കാറുകളില്ലാത്ത നഗരങ്ങളിലേക്കു പോകാം
ട്രാഫിക്കില്‍ ജീവിതം കുരുങ്ങിക്കിടക്കുന്ന സന്ദര്‍ഭങ്ങളില്‍ കാറുകളില്ലാത്ത ഒരു നഗരം സ്വപ്‌നം കാണാത്തവരുണ്ടാവില്ല. കാറുകളില്ലാത്ത നഗരമെന്നത് ഒരു വെറും സ്വപ്‌നമാണെന്ന് നമ്മളെല്ലാം ധരിച്ചു വെച്ചിരിക്കുന്നു. ഇത്തരം നഗരങ്ങള്‍ ഭൂമിയിലുണ്ട് എന്നതാണ് വസ്തുത.
ജീവിതത്തിന്റെ വിലപ്പെട്ട മണിക്കൂറുകള്‍ കവര്‍ന്നെടുക്കുന്ന ട്രാഫിക്കുകളില്‍ നിന്ന് രക്ഷപെട്ട്, കാറുകളില്ലാത്ത നഗരങ്ങളിലേക്ക് പലായനം ചെയ്യാനാഗ്രഹിക്കുന്നവര്‍ കൂടെ വരിക.

താളുകളിലൂടെ നീങ്ങുക.

സാര്‍ക്ക് ഐലന്‍ഡ്
ഇംഗ്ലീഷ് ചാനലില്‍ ഏതാണ്ട് 40 കിലോമീറ്ററോളം വരുന്ന കടല്‍ത്തീരത്തോടു കൂടിയ ദ്വീപാണ് സാര്‍ക്ക് ഐലന്‍ഡ്. ഇവിടെ കുതിരവണ്ടികളും സൈക്കിളുകളും ട്രാക്ടറുകളും മാത്രമേ നിരത്തിലിറക്കാന്‍ അനുവാദമുള്ളൂ. വിമാനങ്ങള്‍ക്കും സാര്‍ക്ക് ദ്വീപിന്റെ ആകാശത്തേക്കു പ്രവേശനമില്ല. കപ്പലിലാണ് ആവശ്യമായ ചരക്കുകള്‍ വന്നെത്തുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്കു മാത്രം ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുപയോഗിക്കാന്‍ അനുവാദമുണ്ട്.

മാന്‍ഡ്രിഡ്
ചില നഗരങ്ങളിലെ തെരുവുകളില്‍ വാഹനങ്ങള്‍ പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ് മാന്‍ഡ്രിഡ്. കാര്‍ രഹിത മേഖലയെ കൂടുതല്‍ വ്യാപിപ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം എന്നറിയുന്നു. ഒരു ചതുരശ്ര മൈല്‍ വ്യാപ്തിയില്‍ വാഹനങ്ങള്‍ നിരോധിക്കപ്പെട്ടിട്ടുണ്ട് ഇതിനകം തന്നെ. ഇവിടെയുള്ള താമസക്കാര്‍ക്കു മാത്രമേ വാഹനങ്ങളുമായി അകത്തു പ്രവേശിക്കാനാവൂ. മറ്റാരെങ്കിലും വാഹനവുമായി പ്രവേശിച്ചാല്‍ 100 ഡോളറിലധികം പിഴയടയ്‌ക്കേണ്ടി വരും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നഗരത്തിലെ പ്രധാനപ്പെട്ട പല തെരുവുകളും കാല്‍നടയാത്രക്കാര്‍ക്കു വേണ്ടി മാത്രമുള്ളതാക്കി മാറ്റും.
- മാന്‍ഡ്രിഡിനെക്കുറിച്ച്
- പാരിസിനെക്കുറിച്ച്
- ചെങ്ദുവിനെക്കുറിച്ച്
- ഹാംബര്‍ഗിനെക്കുറിച്ച്
- ഹെല്‍സിങ്കിയെക്കുറിച്ച്
- മിലനെക്കുറിച്ച്
- കോപന്‍ഹേഗനെക്കുറിച്ച്
- മാക്കിനാക്കിനെക്കുറിച്ച്
- ബാലിയെക്കുറിച്ച്
- ഹൈദ്രയെക്കുറിച്ച്
- ലാമുവിനെക്കുറിച്ച്
- വെനിസിനെക്കുറിച്ച്
മൂന്ന് ലോക വിഖ്യാതമായ ആര്‍ട് ഗാലറികള്‍ ഇവിടെ സ്ഥിതി ചെയ്യുന്നു. നാലായിരത്തോളം പെയിന്റിങ്ങുകളാണ് ഈ ഗാലറികളില്‍ സൂക്ഷിച്ചിരിക്കുന്നത്. ബോട്ടിസെല്ലി, ഗോയ, പിക്കാസ്സോ തുടങ്ങിയ ചിത്രകാരന്മാരുടെയെല്ലാം രനകള്‍ ഇവിടെയുണ്ട്.

പാരിസ്
മലിനീകരിക്കപ്പെട്ട പുകപടലങ്ങള്‍ മൂടി പാരിസ് നഗരം പ്രസന്ധിയിലായിരുന്നു കഴിഞ്ഞവര്‍ഷത്തില്‍. അധികാരികള്‍ ഇപ്പോള്‍ ഏറെ ജാഗ്രതയിലാണ്. ആഴ്ചാവസാനങ്ങളില്‍ നഗരത്തിലെ താമസക്കാര്‍ക്ക് സ്വന്തം ഏരിയ വിട്ട് അധികദൂരം കാര്‍യാത്ര ചെയ്യാന്‍ അനുവാദമില്ല നിലവില്‍. ഇത് ആഴ്ചയില്‍ എല്ലാ ദിവസങ്ങളിലും ബാധകമാക്കാനുള്ള തീരുമാനത്തിലാണ് അധികാരികള്‍. പൊതുഗതാഗത സംവിധാനം ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. 2020 ആകുമ്പോഴേക്കും പാരിസ് നഗരത്തിലെ സൈക്കിള്‍ പാതകളുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും.
ഷോപ്പിങ്ങിന്റെയും ഫാഷന്റെയും ലോക തലസ്ഥാനമായി അറിയപ്പെടുന്നു പാരിസ് നഗരം. ഇവിടുത്തെ റസ്റ്ററന്റുകള്‍ പ്രസിദ്ധങ്ങളാണ്. ഭക്ഷണത്തിനും വൈനിനും പേരു കേട്ടവ.

ചെങ്ദു
ഭാവിയില്‍ കാറുകളില്ലാത്ത നഗരമായി മാറാന്‍ തയ്യാറെടുക്കുകയാണ് ചൈനയിലെ ചെങ്ദു നഗരം. ഏതിടത്തേക്കും 15 മിനിറ്റ് നടന്നെത്താവുന്ന വിധത്തിലാണ് നഗരം രൂപകല്‍പന ചെയ്തിരിക്കുന്നത്. കാറുകളെ പൂര്‍ണമായും നിരോധിക്കാന്‍ പദ്ധതിയില്ല എന്നാണ് കേള്‍ക്കുന്നത്. റോഡുകളുടെ പകുതി മാത്രമേ കാറുകള്‍ക്കായി വിട്ടു നല്‍കൂ. കാല്‍നടയാത്രക്കാര്‍ക്കാണ് പ്രാധാന്യം നല്‍കുക.
ചൈനയിലെ ഏറ്റവും സുഖകരമായ ജീവിതശൈലി നിലനില്‍ക്കുന്ന പ്രദേശമാണ് ചെങ്ദു. അന്താരാഷ്ട്ര നിക്ഷേപങ്ങള്‍ ഈ നഗരത്തെ ലോകത്തിലെ ഏറ്റവും വളര്‍ച്ചയുള്ള നഗരങ്ങളിലൊന്നാക്കി മാറ്റുന്നു.

ഹാംബര്‍ഗ്
കാറെടുക്കാതെ തന്നെ നഗരത്തിലിറങ്ങാന്‍ ഉടമകളെ പ്രേരിപ്പിക്കുന്ന വിധത്തില്‍ നഗരത്തെ മാറ്റിപ്പണിയുകയാണ് അധികാരികള്‍. കാറുകള്‍ പൂര്‍ണമായും നിരോധിക്കുകയില്ല. പകരം കാറെടുക്കുന്നതിനെക്കാള്‍ നടക്കുന്നതാണ് നല്ലതെന്ന് ആളുകളെക്കൊണ്ട് തീരുമാനമെടുപ്പിക്കും. നഗരത്തിലെ പാര്‍ക്കുകള്‍ തമ്മില്‍ ബന്ധിപ്പിക്കലാണ് ഇതിനായി ആസുത്രണം ചെയ്തിട്ടുള്ള പിരപാടികളിലൊന്ന്. അടുത്ത പത്തുപതിനഞ്ച് കൊല്ലം കൊണ്ട് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് ഹാംബര്‍ഗ് അധികാരികള്‍ കരുതുന്നു.
ജര്‍മനിയിലെ ശതകോടീശ്വരന്മാരുടെ കേന്ദ്രമാണ് ഈ നഗരം. ഹാംബര്‍ഗര്‍ എന്ന വാക്ക് ഉരുത്തിരിയുന്നത് ഈ നഗരത്തിന്റെ പേരില്‍ നിന്നാണ്.

ഹെല്‍സിങ്കി
വരുംവര്‍ഷങ്ങളില്‍ ഹെല്‍സിങ്കിയിലേക്ക് എത്തിച്ചേരുന്ന താമസക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാകുമെന്നാണ് കരുതുന്നത്. ആളുകളുടെ എണ്ണത്തിന് ആനുപാതികമായ വളര്‍ച്ച കാറുകളുടെ എണ്ണത്തിലുണ്ടാകരുതെന്ന് നരഗത്തിന്റെ അധികാരികള്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പൊതുഗതാഗതത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കല്‍ അടക്കം നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഒരു ദശകത്തിനകം തന്നെ നഗരത്തില്‍ കാറുടമകള്‍ കാറെടുക്കാതെ പുറത്തിറങ്ങുന്ന അവസ്ഥ സൃഷ്ടിച്ചെടുക്കും.
പെണ്ണുങ്ങളാണ് ജനസംഖ്യയില്‍ അധികം. ആണ്‍പെണ്‍ അനുപാതത്തില്‍ പെണ്ണുങ്ങളാണ് കൂടുതല്‍. വര്‍ഷത്തില്‍ വലിയൊരു ഭാഗവും ഹെല്‍സിങ്കിലിയില്‍ സൂര്യപ്രകാശം ലഭിക്കില്ല.

മിലന്‍
സ്വന്തം കാര്‍ വീട്ടില്‍ വെച്ചാണ് പുറത്തിറങ്ങുന്നതെങ്കില്‍ സൗജന്യ പൊതുഗതാഗത വൗച്ചറുകള്‍ നല്‍കുന്ന ഒരു പദ്ധതിക്ക് മിലനില്‍ തുടക്കമിട്ടിട്ടുണ്ട്. സൗജന്യയാത്ര പറ്റുന്നയാളുടെ കാറിന്റെ ലൊക്കേഷന്‍ കൃത്യമായ മനസ്സിലാക്കാനുള്ള സാങ്കേതികതയും സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്, കാറിന്റെ ഡാഷ്‌ബോഡില്‍ ഘടിപ്പിച്ചിട്ടുള്ള ഒരുപകരണം വഴിയാണിത് മനസ്സിലാക്കുക.
ലോകത്തിലെ ഏറ്റവും ജീവിതച്ചെലവേറിയ നഗരങ്ങളിലൊന്നാണ് മിലാന്‍. ഇറ്റലിയിലെ ഏറ്റവും വലിയ ശമ്പളക്കാര്‍ ഈ നഗരത്തിലാണ് താമസം.

കോപന്‍ഹേഗന്‍
ട്രാഫിക് കുരുക്കുകള്‍ക്ക് പേരുകേട്ട നഗരമായിരുന്നു കോപന്‍ഹേഗന്‍. ഇന്ന് നഗരത്തിലെ പകുതിയോളമാളുകള്‍ ജോലിസ്ഥലത്തേക്ക് സൈക്കിളിലാണ് യാത്ര ചെയ്യുന്നത്. യുഎസ്സിലെ ഏറ്റവും കൂടുതല്‍ സൈക്കിള്‍ ഉപയോക്താക്കളുള്ള നഗരമായ പോര്‍ട്‌ലാന്‍ഡിനെക്കാള്‍ ഒമ്പതിരട്ടി ആളുകള്‍ കോപന്‍ഹേഗനില്‍ സൈക്കികള്‍ ഉപയോഗിക്കുന്നു. ഇത് ഇനിയും വര്‍ധിപ്പിക്കാനാണ് അധികാരികള്‍ ശ്രമിക്കുന്നത്. ഭാവിയിലെ പ്രധാനപ്പെട്ട കാര്‍രഹിത നഗരമായി കോപന്‍ഹേഗന്‍ മാറിയേക്കാം.
ലോകത്തിലെ ഏറ്റവും സന്തോഷമുള്ള നഗരമാണ് കോപന്‍ഹേഗനെന്ന് 2013ല്‍ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് പറയുന്നു.

മാക്കിനാക് ഐലന്‍ഡ്, മിച്
1898ല്‍ തന്നെ മോട്ടോര്‍ വാഹനങ്ങള്‍ നിരോധിച്ച നാടാണ് മാക്കിനാക് ഐലന്‍ഡ്. വെറും 3.8 ചതുരശ്ര മൈല്‍ വലിപ്പം മാത്രമേ ഈ ദ്വീപിനുള്ളൂ. ഇവിടുത്തെ 600 കുടുംബങ്ങള്‍ ഉപയോഗിക്കുന്നത് കുതിരവണ്ടികളാണ്. ഇന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചില അടിയന്തിരാവശ്യങ്ങള്‍ക്കുള്ള വാഹനങ്ങളും കുറച്ച് സ്‌നോമൊബൈലുകളും മാത്രമാണ് ഈ ദ്വീപിലുള്ള മോട്ടോര്‍ എന്‍ജിന്‍ വണ്ടികള്‍. ടൂറിസമാണ് പ്രധാനവരുമാനം എന്ന് പറയേണ്ടതില്ലല്ലോ.
മഞ്ഞുമൂടിയ സാഹചര്യങ്ങളും ഗതാഗത പ്രശ്‌നങ്ങളുമെല്ലാം ചേര്‍ന്ന് ഈ നഗരത്തിലെ സ്ഥരവാസം പ്രയാസമുള്ളതാക്കി മാറ്റുന്നു. യാത്രക്കാരാണ് ഇവിടുത്ത ജനസംഖ്യ വര്‍ധിപ്പിക്കുന്നത്. സീസണുകളില്‍ 15,000ത്തിലധികം പേര്‍ ഇവിടെയെത്താറുണ്ട്.

ദി മെഡിന ഓഫ് ഫെസ് അല്‍ ബാലി, മോറോക്കോ
കാറുകള്‍ക്ക് നീങ്ങാന്‍ കഴിയാത്ത വിധം ഇടുങ്ങിയതാണ് ഈ നഗരത്തിലെ തെരുവുകള്‍. നഗരത്തെ അതേപടി നിനിര്‍ത്താനാണ് അധികൃതരുടെ തീരുമാനം. ലക്ഷ്യം ടൂറിസം. ആകെ 156,000 പേരാണ് ഇന്ന് ഈ നഗരത്തിലുള്ളത്. ലോകത്തിലെ ഏറ്റവും വലിയ കാര്‍രഹിത നഗരമാണിത്. മോട്ടോര്‍സൈക്കിളുകളും ഈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധിച്ചിരിക്കുന്നു.
ലോക പൈതൃക നാടുകളിലൊന്നായി തിരിച്ചറിയപ്പെട്ടിട്ടുണ്ട് ബാലി. മധ്യകാല പ്രൗഢി നിലനിര്‍ത്തുന്ന ആദുനിക നഗരമാണിത്.

ഹൈദ്ര, സാരോണിക് ഐലാന്‍ഡ്‌സ്, ഗ്രീസ്
മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള ട്രക്കുകളല്ലാതെ മറ്റൊരു മോട്ടോര്‍ വാഹനവും ഈ ദ്വീപിലില്ല. കുതിരകള്‍, കഴിതകള്‍, ജലഗതാഗതമാര്‍ഗങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചുവേണം ഈ ദ്വീപില്‍ സഞ്ചരിക്കാന്‍. വളരെ ചെറിയൊരു നഗരമായതിനാല്‍ മേല്‍പറഞ്ഞ മൃഗങ്ങളെ ഉപദ്രവിക്കാതെ തന്നെ ചുറ്റിക്കറങ്ങാവുന്നതാണ്.
വലിയൊരു കുന്നിന്റെ ചെരുവിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. കല്ലുകൊണ്ട് നിര്‍മിച്ച വലിയ മാളികകള്‍ ആരെയും ആകര്‍ഷിക്കുന്നു.

ലാ കുമ്പ്രെസിറ്റ, അര്‍ജന്റീന
അര്‍ജന്റീനയുടെ ഇക്കോ ടൂരിസം പദ്ധതിയുടെ ഒരു ഭാഗമാണ് ഈ നഗരം. യാതൊരു വാഹനവും ഈ നഗരത്തില്‍ അനുവദിക്കുന്നില്ല. പ്രധാന കവാടത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് നഗരത്തിലേക്ക് നടന്നുനീങ്ങാവുന്നതാണ്.

ലാമു ഐലന്‍ഡ്, കെനിയ
ഒരുകാലത്ത് അടിമക്കച്ചവടത്തിന്റെ കേന്ദ്രമായിരുന്നു ലാമു. ഇന്ന് കെനിയയിലെ ഒരു പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രം. ആഫ്രിക്കയിലെ സ്വാഹിലി ഭാഷ സംസാരിക്കുന്നവരുടെ ഏറ്റവും പഴക്കമേറിയ കേന്ദ്രമായ ലാമു ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. വാഹനങ്ങളൊന്നും തന്നെ ഈ നഗരത്തിലേക്ക് കയറ്റിക്കൂടാ. കഴുതകളാണ് പ്രധാന ഗതാഗത ഉപാധി. മുവ്വായിരത്തിലധികം കഴുതകളുണ്ട് ഈ നഗരത്തില്‍.
അറബി വ്യാപാരികളാണ് ഈ നാഗരം സ്ഥാപിച്ചത്. പതിന്നാലാം നൂറ്റാണ്ടിലായിരുന്നു സംഭവം.

വെനിസ്, ഇറ്റലി
നടക്കുകയോ ജലഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കുകയോ ആകാം. മറ്റെല്ലാ വാഹനങ്ങളും നിരോധിച്ചിരിക്കുന്നു ഈ നഗരത്തില്‍. യൂറോപ്പിലെ ഏറ്റവും വലിയ കാര്‍രഹിത നഗരമാണിത്. നാനൂറിലധികം പാലങ്ങളുണ്ട് വെനിസില്‍. 118 ചെറുദ്വീപുകളെ ബന്ധിപ്പിക്കുന്നത് ഈ പാലങ്ങളാണ്.
നമ്മുടെ ആലപ്പുഴയുടെ കുറെക്കൂടി പരിഷ്‌കൃതമായ ഒരു രൂപമാണ് വെനിസ്. നീറ്റമ്പതിലധികം കനാലുകള്‍ ഈ നഗരത്തിലുണ്ട്.


Click it and Unblock the Notifications








