ടോപ് ഗിയര്‍ ടെസ്റ്റ് ട്രാക്ക് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍
ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ ഇനി ടോപ് ഗിയറിന്റെ ടെസ്റ്റ് ട്രാക്ക് കാണാം. ടോപ് ഗിയര്‍ ടിവി സീരീസിന്റെ ടെലിവിഷന്‍ സീരീസിന്റെ ഇരുപത്തൊന്നാം സീസൂണ്‍ തുടങ്ങാനിരിക്കെയാണ് ഗൂഗിള്‍ ടെസ്റ്റ് ട്രാക്കിലേക്ക് കാമറകളുമായി എത്തിയത്.
വിഖ്യാതമായ ടോപ് ഗിയര്‍ ട്രാക്കിന്റെ ഓരോ ഇഞ്ചിടവും സ്ട്രീറ്റ് വ്യൂവില്‍ ലഭ്യമാകും. ഒരു ഒപെല്‍ ഹാച്ച്ബാക്കില്‍ ഘടിപ്പിച്ച കാമറകളുമായാണ് സ്ട്രീറ്റ് വ്യൂ പ്രവര്‍ത്തകര്‍ ടെസ്റ്റ് ട്രാക്കിലെത്തിയത്.
രസകരമായ മറ്റൊരു സംഗതി, സ്ട്രീറ്റ് വ്യൂവില്‍ ടോപ് ഗിയറിന്റെ 'നിഗൂഢമനുഷ്യ'(സ്റ്റിഗ്)നെയും കാണാമെന്നതാണ്. ഇദ്ദേഹം ഒരു മെഴ്‌സിഡിസ് എസ്എല്‍എസ് എഎംജി ബ്ലാക് എഡിഷനിലാണ് പ്രത്യക്ഷപ്പെട്ടത്. വീഡിയോ താഴെ കാണാം.
<center><iframe width="100%" height="450" src="//www.youtube.com/embed/vi-ljpuEGnA" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications








