്രക്ക് എന്നിവയെല്ലാം ബ്രാൻഡിന്റെ ജനപ്രിയ മോഡലുകളാണ്.

1. ടൊയോട്ട: ലോകമമ്പാടും ഏറ്റവും അധികം ആളുകൾ അറിയാൻ ശ്രമിച്ചതും സെർച്ച് ചെയ്തതും ഈ ജാപ്പനീസ് ബ്രാൻഡിനെ കുറിച്ചാണ്. 64 രാജ്യങ്ങളിലാണ് ടൊയോട്ടയെ കുറിച്ച് ജനങ്ങൾ തെരഞ്ഞത്. ഇതോടെ 2020 മുതൽ 2023 വരെ തുടർച്ചയായി നാല് വർഷം ഏറ്റവും അധികം സെർച്ച് ചെയ്യപ്പെട്ട ബ്രാൻഡ് എന്ന നിലയിൽ ടൊയോട്ട ഒന്നാം സ്ഥാനം കൈവിടാതെ തുടരുന്നു.

2023 -ൽ ഈ കാർ ബ്രാൻഡുകളാണ് പ്രമുഖർ

ഈ മുകളിൽ സൂചിപ്പിച്ചവ എല്ലാമാണ് ആഗോള തലത്തിലായി ആളുകൾ കൂടുതൽ സെർച്ച് ചെയ്ത ഗ്ലോബൽ ബ്രാൻഡുകൾ. എന്നിരുന്നാലും ഇതിൽ ഒരു അംശം മാത്രമേ ഇന്ത്യക്കാർ പെടുകയുള്ളൂ. എന്നാൽ നമ്മുടെ നാട്ടിൽ ആളുകൾ ഏതെല്ലാം ബ്രാൻഡുകളെക്കുറിച്ചാവും കൂടുതൽ ഗൂഗിളിനോട് ചോദിച്ചിട്ടുള്ളത്. ഏതെല്ലാമാവും എന്നാണ് നിങ്ങളുടെ അഭിപ്രായം? കമന്റ്സിലൂടെ അത് അറിയാൻ ഞങ്ങൾക്ക് താൽപര്യമുണ്ടേ...

More from DriveSpark

Article Published On: Sunday, December 24, 2023, 11:00 [IST]
English summary
Top 5 most googled cars brands in 2023 in detail
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X