ഹാച്ച്ബാക്കുകളെക്കാൾ മികച്ചതായിരുന്നിട്ടും ഇന്ത്യൻ വിപണിയിൽ ക്ലച്ച് പിടിക്കാതെ പോയ ക്രോസോവറുകൾ

ഹാച്ച്ബാക്കുകൾ, സെഡാനുകൾ, എസ്‌യുവികൾ എന്നിവയെല്ലാം വ്യത്യസ്ത ശൈലികളും പ്രായോഗികതയും വാഗ്ദാനം ചെയ്യുന്നതിൽ മികച്ചവയാണെങ്കിലും, ചിലപ്പോൾ നമുക്ക് വേണ്ടത് രണ്ട് തരങ്ങളിലും മികച്ചതാണ്.

ഹാച്ച്ബാക്കുകളെക്കാൾ മികച്ചതായിരുന്നിട്ടും ഇന്ത്യൻ വിപണിയിൽ ക്ലച്ച് പിടിക്കാതെ പോയ ക്രോസോവറുകൾ

ഇവിടെയാണ് ഒരു ക്രോസോവറിന്റെ പ്രസക്തി വരുന്നത്. ഇരു ശൈലികളുടേയും മിശ്രിതമായ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന ക്രോസോവറുകൾ പരമാവധി പ്രായോഗികതയും മികച്ച പെർഫോർമെൻസും വിശാലമായ സ്റ്റൈലും വാഗ്ദാനം ചെയ്യുന്നു.

ഹാച്ച്ബാക്കുകളെക്കാൾ മികച്ചതായിരുന്നിട്ടും ഇന്ത്യൻ വിപണിയിൽ ക്ലച്ച് പിടിക്കാതെ പോയ ക്രോസോവറുകൾ

എന്നാൽ ഒരു മികച്ച പാക്കേജാണെങ്കിലും, തങ്ങളുടെ പ്രചോദനമായ മോഡലുകൾക്ക് അനുസൃതമായി നിലനിൽക്കാൻ കഴിയാതെ പോയ ക്രോസോവറുകളുമുണ്ട്. അത്തരത്തിൽ കാലിടറി ഇന്ത്യയിൽ നിർത്തലാക്കിയ അഞ്ച് ക്രോസോവറുകൾ ഇതാ.

ഹാച്ച്ബാക്കുകളെക്കാൾ മികച്ചതായിരുന്നിട്ടും ഇന്ത്യൻ വിപണിയിൽ ക്ലച്ച് പിടിക്കാതെ പോയ ക്രോസോവറുകൾ

ടാറ്റ ആരിയ

ഇന്ത്യയിലെ ഏറ്റവും പഴയതും അസാധാരണമായ ക്രോസോവറുകളിൽ ഒന്നായിരുന്നു ഇത്. ടാറ്റ മോട്ടോഴ്സിന്റെ അഭിപ്രായത്തിൽ, എംപിവി, എസ്‌യുവി, ഒരു സെഡാൻ എന്നിവയ്ക്കിടയിലുള്ള ഒരു ക്രോസ്ഓവറായിരുന്നു ആരിയ. ഇത് വാഹനത്തെ വളരെ വ്യത്യസ്തമായ ഒരു മോഡലാക്കി മാറ്റുന്നു.

ഹാച്ച്ബാക്കുകളെക്കാൾ മികച്ചതായിരുന്നിട്ടും ഇന്ത്യൻ വിപണിയിൽ ക്ലച്ച് പിടിക്കാതെ പോയ ക്രോസോവറുകൾ

ലുക്കിന്റെ കാര്യത്തിൽ വളരെ ലളിതമായിരുന്നു, കൂടാതെ ടാറ്റയുടെ അന്നത്തെ പ്രബലമായ ഡിസൈൻ ശൈലിയിലാണ് വാഹനം എത്തിയിരുന്നത്. എന്നാൽ XUV 500 -ൽ നിന്ന് കടുത്ത മത്സരം നേരിട്ടതിനാൽ, ആരിയയ്ക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല, ഒടുവിൽ 2017 മോഡൽ നിർത്തലാക്കി.

ഹാച്ച്ബാക്കുകളെക്കാൾ മികച്ചതായിരുന്നിട്ടും ഇന്ത്യൻ വിപണിയിൽ ക്ലച്ച് പിടിക്കാതെ പോയ ക്രോസോവറുകൾ

ടൊയോട്ട എത്തിയോസ് ക്രോസ്

ടൊയോട്ട എത്തിയോസ് ലിവയുടെ വിജയകരമായ വിൽപ്പന വളർച്ചയിലൂടെ, ടൊയോട്ട തങ്ങളുടെ പ്രൊമിസിംഗ് ഹാച്ച്ബാക്കിനൊപ്പം കൂടുതൽ എന്തെങ്കിലും ചെയ്യാൻ തീരുമാനിച്ചു. തൽഫലമായി ലിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ടൊയോട്ട എത്തിയോസ് ക്രോസിൽ കനത്തതും സ്പോർട്ടിയുമായ ബോഡി കിറ്റും വലിയ ബമ്പറുകളും ശക്തമായ പ്ലാസ്റ്റിക് ക്ലാഡിംഗും ഉണ്ടായിരുന്നു.

ഹാച്ച്ബാക്കുകളെക്കാൾ മികച്ചതായിരുന്നിട്ടും ഇന്ത്യൻ വിപണിയിൽ ക്ലച്ച് പിടിക്കാതെ പോയ ക്രോസോവറുകൾ

ക്രോസോവർ ഹാച്ചിന് സിൽവർ ടച്ചുകളും ഒരു പുതിയ സെറ്റ് സ്പോർടിയർ അലോയികളും ടൊയോട്ട നൽകിയിരുന്നു. അത് വാഹനത്തിന് കൂടുതൽ പരുക്കൻ രൂപ ഭാവവും വാഗ്ദാനം ചെയ്തു.

ഹാച്ച്ബാക്കുകളെക്കാൾ മികച്ചതായിരുന്നിട്ടും ഇന്ത്യൻ വിപണിയിൽ ക്ലച്ച് പിടിക്കാതെ പോയ ക്രോസോവറുകൾ

ലിവയുമായി താരതമ്യപ്പെടുത്തുമ്പോൾ, ക്രോസ് കൂടുതൽ നീളവും വീതിയും ഉയരവുമുള്ളതായിരുന്നു, എന്നാൽ മാന്യമായ ഒരു ക്രോസോവർ ആണെങ്കിലും, അതിന്റെ ബോക്സി രൂപകൽപ്പനയും കാലഹരണപ്പെട്ട ഇന്റീരിയറുകളും മാർക്കറ്റിൽ നിന്ന് 2020 -ൽ മോഡൽ പിൻവാങ്ങുന്നതിന് കാരണമായി.

ഹാച്ച്ബാക്കുകളെക്കാൾ മികച്ചതായിരുന്നിട്ടും ഇന്ത്യൻ വിപണിയിൽ ക്ലച്ച് പിടിക്കാതെ പോയ ക്രോസോവറുകൾ

ഫിയറ്റ് അവെഞ്ചുറ

യഥാർത്ഥത്തിൽ നന്നായി നിർമ്മിച്ച ഒരു ഹാച്ച് ക്രോസോവറായിരുന്നു അവെഞ്ചുറ. ഫിയറ്റ് പുന്തോയെ അടിസ്ഥാനമാക്കി ഒരുങ്ങിയിരുന്ന അവെഞ്ചുറയെക്കുറിച്ചുള്ള എല്ലാം കാര്യങ്ങളും അതിനെ ഒരു യഥാർത്ഥ ബ്ലൂ-ക്രോസോവറാക്കി.

ഹാച്ച്ബാക്കുകളെക്കാൾ മികച്ചതായിരുന്നിട്ടും ഇന്ത്യൻ വിപണിയിൽ ക്ലച്ച് പിടിക്കാതെ പോയ ക്രോസോവറുകൾ

ഇതിന് കൂടുതൽ നീളവും വീതിയും ഉയരവും മാത്രമല്ല, ഏകദേശം 205 mm ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തു. വാസ്തവത്തിൽ, ഫിയറ്റ് യഥാർത്ഥത്തിൽ ക്രോസോവർ ശൈലിയിൽ ഒരു ചുവട് മുമ്പോട്ട് പോയി, അവെഞ്ചുറയെ ഒരു മികച്ച ക്രോസോവറാക്കി മാറ്റുന്ന ഒരു ടെയിൽ‌ഗേറ്റ്-മൗണ്ടഡ് സ്പെയർ ടയർ പോലും ബ്രാൻഡ് ഉൾപ്പെടുത്തി. അവെൻതുറയ്ക്ക് ധാരാളം ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിഞ്ഞില്ല.

ഹാച്ച്ബാക്കുകളെക്കാൾ മികച്ചതായിരുന്നിട്ടും ഇന്ത്യൻ വിപണിയിൽ ക്ലച്ച് പിടിക്കാതെ പോയ ക്രോസോവറുകൾ

റെനോ ക്യാപ്ച്ചർ

2017 -ൽ സമാരംഭിച്ച റെനോ ക്യാപ്ച്ചറിനെ ക്രോസോവർ DNA -യുള്ള ബ്രാൻഡിന്റെ പ്രീമിയം എസ്‌യുവിയായി കണക്കാക്കിയിരുന്നു. എന്നിരുന്നാലും, ലുക്കുകൾ ഒരു പരുക്കൻ എസ്‌യുവിയുമായി പ്രതിധ്വനിച്ചിരുന്നില്ല, പക്ഷേ വളരെ ബാലൻസ്ഡായ ഒരു പ്രീമിയം സി‌യുവി പോലെ കാണപ്പെട്ടു.

ഹാച്ച്ബാക്കുകളെക്കാൾ മികച്ചതായിരുന്നിട്ടും ഇന്ത്യൻ വിപണിയിൽ ക്ലച്ച് പിടിക്കാതെ പോയ ക്രോസോവറുകൾ

ക്രോസോവർ പ്രായോഗികതയുടെ കാര്യത്തിൽ, ക്യാപ്ച്ചറിന് 210 mm ഗ്രൗണ്ട് ക്ലിയറൻസും ഒരു മിഡ്-സൈസ് നിലപാടും ഉണ്ടായിരുന്നു, കാപ്‌ച്ചറിന് മികച്ച ബോയിഷ് ലുക്കുകൾ ഉണ്ടായിരുന്നിട്ടും ഉദ്ദേശിച്ച പ്രേക്ഷകരെ ആകർഷിക്കാൻ കഴിഞ്ഞില്ല, അതിനാൽ വിപണിയിൽ നിന്ന് 2020 -ൽ തന്നെ വേഗത്തിൽ മാർക്കറ്റ് ഔട്ടായി.

ഹാച്ച്ബാക്കുകളെക്കാൾ മികച്ചതായിരുന്നിട്ടും ഇന്ത്യൻ വിപണിയിൽ ക്ലച്ച് പിടിക്കാതെ പോയ ക്രോസോവറുകൾ

ഫോക്‌സ്‌വാഗണ്‍ പോളോ ക്രോസ്

ലിസ്റ്റിലെ ഒരു ഞെട്ടിക്കുന്ന എൻട്രി, ഫോക്‌സ്‌വാഗണ്‍ പോളോ ക്രോസ് യഥാർത്ഥത്തിൽ ഇന്ത്യയിലെ ആദ്യത്തെ ക്രോസോവർ ഹാച്ച്ബാക്കുകളിൽ ഒന്നാണ്. 2013 -ൽ സമാരംഭിച്ച ക്രോസ് പോളോ എന്ന പോളോയുടെ ഒരു ചെറിയ സ്പോർട്ടി ആവർത്തനമായിരുന്നു. കാർ ചുറ്റും പ്ലാസ്റ്റിക് ക്ലാഡിംഗിൽ പൊതിഞ്ഞിരുന്നു.

ഹാച്ച്ബാക്കുകളെക്കാൾ മികച്ചതായിരുന്നിട്ടും ഇന്ത്യൻ വിപണിയിൽ ക്ലച്ച് പിടിക്കാതെ പോയ ക്രോസോവറുകൾ

ഇത് ക്രോസിന് അതിന്റെ സ്റ്റാൻഡേർഡ് സഹോദരനേക്കാൾ അല്പം വലുപ്പം നൽകി. എന്നിരുന്നാലും, സൂക്ഷ്മമായ സ്പോർട്ടി മാറ്റങ്ങൾ ഉണ്ടായിരുന്നിട്ടും, പോളോ ക്രോസ് ജനങ്ങളെ ആകർഷിച്ചില്ല അതിനാൽ 2015 -ൽ മോഡലിനെ നിർമ്മാതാക്കൾ നിർത്തലാക്കി.

Most Read Articles

Malayalam
English summary
Top discontinued crossover models in indian market
Story first published: Tuesday, August 10, 2021, 17:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X