യാത്ര ചെയ്യേണ്ടിയിരിക്കുന്ന 10 മികച്ച എയർപോർടുകൾ

By Praseetha

വിമാനയാത്രകൾ വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ മികച്ചത് ഏതെന്ന് തെളിയിക്കാനുള്ള എയർപോർടുകൾ തമ്മിലുള്ള മത്സരവും കടുത്തുവരുന്നു. മത്സരങ്ങൾ മുറുകിയപ്പോൾ സ്റ്റാര്‍ ഹോട്ടലുകളും ഇരുപത്തി നാല് മണിക്കൂറും സൗജന്യമായി പ്രവർത്തിക്കുന്ന സിനിമാ തിയേറ്ററുകളും സ്പാ, സ്വിമ്മിംഗ് പൂൾ എന്നീ സൗകര്യങ്ങളും എയർപോർടുകളുടെ ഭാഗമായി തീർന്നിരിക്കുന്നു. ഇപ്പോൾ ഒരു വന്‍ കച്ചവട സങ്കേതത്തെയാണ് വിമാനത്താവളം എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത്.

ഇന്ത്യയിലെ തിരക്കേറിയ 10 അന്താരാഷ്ട്ര വിമാനത്താവളങ്ങൾ

എയർപോർട് റിവ്യു ആന്റ് റാങ്കിംഗ് സൈറ്റ് നടത്തുന്ന യുകെ ആസ്ഥാനമായിട്ടുള്ള സ്കൈട്രാക്സ് എന്ന കമ്പനി ഈ വർഷത്തെ പത്ത് മികച്ച എയർപോർടുകളെ കണ്ടെത്തിയിട്ടുണ്ട്. ആ പത്തി മികച്ച എയർപോർടുകൾ ഏതൊക്കെയെന്ന് നോക്കാം.

10.ഹമാദ് ഇന്റർനാഷണൽ എയർപോർട്

10.ഹമാദ് ഇന്റർനാഷണൽ എയർപോർട്

ദോഹയിലെ ഹമാദ് ഇന്റർനാഷണൽ എയർപോർടാണ് പത്താം സ്ഥാനത്തുള്ളത്. 2009ലായിരുന്നു തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചതെങ്കിലും 2014ലായിരുന്നു ഔദ്യോഗികമായ ഉദ്ഘാടന ചടങ്ങളുകൾ നടന്നത്. കടൽനിരപ്പിൽ നിന്നും 4മീറ്റർ ഉയരത്തിലാണ് ഈ വിമാനത്താവളം സ്ഥിതിചെയ്യുന്നത്.

9. കൻസായി ഇന്റർ നാഷണൽ എയർപോർട്

9. കൻസായി ഇന്റർ നാഷണൽ എയർപോർട്

കൻസായി ഇന്റർ നാഷണൽ എയർപോർടാണ് ഒമ്പതാമതായി ഉള്ളത്. ഓസ്കാ ബെ മധ്യത്തായ് നിർമ്മിച്ചിട്ടുള്ള കൃത്രിമ ദ്വീപിലാണിത് സ്ഥിതി ചെയ്യുന്നത്. 1994ലാണ് പ്രവർത്തനമാരംഭിച്ചത്. മെയിൻലാന്റിൽ നിന്നും എയർപോർടിലേക്ക് ഫെറി സർവീസ്, റെയിൽവേ, റോഡ് ഗതാഗതം എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കടൽനിരപ്പിൽ നിന്നും 5 മീറ്റർ ഉയരത്തിലാണ് ഈ വിമാനത്താവളം സ്ഥിതിചെയ്യുന്നത്.

8. ഹെത്രോ എയർപോർട്

8. ഹെത്രോ എയർപോർട്

ലണ്ടനിലെ ഹെത്രോ എയർപോർടാണ് ലോകത്തിലെ എട്ടാമത്തെ മികച്ച എയർപോർട്. യുകെയിലെ തിരക്കേറിയ എയർപോർടാണിത് മാത്രമല്ല ലോകത്തിലെ തന്നെ ആറാമത്തെ തിരക്കേറിയതും കൂടിയാണിത്. 1929ൽ ചെറിയോരു എയർപോർടായിരുന്നു പിന്നീട് 1966ലായിരുന്നു ഇന്ന് കാണുന്ന ഹെത്രോ എയർപോർട് ഉടലെടുക്കുന്നത്. ഈ വിമാനത്താവളത്തിൽ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ക്രിസ്ത്യൻസിനുമായി പുരോഹിതന്മാരും അവർക്കായുള്ള പ്രത്യേക പ്രാർത്ഥനാ മുറികളും സജ്ജീകരിച്ചിട്ടുണ്ട്. കടൽനിരപ്പിൽ നിന്നും 25 മീറ്റർ ഉയരത്തിലാണ് ഈ വിമാനത്താവളം സ്ഥിതിചെയ്യുന്നത്.

7. സൂറിക് എയർപോർട്

7. സൂറിക് എയർപോർട്

സ്വിസർലാന്റിലെ ഏറ്റവും വലിയ വിമാനത്താവളമായ സൂറികാണ് ഏഴാം സ്ഥാനത്തുള്ളത്. കടൽനിരപ്പിൽ നിന്നും 432 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. കോൺഫറെൻസ് സെന്റർ, ഷോപ്പുകൾ, റെസ്റ്റോറന്റുകൾ, മെഡിക്കൽ സെന്റർ എന്നിവയുടെ പണി പുരോഗമിച്ചു കൊണ്ടിരിക്കുകയാണിവിടെ.

6. ചുബു സെന്റട്രിയർ നഗോയ എയർപോർട്

6. ചുബു സെന്റട്രിയർ നഗോയ എയർപോർട്

സെന്റട്രൽ ജപ്പാനിലെ ഈ എയർപോർടാണ് ആറാം സ്ഥാനത്തുള്ളത്. 2005ൽ തുറന്ന് പ്രവർത്തനമാരംഭിച്ച ഈ വിമാനത്താവളം കൃത്രിമമായി നിർമിച്ച ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. ഷോപ്പിംഗ് സെന്ററുകൾ, റെസ്റ്റോറന്റുകൾ എന്നിവ ഉൾക്കൊള്ളിച്ചിട്ടുണ്ട് ഈ വിമാനത്താവളത്തിൽ. കടൽനിരപ്പിൽ നിന്നും 4 മീറ്റർ ഉയരത്തിലാണ് ഈ വിമാനത്താവളം സ്ഥിതിചെയ്യുന്നത്.

5. ഹോങ്കോങ് ഇന്റർനാഷണൽ എയർപോർട്

5. ഹോങ്കോങ് ഇന്റർനാഷണൽ എയർപോർട്

ഹോങ്കോങ് ഇന്റർനാഷണൽ എയർപോർടാണ് മികച്ച എയർപോർടുകളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ളത്. 1998ലാണിത് സ്ഥാപിതമായത്. 350 പേർക്കിരിക്കാവുന്ന വലിയ ഐമാക്സ് തിയേറ്റർ ഈ വിമാനത്താവളത്തിന്റെ പ്രത്യേകതയാണ്. കടൽനിരപ്പിൽ നിന്നും 9 മീറ്റർ ഉയരത്തിലാണിത് സ്ഥിതിചെയ്യുന്നത്.

4. ടോക്കിയോ ഇന്റർനാഷണൽ എയർപോർട്

4. ടോക്കിയോ ഇന്റർനാഷണൽ എയർപോർട്

ഹനോഡ എയർപോർട് എന്നറിടപ്പെടുന്ന ടോക്കിയോ ഇന്റർനാഷണൽ എയർപോർടാണ് നാലാം സ്ഥാനത്ത് വരുന്നത്. ഇത് ഏഷ്യയിലെ മൂന്നാമത്തെ തിരക്കേറിയ എയർപോർടും ലോകത്തിലെ നാലാമത്തെ എയർപോർടുമാണ്. ആറ് നിലകളിലുള്ള റസ്റ്റോറന്റ്, ഷോപ്പിംഗ് ഏരിയ, ഓപ്പൺ റൂഫ് ടോപ് കഫെ എന്നീ സൗകര്യങ്ങൾ ഉൾക്കോള്ളിച്ചിട്ടുണ്ട്.

3. മ്യൂണിക് എയർപോർട്

3. മ്യൂണിക് എയർപോർട്

മൂന്നാം സ്ഥാനം മ്യൂണിക് എയർപോർടിനാണ്. ലോകത്തിലെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളം കൂടിയാണിത്. കടൽനിരപ്പിൽ നിന്നും 453 മീറ്റർ ഉയരത്തിലാണ് ഈ വിമാനത്താവളം സ്ഥിതിചെയ്യുന്നത്.

2. ഇഞ്ചിയോൺ ഇന്റർനാഷണൽ എയർപോർട്

2. ഇഞ്ചിയോൺ ഇന്റർനാഷണൽ എയർപോർട്

സൗത്ത് കൊറിയയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഇത് രണ്ടാംസ്ഥാനത്താണുള്ളത്. ഗോൾഫ് കോഴ്സ്, സ്പാ, ഐസ് സ്കേറ്റിംഗ് റിൻഗ്, കാസിനോ, മ്യൂസിയം എന്നീ സവിശേഷതകളാണ് ഉള്ളത്. ലോകത്തിലെ മികച്ച ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ് മാൾ ഉള്ള എയർപോർടാണിത്.

1. സിങ്കപ്പൂർ ചാൻഗി എയർപോർട്

1. സിങ്കപ്പൂർ ചാൻഗി എയർപോർട്

ഏറ്റവും മികച്ച എയർപോർടായി തിരഞ്ഞെടുത്തത് സിങ്കപ്പൂർ ചാൻഗി എയർപോർടിനെയാണ്. പലതവണ മികച്ച എയർപോർടിനായുള്ള അവാർഡുകളും ലഭിച്ചിട്ടുണ്ട്. ലോകത്തിലെ തിരക്കേറിയ എയർപോർടുകളിൽ ഒന്നുകൂടിയാണിത്. സ്പാ, റൂഫ് ടോപ് സ്വിമ്മിംഗ് പൂൾ, 24 മണിക്കൂർ സൗജന്യ സിനിമ,ബട്ടർഫ്ലൈ ഗാർഡൻ എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

യാത്ര ചെയ്യേണ്ടിയിരിക്കുന്ന 10 മികച്ച എയർപോർടുകൾ

ദില്ലി വിമാനത്താവളത്തിന് ഒരു പൊൻതൂവൽ ക്കൂടി

More from DriveSpark

Article Published On: Saturday, March 19, 2016, 16:40 [IST]
English summary
Top 10 Best Airports In The World 2016 According To Skytrax
കൂടുതല്‍... #വിമാനം #aircraft
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X