ഇന്ത്യയില്‍ ബൈക്ക് മോഡിഫിക്കേഷന് പേരുകേട്ട ആറു സ്ഥാപനങ്ങള്‍

By Staff

ബുള്ളറ്റീര്‍ കസ്റ്റംസ്, ജെഡായി കസ്റ്റംസ്, ഐമോര്‍ കസ്റ്റംസ്, രജ്പുതാന കസ്റ്റംസ്...; ബൈക്ക് മോഡിഫിക്കേഷന്‍ സംസ്‌കാരം ഇന്ത്യയില്‍ വേരുറച്ചു കഴിഞ്ഞു. എണ്ണിയാലൊടുങ്ങാത്ത ബൈക്കുകള്‍ പ്രതിദിനം നിരത്തിലിറങ്ങുമ്പോള്‍ ഒരല്‍പം വ്യത്യസ്തത ആഗ്രഹിച്ചാണ് മിക്കവരും ബൈക്ക് മോഡിഫിക്കേഷനെ കുറിച്ച് ചിന്തിക്കാറ്.

ഇന്ത്യയില്‍ ബൈക്ക് മോഡിഫിക്കേഷന് പേരുകേട്ട ആറു സ്ഥാപനങ്ങള്‍

വന്‍തുക മുടക്കി വമ്പന്‍ ബൈക്കുകളെ സ്വന്തമാക്കാന്‍ കഴിയാത്തവര്‍ ചെറിയ ബൈക്കുകളില്‍ മോഡിഫിക്കേഷന്‍ നടത്തി തൃപ്തിയടയുന്നത് മുമ്പ് പതിവായിരുന്നു. എന്നാല്‍ ഇന്ന് ഈ വേര്‍തിരിവില്ല.

ഇന്ത്യയില്‍ ബൈക്ക് മോഡിഫിക്കേഷന് പേരുകേട്ട ആറു സ്ഥാപനങ്ങള്‍

നിറം മാറ്റാനും, പെര്‍ഫോര്‍മന്‍സ് വര്‍ധിപ്പിക്കാനും വമ്പന്‍ ബൈക്കുകളുമുണ്ട് മുമ്പില്‍. ഇന്ത്യയിലുള്ള ഏറ്റവും മികച്ച ആറ് ബൈക്ക് മോഡിഫിക്കേഷന്‍ സ്ഥാപനങ്ങളെ പരിചയപ്പെടാം —

ഇന്ത്യയില്‍ ബൈക്ക് മോഡിഫിക്കേഷന് പേരുകേട്ട ആറു സ്ഥാപനങ്ങള്‍

നൈറ്റ് ഓട്ടോ കസ്റ്റമൈസര്‍ (ചെന്നൈ)

ബൈക്ക്, കാര്‍ റാപ്പിങ്ങിന് ഏറെ പ്രശസ്തമാണ് ചെന്നൈ ആസ്ഥാനമായ നൈറ്റ് ഓട്ടോ കസ്റ്റമൈസര്‍. കെടിഎം ഡ്യൂക്ക്, ബെനലി TNT 600i, യമഹ R15 മോട്ടോര്‍സൈക്കിളുകളെ മനോഹരമായി റാപ്പ് ചെയ്താണ് ഇവര്‍ മുഖ്യധാരയിലേക്ക് കടന്നുവന്നത്.

Recommended Video

2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
ഇന്ത്യയില്‍ ബൈക്ക് മോഡിഫിക്കേഷന് പേരുകേട്ട ആറു സ്ഥാപനങ്ങള്‍

സാറ്റിന്‍ മെറ്റാലിക് ബ്രൈറ്റ് ബ്ലൂ, സാറ്റിന്‍ പേള്‍ വൈറ്റ് നിറങ്ങളില്‍ റാപ്പ് ചെയ്‌തെടുത്ത കവാസാക്കി നിഞ്ച 300 ആണ് ഏറ്റവും ഒടുവിലായി ഇവരുടെ ഗരാജില്‍ നിന്നും പുറത്ത് വന്ന അവതാരം.

Facebook Page: Knight Auto Customizer

ഇന്ത്യയില്‍ ബൈക്ക് മോഡിഫിക്കേഷന് പേരുകേട്ട ആറു സ്ഥാപനങ്ങള്‍

രജ്പുതാന കസ്റ്റംസ് (ജയ്പൂര്‍)

ബൈക്ക് മോഡിഫിക്കേഷന്‍ രംഗത്ത് കാലങ്ങളായി മുഴങ്ങി നില്‍ക്കുന്ന പേരാണ് രജ്പുതാന കസ്റ്റംസ്. റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളാണ് ഇവരുടെ പ്രധാന ക്യാന്‍വാസ്. കഫെ റേസറുകള്‍, സ്‌ക്രാമ്പ്‌ളറുകള്‍, ബോബറുകള്‍; ആഗ്രഹം എന്തുമാകട്ടെ രജ്പുതാന കസ്റ്റംസ് അത് യാഥാര്‍ത്ഥ്യമാക്കും.

Facebook Page: Rajputana Customs

ഇന്ത്യയില്‍ ബൈക്ക് മോഡിഫിക്കേഷന് പേരുകേട്ട ആറു സ്ഥാപനങ്ങള്‍

റാപ്പ്ക്രാഫ്റ്റ് (ബംഗളൂരു)

കസ്റ്റം റാപ്പിങ്ങിന് പ്രസിദ്ധമാണ് ബംഗളൂരു ആസ്ഥാനമായ റാപ്പ്ക്രാഫ്റ്റ്. ഏത് മോട്ടോര്‍സൈക്കിള്‍ കൊണ്ടു ചെന്നാലും റാപ്പ് ചെയ്ത് തരുമെന്നതാണ് റാപ്പ്ക്രാഫ്റ്റിന്റെ പ്രചാരത്തിന് പിന്നില്‍. കാര്‍ റാപ്പിങ്ങും ഇവര്‍ ചെയ്തു നല്‍കും.

Facebook Page: WrapCraft

ഇന്ത്യയില്‍ ബൈക്ക് മോഡിഫിക്കേഷന് പേരുകേട്ട ആറു സ്ഥാപനങ്ങള്‍

ഐമോര്‍ കസ്റ്റംസ് (ഹൈദരാബാദ്)

ഹൈദരാബാദ് ആസ്ഥാനമായ ഐമോര്‍ കസ്റ്റംസും ബൈക്ക് മോഡിഫിക്കേഷന് ഏറെ പേരു കേട്ട സ്ഥാപനമാണ്. തണ്ടര്‍ബേര്‍ഡ് 500 എഞ്ചിനിലും ഷാസിയിലും തീര്‍ത്ത പുതിയ കസ്റ്റം ക്രൂയിസറാണ് ഐമോറില്‍ നിന്നും ഏറ്റവും ഒടുവിലായി പുറത്തുവന്ന അവതാരം.

Facebook Page: EIMOR Customs

ഇന്ത്യയില്‍ ബൈക്ക് മോഡിഫിക്കേഷന് പേരുകേട്ട ആറു സ്ഥാപനങ്ങള്‍

ബുള്ളറ്റീര്‍ കസ്റ്റംസ് (ബംഗളൂരു)

ബുള്ളറ്റ് മോഡഫിക്കേഷന് രാജ്യാന്തര തലത്തില്‍ പ്രശസ്തമാണ് ബംഗളൂരു ആസ്ഥാനമായ ബുള്ളറ്റീര്‍ കസ്റ്റംസ്. ഇന്ത്യന്‍ സ്‌കൗട്ടായും ബോണവില്‍ ബോബറായും രൂപാന്തരപ്പെട്ട ബുള്ളറ്റുകള്‍ ബുള്ളറ്റീര്‍ കസ്റ്റംസിന്റെ കരവിരുതുകളുടെ ചെറിയ ഉദ്ദാഹരണം മാത്രം.

Facebook Page: Bulleteer Customs

ഇന്ത്യയില്‍ ബൈക്ക് മോഡിഫിക്കേഷന് പേരുകേട്ട ആറു സ്ഥാപനങ്ങള്‍

ഓട്ടോലോഗ് ഡിസൈന്‍ (പൂനെ)

ഇടത്തരം ബൈക്ക് മോഡിഫിക്കേഷനിലൂടെയാണ് ഓട്ടോലോഗ് ഡിസൈന്‍ ഇന്ത്യയില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ഡോമിവേല്‍ എന്ന കസ്റ്റം ഡോമിനാറാണ് ഓട്ടോലോഗ് ഡിസൈനില്‍ നിന്നും സൂപ്പര്‍ഹിറ്റായ ഏറ്റവും ഒടുവിലത്തെ അവതാരം.

ഇന്ത്യയില്‍ ബൈക്ക് മോഡിഫിക്കേഷന് പേരുകേട്ട ആറു സ്ഥാപനങ്ങള്‍

കാഴ്ചയില്‍ ഡയാവലിനെ അനുസ്മരിപ്പിക്കും ഡോമിവേല്‍. കേവലം 20,000 രൂപയ്ക്ക് ഡോമിനാറിനെ ഡോമിവേലാക്കാം എന്നതാണ് ഈ കസ്റ്റം അവതാരം പ്രചാരം നേടാനുള്ള പ്രധാന കാരണം.

Facebook Page: Autologue Design

ഇന്ത്യയില്‍ ബൈക്ക് മോഡിഫിക്കേഷന് പേരുകേട്ട ആറു സ്ഥാപനങ്ങള്‍

Disclaimer: മോട്ടോര്‍ വാഹനത്തിലെ 52 ആം വകുപ്പനുസരിച്ച് ബൈക്ക് മോഡിഫിക്കേഷന്‍ നിരോധിച്ചിട്ടുണ്ട്. ഇരുചക്ര വാഹനത്തിന്റെ ഘടനയ്ക്ക് മാറ്റം വരുത്തുന്ന മോഡിഫിക്കേഷനുകള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More from DriveSpark

Article Published On: Tuesday, February 27, 2018, 18:34 [IST]
English summary
Top Custom Bike Builders In India. Read in Malayalam.
കൂടുതല്‍... #Bike Modification
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X