വേഗതയിൽ സ്പോർട്സ് കാറുകളെ വെല്ലുന്ന എസ്‌യുവികൾ
വേഗത എന്നു പറയുമ്പോൾ എപ്പോഴും സ്പോർട്സ് കാറുമായി ബന്ധപ്പെടുത്തി പറയുകയാണ് പതിവ്. എന്നാൽ ഇതോരു തെറ്റുധാരണ മാത്രമാണ്. സ്പോർട്സ് കാറുകൾക്ക് മാത്രമല്ല എസ്‌യുവി വാഹനങ്ങൾക്കും മികവുറ്റ രീതിയിൽ വേഗതയാർജ്ജിക്കാൻ കഴിയുമെന്നുള്ളതാണ് വാസ്തവം.
കാർ വാങ്ങാനുള്ള ഒരുക്കത്തിലാണോ ചില മികച്ച കാറുകളെ പരിചയപ്പെടാം
നിങ്ങൾ ഇപ്പോൾ കരുതുന്നുണ്ടാവും എത്ര സെക്കന്റുകൾ എടുത്താണ് ഒരു എസ്‍യുവി പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുന്നതെന്ന്. അത്തരത്തിൽ വളരെ ചുരുങ്ങിയ സെക്കന്റുകൾ മാത്രം വേണ്ടിവരുന്ന എസ്‌യുവികളെ കുറിച്ചറിയാൻ തുടർന്നു വായിക്കൂ.

ഓഡി എസ്ക്യൂ5
354 ബിഎച്ച്പി കരുത്തുല്പാദിപ്പിക്കുന്ന സൂപ്പർചാർജ്ഡ് വി6 എൻജിനാണ് ഓഡി എസ്ക്യൂ5ൽ നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ 5.1സെക്കന്റ് കൊണ്ടാണ് പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കുന്നത്.

റെയിഞ്ച് റോവർ സ്പോർട്
ഓഫ് റോഡിൽ മാത്രമല്ല ഓൺ റോഡിലും മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന വാഹനമാണ് റെയിഞ്ച് റോവർ സ്പോർട്. 510ബിഎച്ച്പി കരുത്തുള്ള സൂപ്പർചാർജ്ഡ് വി8 എൻജിൻ ഘടിപ്പിച്ചതിനാൽ വെറും 5 സെക്കന്റ് കൊണ്ടാണ് 100 കിലോമീറ്റർ വേഗതയിലെത്തുന്നത്.

മെഴ്സിഡസ്-ബെൻസ് ജിഎൽ63 എഎംജി
വളരെപെട്ടെന്ന് തന്നെ വേഗമാർജ്ജിക്കാൻ കഴിയുന്ന ഒരു വാഹനമാണിത്. 4.9 സെക്കന്റ് കൊണ്ടാണ് 100 കിലോമീറ്റർ വേഗതയാർജ്ജിക്കുന്നത്. ഇത് സാധ്യമാക്കുന്ന 557ബിഎച്ച്പി കരുത്തുള്ള 5.5ലിറ്റർ ട്വിൻ ടർബോ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്.

ഗ്രാന്റ് ഷെരോക്കി എസ്ആർടി
ജീപ്പ് ബ്രാന്റിൽ ഏറ്റവും മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന വാഹനമാണ് ഗ്രാന്റ് ഷെരോക്കി എസ്ആർടി. 4.8സെക്കന്റ് കൊണ്ടാണ് പൂജ്യത്തിൽ നിന്ന് 100കിലോമീറ്റർ വരെ വേഗത കൈവരിക്കുന്നത്. എല്ലാ ക്രെഡിറ്റും 475 ബിഎച്ച്പി ഉല്പാദിപ്പിക്കുന്ന 6.4ലിറ്റർ വി8 എൻജിനാണ്.

പോഷെ മെകാൻ ടർബോ
പോഷെയുടെ ഈ വാഹനം 3.6 ലിറ്റർ ട്വിൻ ടർബോ വി6 എൻജിന്റെ സഹായത്താൽ 4.6സെക്കന്റു കൊണ്ടാണ് 100കിലോമീറ്റർ വേഗമാർജ്ജിക്കുന്നത്. എസ്‌യുവിയെ സംബന്ധിച്ചിടത്തോളം ഇത് വളരെ ദ്രുതഗതിയിലുള്ളതാണ്.

റെയിഞ്ച് റോവർ സ്പോർട് എസ്‌വിആർ
ഈ സ്പോർട്സ് വാഹനത്തിൽ ഘടിപ്പിച്ചിട്ടുള്ള 550 ബിഎച്ച്പി കരുത്തുല്പാദിക്കുന്ന സൂപ്പർചാർജ്ഡ് വി8 എൻജിനാണ് 4.5സെക്കന്റ് കൊണ്ട് 100കിലോമീറ്റർ വേഗത കൈവരിക്കാൻ സഹായകമാകുന്നത്. ഏറ്റവും വേഗമേറിയ എസ്‌യുവി എന്നുള്ള റെക്കോർഡും എസ്‌വിആറിനുണ്ട്.

മെഴ്സിഡസ്-ബെൻസ് ജിഎൽഇ63 എഎംജി
ഈ ജർമ്മൻ എസ്‌യുവി 4.2സെക്കന്റു കൊണ്ടാണ് 100 കിലോമീറ്റർ വേഗതയാർജ്ജിക്കുന്നത്. 557ബിഎച്ച്പി കരുത്തുള്ള 5.5ലിറ്റർ ടർബോചാർജ്ഡ് വി8 എൻജിനാണ് ഇത് സാധ്യമാക്കുന്നത്.

ബെന്റലി ബെൻടൈഗ
ബെൻടൈഗ എസ്‌യുവിയും വളരെ വേഗതയേറിയതാണ്. 600ബിഎച്ച്പി എൻജിന്റെ സഹായത്താൽ 4 സെക്കന്റ് കൊണ്ട് 100 കിലോമീറ്റർ വേഗത കൈവരിക്കുന്നുവിത്.

ബിഎംഡ്ല്യൂ എക്സ്6എം
ബിഎംഡ്ല്യൂ വേഗതകൂടിയ കാറുകൾ നിർമ്മിക്കുന്നതിൽ പേര് കേട്ടതാണ്. 567ബിഎച്ച്പി കരുത്തുള്ള രണ്ട് ടർബോചാർജ്ഡ് എൻജിനാണ് ഈ വാഹനത്തെ കൂടുതൽ വേഗതയേറിയതാക്കുന്നത്. 4സെക്കന്റ് കൊണ്ടാണ് 100 കിലോമീറ്റർ വേഗതയാർജ്ജിക്കുന്നത്.

പോഷെ കെയിൻ ടർബോ
570ബിഎച്ച്പി കരുത്തുള്ള 4.8ലിറ്റർ ട്വിൻ ടർബോ എൻജിൻ ഈ പോഷെ വാഹനത്തെ 3.8സെക്കന്റ് കൊണ്ടാണ് 100കിലോമീറ്റർ വേഗമാർജ്ജിക്കാൻ പ്രാപ്തമാക്കുന്നത്. 280km/h ആണിതിന്റെ ഉയർന്ന വേഗത.

കൗതുകമുണർത്തും കുഞ്ഞൻ കാർ
ഉടൻ നിരത്തിലിറങ്ങാൻ പോകുന്ന പുതുപുത്തൻ കാറുകൾ


Click it and Unblock the Notifications








